Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions തിരുവനന്തപുരം - വിക്കിപീഡിയ

തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തിരുവനന്തപുരം
അപരനാമം: ട്രിവാന്‍ഡ്രം

വിക്കിമാപ്പിയ‌ -- 8.5° N 76.9° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ഭരണസ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്‍‍
മേയര്‍ സി. ജയന്‍ ബാബു
വിസ്തീര്‍ണ്ണം 141.74ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 744,739
ജനസാന്ദ്രത 5,284/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
6950XX
+91471
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം, മൃഗശാല, കോവളം കടല്‍ത്തീരം, ശംഖുമുഖം കടല്‍ത്തീരം, പൊന്‍‌മുടി, അഗസ്ത്യ വനം, നെയ്യാര്‍ ഡാം, നക്ഷത്ര ബംഗ്ലാവ്

തിരുവനന്തപുരം ഇന്ത്യയിലെ കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവും ആണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ഏതാണ്ട് തെക്കേ അറ്റത്താണ് തിരുവനന്തപുരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, വളരെ തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2001-ആമാണ്ട് കാനേഷുമാരി പ്രകാരം തിരുവനന്തപുരം നഗരത്തില്‍ 745,000 പേര്‍ ഉണ്ട് എന്നാണ് കണക്ക്. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനുണ്ട്. തിരുവനന്തപുരം നഗരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും.

തിരുവനന്തപുരം നഗരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിലെ മികച്ച സ്വകാര്യ വ്യവസായ ശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ സിരാകേന്ദ്രം എന്നതിലുപരി, മികച്ച നിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരളാ സര്‍വ്വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം തുടങ്ങിയവ തിരുവനന്തപുരം നഗരത്തിലുണ്ട്. ‘വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം‘ അക്കൂട്ടത്തില് എടുത്ത് പറയാവുന്ന ഒന്നാണ്. ഇന്ത്യയിലെ ആദ്യത്തെ വിവര സാങ്കേതിക സ്ഥാപന സമുച്ചയമായ റ്റെക്നോ പാര്‍ക്ക് തിരുവനന്തപുരത്തിനു വടക്കുമാറി കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്. ലോകത്തിലെ തന്നെ പല മുന്‍‌നിര ബഹുരാഷ്ട്ര കമ്പനികളും ‘റ്റെക്ക്‌നോ പാര്‍ക്കില്‍’ പ്രവര്‍ത്തിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] സ്ഥലനാമ വിശേഷം

തിരുവനന്തപുരം എന്നാല്‍ വാച്യമായി- ‘അനന്തന്റെ നാട്’ എന്നാണ് അര്‍ത്ഥം. ഇതിന് കാരണം, നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തന്‍ എന്ന സര്‍പ്പത്തിന്മേല്‍ വിശ്രമിക്കുന്ന മഹാവിഷവാണ് ഇവിടെ പ്രതിഷ്ഠ. ഈ ക്ഷേത്രമാണ് തിരുവനന്തപുരത്തിന്റെ മുഖമുദ്ര എന്ന് പറയാം. ക്രി.വ. 1991 വരെ തിരുവനന്തപുരത്തിനെ, ഔദ്യോഗികമായി- ‘ട്രിവാന്‍ഡ്രം‘ എന്ന് ഉപയോഗിച്ചിരുന്നു. അതിനു ശേഷം, സര്‍ക്കാര്‍ ഉത്തരവു പ്രകാരം, എല്ലായിടത്തും-‘തിരുവനന്തപുരം’ എന്നുതന്നെ ഉപയോഗിച്ചുപോരുന്നു. എന്നിരുന്നാലും, വിനോദ സഞ്ചാരികളും, ഉത്തരേന്ത്യക്കാരും മറ്റും ഇപ്പൊഴും ട്രിവാന്‍ഡ്രം എന്നുതന്നെ ഉപയോഗിക്കുന്നു.

[തിരുത്തുക] ചരിത്രം

തിരുവിതാംകൂര്‍ നായര്‍ പട്ടാ‍ള ആസ്ഥാനം. ഇപ്പോള്‍ ഇത് നിയമസഭാ മ്യൂസിയം ആണ്.
തിരുവിതാംകൂര്‍ നായര്‍ പട്ടാ‍ള ആസ്ഥാനം. ഇപ്പോള്‍ ഇത് നിയമസഭാ മ്യൂസിയം ആണ്.

തിരുവനന്തപുരം നഗരത്തിന്റെ അതിപുരാതനമായ കച്ചവട ചരിത്രം ക്രി.മു 1000-ആം ആണ്ടിലേക്ക് പോകുന്നു. കേരളത്തിലെ മറ്റ് നഗരങ്ങള്‍ പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളായിരുന്നു തിരുവനന്തപുരത്തിന്റെയും പ്രധാന കച്ചവട സാമഗ്രി. എന്നിരുന്നാലും, അക്കാലത്ത് തിരുവനന്തപുരത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക പശ്ചത്തലം മറ്റ് നഗരങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായിരുന്നു. പ്രാചീന കാലത്ത് ഇവിടം ഭരിച്ചിരുന്നത് ആയന്മാരായിരുന്നു. ക്രി.വ. 10-ആം നൂറ്റാണ്ടില്‍ ഭരണം വേണാട് രാജവംശത്തിന്റെ കീഴില്‍ വന്നു.

തിരുവനന്തപുരം ആധുനികതയുടെ ആദ്യ ചുവടു വയ്പ്പുകള്‍ നടത്തിയത് 1729-ല്‍ മാര്‍‌ത്താണ്ഡ വര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭരണാ‍ധികാരി ആയതിന് ശേഷമാണ്. 1745-ലാണ് തിരുവനന്തപുരം തിരുവിതാംകൂറിന്റെ തലസ്ഥാനമാക്കപ്പെട്ടത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവും, ആയില്യം തിരുനാള്‍ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് ഈ പട്ടണത്തിന്റെ സുവര്‍ണ്ണ കാലഘട്ടം എന്നു പറയാവുന്നത്. ഈ കാലഘട്ടത്തിലാണ് ആദ്യത്തെ ഇംഗ്ലീഷ് പള്ളിക്കൂടം (1834), നക്ഷത്രനിരീക്ഷണാലയം (1837), ജനറല്‍ ആശുപത്രി (1839), ഓറിയന്റല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചത്. സംസ്കൃത കോളേജ്, ആയുര്‍വ്വേദ കോളേജ്, ലോ കോളേജ്, എന്നിവ മൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങള്‍ക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904-ല്‍ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങള്‍ തിരഞ്ഞെടുത്ത ലെജിസ്ലേറ്റീവ് കൌണ്‍സില്‍. ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ ആയിരുന്നില്ല എങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ ഈ നഗരം സജീവമായി പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഈ നഗരത്തില്‍ വളരെ സജീവമായിരുന്നു. ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷം വഹിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു സമ്മേളനം ഇവിടെ നടന്നു.

1931-ല്‍ അധികാരം ഏറ്റെടുത്ത ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടത്തില്‍ പല പ്രധാന സംഭവങ്ങള്‍ക്കും നഗരം സാക്ഷ്യം വഹിച്ചു. ഈ സമയത്താണ് പ്രസിദ്ധമായ ക്ഷേത്രപ്രവേശ വിളംബരം (1836) നടന്നത്. പിന്നീട് കേരള സര്‍വ്വകലാശാല എന്നു പുനര്‍ നാമകരണം ചെയ്യപ്പെട്ട തിരുവിതാംകൂര്‍ സര്‍വ്വകലാശാല ഈ കാലത്താണ് (1837) സ്ഥാപിച്ചത്.

1947-ല്‍ ബ്രിട്ടിഷ് ഭരണം അവസാനിച്ചപ്പോള്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍‍ യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചു. 1948 മാര്‍ച്ച് 24 നു പട്ടം താണു പിള്ളയുടെ നേതൃത്വത്തില്‍ ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റു. 1949-ല്‍ തൊട്ടടുത്ത രാജ്യമായിരുന്ന കൊച്ചിയുമായി കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറി. ഇങ്ങനെ രൂപീകരിച്ച തിരു-കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖനായി 1949 ജൂലൈ 1 മുതല്‍ 1956 ഒക്ടോബര്‍ 31 വരെ ചിത്തിര തിരുനാള്‍ ബാല രാമ വര്‍മ്മ മഹാരാജാവ് ഭരിച്ചു. 1956 നവംബര്‍ 1നു കേരളസംസ്ഥാനം രൂപീകരിച്ചപ്പോള്‍ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.

