രതിസലിലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രതിലീലകളില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ലൈംഗികവികാരത്തള്ളിച്ചയാല്‍ യോനി തപ്തവും വിജൃംഭിതവും ആവുന്നു.യോനീകലകളില്‍ രക്തം നിറഞ്ഞ് അതിന്‍റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നു. അപ്പോള്‍ യോനിമുഖത്തിനടുത്തുള്ള 'ബര്ത്തൊലിന്‍ ഗ്രന്ഥികള്‍ ' വഴുവഴുപ്പുള്ള ഒരു സ്രവം പുറപ്പെടുവിക്കുന്നു. ('ബര്ത്തൊലിന്‍ ഗ്രന്ഥികള്‍ ' അല്ല രതിസലിലം പുറപ്പെടുവിക്കുന്നതെന്നും, ആ ഗ്രന്ഥികള്‍ മാറ്റപ്പെട്ട സ്ത്രീകളിലും സ്രവം ഉണ്ടാവുന്നുണ്ടെന്നും മറുവാദമുണ്ട്). എന്തായാലും ഈ വഴുവഴുപ്പുള്ള സ്രവം യോനിയില്‍ ധാരാളമായി ഉണ്ടാകുന്നു. ഇതിനെയാണ്‍ രതിസലിലമെന്നു വിളിക്കുന്നത്. സാധാരണയായി ഇതിനൊരു പുളിരസമാണുള്ളത്. ഇതിന്‍റെ നിറം അല്പം വെളുപ്പു കലര്ന്നത് മുതല്‍ നിറമില്ലാത്തത് വരെ സ്ത്രീകളുടെ ആര്‍ത്തവചക്രത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.