ചിക്കുന്‍ഗുനിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Template:DiseaseDisorder infobox
?Chikungunya virus | ||||||||
---|---|---|---|---|---|---|---|---|
Virus classification | ||||||||
|
ചിക്കുന്‍ ഗുനിയ (ആംഗലേയത്തില്‍ Chikungunya) വളരെ വിരളമായ ഒരു സാംക്രമിക വൈറസ് രോഗമാണ് . കൊതുകുകടിയിലൂടെയാണ് ഇതു മനുഷ്യരിലേക്ക് പകരുന്നത്. ഈഡിസ് ഈജിപ്തി(Aedes aegupti) എന്നു ശാസ്ത്രീയനാമമുള്ള ഏഷ്യന്‍ കടുവാ കൊതുകാണ് ഇതിന്റെ വാഹകനായി പ്രവര്‍ത്തിക്കുന്നത്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്നതും കാലാവസ്ഥയില്‍ മാറ്റമുണ്ടാവുമ്പോള്‍ നില്‍ക്കുന്നതുമാണ്. 2006 സെപ്റ്റംബര്‍ അവസാനം മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഇതു വളരെയധികം ജീവനുകള്‍ അപഹരിച്ചു. പൊതുവെ മാരകമല്ലെങ്കിലും ഏതെങ്കിലും അസുഖങ്ങള്‍ നേരത്തെ ഉള്ളവര്‍ക്ക് പിടിപെട്ടാലോ ശരിയായ രീതിയില്‍ ചികിത്സ ചെയ്യാതിരുന്നാലോ ഇതു മാരകമയേക്കാം. സ്വയം ചികിത്സാ പ്രവണത, ക്ഷമയില്ലായ്‌മ എന്നിവ രോഗം തുടക്കത്തിലേ കണ്ടു പിടിക്കുന്നതിനു വിലങ്ങുതടിയാവുന്നു.
[തിരുത്തുക] കാണപ്പെടുന്ന സ്ഥലങ്ങള്‍ (വിതരണ മേഖലകള്‍)
ഭൂമദ്ധ്യരേഖ]യോടടുത്തുള്ള രാജ്യങ്ങളിലാണു കൂടുതലായി കണ്ടു വരുന്നത്. ആദ്യമായി ഈ രോഗത്തെ പറ്റി രേഖപ്പെടുത്തിയതു മറിയോണ്‍ റോബിന്‍സണ്‍ [1] ഡബ്ല്യു. എച്ച്.ആര്‍. ലുംഡെന്‍ [2]ഉം ആണ്. എന്നാല്‍ ഇതു 1950-കള്‍ മുതലേ അഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലനിന്നിരുന്നു എന്നും പറയപ്പെടുന്നു [3] 1995 ടാന്‍സാനിയയ്ക്കും മൊസാംബിക്കിനും അടുത്തുള്ള മകൊണ്ടെ പീഠഭൂമിയില്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴാണതു ശ്രദ്ധിക്കപ്പെട്ടത്. മകൊണ്ടെ ഭാഷയില്‍ ‘വളഞ്ഞു പോകുന്ന’ എന്നര്‍ത്ഥമുള്ള വാക്കില്‍ നിന്നാണു ചികുന്‍ഗുന്യ എന്ന പേര് വന്നത്. ഇതു ബാധിച്ചവരുടെ ശരീരം സന്ധിവേദന മൂലം വളഞ്ഞിരിക്കുന്നതു കാണാം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇതു പ്രധാനമായും കണ്ടുവരുന്നത്. അടുത്തിടെയായി സേലം, ചെന്നൈ, ചെങ്കല്‍പേട്ട്, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നും എറ്റവും അടുത്തായി ആലപ്പുഴയിലും നിരവധി രോഗബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്
മഴക്കാലത്താണിത് പ്രധാനമായും രൂപമെടുക്കുന്നത്. 2006 ല്‍ രാജസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം അവിടത്തെ രാജസമന്ദ്, ഭീല്‍വാര, ഉദൈപ്പൂര്‍, ചിത്തൊഡ്ഗഡ് എന്നീ ജില്ലകളിലായി ആയിരത്തോളം രോഗബാധകള്‍ രേഖപ്പെടുത്തിയതായി കാണുന്നു.