1962-ല്‍ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ തിരുവനന്തപുരം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ കളിത്തൊട്ടില്‍ ആയി മാറി. 1963-ല്‍ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ റോക്കറ്റ് ഇവിടുത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ISRO) പല അനുബന്ധ സ്ഥാപനങ്ങളും ഇവിടെ പിന്നീട് സ്ഥാപിച്ചു.

തിരുവനന്തപുരം നഗരത്തിന്റെ അടുത്ത കാലത്തെ പ്രധാന നാഴികക്കല്ലുകളില്‍ ഒന്ന് 1995-ല്‍ ഇവിടെ സ്ഥാപിതമായ ടെക്നോപാര്‍ക്ക് ആണ്. ഇത് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐ. ടി. പാര്‍ക്ക് ആണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ. ടി. പാര്‍ക്കും ഇതാണ്. ഐ.ടി ഭീമന്മാരായ ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവയ്ക്ക് പുറമേ 110-ഓളം ചെറുതും വലുതുമായ കമ്പനികളില്‍ ഏതാണ്ട് 12,500 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രവും കാലാവസ്ഥയും

ഇന്ത്യയുടെ തെക്കേ മുനമ്പില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തിന്റെ അക്ഷാംശ രേഖാംശങ്ങള്‍ 8.5° N 76.9° E ആണ്. സഹ്യപര്‍വ്വത നിരകള്‍ക്കും അറബിക്കടലിനും ഇടയിലായി സ്ഥിതിചെയ്യുന്ന തിരുവനന്തപുരം സമുദ്രനിരപ്പില്‍ ഉള്ള സ്ഥലമാണ്.

ഭൂമിശാസ്ത്രപരമായി ഉള്‍നാട്, തീരപ്രദേശം എന്നിങ്ങനെ രണ്ടായി ഈ പ്രദേശത്തെ വിഭജിക്കാം. ചെറുകുന്നുകളും, താഴ്വാരങ്ങളും ചേര്‍ന്നതാണ് ഉള്‍നാട്. കടല്‍ തീരവും, പുഴകളും മറ്റും അടങ്ങുന്നതാണ് തീരപ്രദേശം. തിരുവനന്തപുരം ജില്ലയിലെതന്നെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായനി തടാകം നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്. കരമനപ്പുഴയും കിള്ളിപ്പുഴയും ആണ് നഗരത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകള്‍.

നഗരത്തിന്റെ കിഴക്കുഭാഗത്ത് മലമ്പ്രദേശം ഉണ്ട്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് 1890 m ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യകൂടം ആണ്. നഗരത്തിനു സമീപത്തുള്ള രണ്ട് പ്രധാന ഹില്‍ റിസോര്‍ട്ടുകള്‍ ആണ് പൊന്‍മുടിയും മുക്കുണിമലയും.

[തിരുത്തുക] കാലാവസ്ഥ

ഉഷ്ണമേഖല പ്രദേശത്തുള്ള സ്ഥലം ആയതിനാല്‍ വ്യത്യസ്ത ഋതുക്കള്‍ ഇവിടെ അനുഭവപ്പെടാറില്ല. ശരാശരി ഉയര്‍ന്ന താപനില 34 °C ആണ് . കൂരഞ്ഞത് 21 °C ഉം. വായുവിലെ ഈര്‍പ്പം താരതമ്യേന ഉയര്‍ന്ന ഇവിടെ മഴക്കാലത്ത് അത് 90% വരെ ആകുന്നു. തെക്ക്-കിഴക്ക് മണ്‍സൂണിന്റെ പാതയില്‍ കിടക്കുന്ന ആദ്യത്തെ നഗരമായ തിരുവനന്തപുരത്ത് ജൂണ്‍ ആദ്യം തന്നെ മഴ തുടങ്ങും. ഒരു വര്‍ഷം ഏതാണ്ട് 1700 mm മഴ ലഭിക്കുന്ന ഇവിടെ ഒക്ടോബര്‍ മാസത്തില്‍ വടക്ക്-കിഴക്ക് മണ്‍സൂണ്‍ മൂലം മഴപെയ്യും. ഡിസംബര്‍ മാസത്തോടെ വരണ്ട കാലവസ്ഥ തുടങ്ങുന്ന ഇവിടെ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ ഏറ്റവും തണുപ്പുള്ളതായിരിക്കും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ ഏറ്റവും ചൂടുള്ളവയും. ശരത്കാലത്ത് താപനില 20 °C വരെ താഴാറുള്ള ഇവിടെ അത് വേനല്‍ക്കാലത്ത് 35 °C വരെ ഉയര്‍ന്ന് പോകുന്നു.

[തിരുത്തുക] സാമ്പത്തിക മേഖല

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ‘ഭവാനി’ എന്ന കെട്ടിടത്തിന്റെ ദൃശ്യം
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ‘ഭവാനി’ എന്ന കെട്ടിടത്തിന്റെ ദൃശ്യം

മുന്‍‌കാലങ്ങളില്‍ തിരുവനന്തപുരം നഗരത്തിന്റെ സാമ്പത്തികാവസ്ഥ സേവന മേഖലയെ കേന്ദ്രീകരിച്ചായിരുന്നു. മൊത്തം തൊഴില്‍ സംരഭങ്ങളുടെ 60% വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇതിനൊരു കാരണമായിരുന്നു.മറ്റു ഇന്ത്യന്‍ സംസ്ഥാനതലസ്ഥാനങ്ങളായ ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ രീതിയില്‍ മാത്രമേ വന്‍‌കിട വ്യവസായ സംരഭങ്ങള്‍ തിരുവനന്തപുരത്തുള്ളൂ. എന്നാല്‍ ഇന്ന്, വിവര സാങ്കേതിക വിദ്യ, മെഡിക്കല്‍/ബയോ ടെക്നോളജി എന്നീ മേഖലകളിലെ വിപുലമായ തൊഴില്‍ ശേഷിയും വികാസവും തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയെ വളരെയേറെ പരിപോഷിപ്പിക്കുന്നുണ്ട്.കേരള സംസ്ഥാനത്തു നിന്നും നടത്തുന്ന സോഫ്റ്റ്വെയര്‍ കയറ്റുമതിയുടെ 80% സംഭാവന ചെയ്യുന്നത് തിരുവനന്തപുരം നഗരമാണ്.പുതിയ സ്വകാര്യ ടെലിവിഷന്‍ സ്ഥാപനങ്ങളുടെ ഉദയം സ്റ്റുഡിയോകള്‍, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവയുടെ നഗരമാക്കി തിരുവനന്തപുരത്തെ വളര്‍ത്തുന്നുണ്ട്.


