മടായി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ ഗ്രാമം ആണ് മടായി. പഴയങ്ങാടിക്ക് അടുത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
മടായിയിലെ മാലിക് ഇബ്ന്‍ ദിനാര്‍ മോസ്ക് (മടായി മോസ്ക്) പ്രശസ്തമാണ് . ഈ സുന്ദരമായ മോസ്ക് നിര്‍മ്മിച്ചത് മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ഇബ്ന്‍ ദിനാര്‍ ആണെന്നാണ് വിശ്വാസം. മുഹമ്മദ് നബിയുടെ വചനം പ്രചരിപ്പിക്കുവാനാറ്യി ഇന്ത്യയില്‍ എത്തിയ അദ്ദേഹം മെക്കയില്‍ നിന്ന് കൊണ്ടുവന്ന ഒരു വെളുത്ത മാര്‍ബിള്‍ പാളി ഈ മോസ്കില്‍ ഉണ്ട്. ഇതിനു അടുത്തായി മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ സ്ഥാപിച്ച ഒരു കോട്ടയുടെ തകര്‍ന്ന അവശിഷ്ടങ്ങളും ഉണ്ട്.
മടായി ക്ഷേത്രവും ഇവിടെ ആണ് സ്ഥിതിചെയ്യുന്നത്.
[തിരുത്തുക] ഇതും കാണുക
- മാലിക് ഇബ്ന്‍ ദിനാര്‍
- പഴയങ്ങാടി
- കണ്ണൂര്‍