റിയൂണിയന്‍ ദ്വീപുകളില്‍ 2006 ജനുവരിയിലുണ്ടായ പടര്‍ച്ചയില്‍ 10,000ഓളവും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 40,000 ഓളവും കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. [4]
കേരളത്തിലെ ആലപ്പുഴയില്‍ 2006 സെപ്റ്റംബര്‍ മാസത്തില്‍ തുടങ്ങി എന്നു കരുതപ്പെടുന്ന രോഗത്തിന്റെ പൊട്ടിപ്പുറപ്പെടലില്‍ ഇതുവരെ 72 പേര്‍ മരിച്ചു എന്നു ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നു. [5]
എന്നാല്‍ ഇന്ത്യയിലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. അന്‍പുമണി രംദോസ്സ് പത്രസമ്മേളനത്തില്‍ പറഞ്ഞത് ഈ നൂറ്റാണ്ടില്‍ ഭാരതത്തില്‍ ചികുന്‍ഗുന്യ രോഗം മൂലം ആരും മരിച്ചിട്ടില്ലെന്നു, മരിച്ചവരെല്ലാം മറ്റു അസുഖമുള്ളവരായിരുന്നെന്നും ചികുന്‍ഗുന്യ പിടിപെട്ടപ്പൊള്‍ ആരോഗ്യസ്ഥിതി വഷളായപ്പോള്‍ മരിച്ചുവെന്നുമാണ് [6]
[തിരുത്തുക] ഉല്‍പത്തി(രോഗത്തിന്റെ തുടക്കം)
ഈഡിസ് ഈജിപ്തി(Aedes aegupti) എന്നു ശാസ്ത്രീയനാമമുള്ള ഏഷ്യന്‍ കടുവാ കൊതുകാണ്‌ഇതിന്റെ വാഹകനായി പ്രവര്‍ത്തിക്കുന്നത്. ഈ കൊതുകിനു മഞ്ഞപ്പനിക്കൊതുകു എന്നും പേരുണ്ട്. എന്നാല്‍ ഒരോ പ്രദേശത്തും വിവിധയിനം കൊതുകുകള്‍വാഹകരാവാരുണ്ട്. ഉദാ: യൂണിയന്‍ ദ്വീപില്‍ ഈഡിസ് ആല്‍ബൊപിക്തുസ് എന്നയിനം കൊതുകായിരുന്നു എന്നു സംശയിക്കുന്നു.[3]
ഈഡിസ് അല്‍ബൊപിക്തുസ് കൂടാതെ തന്നെ ഈഡിസ് ആഫ്രിക്കാനുസ്(Aedes africanus), ഈഡിസ് സ്സോറൊഫൊറ (Aedes pps), മന്‍സോണി സ്സോറൊഫൊറ (mansoni pps) എന്നീ ജനസ്സുകളില്‍ പെട്ട കൊതുകുകള്‍ മൂലവും ഇതു പകരാമെന്ന വസ്തുത നിമിത്തം കൊതുകു തന്നെയല്ലാതെ മറ്റു പരാധങ്ങള്‍ മൂലവും ഈ രോഗം പകര്‍ന്നേക്കാം[7]എന്ന വസ്തുത പൂര്‍ണ്ണമായും നിരാകരിക്കാന്‍ പറ്റുകയില്ല. ഇതില്‍ അവസാനം പറഞ്ഞിരിക്കുന്ന കൊതുകുകളുടെ ഇരകള്‍ മൃഗങ്ങളാണ്.
