കടത്തനാട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഘടോല്‍ക്കചക്ഷിതി എന്ന് സംസ്കൃതനാമമുള്ള ഈ ദേശത്ത് മുഖ്യമായും ഉള്‍പ്പെട്ടിരുന്നത് ഇന്നത്തെ വടകര താലൂക്കിലെ ഭാഗങ്ങളണ്. കോരപ്പുഴ തൊട്ട് മയ്യഴി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. വടകരയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിപ്പുറം എന്ന സ്ഥലത്തായിരുന്നു ഇതിന്റെ ആസ്ഥാനം (ഇത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അല്ല). കോഴിക്കോടിനടുത്തുള്ള വരയ്ക്കല്‍ ആയിരുന്നു ആദ്യത്തെ തലസ്ഥാനം. ഒരു കാലത്ത് കോലത്തുനാടിന്റെ ഭാഗമായിരുന്നു.
കളരി അഭ്യാസത്തിന് പ്രശസ്ഥമാണ് കടത്തനാട്. ഉണ്ണിയാര്‍ച്ച, ആരോമല്‍ ചേകവര്‍ തുടങ്ങിയവരിലൂടെ പ്രശസ്തമായ തച്ചോളി തറവാട് ഇവിടെ ആയിരുന്നു. ലോകനാര്‍ക്കാവില്‍ ക്ഷേത്രം പ്രസിദ്ധമായത് കടത്തനാടന്‍ കളരിക്കാരിലൂടെയാണ്.