പായിപ്പാട് ജലോത്സവം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ജലോത്സവമാണ് പായിപ്പാട് ജലോത്സവം. കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പായിപ്പാട് കായലിലാണ് ഈ ജലോത്സവം നടത്തുന്നത്. പായിപ്പാട് ജലോത്സവവും ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രവും തമ്മില്‍ ഐതീഹ്യപരമായി ബന്ധമുണ്ട്.
[തിരുത്തുക] ഐതീഹ്യം
ഹരിപ്പാട് ഗ്രാമത്തിലെ ജനങ്ങള്‍ ഒരു അയ്യപ്പക്ഷേത്രം നിര്‍മ്മിക്കുവാന്‍ നിശ്ചയിച്ചു. വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു മുന്‍പ് സുബ്രമണ്യ സ്വാമിയുടെ വിഗ്രഹം കായംകുളം നദിയില്‍ ഉണ്ടെന്ന് ചിലര്‍ക്ക് സ്വപ്നമുണ്ടായി. നദിയിലെ ഒരു ചുഴിയിലാണ് വിഗ്രഹം കിടക്കുന്നത് എന്നായിരുന്നു സ്വപ്നം. ഇതനുസരിച്ച് വിഗ്രഹം കണ്ടെത്തിയ ജനങ്ങള്‍ ജലത്തിലൂടെ ഒരു ഘോഷയാത്രയായി ഒരുപാട് വള്ളങ്ങളുടെ അകമ്പടിയോടെ ഒരു വള്ളത്തില്‍ വിഗ്രഹം ഹരിപ്പാടേയ്ക്ക് കൊണ്ടുവന്നു. ഈ സംഭവത്തിന്റെ ഓര്‍മ്മക്കാണ് എല്ലാ വര്‍ഷവും പ്രശസ്തമായ പായിപ്പാട് ജലോത്സവം നടത്തുന്നത്.