രതിലീല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ലൈംഗിക ബന്ധം നടത്തുന്നതിനുമുമ്പായി അതിനുള്ള തയ്യാറെടുപ്പിനായി സ്ത്രീ പുരുഷന്മാര്‍ ഏര്‍പ്പെടുന്ന ലീലകള്‍.
വാത്സ്യായന മഹര്‍ഷിയുടെ കാമസൂത്രം വളരെയധികം രതിലീലകള്‍ വിശദീകരിക്കുന്നുണ്ട്. സ്ത്രീ പുരുഷന്മാര്‍ അറുപത്തിനാല് കലകളും അറിഞ്ഞിരിക്കണമെന്നാണ്‍ വാത്സ്യായന മഹര്‍ഷിയുടെ അഭിപ്രായം.
[തിരുത്തുക] രതിലീലകളുടെ പ്രാധാന്യം
തളര്‍ന്നു കിടക്കുന്ന പുരുഷ ലിംഗം സ്ത്രീ യോനി യില്‍ പ്രവേശിപ്പിക്കണമെങ്കില്‍ അത് ഉദ്ധരിച്ച് ദൃഢമാകണം. സാധാരണ ഗതിയില്‍ സ്ത്രീ യോനി തണുത്തും ഉണങ്ങിയും ഇരിക്കുന്നതിനാല്‍ ലിംഗപ്രവേശം വേദനയുണ്ടാക്കും. എന്നാല്‍ രതിലീലകളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ലൈംഗികവികാരത്തള്ളിച്ചയാല്‍ പുരുഷന്റെ ലിംഗം രക്തം നിറഞ്ഞ് വിജൃംഭിച്ച് ദൃഢമാവുകയും സ്ത്രീയ്ക്ക് വികാരത്താല്‍ യോനി തപ്തവും വിജൃംഭിതവും രതിസലിലം നിറഞ്ഞ് വഴുവഴുപ്പുള്ളത് ആവുകയും ചെയ്യുന്നു. അങ്ങിനെ ലിംഗവും യോനിയും സംഭോഗത്തിന്‍ തയ്യാറാവുന്നു.
[തിരുത്തുക] രതിലീലകള്‍
കാഴ്ച, സ്പര്‍ശനം, ഗന്ധം, രുചി, ശ്രവണം എല്ലാം ലൈംഗികവികാരത്തെ ജനിപ്പിക്കുന്നതാണെങ്കിലും സ്പര്‍ശനമാണ്‍ രതിസുഖത്തിന്റെ കേന്ദ്രബിന്ദു. രതിലീലകളില്‍ പരസ്പരമുള്ള നഗ്നതാസ്വാദനം, ആലിംഗനം (വാത്സ്യായനന്‍ അനേക പ്രകാരത്തിലുള്ളത് വിവരിക്കുന്നുണ്ട്), നഖക്ഷതങ്ങള്‍, മുലകളുടെ ലാളനയും പാനവും, അധരം നുകരലും പല വിധ ചുംബനങ്ങളും, പരസ്പരമുള്ള ജനനേന്ദ്രിയ ചുംബനവും നുകരലും, ലിംഗത്തിലുള്ള സ്ത്രീയുടെ അംഗുലീലീലകള്‍, മൃദുവായ തടവല്‍ തുടങ്ങി സ്ത്രീ പുരുഷന്മാര്‍ക്ക് രസം പ്രദാനം ചെയുന്ന എന്തും മനോധര്മ്മം പോലെയാവാം.