വടകര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കന്‍ കേരളത്തില്‍, കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട ഒരു പ്രദേശമാണ് വടകര. ഇന്ന് ഇത് ഒരു നഗരസഭയാണ്, കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണവും. വടകര എന്ന പേരില്‍ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട് എന്നതുതന്നെ ഈ പ്രദേശത്തിന്റെ പ്രാധാന്യം കാണിക്കുന്നു. കോഴിക്കോട് നഗരത്തിന് വട്ക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഭൂപ്രകൃതിയാല്‍ ചുറ്റപ്പെട്ടതാണ് വടകര. കടല്‍ത്തീരത്താണ് ഈ പ്രദേശം.
കേരളത്തിന്റെ പുരാണങ്ങളില്‍ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്. ചരിത്ര പ്രസിദ്ധമായ ലോകനാര്‍ക്കാവ് ഇവിടെയാണ്.