തൃശ്ശൂര്‍ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തൃശ്ശൂര്‍ ജില്ല
അപരനാമം: കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം

വിക്കിമാപ്പിയ‌ -- 10.52° N 76.21° E
ഭൂമിശാസ്ത്ര പ്രാധാന്യം ജില്ല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ആസ്ഥാനം തൃശ്ശൂര്‍
ഭരണസ്ഥാപനങ്ങള്‍ ജില്ലാ പഞ്ചായത്ത്‌
ജില്ലാ കലക്‍ട്രേറ്റ്‌
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്
ജില്ലാ കലക്‍ടര്‍
കെ.ശ്രീകുമാര്‍
ഡോ.എം.ബീന ഐ.എ.എസ്.
വിസ്തീര്‍ണ്ണം 3,032 ച.കി.മീ.ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ (2001)
പുരുഷന്‍‌മാര്‍
സ്ത്രീകള്‍
സ്ത്രീ പുരുഷ അനുപാതം
29,74,232
14,22,052
15,52,180
{{{സ്ത്രീ പുരുഷ അനുപാതം}}}
ജനസാന്ദ്രത 981/ച.കി.മീ./ച.കി.മീ
സാക്ഷരത {{{സാക്ഷരത}}} %
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
680 ---
+91 487, 480, 488
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ തൃശൂര്‍ പൂരം
ഗുരുവായൂര്‍ ക്ഷേത്രം
അതിരപ്പിള്ളി വെള്ളച്ചാട്ടം
പീച്ചി അണക്കെട്ട്

തൃശൂര്‍ (തൃശ്ശിവപേരൂര്‍) കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്. കേരളത്തിന്‍റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലക്ക്‍ 3032 ച.കി. വിസ്തീര്‍ണ്ണമുണ്ട്. ആസ്ഥാനം തൃശൂര്‍ നഗരം ആണ്. നഗരത്തിന്‍റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍ എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്.

തൃശ്ശൂര്‍ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്.

ദിവാന്‍ ശങ്കരവാര്യരുടെ കാലത്താണ്(1840-56) പ്രധാന റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെട്ടത്. ഷൊര്‍ണൂരും എറണാകുളവും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചിസര്‍ക്കാരിനുവേണ്ടി മദ്രാസ് റെയില്‍വെ കമ്പനി 1902ല്‍ പണിതീര്‍ത്തു. 1930-35ല്‍ കൊച്ചിന്‍ ഹാര്‍ബര്‍ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി.

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

കേരളോല്പത്തിപോലെ തൃശ്ശൂരും പരശുരാമനോട് ബന്ധപ്പെട്ടിരിക്കുന്നു. പരശുരാമന്‍ ക്ഷണിച്ചതനുസരിച്ച് പാര്‍വ്വതി, ഗണപതി, സുബ്രമണ്യ സമേതനായി ശിവന്‍ തന്‍റെ വാഹനമായ കാളപ്പുറത്ത് കൈലാസത്തില്‍ നിന്ന് തെക്കോട്ട് വന്നത്രെ. ഇന്ന് വടക്കുംനാഥക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് വച്ച് കാള (നന്ദി) നിന്നുവെന്നും ആ സ്ഥലത്ത് ശിവന്‍ പാര്‍ക്കാന്‍ തീരുമാനിച്ചു എന്നും ഐതിഹ്യമുണ്ട്. ശിവന്‍റെ കാള ( വൃഷം) നിന്ന സ്ഥലമാകയാള്‍ വൃഷഭാദ്രിപുരം എന്നും, ശിവന്‍റെ വാസ സ്ഥലമാകയാല്‍ തെക്കന്‍ കൈലാസം എന്നും പേരുണ്ടായി. ത്രിപുരമാകയാള്‍ തൃശ്ശിവപേരൂര്‍ എന്ന പേരും വന്നു.