1995 ല്‍ ടെക്നോപാര്‍ക്ക് സ്ഥാപിതമായതു മുതല്‍ തിരുവനന്തപുരം ലോകനിലവാരത്തിലുള്ള ഒരു വിവരസാങ്കേതിക തൊഴില്‍ കേന്ദ്രമായി വളരാന്‍ തുടങ്ങി.വിവര സാങ്കേതിക വിദ്യ/വിവര സാങ്കേതിക അനുബന്ധസേവനങ്ങള്‍ എന്നിവയിലെ ഏറ്റവും മികച്ച രണ്ടാം-വിഭാഗ-മെട്രോ നഗരമായി തിരുവനന്തപുരം വിലയിരുത്തപ്പെട്ടിട്ടുണ്ട്. മനുഷ്യവിഭവ ശേഷിയില്‍ രണ്ടാമതായും തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളായ ഇന്‍ഫോസിസ്, ടി സി എസ്സ്,മക്‍കിന്‍സി ആന്റ് കോ,ഏണ്‍സ്റ്റ് ആന്റ് യങ്ങ്, അലയന്‍സ് കോണ്‍ഹില്‍, ടൂണ്‍സ്, യു എസ്സ് ടെക്നോളജി, ഐ ബി എസ്സ് സോഫ്റ്റ്വെയര്‍ സര്‍വീസസ്സ്, എം-സ്ക്വയേഡ് തുട്ങ്ങി ഒട്ടനവധി സ്ഥാപനങ്ങള്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. 12500-ഓളം തൊഴില്‍ വിദഗ്ദരും 110-ഓളം കമ്പനികളും ടെക്നോപാര്‍ക്കിലുണ്ട്. 2007-08 വരെയുള്ള വിപുലീകരണ പദ്ധതികള്‍ അനുസരിച്ച്, തൊഴില്‍ സമ്പത്ത് 30000 ആയി ഉയരും. 6 ലക്ഷം ചതുരശ്ര അടി തൊഴില്‍ സ്ഥലം തരുന്ന ‘തേജസ്വിനി‘, 4 ലക്ഷം ചതുരശ്ര അടി തൊഴില്‍ സ്ഥലം ഉള്‍ക്കൊള്ളുന്ന ‘ടി സി എസ്സ് പീപ്പല്‍ പാര്‍ക്കും ടി സി എസ്സ് വികസന കേന്ദ്രവും‘ എന്നിവ നിര്‍മാണ ഘട്ടത്തിലാണ്. തേജസ്വിനി യുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തിക്കഴിഞ്ഞു. ടി സി എസ്സ് പീപ്പല്‍ പാര്‍ക്കും ഏതാണ്ട് പൂര്‍ത്തിയാവുകയും ഭാഗികമായി പ്രവര്‍ത്തന ക്ഷമമാകുകയും ചെയ്തിട്ടുണ്ട്. 460,000 ചതുരശ്ര അടി തൊഴില്‍ സ്ഥലം നല്‍കുന്ന ലീല ഐ ടി കേന്ദ്രവും, ഐ ബി എസ്സ് ക്യാമ്പസ്സും പ്രാഥമിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. യു എസ്സ് ടെക് ക്യാമ്പസ്, ഇന്‍ഫോസിസ് ക്യാമ്പസ് എന്നിവയുടെ നിര്‍മാണം അടുത്തു തന്നെ തുടങ്ങുവാന്‍ പദ്ധതികളുണ്ട്.


തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് സംഭാവനകള്‍ നല്‍കുന്ന മറ്റൊരു പ്രധാന തൊഴില്‍ രംഗമാണ് ടൂറിസം. മെഡിക്കല്‍ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയില്‍ ആഗോള തലത്തില്‍ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ് തിരുവനന്തപുരം. അന്‍പതിലേറെ അംഗീകൃത ആയുര്‍വേദ കേന്ദ്രങ്ങള്‍ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്. വിദേശ രാജ്യങ്ങളില്‍ ആയുര്‍വേദത്തിനുള്ള മതിപ്പ് ഇതിനു കാരണമാണ്. കൂടാതെ ശ്രീ ചിത്ര തിരുനാള്‍ ആശുപത്രി, ആര്‍. സി. സി തുടങ്ങിയ പ്രശസ്തമായ ആധുനിക ചികിത്സാ കേന്ദ്രങ്ങളും തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്. ബീച്ച് റിസോര്‍ട്ടുകള്‍, മലയോര സുഖവാസ കേന്ദങ്ങള്‍ എന്നിവയ്ക്കു അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സുഖ ചികിത്സാ സ്ഥാപനങ്ങളും മെഡിക്കല്‍ ടൂറിസത്തിനു സംഭാവനകള്‍ നല്‍കുന്നുണ്ട്.


ഇടത്തരവും വലുതുമായ ഒട്ടനവധി വ്യവസായ യൂണിറ്റുകള്‍ തിരുവനന്തപുരത്തുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഏതാണ്ട് 20 എണ്ണത്തോളവും സ്വകാര്യ മേഖലയില്‍ 60 എണ്ണത്തിലധികവും ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍(കെ.എസ്സ്.ഐ.ഡി.സി), കെല്‍ട്രോണ്‍, ട്രാവന്‍‌കൂര്‍ ടൈറ്റാനിയം ആന്റ് ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്, തൊഴില്‍ ദാതാക്കളില്‍ പ്രധാനികള്‍. 30000 ചെറുകിട വ്യവസായ യൂണിറ്റുകളിലായി ഏതാണ്ട് 115,000 തൊഴിലാളികള്‍ കൂടി തിരുവനന്തപുരം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി തൊഴിലെടുക്കുന്നുണ്ട്. പരമ്പരാഗത തൊഴില്‍ മേഖലകളായ കയര്‍, കൈത്തറി എന്നിവയും പ്രമുഖമാണ്.

നിര്‍ദ്ദേശിത വിഴിഞ്ഞം തുറമുഖം
നിര്‍ദ്ദേശിത വിഴിഞ്ഞം തുറമുഖം

തുറമുഖങ്ങളുടെ വികാസമില്ലായ്മ കാരണം കച്ചവടപ്രവര്‍ത്തനങ്ങള്‍ നഗരത്തില്‍ വളരെ കുറവാണ്. വിഴിഞ്ഞം തുറമുഖത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന ആഴക്കടല്‍ കണ്ടൈനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ ഇതിനൊരു മാറ്റമുണ്ടാക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. നഗരത്തോട് ചേര്‍ന്നു കിടക്കുന്ന തുറമുഖം എന്ന പ്രത്യേകതയ്ക്കു പുറമേ, അന്താരാഷ്ട്ര കപ്പല്‍ മാര്‍ഗത്തിനും, കിഴക്കു പടിഞ്ഞാറ് ഷിപ്പിങ്ങ് ആക്സിസിനും അടുത്തു കിടക്കുന്നതും, പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഡ്രെഡ്ജിങ്ങ് ആവശ്യമില്ലാത്തതും വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.വ്യവസാ‍യ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങള്‍, ചിത്രാഞ്ജലി ഫിലിം കോം‌പ്ലെക്സ്, കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക്, കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്ക്, കേരള ഹൈ ടെക്ക് ഇന്‍ഡസ്റ്റ്ട്രീസ്(കെല്‍ടെക്ക്),കേരള ഓട്ടോമൊബൈല്‍‌സ്, ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ‌യ്‌സ് ലിമിറ്റഡ് എന്നിവയാണ്.

[തിരുത്തുക] ഭരണവും രാഷ്ട്രീയവും

തിരുവനന്തപുരം നഗരത്തിന്റെ ഭരണം നിര്‍വ്വഹിക്കുന്നത് ‘മേയറുടെ’ നേതൃത്വത്തിലുള്ള തിരുവനന്തപുരം നഗരസഭയാണ്. 84 അംഗങ്ങളുള്ള ഭരണ സമിതിയെ നഗരത്തിലെ വാര്‍ഡുകളില്‍ നിന്ന് ജനാധിപത്യ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നു. തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനത്തെ സഹായിക്കാനായി തിരുവനന്തപുരം നഗര വികസന സമിതി(ട്രിഡ), തിരുവനന്തപുരം റോഡ് വികസന സമിതി എന്നിവ അവയില്‍ ചിലതാണ്.

കേരള നിയമസഭാ മന്ദിരം
കേരള നിയമസഭാ മന്ദിരം

നഗരത്തിന്റെ സിംഹഭാഗവും തിരുവനന്തപുരം ലോകസഭാ നിയോജകമണ്ഡലത്തിന്‍ കീഴിലാണ് വരുന്നത്. തിരുവനന്തപുരം നഗരത്തിന്റെ വടക്കന്‍ അതിരിലുള്ള ചില സ്ഥലങ്ങള്‍ ചിറയിങ്കീഴ് നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കേരള നിയമസഭയിലേക്കുള്ള ആറ് നിയോജക മണ്ഡലങ്ങള്‍ നഗര പരിധിയില്‍ പെട്ടതാണ്. കഴക്കൂട്ടം, തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം വെസ്റ്റ്, തിരുവനന്തപുരം ഈസ്റ്റ്, നേമം, കോവളം എന്നിവയാണ് മേല്‍പ്പറഞ്ഞവ.

