മുഹമ്മദ് നബി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
സംസ്കാരം |
കല • തത്വചിന്ത |
മുഹമ്മദ് നബി മുസ്ലീം മതസ്ഥരുടെ അവസാന പ്രവാചകനായി കരുപ്പെടുന്നു. കാലാകാലങ്ങളില്‍ വഴിപിഴച്ച ജനതയെ നേര്‍വഴിക്ക് നടത്താന്‍ ദൈവം അയച്ച് കൊണ്ടിരുന്ന പ്രവാചക ശ്രംഖലയിലെ അവസാനത്തെ പ്രവാചകനാണെന്ന് മുസ്ലിം വിശ്വസിക്കുന്നു . മുഹമ്മദ് എന്നാല്‍ സ്തുതിക്കപ്പെട്ടവന്‍ എന്നാണര്‍ഥം.
ഹിജ് റക്ക് അന്‍പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റബ്ബീഉല്‍ അവ്വല്‍ 12 നായിരുന്നു മുഹമ്മദ് നബി മക്കയില്‍ ജനിച്ചത്. കൃസ്ത്യന്‍ കലണ്ടര്‍ പ്രകാരം 571 ഏപ്രില്‍ 22 നാണത്. അറബികള്‍ക്കിടയില്‍ സുപ്രസിദ്ധി നേടിയ ആനക്കലഹ വര്‍ഷത്തിലായിരുന്നുവത്. മുഹമംദിന്റെ ജനന വേളയില്‍ ഭാവിയിലെ സംഭവ സൂചകമായി കിസ്രയുടെ കൊട്ടാരത്തിന്റെ നാല്പത് പടികള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും തകര്‍ന്ന് വീഴുകയും ചെയ്തതായി രേഖപ്പെടുത്തപ്പെടുത്തിയിട്ടുണ്ട്.[1]
അദ്ദേഹത്തിന് തന്റെ നാല്പതാം വയസില്‍ എല്ലാ പ്രവാചകന്മാരെയും പോലെ ഗബ്രിയേല്‍ - ജിബ്രീല്‍ - എന്ന മാലാഖ വഴി ദൈവിക സന്ദേശമെത്തി. സത്യ പ്രബോധനം തുടങ്ങിയ അദ്ദേഹത്തെ നാട്ടുകാര്‍ അതികഠിനമായി പീഢിപ്പിച്ചു. ആദ്യമാദ്യം താഴേക്കിടയിലെ ജനതയായിരുന്നു അദ്ദേഹത്തില്‍ വിശ്വസിച്ചത്. ശത്രുക്കളുടെ പീഢനം സഹിക്ക വയ്യാതെ അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു.
മദീനയില്‍ വിശ്വാസികള്‍ പെരുകുകയും അവര്‍ അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക സന്ദേശവുമായി കടന്ന് ചെന്നു. അക്കാലയളവില്‍ കേരളത്തിലുമവരെത്തി [2]. മദീനയില്‍ ഇസ്ലാം ശക്തി പ്രാപിക്കുന്നത് സഹിക്കവയ്യാത്ത നിഷേധികള്‍ മദീനക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ അഴിച്ച് വിട്ടു. ബദറിലും ഉഹ്ദിലും ഖന്ദഖിലും പ്രവാചകന്‍ അവരോട് എറ്റുമുട്ടേണ്ടി വന്നു. ഏറ്റുമുട്ടല്‍ തുടര്‍ന്നപ്പോള്‍ ആ ശല്യം നീക്കം ചെയ്യാനായി പ്രവാചകനും സഹചാരികളും മക്കയെ രക്തരഹിത ആക്രമത്തിലൂടെ കീഴടക്കി.
മക്ക വിജയത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മഹമാനുഷി ഇഹലോകവാസം വെടിഞ്ഞു.
[തിരുത്തുക] പ്രാമാണികസൂചിക
- ↑ സഫീഉര്‍ റഹ്മാന്‍ മുബറക്പുരിയുടെ അല്‍ റഹീഖ് അല്‍ മഖ്തൂം എന്ന ഗ്രന്ഥം
- ↑ അഹ്മദ് കബീറിന്റെ ‘കേരള മുസ്ലിം ചരിത്രം’