[തിരുത്തുക] ചരിത്രം

തൃശ്ശൂര്‍ എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് തൃശ്ശൂര്‍ പൂരംആണ്- കൂടമാറ്റത്തിലെ ഒരു ദൃശ്യം
തൃശ്ശൂര്‍ എന്നാല്‍ ആദ്യം ഓര്‍മ്മ വരുന്നത് തൃശ്ശൂര്‍ പൂരംആണ്- കൂടമാറ്റത്തിലെ ഒരു ദൃശ്യം

ചേര രാജാക്കന്മാരുടെ കാലം മുതല്‍ക്കേയുള്ള ചരിത്രം തൃശ്ശൂരിന്‍റെ രേഖപ്പെടുത്തിയ ചരിത്രത്തില്‍ പെടുന്നു. അന്ന് തലസ്ഥാനമായിരുന്നത് കൊടുങ്ങല്ലൂര്‍ (മുസിരിസ്, മഹോദയ പുരം,അന്യത്ര എന്നീ പേരുകളും ഉണ്ട്.) ആയിരുന്നു. തൃശ്ശൂരിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല. പിന്നീട് അവസാനത്തെ പെരുമാള്‍ രാജ്യങ്ങള്‍ വിഭജിക്ക് തന്‍റെ ബന്ധുക്കള്‍ക്കും മറ്റും നല്കിയപ്പോഴാണ് തൃശ്ശൂര്‍ ഒരു തലസ്ഥാനം എന്ന് നിലയില്‍ വികസിച്ചത്. അന്നു മുതല്‍ കൊച്ചി രാജ്യത്തിന്‍റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായിരുന്നു തൃശ്ശൂര്‍. എന്നാല്‍ ക്രിസ്തുവിന് മുന്‍പു മുതല്‍ക്കേ മുതല്‍ ക്രിസ്തുവിന് പിന്‍പ് പതിനീട്ടാം നൂറ്റാണ്ടുകള്‍ വരെ നിരവധി കോട്ടകളും രാജാക്നമാര്‍ക്കും തൃശ്ശൂര്‍ ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഭാരതത്തിലെ ക്രിസ്ത്യാനികളുടെ കളിത്തൊട്ടിലായ കൊടുങ്ങല്ലൂര്‍ ക്രിസ്തീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ക്രി.വ. 52 വിശുദ്ധ തോമസ്ശ്ലീഹ മാല്യങ്കരയില്‍ എത്തുകയും പിന്നീട് ഈ ജില്ലയിലെ മിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. പാലയൂര്‍ തീര്‍ത്ഥാടന കേന്ദ്രം പുത്തന്‍ പള്ളി അദ്ദേഹമാണ് നിര്‍മ്മിച്ചത് എന്നു കരുതുന്നു.

ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, തൃശൂര്‍- കിഴക്കേ കവാടം
ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, തൃശൂര്‍- കിഴക്കേ കവാടം

വളരെകാലങ്ങള്‍ക്കു മുമ്പുതന്നെ തൃശൂര്‍ വളരെ വലിയ പഠനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ ആ‍ധിപത്യവും ഹിന്ദുമതത്തിന്‍റെ ആത്മീയ വളര്‍ച്ചയും തൃശൂര്‍ ഒരു സംസ്കൃത പഠനകേന്ദ്രമായി. ആദി ശങ്കരന്‍ അദ്വൈത പഠനം നടത്തിയത് ഇവിടെയാണ്. പഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പിന്നീട് തിരിച്ചുവരുകയും ഇവിടെ സ്ത്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലങ്ങള്‍ക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ ശിഷ്യന്‍ മാരായ ഹസ്തമാലകര്‍, തോട്ടകര്‍, പത്മപാദര്‍, സുധാചര, തെക്കെമഠം, പടിഞ്ഞാറെമഠം, നടുവില്‍ മഠം, നടുവിന്നുള്ളില്‍ മഠം നഗരത്തില്‍ സ്ഥാപിക്കുകയുണ്ടായി.