ഐ.പി.എസ്സ് റാങ്കുള്ള പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നഗരത്തിലെ പൊലീസ് സേന പ്രവര്‍ത്തിക്കുന്നത്. നഗരത്തിനെ മൂന്നായി തിരിച്ച് അസ്സിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പൊലീസ് സേനയുടെ നിര്‍വ്വഹണം നടത്തുന്നു. പൊലീസ് ഗതാഗത വകുപ്പും മൂന്നായി തിരിച്ചിരിക്കുന്നു. ഇതു കൂടാതെ, വനിതാ സെല്‍, നാര്‍ക്കോട്ടിക്ക് കണ്ട്രോള്‍ സെല്‍, ക്രൈം ഡിറ്റാച്ച്‌മെന്റ് സെല്‍, സിറ്റി സ്പെഷല്‍ ശാഖ, ശ്വാന സേന, സായുധ സേന, ക്രൈം റെക്കോഡ്സ് ബ്യൂറൊ, വിദേശ സഞ്ചാരികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന വിഭാഗം, പ്രത്യേക സായുധ സേന എന്നിങ്ങനെ പല വിഭാഗങ്ങളും നഗര കാവല്‍ പടയ്ക്ക് ഉണ്ട്.[1] സംസ്ഥാനത്തിന്റെ സ്വന്തമായി രണ്ട് ബറ്റാലിയന്‍ സായുധ പൊലീസ് സേനയും, ഒരു യൂണിറ്റ് കേന്ദ്ര അര്‍ദ്ധ സൈനിക സായുധ സേനയും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ പള്ളിപ്പുറം എന്ന സ്ഥലത്താണ് സി.ആര്‍.പി.എഫിന്റെ ആസ്ഥാനം. ഭാരതീയ കരസേനയുടെ ഒരു വലിയ കാമ്പും തിരുവനന്തപുരത്തെ പാങ്ങോട് എന്ന സ്ഥലത്തുണ്ട്.

കേരള നിയമസഭാമന്ദിരം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഇതോടൊപ്പം തന്നെ സെക്രട്ടേറിയറ്റ് പോലെ തന്ത്ര പ്രധാനമായ പല സര്‍ക്കാര്‍ സ്ഥാപനങ്ങളും നഗരത്തിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനം കൂടിയാണീ നഗരം. നഗരത്തിലെ ഒരേ ഒരു വിദേശ രാജ്യ കോണ്‍സുലേറ്റ് മാലിദ്വീപുകളുടേതാണ്.

[2]

[തിരുത്തുക] ഗാതാ‍ഗതം

നഗരത്തിനകത്ത്‌ സിറ്റി ബസ്സുകളും ഓട്ടൊ റിക്ഷകളും ടാക്സി കാറുകകളും പോക്കുവരവിനു സഹായിക്കുന്നു. ആളുകള്‍ സൈക്കിളുകള്‍ മോട്ടോര്‍ സൈക്കിളുകള്‍ സ്കൂട്ടറുകള്‍ കാറുകള്‍ മുതലായവയും ഉപയോഗിക്കുന്നു.


സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള K.S.R.T.C യെയാണ്‌ നഗരത്തിനകത്ത്‌ പൊതുഗതാഗതത്തിനായി ജനങ്ങള്‍ മുഖ്യമായും ആശ്രയിക്കുന്നത്‌.എണ്ണത്തില്‍ കുറവെങ്കിലും സ്വകാര്യ ബസ്സുകളും നഗരത്തില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. സിറ്റി ഡിപ്പോ, വികാസ്‌ ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്‌, കണിയാപുരം വെള്ളനാട്‌ എന്നീ ആറു ഡിപ്പ്പ്പോകളില്‍ നിന്നായി K.S.R.T.C സര്‍വീസുകള്‍ നടത്തുന്നു. പുതിയ ബസ്സുകളും ഇലക്ട്രോണിക്‌ റ്റിക്കറ്റുകളുമായി ഈ സര്‍വീസുകള്‍ 2005ഇല്‍ നവീകരിക്കുകയുണ്ടായി. സെന്‍ട്രല്‍ സിറ്റി ഡിപ്പൊ പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കിഴക്കേകോട്ടയില്‍ സ്ഥിതി ചെയ്യുന്നു. അന്തര്‍സംസ്ഥാന സര്‍വീസുകളും സെന്‍ട്രല്‍ ബസ്‌ സ്റ്റാന്‍ഡും ഇവിടെനിന്ന് 1 കിലോമീറ്റര്‍ അകലെ തമ്പാനൂരിലാണ്‌. ഇവിടെനിന്നും കേരളത്തിലെ മിക്കവാറും എല്ലാ പട്ടണങ്ങളിലേയ്ക്കും തെന്നിന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളായ ബാംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെയ്ക്കും ബസ്‌ സര്‍വീസുകളുണ്ട്‌. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ തമ്പാനൂരില്‍ (ഏയര്‍ പോര്‍ട്ടില്‍ നിന്ന് 8 കി.മീ. അകലെയായി) സ്ഥിതിചെയ്യുന്നു. ദിനം പ്രതി അമ്പതോളം ട്രയിനുകള്‍ പുറപ്പെടുന്ന ഒരു പ്രധാന സ്റ്റേഷന്‍ ആണ്‌ ഇത്‌. തിരുവനന്തപുരം ഇന്ത്യയിലെ മറ്റ്‌ എല്ലാ പ്രധാന നഗരങ്ങളുമായി റെയില്‍ വഴി ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെ ബഹുദൂര തീവണ്ടിയായ കന്യാകുമാരി- ജമ്മു താവി സര്‍വീസിലെ തെക്കുനിന്നുള്ള ഒന്നമത്തെ പ്രധാന സ്റ്റോപ്പ്‌ ആണ്‌ തിരുവനന്തപുരം. 2005 ല്‍ ഏയര്‍പ്പൊര്‍ട്ടിനടുത്ത്‌ കൊച്ചു വേളിയില്‍ ഒരു ചെറിയ അനുബന്ധ സ്റ്റേഷന്‍ കൂടി തുറക്കുകയുണ്ടായി.


തിരുവനന്തപുരം അന്താരഷ്ട്ര വീമാനത്താവളത്തില്‍ നിന്ന് മധ്യപൗരസ്ത്യ ദേശങ്ങള്‍, സിംഗപ്പൂര്‍, മാലി ദ്വീപ്‌, ശ്രീലങ്ക എന്നിവിറ്റങ്ങളിലേയ്ക്ക്‌ നേരിട്ട്‌ വീമാന സര്‍വീസുകള്‍ ഉണ്ട്‌. ഇന്ത്യന്‍ ഏയര്‍ലൈന്‍സ്‌, ജെറ്റ്‌ ഏയര്‍വേയ്സ്‌, ഏയര്‍ ഡെക്കാന്‍, ഏയര്‍ സഹാറ, പാരമൗണ്ട്‌ ഏയര്‍വേയ്സ്‌ എന്നീ ആഭ്യന്തര വീമാന കമ്പനികളും, ഏയര്‍ ഇന്ത്യ, ഗള്‍ഫ്‌ ഏയര്‍, ഒമാന്‍ ഏയര്‍, കുവൈറ്റ്‌ ഏയര്‍വേയ്സ്‌, സില്‍ക്‌ ഏയര്‍, ശ്രീലങ്കന്‍ ഏയര്‍ലൈന്‍സ്‌, ഖത്തര്‍ ഏയര്‍വെയ്സ്‌, ഏയര്‍ അറേബ്യ, എമിറേറ്റ്സ്‌ എന്നീ അന്താരഷ്ട്ര വീമാന കമ്പനികളും തിരുവനന്തപുരം വീമാനത്തവളത്തില്‍ നിന്ന്‌ സര്‍വീസുകള്‍ നടത്തുന്നു. രണ്ട്‌ സൈനികാവശ്യത്തിനായുള്ള വീമാനത്തവളങ്ങളും - ഒന്നു അന്താരാഷ്ട്രവീമാനത്തവളത്തിനടുത്തായും മറ്റൊന്ന്‌ ഇന്ത്യന്‍ ഏയര്‍ ഫോഴ്സിന്റെ ആക്കുളത്തുള്ള ദക്ഷിണ വ്യോമ കമാന്റ്‌ ആസ്ഥാനത്തും- ഉണ്ട്‌. സ്ഥിരമായുള്ള ഷെഡ്യൂള്‍ഡ്‌ സര്‍വീസുകള്‍ക്കു പുറമേ, ഫസ്റ്റ്‌ ചോയ്സ്‌ ഏയര്‍ വേയ്സ്‌, ലണ്ടന്‍ ഗാറ്റ്‌വിക്ക്‌, മൊണാര്‍ക്ക്‌ മുതലായ ചാര്‍ട്ടേര്‍ഡ്‌ സര്‍വീസുകളും ടൂറിസം സീസണോടനുബന്ധിച്ച്‌ ഇവിടെ ലാന്റ്‌ ചെയ്യാറുണ്ട്‌. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഏയര്‍പോര്‍ട്ട്‌ എന്ന പ്രത്യേകതയും തിരുവനന്തപുരം ഏയര്‍പ്പോര്‍ട്ട്ടിന്റെ പ്രാധാന്യത്തിനുകാരണമായിട്ടുണ്ട്‌. ശ്രീലങ്ക മാലിദ്വീപ്‌ എന്നിവയോട്‌ ഏറ്റവും അടുത്തുകിടക്കുന്നതിനാല്‍ അവിടങ്ങളിലേയ്ക്ക്‌ പോകുവാനായി തിരുവനന്തപുരത്തുനിന്ന്‌ ഇന്ത്യയിലെമറ്റു ഏയര്‍പ്പോര്‍ട്ടുകളേ അപേക്ഷിച്ച്‌ ചിലവും കുറവായിരിക്കും.