[തിരുത്തുക] വൈറസ്
ചികുന്‍ ഗുനിയ വൈറസ് ഒരു പഴയ കാല[8] ആല്‍ഫ വൈറസ് എന്നാണു അറിയപ്പെടുന്നത്. (Alpha Virus) ഇതിനു ഓ'ന്യൊങ്ങ്'ന്യൊങ്ങ് (O'nyong'nyong virus) വൈറസുമായി സാദൃശ്യമുണ്ട്. [9] 27 തരം ആല്‍ഫാ വൈറസുകളിലൊന്നാണിതു. ആല്‍ഫാ വൈറസുകളുടെ പൊതുസ്വഭാവം എന്തെന്നാല്‍ അവയ്ക്കു പരാദങ്ങള്‍ മൂലമേ രോഗം പടര്‍ത്താനാവൂ. ഇതിനെ vector diseases എന്നു പറയാറുണ്ട്. കാരണം ഇതു ഒരു ദിശയിലേക്കു രോഗം പരത്തുന്നു, തിരിച്ചു സംഭവിക്കുന്നില്ല.
ടോഗാ വിറിഡിയെ കുടുംബത്തില്‍ പെട്ട റൈബൊ ന്യൂക്ലിക് അമ്ലമുള്ളതാണീ (RNA) വൈറസ്. ടോഗാ വൈറസ് കുടുംബം മുന്‍പ് ഗ്രൂപ് A ആര്‍ബൊവൈറസ് എന്നും അറിയപ്പെട്ടിരിന്നു. 60 നാനോ മീറ്റര്‍ വ്യാസമുള്ള ഒറ്റ പിരിയുള്ള ഉരുണ്ട ആകൃതിയാണീ വൈറസിന്. ഇത് ജീവകോശങ്ങളിലെ സൈറ്റൊപ്ലാസത്തില്‍ മാത്രമേ വംശവര്‍ദ്ധന അത്ഥവാ റെപ്ലികേഷന്‍ നടത്തുകയുള്ളൂ. ഈ വൈറസിനു കൊതുകളിലൂടെ ചെറിയ ദൂരവും (400 feet) മനുഷ്യരിലൂടെ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാനും സാധിക്കും. ഇന്നു ഈ വൈറസുകള്‍ക്ക് പ്രകാരാന്തരീകരണം (mutation) സംഭവിച്ചിട്ടുണ്ട് [10].
[തിരുത്തുക] രോഗ പടര്‍ച്ച
ഈ രോഗത്തിന്റെ സംഭരണശാലയായി വര്‍ത്തിക്കുന്നത് സസ്തനികളാണു. ഉദാ: മനുഷ്യന്‍, കുരങ്ങ്. എത്ര അളവില്‍ ഇതിന്റെ അംശം ശരീരത്തില്‍ കയറിയാലാണു രോഗം വരിക എന്നതിനെക്കുറിച്ച് വ്യക്തമായി അറിവില്ല. [11]
ഇതു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 1-12 ദിവസം കഴിഞ്ഞേ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടൂ. ഈ സമയമത്രയും( പൊരുന്ന) (incubation period) രോഗി രോഗ വാഹകനായി ചുറ്റിത്തിരിയുന്നുണ്ടാവാം. എന്നാല്‍ ഈ വൈറസ് ഒരാളില്‍ നിന്നു മറ്റൊരാളിലേയ്ക്കു നേരിട്ടു രോഗം പരത്തിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പ്രകരാന്തരീകരണം മൂലം ഈ വൈറുസുകള്‍ക്കിപ്പൊള്‍ ഗര്‍ഭിണിയായ അമ്മയിലൂടെ കുഞ്ഞിലേയ്ക്കു രോഗം പടര്‍ത്താനുള്ള കഴിവു വന്നു കഴിഞ്ഞിട്ടുണ്ട് [4]
[തിരുത്തുക] രോഗലക്ഷണങ്ങള്‍
സാധാരണയായി ഈ രോഗം സ്വയം ഭേദമാകുന്ന അല്ലെങ്കില്‍ ശരീരം തന്നെ പ്രതിരോധിയ്ക്കുന്ന ഒന്നാണ്.