1750 ക്രി.വ. മുതല്‍ 1762 കരെ തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇന്നത്തെ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ) ആയിരുന്നു അദ്ദേഹത്തിന്‍റെ കേന്ദ്രം. അതിനു മുന്‍പ് സാമൂതിരി കൊച്ചി രാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം ഒരു തുള്ളി ചോര പോലും ചിന്താതെ പിടിച്ചത് ഒരു ചരിത്ര സംഭവമാണ്. തൃശ്ശൂരിന്ലെ നമ്പൂതിരിമാര്‍ പ്രബലരായിന്നതും കൊച്ചി രാജാവിനെ ധിക്കരിക്കാന്‍ പോന്നത്ര ശക്തികളായിരുന്നതും സാമൂതിരി മുതലെടുക്കുകയായിരുന്നു. അത്തരത്തിലൊരു നമ്പൂതിരിയായ പടിഞ്ഞാറ്റേടം നമ്പൂതിരിപ്പാടിന് ഒരു നാടുവാഴിയുടെ പദവി ഉള്ളയാളായിരുന്നു. അദ്ദേഹത്തിന്‍റെ സഹായത്തോടേ ആരും അറിയാതെ സാമൂതിരി പടയാളികളുമായി കോട്ടക്കരികില്‍ വന്ന് പാര്‍ക്കുകയും രായ്ക്കുരാമാനം കോട്ട ഉപരോധിക്കുകയും രക്ഷയില്ലാതെ കൊച്ചീ രാജാവ് മുറിയടച്ചിട്ട് ഇരിപ്പാവുകയുമായിരുന്നു. എന്നാല്‍ ചില നമ്പൂതിരിമാര്‍ അദ്ദേഹത്തെ അവിടെ നിന്ന് അപായം ഒന്നു കൂടാതെ രക്ഷപ്പെടുത്താന്‍ സഹായിച്ചു. [1] ശക്തന്‍ തമ്പുരാന്‍ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥന്‍ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്‍റെ ഭരണം ഇക്കാലത്താണ് ടിപ്പു സുല്‍ത്താന്‍കേരളത്തിലെത്തുന്നത്. 1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ് വര്‍ഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു ഈ പടയോട്ടക്കാലത്ത്.

ശ്രീവടക്കുംനാഥന്‍ ക്ഷേത്രം
ശ്രീവടക്കുംനാഥന്‍ ക്ഷേത്രം

അതിനു ശേഷമാണ് ശക്തന്‍ തമ്പുരാന്‍ ഭരണം ഏറ്റെടുക്കുന്നത്.

ശക്തന്‍ തമ്പുരാന്‍ കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തന്‍ തമ്പുരാന്‍റെ ‍ഔദ്യോധിക വസതി. 1979ല്‍ കേരളത്തിന്‍റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശുരിന്‍റെ പേരിനും പ്രശസ്തിക്കും കാരണം ശക്തന്‍ തമ്പുരാന്‍ എന്ന രാജ രാമ വര്‍മ്മ യാണ്. ടിപ്പുസുല്‍ത്താന്‍റ്റെ പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍ പുന:രുദ്ധാരണം ചെയ്യ്ത് തൃശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തന്‍ തമ്പുരാന്‍ ആ‍ണ്.

തൃശൂര്‍ ജില്ലയുടെ സിംഹഭാഗവും അതായത് ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങള്‍ മുമ്പ് കൊച്ചി സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചാവക്കാട് മലബാറിലുമായിരുന്നു. കോവിലകത്തും‍വാതുക്കല്‍ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളാഇ കൊച്ചിയെ വിഭജിച്ചിരുന്നു. 1860-ല് ഈ താലൂക്കുകള്‍ പുന: സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. 1949ല്‍ കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശൂര്‍ തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. ആറു താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുന്നത്തുനാട് താലൂക്കും ചേര്‍ത്താണ് തൃശ്ശൂര്‍ ജില്ല രൂപീകരിച്ചത്. 1956ല്‍ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകള്‍ പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് തൃശൂരില്‍പ്പെട്ടിരുന്ന ചിറ്റൂര്‍ താലൂക്ക് പുതുതായി രൂപികരിക്കപ്പെട്ട പാലക്കാട് ജില്ലയോട് ചേര്‍ക്കുകയും, പഴയ മലബാര്‍ പ്രദേശമായിരുന്ന പൊന്നാനി താലൂക്കിന്‍റെ ചില ഭാഗങ്ങള്‍ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂര്‍ ജില്ലയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്യ്തു. 1958-ഏപ്രില്‍ ഒന്നിന് കണയന്നൂര്‍, കൊച്ചി, കുന്നത്തുനാട് എന്നിവ വേര്‍പെടുത്തി എറണാകുളം ജില്ലയാക്കി. ദക്ഷിണേന്ത്യയുടെ രാഷ്ടീയ ചരിത്രക്കാ‍ലത്ത് തൃശൂര്‍ ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. 1919ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഒരു നിര്‍വാഹകസംഘം തൃശൂരില്‍ രൂപീകരിക്കുകയുണ്ടായി. 1921ല്‍ പൌരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികള്‍ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയും ഉണ്ടായി. ഗൂ‍രുവായൂര്‍ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ആഴത്തില്‍ വേരോടാനുതകിയ സംഭവങ്ങള്‍ ആണ്.