വിഴിഞ്ഞത്ത്‌ പണിതുകൊണ്ടിരിക്കുന്ന ആഴക്കടല്‍ ട്രാന്‍സ്‌-ഷിപ്പ്‌മന്റ്‌ കണ്ടൈനര്‍ റ്റെര്‍മിനലിന്റെ പണി 2007ല്‍ പൂര്‍ത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. കൊളംബോ, കൊച്ചി, തൂത്തുക്കുടി എന്നീ അന്താരാഷ്ട്ര തുറമുഖങ്ങളുടെ സാമീപ്യം കൊണ്ടും, യൂറൊപ്പിനേയും വിദൂര പൗരസ്ത്യ ദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്പല്‍ ചാലിന്റെ അടുത്തായതിനാലും, മൂന്നു ഘട്ടങ്ങളിലായി പണിതു തീര്‍ക്കാന്‍ ഉദ്ദ്യേശിക്കുന്ന ഈ പദ്ധതി തുറമുഖ വാണിജ്യ രംഗത്ത്‌ (കണ്ടൈനര്‍ ഷിപ്പ്മെന്റില്‍ പ്രധാനമായും) ഒരു കിടമത്സരത്തിനിടയാക്കുമെന്നു കരുതപ്പെടുന്നു.


ഐ.ടി-സേവന മേഖലയുടെ പെട്ടെന്നുള്ള വളര്‍ച്ചയും, സംസ്ഥാന തലസ്ഥാനമെന്ന പദവിയും, ടൂറിസം മേഖലയിലുണ്ടാവുന്ന വന്‍ വളര്‍ച്ചയും തിരുവനന്തപുരത്തിന്റെ ഗതാഗത മേഖലയ്ക്ക്‌ മേല്‍ വന്‍സമ്മര്‍ദ്ദത്തിനു കാരണമാകുന്നുണ്ട്‌. ഇതിനെ നേരിടാനായി അനേക ദശലക്ഷം ഡോളറുകളുടെ പദ്ധതികളാണ്‌ നടന്നുകൊണ്ടിരിയ്ക്കുന്നത്‌. 2007 തുടക്കം മുതല്‍ പണിതീരുന്നവയായി പല അണ്ടര്‍ പാസുകളും ഓവര്‍ ബ്രിഡ്ജുകളും ഉണ്ട്‌. അടിസ്ഥാന റോഡ്‌ വികസനത്തിന്റെ ആദ്യ പടിയായി 42 കിലോ മീറ്റര്‍ നീളം വരുന്ന ഒരു ആറുവരിപാതയും ഒരു നാലുവരി പാതയും വിഭാവനം ചെയ്തിട്ടുണ്ട്‌.

[തിരുത്തുക] സ്ഥിതി വിവര കണക്കുകള്‍

2001 ലെ കാനേഷുമാരി പ്രകാരം നഗരത്തിലെ ജനസംഖ്യ 744,739 ആയി കണക്കാക്കിയിരിക്കുന്നു. (2006 നവംബറില്‍ ഇത്‌ ഏകദേശം 1.1 ദശലക്ഷമായിട്ടുണ്ട്‌). ഒരു ചതുരശ്ര കിലോമീറ്ററില്‍ 3500 പേര്‍ എന്നതാണ്‌ നഗരത്തിലെ ജനസാന്ദ്രത. തിരുവനന്തപുരം ജില്ല 90% സാക്ഷരത കൈവരിച്ചിട്ടുണ്ട്‌. നഗരത്തില്‍ സ്ത്രീകള്‍ മുന്നിട്ടുനില്‍ക്കുന്ന 1,037 സ്ത്രീകള്‍ക്കു 1,000 പുരുഷന്മാര്‍ എന്ന ലിംഗാനുപാതം നിലനില്‍ക്കുന്നു. ജനസംഖ്യയില്‍ 65% ഹിന്ദുക്കളും, 18% ക്രിസ്ത്യാനികളും, 15% മുസ്ലീമുകളുമാണ്‌. ഇവിടുത്തെ മുഖ്യ സംസാര ഭാഷ മലയാളമാണ്‌. എങ്കിലും ഇംഗ്ലീഷും ഹിന്ദിയും പലപ്പോഴും ആശയവിനിമയത്തിന്‌ ഉതകും. ജനങ്ങളില്‍ തമിഴ്‌ സംസാരിക്കുന്ന ഒരു മുഖ്യ ന്യൂനപക്ഷവും കൊങ്കണി/ തുളു എന്നി ഭാഷകള്‍ സംസാരിക്കുന്ന കുറച്ചു ആളുകളും ഉണ്ട്‌.

നഗരത്തിലെ വൈദ്യുതി വിതരണം മുഴുവനായും കേരള സംസ്ഥാന വിദ്യുത്ശക്തി വകുപ്പ്‌ (K.S.E.B) നിയന്ത്രിക്കുന്നു. ജില്ലയെ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍, തിരുവനന്തപുരം, കാട്ടാക്കട എന്നീ മൂന്നു സര്‍ക്കിളുകളായി തിരിച്ചിരിക്കുന്നു. മൊത്തം വൈദ്യുതോപഭോഗത്തിന്റെ 43% അഥവാ 90 ദശലക്ഷം യൂണിറ്റുകളുടെ പങ്കു പറ്റുന്നത്‌ ഗാര്‍ഹീക ഉപഭോക്താക്കളാണ്‌. തിരുവനന്തപുരം ജില്ലയില്‍ ഒരു 20KV സബ്സ്റ്റേഷനും, ഒന്‍പത്‌ 110KV സബ്സ്റ്റേഷനും, ആറു 66KV സബ്സ്റ്റേഷനുകളുമുണ്ട്‌. ആറ്റുത്തയിടെ പവര്‍ ഗ്രിഡ്‌ കോര്‍പ്പറേഷന്‍ കമ്മീഷന്‍ ചെയ്ത ഒരു 440KV സബ്സ്റ്റേഷന്‍ നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു. നരത്തില്‍ 100% ജനങ്ങളും, പ്രാന്ത പ്രദേശങ്ങളില്‍ 84% ജനങ്ങളും, ഗ്രാമപ്രദേശങ്ങളില്‍ 69% ജനങ്ങളും ജല വിതരണത്തിന്റെ ഗുണഭോക്താക്കളാണ്‌. തലസ്ഥാന നഗരിയില്‍ വിതരണം ചെയ്യപ്പെടുന്ന ജലത്തിന്റെ മുഖ്യ സ്രോതസ്സുകള്‍ പീരപ്പാറ, അരുവിക്കര എന്നീ ഡാമുകളാണ്‌. ജപ്പന്‍ സഹകരണത്തോടെ നടപ്പില്‍ വരുത്തുന്ന പുതിയൊരു സംരഭം നഗരത്തിന്റെ സ്വഭാവസവിശേഷതകളുള്ള ജില്ലയിലെ ആറു ഗ്രാമപഞ്ചായത്തുകളിലെ ജലവിതരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.

