വള്ളംകളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയില്‍ പ്രധാനം ചുണ്ടന്‍ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണവുമായി മാറിയിരിക്കുന്നു.
വള്ളംകളിയില്‍ ഉപയോഗിക്കുന്ന മറ്റു വള്ളങ്ങള്‍ ചുരുളന്‍ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം എന്നിവയാണ്.
[തിരുത്തുക] ഏറ്റവും പ്രശസ്തമായ വള്ളംകളികള്‍
- നെഹ്റു ട്രോഫി വള്ളംകളി
- ചമ്പക്കുളം മൂലം വള്ളംകളി
- ആറന്മുള ഉതൃട്ടാതി വള്ളംകളി
- പായിപ്പാട് ജലോത്സവം
- ഇന്ദിരാഗാന്ധി വള്ളംകളി, (എറണാകുളം)
[തിരുത്തുക] കേരളത്തിലെ മറ്റു വള്ളംകളികള്‍
- എ.ടി.ഡി.സി. (ആലപ്പുഴ ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്) വള്ളം കളി, ആലപ്പുഴ.
- രാജീവ് ഗാന്ധി വള്ളംകളി, പുളിങ്കുന്ന്
- നീരാട്ടുപുറം പമ്പ വള്ളംകളി
- കുമരകം വള്ളംകളി
- കരുവാറ്റ വള്ളംകളി
- കവണാറ്റിങ്കര വള്ളംകളി
- കുമരകം അര്‍പ്പൂക്കര വനിതാ ജലമേള
- കോട്ടയം മഹാത്മാ വള്ളം കളി, മാന്നാര്‍
- താഴത്തങ്ങാടി വള്ളംകളി, കോട്ടയം
- കോട്ടപ്പുറം വള്ളംകളി
- കൊടുങ്ങല്ലൂര്‍ - കുമാരനാശാന് സ്മാരക വള്ളംകളി, പല്ലന