വര്‍ഗ്ഗലക്ഷണപ്രകാരം ഈ രോഗം ബാധിച്ചവര്‍ക്ക്
- 1. നല്ല പനി,
- 2. സന്ധി വേദന പ്രത്യേകിച്ചും കൈ,കാല്‍ മുട്ടുകളിലും ചെറിയ സന്ധികളിലും.
- 3. വിറയലോടു കഠിനമായ പനി
- 4. കടുത്ത പനിക്കുശേഷം പോളം പോലെയൊ കുരുക്കള്‍ പ്രത്യക്ഷപ്പെടുക.
- 5. ചെറിയ തോതില്‍ രക്തസ്രാവം. എന്നീ ലക്ഷണങ്ങള്‍ ആണ് പ്രധാനമായും കാണുന്നത്.
ഇതു കൂടാതെ വയിലും അന്നനാളത്തിലും പരുപരുപ്പും, ഇടക്കിടെ ശര്‍ദ്ദിയോ ഓക്കാനമോ ഉണ്ടാവാം
[തിരുത്തുക] കണ്ടുപിടിക്കുന്ന വിധം(പരീക്ഷണശാലകളില്‍)
രക്തത്തിലെ സീറം ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനയൊ ടിഷ്യൂ കള്‍ച്ചര്‍ വഴിയൊ മാത്രമേ പരീക്ഷണശാലയില്‍ വച്ചു കണ്ടു പിടിക്കാനാവൂ. ശരീരത്തിനു പുറത്തു എത്ര നേരം ഇവയ്ക്കു നിലനില്‍പ്പുണ്ടെന്നതിനെ പറ്റി ക്ലിപ്തതയില്ല. രക്ത കള്‍ച്ചര്‍ ഉപാധികളില്‍ 1 ദിവസം മാത്രമേ ഇവ ജീവിക്കുകയുള്ളൂ.
[തിരുത്തുക] ചികിത്സ
പ്രത്യേക ചികിത്സകള്‍ ഒന്നുമില്ല. ലക്ഷണങ്ങള്‍ക്കൊത്തു ചികിത്സിക്കുകയാണ് ഇപ്പോഴത്തെ രീതി. എന്നാല്‍ രോഗം കണ്ടുപിടിക്കാതിരുന്നാല്‍ ആവശ്യമില്ലാതെ ആന്റിബയോട്ടിക്കുകളൊ മറ്റൊ കൂടുതലായി അതു കരളിനു കൂടുതല്‍ ക്ഷീണം കൊടുക്കുവാനും സാദ്ധ്യതകള്‍ ഉണ്ട്
[തിരുത്തുക] വാക്സീന്‍
ഇതുവരെ വാക്സീന്‍ കണ്ടുപിടിച്ചിട്ടില്ല
[തിരുത്തുക] രോഗം വരാതിരിക്കനുള്ള മുന്‍കരുതലുകള്‍
കൊതുകിന്റെ കടിയില്‍ നിന്നു ഒഴിവാകുക എന്നതാണു രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍. ഇതിനു പ്രകൃത്യായുള്ള ഏതു രീതിയും അവലംബിക്കാവുന്നതാണ്. കൊതുകുകളുടെ പ്രജനനം തടയുക, കടിയേല്‍ക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക തുടങ്ങിയവ എവിടെയൊക്കെ ജലം കെട്ടിക്കിടക്കുന്നുവോ അവിടെയെല്ലാം കൊതുകുകള്‍ മുട്ടയിടും.