തിരുവിതാംകൂര്‍ രാജഭാരണകാലത്തു പണികഴിപ്പിച്ച നഗരത്തിലെ അഴുക്കുചാലുകള്‍ 1938ല്‍ നവീനവല്‍ക്കരിച്ചു. ഇതിനോടനുബന്ധിച്ച മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഒരു ഭൂഗര്‍ഭ സംവിധാനവും നിലവില്‍ വരുത്തി. ഇത്‌ ഇപ്പോള്‍ കേരളാ വാട്ടര്‍ അഥോറിറ്റിയുടെ നിയന്ത്രണത്തിലാണ്‌. നഗരത്തിനെ മാലിന്യനിര്‍മ്മാര്‍ജ്ജനസൗകര്യാര്‍ഥം ഏഴുഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ രണ്ടെണ്ണം 1990ലും അവസാനത്തെ രണ്ടെണ്ണം 2000ത്തിനു ശേഷവുമാണ്‌ കമ്മീഷന്‍ ചെയ്തിട്ടുള്ളത്‌. മാലിന്യങ്ങള്‍ ആദ്യമായി വലിയതുറയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ സ്റ്റില്ലിംഗ്‌ ചേംബര്‍ (അവക്ഷിപ്ത അറ)യിലേക്ക്‌ മാറ്റുന്നു. പിന്നീട്‌ ഇതിനെ സ്വീവേജ്‌ ഫാര്‍മിംഗ്‌ എന്ന മാര്‍ഗ്ഗത്തിലൂടെ പുറത്തുകളയുന്നു. ക്ഷീര വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ കാലിത്തീറ്റ കൃഷി ചെയ്യുന്നു. നഗരവാസികള്‍ക്ക്‌ ഒരു സേവനമെന്ന നിലയില്‍ ലാഭേഛയില്ലതെയാണ്‌ ഈ പദ്ധതി നടന്നുവരുന്നത്‌.

തൊഴിലില്ലായ്മ തിരുവനന്തപുരത്തെ ഒരു മുഖ്യപ്രശ്നമാണ്‌.1998ല്‍ 8.8% ആയിരുന്ന തൊഴിലില്ലായ്മ 2003 ആയപ്പോഴേക്കും 34.3% ആയി ഉയര്‍ന്നു. ഇത്‌ 25.2% നേരിട്ടുള്ളതും 289.7% ആപേക്ഷികവുമായ ഉയര്‍ച്ചയാണ്‌. മറ്റു ജില്ലകളില്‍നിന്ന് ഇവിടെയ്ക്കുള്ള കുടിയേറ്റവും ഈ ഉയര്‍ന്ന നിരക്കിനു കാരണമാണ്‌. ആത്മഹത്യാ നിരക്കിലും തിരുവനന്തപുരം കേരളത്തിലേക്കുവെച്ച്‌ മുന്‍പന്തിയിലാണ്‌. 1995ല്‍ 17.2 ലക്ഷമായിരുന്ന ഇത്‌ 2002ല്‍ 38.5 ആയി ഉയര്‍ന്നു. 2004ല്‍ വര്‍ദ്ധനവിന്റെ നിരക്ക്‌ അല്‍പ്പമൊന്നു കുറഞ്ഞ്‌ 36.6ലക്ഷമായി നില്‍ക്കുന്നു.

[തിരുത്തുക] സംസ്കാരം

[തിരുത്തുക] വിദ്യാഭ്യാസം

കേരള സര്‍വകലാശാല ഭരണ നിര്‍വഹണ കേന്ദ്രം
കേരള സര്‍വകലാശാല ഭരണ നിര്‍വഹണ കേന്ദ്രം

‎തിരുവനന്തപുരം ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ്. കേരളാ സര്‍‌വകലാശാലയുടെ ആസ്ഥാനം ഇവിടെയാണ്. പതിനഞ്ച് എഞ്ചിനീയറിങ്ങ് കോളേജുകള്‍, മൂന്ന് മെഡിക്കല്‍ കോളേജുകള്‍, മൂന്ന് ആയുര്‍‌വേദ കോളേജുകള്‍, രണ്ട് ഹോമിയോ കോളേജുകള്‍, ആറ് ഇതര മെഡിക്കല്‍ വിഭാഗങ്ങളില്‍ പെട്ട കോളേജുകള്‍, ചില നിയമ കലാലയങ്ങള്‍, തുടങ്ങി ഒട്ടേറെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഇന്ത്യയിലെ തന്നെ പ്രമുഖമായ ഒരു സ്ഥാപനമാണ്. അഖിലേന്ത്യാ വൈദ്യശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് (All India Institute of Medical Sciences(AIIMS)) എന്ന പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്ന ഒരു ചികിത്സാകേന്ദ്രമാണിത്. അഖിലേന്ത്യാ തലത്തില്‍ പ്രശസ്തമായ മറ്റൊരു സ്ഥാപനമാണ് തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജ്.ടെക്‌നോപാര്‍ക്ക് ക്യാമ്പസിനകത്തു പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്സ്, ഐ ഐ ഐ റ്റി എം കെ എന്നിവ മാനേജ്‌മെന്റ് വിദ്യാഭ്യാസമേഖലയിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന രണ്ട് സ്ഥാപനങ്ങളാണ്. ശാസ്ത്ര-മാനവിക വിഷയങ്ങളിലും നിരവധി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട്.

ഐ ഐ ടി മദ്രാസിന്റെ പുതിയ ക്യാമ്പസ്, തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പൊന്‍‌മുടിക്കടുത്ത് 250 ഏക്കര്‍ ഭൂമി കണ്ടു വയ്ക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെമ്പാടുമെന്നപോലെത്തന്നെ ഇവിടെയും മൂന്നുതരം സ്കൂളുകള്‍ ഉണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവ (സര്‍ക്കാര്‍ സ്കൂള്‍), സര്‍ക്കാര്‍ ധന സഹായത്തോടെ പ്രവര്‍ത്തിക്കുന്നവ (എയിഡഡ് സ്കൂള്‍), സര്‍ക്കാര്‍ ധന സഹായമില്ലാതെ പ്രവര്‍ത്തിക്കുന്നവ (അണ്‍എയിഡഡ്) എന്നിങ്ങനെ ആണ് തരം തിരിവ്.. സര്‍ക്കാര്‍ സ്കൂളുകള്‍, സംസ്ഥാന സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പു നിര്‍ദ്ദേശിക്കുന്ന പാഠ്യപദ്ധതി നടപ്പിലാക്കുന്നവയുമാണ്. എയിഡഡ് സ്കൂളുകളും സംസ്ഥാന സര്‍ക്കാറിന്റെ പാഠ്യപദ്ധതി പിന്തുടരുന്നു. വിദ്യാഭ്യാസ ട്രസ്റ്റുകളോ/ബോര്‍ഡുകളോ നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങള്‍ സി ബി എസ്സ് സി/ഐ സി എസ്സ് സി/സര്‍ക്കാര്‍ പാഠ്യപദ്ധതി എന്നിവയില്‍ ഒന്നോ അതിലധികമോ പാഠ്യപദ്ധതികള്‍ പിന്തുടരുന്നു. ഇവയ്ക്കു പുറമേ, കേന്ദ്ര സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന നാല് കേന്ദ്രീയ വിദ്യാലയങ്ങളും തിരുവനന്തപുരത്തുണ്ട്. സി ബി എസ്സ് സി പാഠ്യപദ്ധതിയാണ് ഇവിടങ്ങളില്‍ പിന്തുടരുന്നത്. കേരളത്തിലെ ആദ്യത്തെ അന്തര്‍‌ദേശീയ വിദ്യാലയവും തിരുവനന്തപുരത്താണ്. ‘തിരുവനന്തപുരം ഇന്റര്‍‌നാഷണല്‍ സ്കൂള്‍’ 2003 ആഗസ്റ്റ് മാസത്തിലാണ്, നഗര പ്രാന്തത്തിലുള്ള തോന്നക്കലില്‍ പ്രവര്‍ത്തനം ആരം‌ഭിച്ചത്. 2001 ലെ സെന്‍സസ് പ്രകാരം തിരുവനന്തപുരത്തെ സാക്ഷരത നിരക്ക് 86.36 ശതമാനമാണ്. പുരുഷന്മാരില്‍ ഇത് 92.68 ശതമാനവും സ്ത്രീകളില്‍ 86.26 ശതമാനവുമാണ്.

