ആഹാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ഭക്ഷിക്കാന്‍ വിനോദത്തിനു വേണ്ടിയോ നിലനില്പിനുവേണ്ടിയോ കഴിയുന്ന എന്തിനെയും ആഹാരം എന്നു വിളിക്കാം. മനുഷ്യന്‍ ആദികാലം മുതല്‍ക്കേ മാംസാഹാരിയാണ്. ഓരോ സംസ്കാരങ്ങള്‍ക്കും അവരുടേതായ ആഹാര രീതിയാണുള്ളത്. ഒരു പ്രദേശത്തെ ഭക്ഷ്യ്സാധനങ്ങളുടെ ലഭ്യതയും കാലാവസ്ഥയും ആ പ്രദേശത്തെ ജനങ്ങളുടെ ആഹാരരീതിയെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് തണുപ്പുകൂടുതലുള്ള രാജ്യങ്ങളില്‍ ശരീരത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ ഖടകങ്ങള്‍ കൂടുതലും മാംസ ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്നു. അതുകൊണ്ട് തണുപ്പുരാജ്യങ്ങളിലെ ജനങ്ങളുടെ ഭക്ഷണത്തില്‍ മാംസം കൂടുതല്‍ അടങ്ങിയിരിക്കുന്നതായി കാണാം. കേരളത്തിലെയും ബംഗാളിലെയും ജനങ്ങള്‍ സുലഭമായ മത്സ്യം കൂടുതല്‍ ഭക്ഷിക്കുന്നു.
അല്പം എരിവും പുളിവും കലര്‍ന്ന ആഹാരരീതിയാണ് കേരളീയരുടേത്. നാട്ടില്‍ സുലഭമായ സുഗന്ധദ്രവ്യങ്ങളുടെയും പലവ്യന്‍ജനങ്ങളുടെയും തേങ്ങയുടെയും സ്വാധീനം കേരളീയ ഭക്ഷണങ്ങളില്‍ കാണാം. ഭക്ഷണപ്രിയരാണ് കേരളീയര്‍. പൂര്‍ണമായും സസ്യാഹാരം കഴിക്കുന്ന ജനവിഭാഗങ്ങള്‍ കേരളത്തില്‍ കുറവാണ്. അറബിക്കടല്‍ കേരളത്തിനു ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു.
[തിരുത്തുക] കേരളീയ വിഭവങ്ങള്‍
സാമ്പാര്‍ ഇഞ്ജിപ്പുളി കാളന്‍ തോരന്‍ കിച്ചടി ഓലന്‍ അവിയല്‍ പത്തിരി പച്ചടി ഇഷ്ടു പുളിശ്ശേരി എരിശ്ശേരി അച്ചാര്‍ അവിയല്‍ രസം മോര് ചമ്മന്തി
സദ്യ കഞ്ഞി പായസം പപ്പടം ഉപ്പേരി
അപ്പം പുട്ട് ഇടിയപ്പം ദോശ കേരള പറോട്ട ഉപ്പുമാവ് ഇഢലി ഉഴുന്നുവട പരിപ്പുവട
മീന്‍ക്കറി ഇറച്ചിക്കറി കോഴിക്കറി