1. കൊതുകള്‍ മുട്ടയിടുന്നതു തടയുകയാണ് പ്രധാനം. ഇതിനായി വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ അവ ആവശ്യമില്ലാത്തതാണെങ്കില്‍ നശിപ്പിക്കുകയൊ ഒഴിവാക്കുകയോ, ആവശ്യമുള്ളതെങ്കില്‍ അതില്‍ മരുന്നുകള്‍ (DDE) തുടങ്ങിയവയോ മണ്ണെണ്ണയൊ സോപ്പു ലായിനിയൊ ഒഴിക്കുകയൊ അല്ലെങ്കില്‍ കൊതുകുകള്‍ കടക്കാത്ത വിധം ഭദ്രമായി അടച്ചു വയ്ക്കുകയോ ചെയ്യുക. ഇവയ്ക്കു ആവാസമൊരുക്കുന്ന ചെറിയ പാത്രങ്ങള്‍, ചിരട്ടകള്‍ ഉട്ട്പ്പികള്‍, അവയുടെ മൂടികള്‍ ഉപയോഗശൂന്യമായ പാനകള്‍ എന്നിവ അലക്ഷ്യമായി പരിസരങ്ങളില്‍ ഉപേക്ഷിക്കുന്നത് ഇവയ്ക്കു താവളമൊരുക്കുന്നതിനു തുല്യമാണ്
2.മുന്‍പു പറഞ്ഞത് കൊതുകിന്റെ പ്രജനനം അഥവാ മുട്ട വിരിഞ്ഞു ലാര്‍വയായി അവിടെ നിന്നു കൊതുകകുന്നതു തടയുന്ന വിധമാണ്. ഇനി കൊതുകള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തി എന്നു തന്നെ ഇരിക്കട്ട. കടിക്കുന്നതെങ്ങനെ തടയാം എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ കൊതുകുകള്‍ രക്തം കുടിച്ചാണ് ജീവിക്കുന്നത്. പ്രധാനമായും മനുഷ്യരക്തമാണ് അവയ്ക്കു പഥ്യം. പൂച്ച, നായ് എന്നിവയുടെ രോമകവചം മൂലവും പശു, ആട് തുടങ്ങിയവയുടെ തൊലിയുടെ കട്ടിയും നിമിത്തം മറ്റു മൃഗങ്ങള്‍ ഇവയ്ക്കു അത്ര പ്രിയമല്ല. കൊതുകുകള്‍ മനുഷ്യനെ ഗന്ധം ഉപയൊഗിച്ചാണ് കണ്ടുപിടിക്കുന്നതു.[12] തന്മൂലം ശുചിത്വം നല്ല പൊലേ സൂക്ഷിക്കുക. ഉപയോഗ ശേഷം വസ്ത്രങ്ങളും മറ്റും വരി വലിച്ചിടുന്നതു ഒഴിവാക്കുക. കൊതുകുകള്‍ പ്രധാനമായും ഇരയെത്തേടി ഇറങ്ങുന്നത് വൈകുന്നേരങ്ങളിലാണ്. എന്നാല്‍ ഈഡിസ് ഈജിപ്തി രാവിലെയാണ് ഇര തേടുന്നത് എന്നും അഭിപ്രായമുണ്ട്[13].ഈ സമയങ്ങള്‍ വീടുകലുടെ ജനലുകളും മറ്റും അടച്ചിടുക. കൊതുകുകള്‍ എങ്ങനെയാണ് അതിന്റെ ഇരകളെ തിരയുന്നത് എന്ന് വ്യക്തമല്ല, കാഴ്ച്ച, ചൂട്, ഗന്ധം എന്നിയുപയോഗിച്ചാവാം എന്നു കരുതുന്നു, ഇവയില്‍ ഗന്ധം ആണ് എറ്റവും പ്രധാനപ്പെട്ടത്. കാര്‍ബണ്‍ ഡൈ ഓക്സൈഡും ലാക്റ്റിക് അമ്ലവും ആണ് ഏറ്റവും കൂടുതല്‍ ഗവേഷണ വിഷയമായിട്ടുള്ളത് [13]
3.
- അ) കൊതുകു വലകള്‍ ഉപയൊഗിയ്ക്കുക. വലകള്‍ കൊണ്ട് ജനലുകള്‍ക്കു കവചം തീര്‍ക്കുകയും ആവാം.
- ആ) കൊതുകു നിവാരണ യന്ത്രങ്ങള്‍ ഉപയൊഗ്ഗിയ്ക്കുക.
- ഇ) പുറത്തു യാത്ര ചെയ്യുമ്പൊള്‍ നീണ്ട കയ്യുള്ള കുപ്പായമോ വസ്ത്രങ്ങളോ ധരിയ്ക്കുക. യാത്രചെയ്യേണ്ടി വരികയാണെങ്കില്‍ കൊതുകിനു തിരിച്ചറിയാനുള്ള കഴിവിനെ നശിപ്പിക്കുന്ന രാസവസ്തുക്കള്‍ DEET (N, N-diethyl-m-toluamide)അടങ്ങിയ ലേപനങ്ങള്‍ പുരട്ടാം.[14] വസ്ത്രം കൊണ്ടു മറയ്ക്കാത്ത ഭാഗങ്ങളില്‍ ഇതുപയൊഗിയ്ക്കാം. കൊതുകിന്റെ ശ്രദ്ധ തെറ്റിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനു മുന്‍പ് അവയുടെ ഉപയോഗത്തെക്കുറിച്ചു വായിച്ചു മനസ്സിലാക്കണം. സിട്രൊനെല്ല ഓയില്‍ (Citronella) കൊതികുനെതിരെ ഉപയോഗിക്കാവുന്ന പ്രകൃതിയുക്തമായ എണ്ണയാണ് .വേപ്പെണ്ണ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ തളിക്കുന്നതും വേപ്പില ഉപയോഗിച്ച് പകല്‍ സമയങ്ങളില്‍ പുകയ്ക്കുന്നതും കൊതുക് ശല്യം കുറയ്ക്കാന്‍ ഉത്തമമാണ്.
- ഈ) അസുഖം വന്നയാളെ ഒരു കാരണവശാലും കൊതുകു കടിയല്‍ക്കന്‍ അനുവദിക്കാതിരിക്കുക. കൊതുകുവലയോ മറ്റോ ഇതിനായി ഉപയോഗിക്കുക
[തിരുത്തുക] അവലംബം
[തിരുത്തുക] പ്രമാണാധാരസൂചികള്‍
- ↑ Author=Robinson Marion | title=An Epidemic of Virus Disease in Southern Province, Tanganyika Territory, in 1952-53; Clinical Features, journal=Trans Royal Society Trop Med Hyg,year=1955,pages=28-32, volume=49, issue=1,
- ↑ Author=Lumsden WHR,title=An Epidemic of Virus Disease in Southern Province, Tanganyika Territory, in 1952-53; II. General Description and Epidemiology, journal=Trans Royal Society Trop Med Hyg, year=1955, pages=33-57, volume=49, issue=1,
- ↑ http://www.deccanherald.com/deccanherald/jun102006/district174432200669.asp
- ↑ http://lionel.suz.free.fr/index.php?id=run&sub=chikungunya
- ↑ http://www.newkerala.com/news4.php?action=fullnews&id=30974
- ↑ http://www.hindu.com/thehindu/holnus/218200610041440.htm
- ↑ http://pubs.cas.psu.edu/freepubs/pdfs/uf014.pdf
- ↑ http://virology-online.com/viruses/Arboviruses2.htm
- ↑ http://www.stanford.edu/group/virus/delta/2005/ovirus.pdf
- ↑ https://www.hsdl.org/hslog/?q=node/2994
- ↑ http://www.phac-aspc.gc.ca/msds-ftss/msds172e.html
- ↑ [1]
- ↑ Maibach HI, Skinner WA, Strauss WG, Khan AA. Factors that attract and repel mosquitoes in human skin. JAMA. 1966; 196:263-6
- ↑ http://www.annals.org/cgi/content/full/128/11/931
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്/വാര്‍ത്താക്കുറിപ്പുകള്‍
- 1 http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep
- 12 malayala manorama daily newpaper, trichur ed. 06102006 page no: 3.
- http://news.yahoo.com/s/afp/20060919/hl_afp/healthindiaviral_060919153832