[തിരുത്തുക] ശാസ്ത്ര സാങ്കേതിക മേഖല

ബഹിരാകാശ ശാസ്ത്രം, വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ (ബയോ ടെക്‌നോളജി), വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ ഗവേഷണ - വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമാണ് തിരുവനന്തപുരം. ഇവിടുത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങള്‍ താഴെ പറയുന്നവയാണ്:

  • വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം(വി എസ്സ് എസ്സ് സി - Vikram Sarabhai Space Centre)
  • ദ്രവ ഇന്ധന സാങ്കേതിക കേന്ദ്രം (എല്‍ പി എസ്സ് സി - Liquid Propulsion Systems Centre)
  • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം(Thumba Equatorial Rocket Launching Station(TERLS))
  • രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം(Rajiv Gandhi Centre for Bio Technology)
  • ട്രോപ്പിക്കല്‍ സസ്യോദ്യാനവും ഗവേഷണ കേന്ദ്രവും(Tropical Botanical Garden and Research Institute)
  • ഇ ആര്‍ & ഡി സി - സി ഡാക്, സി എസ്സ് ഐ ആര്‍ - പ്രാദേശിക ഗവേഷണ പരീക്ഷണ ശാല(CSIR – Regional Research Laboratory (RRL))
  • ഇന്ത്യ‍ന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍(Free Software Foundation of India(FSFI))
  • റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍(RCC)
  • ശ്രീ ചിത്തിര തിരുനാള്‍, മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (Sree Chitra Thirunal Institute of Medical Sciences and Technology (SCTIMST))
  • ഭൌമ ശാസ്ത്ര പഠന കേന്ദ്രം(Centre for Earth Science Studies (CESS))
  • കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം(Central Tuber Crops Research Institute - CTCRI)
  • പ്രിയദര്‍ശിനി നക്ഷത്ര ബംഗ്ലാവ് (Priyadarsini Planetarium)
  • വികാസ പഠന കേന്ദ്രം(Centre for Development Studies)
  • ഓറിയന്റല്‍ ഗവേഷണ കേന്ദ്രവും കയ്യെഴുത്തു ഗ്രന്ഥശാലയും (The Oriental Research Institute & Manuscripts Library)
  • കേരള ഹൈവേ ഗവേഷണ കേന്ദ്രം(Kerala Highway Research Institute)
  • കേരള മത്സ്യ ഗവേഷണ കേന്ദ്രം(Kerala Fisheries Research Institute)

[തിരുത്തുക] മാധ്യമം

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ദിനപത്രങ്ങള്‍ ഇവിടെ ലഭ്യമാണ്‌. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സും ദി ഹിന്ദുവുമാണ്‌ തിരുവനന്തപുരത്ത്‌ എഡിഷനുള്ള ഇംഗ്ലീഷ്‌ ദിനപത്രങ്ങള്‍. പ്രധാന മലയാള പത്രങ്ങള്‍ മാതൃഭൂമി, മലയാള മനോരമ, കേരള കൗമുദി, ദേശാഭിമാനി, മാധ്യമം, മംഗളം എന്നിവയാണ്‌

ഒട്ടു മിക്ക മലയാളം ടിവി ചാനലുകളും തിരുവനന്തപുരം ആസ്ഥാനമാക്കിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഗവണ്‍മെന്റിന്റെ കീഴിലുള്ള ദൂരദര്‍ശന്‍ 1981-ല്‍ ഇവിടെ നിന്നും സംപ്രേഷണം ആരംഭിച്ചു. 1991-ല്‍ സം‌പ്രേഷണം ആരംഭിച്ച ഏഷ്യാനെറ്റ് ആണ് ആദ്യത്തെ സ്വകാര്യ മലയാളം ചാനല്‍. തിരുവനന്തപുരം ആസ്ഥാനമായ മറ്റു ചാനലുകള്‍ സൂര്യ ടിവി, അമൃത ടിവി, കൈരളി ടിവി, കിരണ്‍ ടിവി, ഏഷ്യാനെറ്റ്‌ പ്ലസ്‌, പീപ്പിള്‍ എന്നിവയാണ്‌. ഏഷ്യാനെറ്റിന്റെ കേബിള്‍ ടിവി സേവന വിഭാഗമായ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡും സിറ്റി കേബിളും തദ്ദേശ കേബിള്‍ സേവനം നല്‍കുന്നതു കൂടാതെ മറ്റു ദേശീയ - അന്തര്‍ദ്ദേശീയ ചാനലുകളും നല്‍കുന്നുണ്ട്‌. DTH സേവനം ദൂരദര്‍ശന്‍ ഡയറക്റ്റ്‌ പ്ലസ്‌, ടാറ്റ സ്കൈ, ഡിഷ്‌ ടിവി എന്നിവയിലൂടെ ലഭ്യമാണ്‌. ആള്‍ ഇന്ത്യാ റേഡിയോയുടെ AM സ്റ്റേഷനും (1161 MHz) FM സ്റ്റേഷനും (101.9 MHz) ഇവിടെയുണ്ട്‌. ഇതു കൂടാതെ ആദ്യത്തെ സ്വകാര്യ FM ചാനലായ "റേഡിയോ ഡിസി" ഈയടുത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചു.

മലയാളം, തമിള്‍, ഇംഗ്ലീഷ്‌, ഹിന്ദി ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇരുപതിലധികം സിനിമാ തീയറ്ററുകള്‍ ഇവിടെയുണ്ട്‌. ഇതു കൂടാതെ രണ്ട്‌ ചലച്ചിത്ര സ്റ്റുഡിയോകളും നഗരത്തിലുണ്ട്‌ - ചിത്രാഞ്ജലിയും മെറിലാന്റും. ടെക്നോപാര്‍ക്കിനടുത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോ പാര്‍ക്ക്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ആനിമേഷന്‍ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനങ്ങളിലൊന്നാണ്‌. എല്ലാ വര്‍ഷവും നവമ്പറില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം (IFFK - International Film Festival of Kerala) ഇന്ത്യയിലെ തന്നെ പ്രധാനപെട്ട ചലച്ചിത്രോത്സവങ്ങളിലൊന്നായി കണക്കാക്കുന്നു.

BSNL, റിലയന്‍സ്‌, ടാറ്റാ ഇന്‍ഡികോം എന്നിവ അടിസ്ഥാന ടെലിഫോണ്‍ സേവനവും BSNL സെല്‍വണ്‍, എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, ഹച്ച്‌, റിലയന്‍സ്‌, ടാറ്റാ ഇന്‍ഡികോം എന്നിവ മൊബൈല്‍ ഫോണ്‍ സേവനവും നല്‍കുന്നു. തൊണ്ണൂറുകളുടെ അവസാനത്തെ അപേക്ഷിച്ച്‌ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്‌. ഏഷ്യാനെറ്റ്‌ ഡാറ്റാലൈന്‍, സിറ്റി കേബിള്‍, BSNL ഡാറ്റാവണ്‍ എന്നിവ ബ്രോഡ്ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ സേവനം നല്‍കുന്നു. പ്രധാന ഡയല്‍-അപ്പ്‌ ഇന്റര്‍നെറ്റ്‌ ദാതാക്കള്‍ BSNL നെറ്റ്‌വണ്‍, കേരള ഓണ്‍ലൈന്‍, കെല്‍നെറ്റ്‌ എന്നിവയാണ്‌. ഇന്ത്യയിലാദ്യമായി പൂര്‍ണ്ണമായും ഡിജിറ്റല്‍ SSA ആയതിനുള്ള ബഹുമതി തിരുവനന്തപുരത്തിനാണ്‌.