[തിരുത്തുക] ഭൂമിശാസ്ത്രം

കേരള സംഗീത നാടക അക്കാദമി‌‌‌ , തൃശൂര്‍
കേരള സംഗീത നാടക അക്കാദമി‌‌‌ , തൃശൂര്‍

വിവിധ തരം ഭൂപ്രകൃതി ഉണ്ട്. മലകള്‍ മുതല്‍ കടല്‍ വരെ. കടലിനു സാമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകള്‍ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളില്‍ പലതും ഈകായലുകളില്‍ ചേരുന്നു.ചേറ്റുവ, കോട്ടപ്പുറം എന്നീ സ്ഥലങ്ങളില്‍ ഈ കായലുകള്‍ക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേര്‍ന്നുകാണുന്നത് മണല്‍പ്രദേശങ്ങള്‍ ആ‍ണ്. ഇതിനുതൊട്ടുകിഴക്കായി നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങള്‍ ആണ്. പലപ്പോഴും ഇവിടെ കടല്‍വെള്ളപ്പൊക്കം അനുഭവപ്പെടാ‍റുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കില്‍ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളില്‍ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ കരുവന്നൂര്‍ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.

[തിരുത്തുക] അതിര്‍ത്തികള്‍

പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്നാട് സംസ്ഥാനത്തിന്‍റെ പൊള്ളാച്ചി ജില്ല , തെക്ക് ഇടുക്കി, എറണാകുളം ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍

[തിരുത്തുക] പ്രധാന നദികള്‍

ഭാരതപ്പുഴ, കരുവണ്ണൂര്‍‍ പുഴ, ചാലക്കുടിപ്പുഴ, കേച്ചേരിയാര്‍, കുറുമാലി പുഴ എന്നിവയാണ് പ്രധാന നദികള്‍. ഷോളയാര്‍, പറമ്പിക്കുളം, കരിയാര്‍, കാരപ്പാറ എന്നിവ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ ചാലക്കുടിപ്പുഴയുടെ പോഷകനദികള്‍ ആണ്. ഷോളയാര്‍. പെരിങ്ങല്‍കുത്ത് എന്നീ ജലവൈദ്യുത പദ്ധതികള്‍ ഇവിടെയാണ്. വടക്കാഞ്ചേരി പുഴയോടനുബന്ധിച്ചാണ് വാഴാനി ജലസേചന പദ്ധതി.

[തിരുത്തുക] ഭരണസം‌വിധാനം

ജില്ലാ ഭരണ കേന്ദ്രം തൃശ്ശൂര്‍ നഗരത്തിലെ അയ്യന്തോളില്‍ സ്ഥിതിചെയ്യുന്നു. തൃശ്ശൂര്‍ നഗരം കോര്‍പ്പറേഷന്‍ ഭരണത്തിലാണ്. കോര്‍പ്പറേഷന്‍ ഭരണാധികാരി മേയര്‍ ആണ്. ജില്ലാ‍പഞ്ചായത്ത് പ്രസിഡന്റ് ആണ് കോര്‍പ്പറേഷന്‍ മേഖല ഒഴികെയുള്ള മറ്റ് പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. ജില്ലാപഞ്ചായത്തിന് കീഴില്‍ ബ്ലോക്ക് പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍ എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. താലൂക്ക് അടിസ്ഥാനപ്പെടുത്തിയും പട്ടണങ്ങളുടെ പ്രധാന്യം അനുസരിച്ചും ഭരണ സംവിധാനം തരപ്പെടുത്തിരിയിരിക്കുന്നു. നഗരസഭകള്‍ നഗരസഭാ ചെയര്‍മാന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭരണസംവിധാ‍നം മെച്ചപ്പെടുന്നതിലേക്കായി ഒരു പ്രധാന സിവില്‍ സ്റ്റേഷന്‍ അയ്യന്തോളിലും നഗരത്തില്‍ ചെമ്പുക്കാവിലായി ഒരു മിനി സ്റ്റേഷനും ഉണ്ട്. ഇരിഞ്ഞാലക്കുട, ചേര്‍പ്പ് എന്നിവടങ്ങളില്‍ സിവില്‍ സ്റ്റെഷനുകള്‍ ഉണ്ട്. ഒന്നാം ക്ലാസ്സ് മജിസ്ടേറ്റ് കോടതി തൃശ്ശൂര്‍ കളട്രേറ്റിലാണ്. മറ്റ് സബ്ബ് ഡിവിഷണ്‍ കോടതികള്‍ ഇരിഞ്ഞാലക്കുട , ചാവക്കാട്, വടക്കാ‍ഞ്ചേരി, ചാലക്കുടി എന്നിവടങ്ങളില്‍ ഉണ്ട്.

