വടക്കേക്കര കൊട്ടാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശക്തന്‍ തമ്പുരാന്‍ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലാണ്. കൊച്ചി രാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവര്‍മ്മ തമ്പുരാന്‍ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ 1795-ല്‍ പുനര്‍നിര്‍മ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തന്‍ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സര്‍പ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനല്‍കാലത്തും വറ്റാത്ത ഈകുളം തൃശൂര്‍ നഗരത്തിന്റെ കുടിവെള്ളപദ്ധതികളില്‍ ഉള്‍പ്പെട്ടതാണ്. ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നുണ്ട്.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
തൃശ്ശൂര്‍ ജില്ലയിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ആതിരപ്പിള്ളി വെള്ളച്ചാട്ടം• വാഴച്ചാല്‍• മലക്കപ്പാറ • ഷോളയാര്‍ • പുന്നത്തൂര്‍ കോട്ട• ശക്തന്‍ തമ്പുരാന്‍ കൊട്ടാരം• കുടക്കല്ല്• വിലങ്ങന്‍ കുന്ന്• പീച്ചി• പുരാവസ്തു മ്യൂസിയം, തൃശ്ശൂര്‍• തുമ്പൂര്‍മുഴി • പാമ്പുമേയ്ക്കാവ്• ഗുരുവായൂര്‍ ക്ഷേത്രം• പുന്നത്തൂര്‍ കോട്ട• പോട്ട ആശ്രമം• നാട്ടിക കടല്‍ത്തീരം• ചാവക്കാട് കടല്‍ത്തീരം• മൃഗശാല• ഞാറക്കല്‍• ചിമ്മണി ഡാം |