[തിരുത്തുക] സ്പോര്‍ട്സ്

തിരുവനന്തപുരത്ത് ഏറ്റവും പ്രചാരമുള്ള കളികള്‍ ഫുഡ്ബോളും ക്രിക്കറ്റുമായിരിക്കണം. ബാസ്കറ്റ്ബോള്‍,ബാഡ്മിന്റണ്‍,വോളിബോള്‍ എന്നിവയ്ക്കും പ്രചാരമുണ്ട്, പ്രത്യേകിച്ചും വിദ്യാലയങ്ങളില്‍.കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ)മുഖ്യ കാര്യാലയം തിരുവനന്തപുരത്താണുള്ളത്. ഈ കാര്യാലയത്തിനോട് ചേര്‍ന്ന് പരിശീലനത്തിന് വേണ്ടിയുള്ള രണ്ട് നെറ്റുകള്‍, ബൌളിങ് യന്ത്രങ്ങള്‍, മള്‍ട്ടി ജിം-എയറോബിക്സ് സൌകര്യത്തോട് കൂടിയ ജിംനേഷ്യം, ലെക്ചര്‍ ഹോളും ലൈബ്രറിയും,ഇന്‍ഡോര്‍ പരിശീലന സൌകര്യങ്ങള്‍,പരിശീലകര്‍ക്കും കളിക്കാര്‍ക്കും താമസ സൌകര്യങ്ങള്‍, ഫിസിയോതെറാപ്പി ക്ലിനിക്, ഓഫീസ്, ഗസ്റ്റ് ഹൌസ് തുടങ്ങിയ സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു.നഗരത്തിന്റെ പ്രാന്തപ്രദേശത്തായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയ് പണി കഴിയ്ക്കാന്‍ കെ.സി.എ തീരുമാനിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങള്‍ നടക്കാറുള്ള ഫുഡ്ബോള്‍ സ്റ്റേഡിയമാണ്.യൂണിവേഴ്സിറ്റി സ്റ്റേഡിയവും രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്.കേരളാ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഈ സ്റ്റേഡിയത്തില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ക്കായി സിന്തറ്റിക്ക് ട്രാക്ക് സൌകര്യവുമുണ്ട്.ജിമ്മി ജോര്‍ജ്ജ് സ്പോര്‍ട്സ് കോമ്പ്ലക്സ്,ജി.വി.രാജാ സ്പോര്‍ട്സ് സ്കൂള്‍,ലക്ഷ്മിബായ് നാഷണല്‍ സ്കൂള്‍ ഫോര്‍ ഫിസിക്കല്‍ എദ്ജുക്കേഷന്‍ എന്നിവയാണ് നഗരത്തിലെ മറ്റ് ചില കായികമത്സര വേദികള്‍. കവടിയാര്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ തന്നെ ഏറ്റവും പഴയത് എന്ന് പറയാവുന്ന ഒരു ഗോള്‍ഫ് ക്ലബ്ബും ഒരു ടെന്നിസ് ക്ലബ്ബും പ്രവര്‍ത്തിയ്ക്കുന്നു.തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള എസ്.ബി.ടി, വിവാ കേരള എന്നീ രണ്ട് ക്ലബ്ബുകള്‍ ദേശീയ ഫുഡ്ബോള്‍ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ കളിയ്ക്കുന്നുണ്ട്.

[തിരുത്തുക] തന്ത്രപരമായ പ്രാധാന്യം

ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ളതും സാമൂഹികപുരോഗതി കൈവരിച്ചതുമായ കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമെന്നതിലുപരി ദക്ഷിണഭാരതത്തിലെ തന്ത്രപ്രധാനമായ ഒരു നഗരമാണ് തിരുവനന്തപുരം. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ നഗരങ്ങളിലൊന്ന് എന്ന നിലയില്‍ തിരുവനന്തപുരത്തിന് സൈനികമായും വായു ഗതാഗത സംബന്ധമായും പ്രാധാന്യമുണ്ട്. ഇന്ത്യന്‍ വായുസേനയുടെ ദക്ഷിണ വായുസേനാ കമാന്റ് (SAC)ആസ്ഥാനം ഇവിടെയാണ്. കൂടാതെ അന്തര്‍ദേശീയ കപ്പല്‍ ഗതാഗത മാര്‍ഗ്ഗവും പൂര്‍വ്വ-പശ്ചിമ നാവിക ഗതാഗത അച്ചുതണ്ടും നഗരത്തിനോട് അടുത്ത് കിടക്കുന്നു.


Seal of Kerala കേരള സംസ്ഥാനം
ചരിത്രം | ഭൂമിശാസ്ത്രം | സംസ്കാരം | കലാരൂപങ്ങള്‍ | ജൈവജാലങ്ങള്‍ | സാമ്പത്തികാവസ്ഥ | വിനോദസഞ്ചാരം | കൂടുതല്‍
തലസ്ഥാനം തിരുവനന്തപുരം
ജില്ലകള്‍ കാസര്‍കോഡ്കണ്ണൂര്‍വയനാട്കോഴിക്കോട്മലപ്പുറംതൃശൂര്‍പാലക്കാട്എറണാകുളംഇടുക്കികോട്ടയംആലപ്പുഴപത്തനംതിട്ടകൊല്ലംതിരുവനന്തപുരം
പ്രധാന പട്ടണങ്ങള്‍ കൊച്ചികൊല്ലംകോഴിക്കോട്തിരുവനന്തപുരംതൃശൂര്‍


ഭാരതത്തിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും തലസ്ഥാനങ്ങള്‍

അഗര്‍ത്തല • ഐസോള്‍ • ബാഗ്ലൂര്‍ • ഭോപ്പാല്‍ • ഭുവന്വേശ്വര്‍ • ചണ്ഡിഗഡ് • ചെന്നൈ (മദ്രാസ്) • ദാമന്‍ ആന്‍ഡ് ദിയു • ഡെഹറാഡുണ്‍ • ഡെല്‍ഹി • ദിസ്പുര്‍ • ഗാന്ധി നഗര്‍ • ഗാങ്ങ് ടോക്ക് • ഹൈദരാബാദ് • ഇംഫാല്‍ • ഇറ്റാനഗര്‍ • ജയ് പൂര്‍ • ജമ്മു • കവരത്തി • കോഹിമ • കൊല്‍ക്കൊത്ത (കല്‍ക്കട്ട) • ലക്‌നോ • മുംബൈ (ബോംബെ) • പനജി • പാറ്റ്ന • പുതുച്ചേരി (പോണ്ടിച്ചേരി) • പോര്‍ട്ട് ബ്ലെയര്‍ • റായ് പൂര്‍ • റാഞ്ചി • ഷില്ലോങ്ങ് • ഷിംല • സില്‍വാസ്സ • ശ്രീനഗര്‍ • തിരുവനന്തപുരം (ട്രിവാന്‍ഡ്രം)

തിരുവനന്തപുരത്തെ സംബന്ധിച്ച ഇതര വിഷയങ്ങള്‍

edit

History തിരുവനന്തപുരത്തിന്റെ ചരിത്രം, തിരുവിതാംകൂര്‍, തിരുവനന്തപുരത്തെ തിരുമ്മല്‍, കേരള ചരിത്രം, തിരുവിതാംകൂര്‍ ‍-കൊച്ചി
Localities ആക്കുളം, ആറ്റുകാല്‍, കിഴക്കേ കോട്ട, Halcyon Castle, ശംഖുമുഖം ബീച്ച്, നെയ്യാര്‍ ഡാം, കരമന, കഴക്കൂട്ടം, കോവളം, പൊന്മുടി, ശ്രീകാര്യം, ഉള്ളൂര്‍, വര്‍ക്കല, വിഴിഞ്ഞം
Government തിരുവനന്തപുരം നഗരസഭ
Landmarks ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, കിഴക്കേ കോട്ട, കേരള സര്‍വ്വകലാശാല, തിരുവനന്തപുരം സെന്‍ട്രല്‍
Education Trivandrum International School, Sainik School Trivandrum, St.Joseph's High School Trivandrum, Loyola English School, Mannam Memorial Residential School, Kendriya Vidyalaya, Bharatiya Vidya Bhavan, Chinmaya Vidyalaya, Holy Angel's Convent Trivandrum, Christ Nagar School, St.Thomas School, Govt. Model Higher Secondary School,
Higher Education കോളേജ് ഓഫ് എഞ്ചിനീയറിംഗ് (CET), Government Engineering College Trivandrum, College of Fine Arts Trivandrum
Research Institutes Liquid Propulsion Systems Centre, വിക്രംസാരാഭായ് സ്‌പേസ് സെന്റര്‍, TBGRI (Tropical Botanical Garden and Research Institute), Regional Research Laboratory, Sree Chitra Thirunal Institute of Medical Sciences and Technology, Centre for Earth Science Studies, The Oriental Research Institute & Manuscripts Library
Industry ടെക്‍നോ പാര്‍ക്ക്, കെല്‍ട്രോണ്‍, ഇന്‍ഫോസിസ്, TCS, Tata Elxsi, US Technology Resources, ട്രാവന്‍കൂര്‍ ടൈറ്റാനിയം
Transport തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം സെന്‍ട്രല്‍, Autorickshaw
സംസ്കാരം തിരുവനന്തപുരത്തെ മാദ്ധ്യമങ്ങള്‍, കേരള സംസ്കാരം, Cuisine of Kerala, മലയാളം, ഓണം, വിഷു, Milad-e-sherif
Places of worship Sri Padmanabhaswamy temple, Attukal Temple, Juma Masjid Palayam
Other topics Padmanabhapuram, Battle of Colachel, List of famous people from Trivandrum, Thiruvananthapuram district
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu