മകരം രാശി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതത്തില്‍ മകര മത്സ്യം ആണെന്നു കരുതുന്ന നക്ഷത്ര രാശി ആണ് മകരം രാശി(Capricornus). ഗ്രീക്ക് നക്ഷത്ര രേഖാ ചിത്രങ്ങളില്‍ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. രാശി ചക്രത്തില്‍ പത്താമത്തേതായ ഈ രാശിയില്‍ നല്ലപ്രകാശമുള്ള നക്ഷത്രങ്ങള്‍ ഇല്ല. ധനു, വൃശ്ചികം രാശികള്‍ സമീപത്തുള്ളതിനാല്‍ തിരിച്ചറിയാന്‍ സാധികും.
ആല്‍ഫ α- (Al Giedi)നഗ്ന നേത്രങ്ങള്‍ കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുന്ന ദ്വന്ത്വ നക്ഷത്രങ്ങളാണ്. എന്നാല്‍ ഇവ ഇരട്ടനക്ഷത്രങ്ങള്‍ അല്ല. 0.376" (ആര്‍ക് സെക്കന്റ്) അകലത്തില്‍ സ്ഥിതിചെയ്യുന്ന ഇവ ഓരോന്നും(α1ഉം α2ഉം) ഇരട്ടനക്ഷത്രങ്ങള്‍ ആണു താനും.
ബീറ്റ β (Dabih) ഇരട്ട നക്ഷത്രങ്ങള്‍ ആണ്. ദൂരദര്‍ശനിയില്‍ വേര്‍തിരിച്ചു കാണാം.
ഡെല്‍റ്റ δ അന്യോന്യം ഭ്രമണം ചെയ്യുന്ന ഇരട്ട നക്ഷത്രങ്ങള്‍. Denab Al Geidi എന്നറിയപ്പെടുന്നു. 1.023 ദിവസത്തിലൊരിക്കല്‍ അന്യോന്യം ഭ്രമണം ചെയ്യുന്നു.
M-30 (NCG 7099) നക്ഷത്ര സമൂഹം(Globular cluster) ആണ്. ഒരു നല്ല ദൂരദര്‍ശിനിയില്‍ വേര്‍തിരിച്ചു കാണാന്‍ സാധിക്കും.
[തിരുത്തുക] നക്ഷത്രങ്ങളേ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍
പ്രതിനിധാനം | പേര് | കാന്തികമാനം | ദൂരം പ്രകാശവര്‍ഷത്തില്‍ | സ്വഭാവം |
ആല്‍ഫ α | Al Geidi | 3.5, 4.2 | 50000 | ദൃശ്യദ്വന്തം |
ബീറ്റ β | Dabih | 3.3,6.2 | 15000 | ഇരട്ട |
ഡെല്‍റ്റ δ | Denab Al Geidi | 2.8, 3.1 | 5000 | ഗ്രഹണ ദ്വന്തം |
ഗാമ γ | Nashira | 3.7 | 5800 | |
സീറ്റ ζ | 3.7 | 140000 |
88 ആധുനിക നക്ഷത്രരാശികള്‍ |
---|
മിരാള്‍ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വര്‍ഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡന് (Aquila) • പീഢം (Ara) • മേടം (Aries) • പ്രാജിത രാശി (Auriga) • അവ്വപുരുഷന്‍ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കര്‍ക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകന്‍ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരന് (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളന്‍ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യന്‍ (Hydra) • ജലസര്‍പ്പം (Hydrus) • സിന്ധു (Indus) • ഗൌളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയല് (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദര്‍ശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സര്‍പ്പധരന്‍ (Ophiuchus) • ശബരന്‍ (Orion) • മയില്‍ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Picto) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • കോമ്പസ് (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സര്‍പ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴല്‍ത്തലയന്‍ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തര്ഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പല്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകന്‍ (Vulpecula) |