[തിരുത്തുക] വിദ്യാഭ്യാസ മേഖല

നഗരസഭകള്‍
കുന്ദംകുളം
ചാലക്കുടി
കൊടുങ്ങല്ലൂര്‍
ചാവക്കാട്
ഗുരുവായൂര്‍
ഇരിഞ്ഞാലക്കുട
താലൂകക്ക് ആസ്ഥാനം
തൃശ്ശൂര്‍
തൃശ്ശൂര്‍
മുകുന്ദപുരം
ഇരിങ്ങാലക്കുട
കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂര്‍
ചാവക്കാട്
ചാവക്കാട്
തലപ്പിള്ളി
വടക്കാഞ്ചേരി

വിദ്യാഭ്യാസപരമായി ജില്ല മുന്‍പന്തിയിലാണ്. ഇവിടെ സാക്ഷരത 99.5 ശതമാനമാണ്. [തെളിവുകള്‍ ആവശ്യമുണ്ട്] സ്വകാര്യമേഖലയില്‍

  • സെന്‍റ് തോമസ്സ് കോളേജ് (1919,
  • സെന്‍റ്മേരീസ്(1946)ല്‍ ,
  • കേരളവര്‍മ(1947)ല്‍,
  • വിമല കോളേജ് ( എല്ലാം തൃശ്ശൂര്‍)
  • ലിറ്റില്‍ ഫ്ലവര്‍ (ഗുരുവായൂര്‍ ),
  • എം.ഇ.സ്. (വെമ്പല്ലൂര്‍),
  • ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട),
  • സെന്‍റ്റ് ജോസഫ്സ് (ഇരിങ്ങാലക്കുട),
  • കാര്‍മ്മല്‍ (മാള),
  • എസ്.എന്‍. (നാട്ടിക),
  • എസ്.എച്ച്. (ചാലക്കുടി).
  • സെന്‍റ്റ് അലോഷ്യസ് (എല്‍ത്തുരുത്ത്),
  • ശ്രീകൃഷ്ണ (ഗുരുവായൂര്‍),
  • ശ്രീവ്യാസ എന്‍.എസ്.എസ്. (വടക്കാഞ്ചേരി),
  • വിവേകാനന്ദ(കുന്നംകുളം),
  • മാര്‍ഡയനീഷ്യസ് (പഴഞ്ഞി) എന്നീ കോളേജുകള്‍ ഉണ്ട്. പുറനാട്ടുകര യില്‍ സംസ്കൃതകോളേജ് ഉണ്ട്.
കേരള കലാമണ്ഡലം
കേരള കലാമണ്ഡലം

തൃശൂര്‍ (കുട്ടനെല്ലൂര്‍), പി.എം.ജി. ചാലക്കുടി, കെ.കെ.ടി.എം. പുല്ലൂറ്റ് എന്നിവയാണ് ഗവ.കോളേജുകള്‍. തൃശൂരില്‍ ഗവ. ഫൈന്‍ ആര്‍ട്സ് കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, മെഡിക്കല്‍ കോളേജ് (1982), ഗവ. ലൊ കോളേജ്, ഗവ. എന്‍ജിനീറിങ് കോളേജുകള്‍, ഗവ. വെറ്റിനറി കോളേജ് എന്നിവ ഉണ്ട്.

കേരള കാര്‍ഷിക സര്‍വകലാശാല (1971)‍ മണ്ണുത്തിയില്‍ ആണ്. ജില്ലയില്‍ നാല് പോളിടെക്നിക്കുകള്‍ ഉണ്ട്. സര്‍ക്കാര്‍മേഖലകളിലും (74)സ്വകാര്യമേഖലകളിലും (161) ഹൈസ്കൂളുകള്‍ ഉണ്ട്. അതുപോലെ തന്നെ യു.പി.-എല്‍.പി. സ്കൂളുകളും. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള സ്കൂള്‍ ഓഫ് ഡ്രാമ ആന്‍റ് ആര്‍ട്സ് അരണാട്ടുകരയിലാണ്. കോഴിക്കോട് സര്‍വകലാശാലയുടെ എക്കണോമിക്സ് വിഭാഗം തൃശൂരില്‍ ആണ്. ചെറുത്തുരുത്തിയിലെ കേരള കലാമണ്ഡലം, ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയര്‍ സ്മാരകനിലയം, പാവറട്ടിയിലെ സംസ്കൃതപാഠശാല (കേന്ദ്രീയ സംസ്കൃത പാഠശാല) ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ്.

