Help:ടൈപ്പിംഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയയില്‍ മലയാളത്തില്‍ ലേഖനങ്ങള്‍ എഴുതുന്നതിനു് യൂണികോഡ് ഫോറം നിര്‍ദ്ദേശിച്ചിരിക്കുന്ന എന്‍കോഡിങ്‍ രീതിയില് മലയാളം ഉപയോഗിക്കുന്ന ഏതു് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണു്. വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ രണ്ടു് രീതിയില്‍ ടൈപ്പ് ചെയ്യാവുന്നതാണു്. ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററില്‍ ലേഖനം തയ്യാറാക്കി, വിക്കിപീഡിയയില്‍ പേസ്റ്റ് ചെയ്തു് ആവശ്യമുള്ള “വിക്കി” ഫോര്‍മാറ്റുകള്‍ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. നിങ്ങള്‍ വിക്കിപീഡിയ വായിക്കുവാന്‍ ഉപയോഗിക്കുന്ന ബ്രൌസറിലേക്ക് നേരിട്ട് മലയാളം എഴുതുവാന്‍ സൌകര്യം തരുന്ന ഐ.എം.ഇ (Input Method Editor) എന്ന വിഭാഗത്തില്‍ പെടുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചും ലേഖങ്ങള്‍ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണു്. പലപ്പോഴും പെട്ടെന്നു് എഴുതുവാനും ചെറിയ തെറ്റുകള്‍ ഉടനടി തിരുത്തുവാനും നല്ലത് ഐ.എം.ഇ സോഫ്റ്റ്‌വെയറുകളാണു്. ഐ.എം.ഇ ഉള്‍പ്പെടെ മറ്റു് ഭാഷാഉപകരണങ്ങളില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ എന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും ഈ ലേഖനം ചര്‍ച്ച ചെയ്യുന്നു.
ഉള്ളടക്കം |
[തിരുത്തുക] ട്രാന്‍സ്‌ലിറ്ററേഷന്‍ | Transliteration
ലാറ്റിന്‍ ലിപി ഉപയോഗിച്ച് ലാറ്റിനിതര ഭാഷകള്‍ എഴുതുന്ന രീതിയെ പൊതുവായി ട്രാന്‍സ്‌ലിറ്ററേഷന്‍ എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തില്‍ പറയുകയാണെങ്കില്‍, ഇംഗ്ലീഷ് കീബോര്‍ഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ട്രാന്‍സ്‌ലിറ്ററേഷന്‍ എന്ന് ചുരുക്കിപ്പറയാം.
ഒരു ഉദാഹരണം, മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ ഉപയോഗിച്ചുള്ളത്:
kaakka --> കാക്ക, hr^dayam --> ഹൃദയം, santhAnagOpAlam --> സന്താനഗോപാലം prathyayaSaasthram --> പ്രത്യയശാസ്ത്രം, rathham --> രഥം, manaHpoorvam --> മനഃപൂര്‍വം
ചില അക്ഷരങ്ങള്‍ മനഃപൂര്‍വം ഇംഗ്ലീഷ് വലിയ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.
ഇനി ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കുവാന്‍ കഴിഞ്ഞേക്കാവുന്ന ചില ട്രാന്‍സ്‌ലിറ്ററേഷന്‍ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോര്‍ഡിലെ അക്ഷരങ്ങള്‍ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങിനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ട്രാന്‍സ്‌ലിറ്ററേഷന്‍ രീതികളെ സ്കീമുകളായി തരം തിരിക്കാം.
[തിരുത്തുക] മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍
വരമൊഴി എഡിറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം. മലയാളം അക്ഷരങ്ങളെ ലാറ്റിന്‍ ലിപിയില്‍ എങ്ങിനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാന്‍ ഈ ലിങ്ക് ശ്രദ്ധിക്കുക: വരമൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ റഫറന്‍സ്
[തിരുത്തുക] ഫൊണറ്റിക്ക് ട്രാന്‍സ്‌ലിറ്ററേഷന്‍
ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ട്രാന്‍സ്‌ലിറ്ററേഷന്‍ സാധിച്ചെടുക്കുന്നതാണ് ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍. പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സ്കീമുകള്‍ക്ക് തമ്മില്‍ പ്രകടമായ ചേര്‍ച്ചക്കുറവ് ദൃശ്യമാകാറുണ്ട്.
[തിരുത്തുക] ടെക്‌സ്റ്റ് എഡിറ്റര്‍
[തിരുത്തുക] വരമൊഴി
മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ഉപയോഗിച്ച് മലയാളം എഴുതുവാനും, ടെക്സ്റ്റ് സേവ് ചെയ്ത് എഡിറ്റ് ചെയ്യുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണു് വരമൊഴി എഡിറ്റര്‍. ഗ്നു ലൈസന്‍സ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയര്‍ http://varamozhi.sourceforge.net എന്ന വെബ് വിലാസത്തില്‍ സൌജന്യമായി ലഭ്യമാണു്.
[തിരുത്തുക] ടൈപ്പിങ് ഉപകരണങ്ങള്‍ | ഐ.എം.ഇ
ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാന്‍ സഹായിക്കുന്ന ഉപകരണങ്ങളെയാണു് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിനു് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷന്‍ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിനു് മുകളില്‍ കാണുന്ന എഡിറ്റ് ഒപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണു്)
വിവിധ ഓപ്പറേറ്റിങ് സിസ്റ്റമുകള്‍ക്കായി മലയാളത്തില്‍ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങള്‍, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോര്‍ഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോര്‍ഡുകളെ കുറിച്ച്:
[തിരുത്തുക] മലയാളം കീബോര്‍ഡുകള്‍
- റെമിങ്ടണ്‍: മലയാളം റെമിങ്ടണ്‍ ടൈപ്പ്‌റൈറ്ററിനു് സമാനമായ കീബോര്‍ഡ് ലേഔട്ട്.
- ഇന്‍സ്ക്രിപ്റ്റ്: മലയാളം ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങിനു് സമാനമായ കീബോര്‍ഡ് ലേഔട്ട്.
- ട്രാന്‍സ്‌ലിറ്ററേഷന്‍ ലാറ്റിന്‍ ലിപി ഉപയോഗിച്ചു് മലയാളം എഴുതുവാനുള്ള കീബോര്‍ഡ്.
[തിരുത്തുക] ഓപ്പറേറ്റിങ് സിസ്റ്റം
- മൈക്രൊസോഫ്റ്റ് വിന്‍ഡോസ്
- വിന്‍ഡോസ് എക്സ്.പി സര്‍വീസ്‌പാക്ക് എഡിഷന്‍ 2 - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്.
- ഭാഷാഇന്ത്യ.കോം സൈറ്റില്‍ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: റെമിങ്ടണ്‍, ISO മലയാളം ട്രാന്‍സ്‌ലിറ്ററേഷന്‍.
- മൊഴി കീബോര്‍ഡ്‍ - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍.
- വാമൊഴി കീബോര്‍ഡ് - ലഭ്യമായിട്ടുള്ള കീബോര്‍ഡുകള്‍: മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍.
- ഗ്നു/ലിനക്സ്
- ഗ്നോം (GNOME) മലയാളം കീബോര്‍ഡ് - മലയാളം ഇന്‍സ്ക്രിപ്റ്റ് കീബോര്ഡ്.
- മൊഴി ട്രാന്‍സ്‌ലിറ്ററേഷന്‍ കീബോര്‍ഡ് - SCIM - KMFL
- വരമൊഴി എഡിറ്റര്‍
- ആപ്പിള്‍ - ഓ.എസ്. ഏക്സ്
[തിരുത്തുക] മലയാളം യൂണികോഡ് ഫോണ്ടുകള്‍
മലയാളം ഭാഷാഉപകരണങ്ങള്‍ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റമുകളും അവയുടെ പുതിയ പതിപ്പുകളില്‍ മലയാളം ഫോണ്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകള്‍ സൌജന്യമായി ലഭ്യമാണു്.
- അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട് - http://varamozhi.sourceforge.net/fonts/AnjaliOldLipi.ttf
- രചന യൂണികോഡ് - http://varamozhi.sourceforge.net/fonts/Rachana_w01.ttf
- കാര്‍ത്തിക - http://www.kerala.com/fonts/mlkr0ntt_TTF.ttf
[തിരുത്തുക] ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
- മൈക്രൊസോഫ്റ്റ് വിന്‍ഡോസ് - വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുകളില്‍ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് താരതമ്യേനെ എളുപ്പമാണു്. ഡൌണ്‍ലോഡ് ചെയ്തെടുത്ത ഫോണ്ടുകള്‍ വിന്‍ഡോസിന്റെ Font folder ലേക്ക് നീക്കിയാല്‍ മാത്രം മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് - വിക്കിപീഡിയ: സ്വാഗതം, നവാഗതരേ... എന്ന ലേഖനം കാണുക.
- ഗ്നു/ലിനക്സ് - സോഫ്റ്റ്‌വെയര്‍ ദാതാക്കള്‍ക്കനുസൃതമായി ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റമുകളില്‍ ഫോണ്ടുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം വ്യത്യാസപ്പെട്ടിരിക്കുന്നു. Debian ലിനക്സില്‍ സഹായത്തിനു് ഈ ലിങ്ക് ശ്രദ്ധിക്കുക - http://linux-n-malayalam.blogspot.com/2005/06/installing-varamozhi-malayalam-fonts.html