[തിരുത്തുക] വ്യവസായവും വ്യാപാരവും

വ്യവസായകേരളത്തില്‍ തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാ‍രത്തിന്‍റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂര്‍ സ്വര്‍ണ്ണ വ്യാപാ‍രത്തിന് പേരു കേട്ട സ്ഥലമാണ്. ഇന്ത്യയില്‍ മുംബെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകളുള്ളതും സ്വര്‍ണ്ണവ്യാപാരം നടക്കുന്നതും തൃശൂര്‍ നഗരത്തിലാണ്. തൃശൂര്‍ നഗരത്തിലെ ഹൈറോഡില്‍ മാത്രമായി അന്‍പതോളം സ്വര്‍ണ്ണ കടകള്‍ ഉണ്ട്. ആഗോളവ്യാപകമായ പല സ്വര്‍ണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്.

തൃശ്ശൂര്‍ അതിന്‍റെ തുണി വ്യവസായങ്ങള്‍ കൊണ്ട് സമ്പന്നമാണ്. അളകപ്പ നഗറിലെ അളകപ്പ ടെക്സ്ടൈല്‍‍സ്, പുല്ലഴിയിലെ ലക്ഷി കോട്ടന്‍ മില്‍, നാട്ടികയിലെ തൃശ്ശൂര്‍ കോട്ടണ്‍ മില്‍‍സ്, അത്താണിയിലെ രാജഗോപാല്‍ മില്‍‍സ്, തൃശ്ശൂരില്‍ തന്നെയുള്‍ല സിതാറാം സ്പിന്നിങ്ങ് മില്‍‍സ്, കുന്നത്ത് ടെക്സ്ടൈല്‍‍സ്, കുര്യച്ചിറയിലെ വനജ ടെക്സ്ടൈല്‍‍സ് എന്നിവ ഈ വ്യവസായവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ മറ്റു പ്രധാ‍ന വ്യവസായ സ്ഥാ‍പനങ്ങളാണ് അത്താണിയിലെ സില്‍ക്ക് സ്റ്റീല്‍ ഇന്‍ഡസ്ട്രി, കെല്‍ട്രൊണ്‍, പൂങ്കുന്നത്തെ സീതാറം മില്‍, പുല്ലഴിയിലെ ലക്ഷി കോട്ടന്‍ മില്‍, ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ്, ഇരിങ്ങാലക്കുടയിലെ കേരളാ ഫീഡ്സ്, ചന്ദ്രിക സോപ്സ്, കെ.എല്‍.എഫ്.വെളിച്ചെണ്ണ കമ്പനി, കെ.എസ്. പാല്‍ എന്നിവ. ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.

കേരളത്തിലെ ആദ്യത്തെ തടി മില്ല് തൃശ്ശൂര്‍ ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത് (1905) ചാലക്കുടി, തൃശ്ശൂര്‍ എന്നിവടങ്ങളിലെ തടി ഉരുപ്പടികള്‍ പണ്ടു മുതലേ പുകല്‍ പെറ്റതാണ്. കാപ്പി കൃഷി ജോലിക്കാരുടെ കൂട്ടായ്മ സം‍രംഭമായ ഇന്ത്യന്‍ കോഫീ ഹൌസ് ആദ്യത്തെ കട തൃശ്ശൂരാണ് തുടങ്ങിയത്.

[തിരുത്തുക] കൃഷി

ഒരുകാലത്ത് തൃശൂര്‍ ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും കാഷികവൃത്തിയിലാണ് ഏര്‍പ്പെട്ടിരുന്നത് [2]. പ്രധാന കാര്‍ഷികവിളകള്‍ നെല്ല്, നാളികേരം, റബ്ബര്‍, കുരുമുളക്,അടക്ക, എലക്കായ്, ജാതിക്ക, കപ്പ, കശുവണ്ടി, ഇഞ്ച്ചി, മുതലായവ ആകുന്നു. കായ്കറികള്‍, പയറുവര്‍ഗങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവയും കഞ്ഞിപ്പുല്ല് (റാഗി), കരിമ്പ്, തേയില തുടങ്ങിയവ ചെറിയ തോതിലും കൃഷി ചെയ്യുന്നു. തൃശൂര്‍, മുകുന്ദപുരം എന്നീ താലൂക്കുകളില്‍ കുട്ടനാട്ടിലെ കായല്‍ കൃഷി പോലെ കോള്‍ കൃഷി ചെയ്യാറുണ്ട്. കോള്‍കൃഷി സംരക്ഷിക്കുന്നത് ‘ഏനാമാവ് ബണ്ട്’ ആണ്. ഇന്ന് ജില്ലയുടെ തെക്കന്‍ അതിര്‍ത്തികളില്‍ കടലിനോട് അടുത്തുള്ള പ്രദേശങ്ങളായ മാള, പുത്തഞ്ചിറ, പൊയ്യ കൃഷ്ണന്‍ കോട്ട എന്നിവിടങ്ങളില്‍ ചെമ്മീന്‍ കൃഷിയും ഞണ്ടു വളര്‍ത്തലും വന്‍ തോതില്‍ നടത്തപ്പെടുന്നു.

[തിരുത്തുക] സാംസ്കാരികം

തൃശ്ശൂരിനെ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാര്‍ന്നതുമാണ് തൃശ്ശൂരിന്‍റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂര്‍ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലംസംഘകാലത്തെ പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്. [3] അക്കാലത്ത് യവനരായ പല വണിക്കുകലും തൃശ്ശൂരില്‍ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂര്‍ ഒരു പ്രധാന താവളമായി മാറി. ആര്യന്മാര്‍ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയര്‍ത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അര്‍ണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്. [4]

കേരളം ഏഷ്യയിലെ ക്രിസ്തുമതത്തിന്‍റെ കളിത്തൊട്ടിലാണെങ്കില്‍ തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ അതിന്‍റെ ഈറ്റില്ലം ആണ്. ആദ്യമായി യഹൂദന്മാര്‍ വന്നെത്തിയതും അവരെത്തേടി തോമാശ്ലീഹ വന്നാതും കൊടുങ്ങല്ലൂരിലാണ്. ക്രിസ്ത്യാനികള്‍ അവരുടെ ആദ്യാകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാന്‍ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തില്‍ വിരളമായ കല്‍ദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂര്‍ ആണ്.

[തിരുത്തുക] സാഹിത്യം

പ്രമുഖ സാഹിത്യനായകന്മാരുടെ പ്രവര്‍ത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂര്‍ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനും ഈ ജില്ലയുടെ സംഭാവനകള്‍ ആണ്. സി.പി.അച്യുതമേനോന്‍, ആറ്റൂര്‍ കൃഷ്ണപിഷാരടി, വള്ളത്തോള്‍ നാരായണമേനോന്‍, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പ്രഗത്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യര്‍ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജിയണല്‍ തീയറ്റര്‍ , തൃശൂര്‍ മൃഗശാല, പുരാവസ്തു പ്രദര്‍ശന ശാല, അപ്പന്‍ തമ്പുരാന്‍ സ്മാരകം (അയ്യന്തോള്‍) എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങള്‍ തൃശൂര്‍ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്.

[തിരുത്തുക] ആഘോഷങ്ങള്‍

 തൃശ്ശൂര്‍ പൂരത്തിന്‍റെ ഒരു ദൃശ്യം
തൃശ്ശൂര്‍ പൂരത്തിന്‍റെ ഒരു ദൃശ്യം

[തിരുത്തുക] തൃശ്ശൂര്‍ പൂരം

പ്രധാന ലേഖനം: തൃശ്ശൂര്‍ പൂരം

ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂര്‍ക്കാര്‍ അഭിമാനത്തോടെ ഓര്‍മ്മിക്കുന്ന ഒരു സംഭവമാണ്.ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്‍റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും വര്‍ണ്ണശബളമായ കുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോള്‍മയിര്‍ കൊള്ളിക്കുന്നു വടക്കുംനാഥക്ഷേത്രത്തിലെ ദേവന്മാര്‍ക്ക് ഉത്സവങ്ങളോ പൂരമോ നടക്കുന്നില്ല(ശിവരാത്രി ആഘോഷം ഒഴിച്ച്) മറിച്ച് പല പല ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങള്‍ എഴുന്നള്ളി വന്ന് ക്ഷേത്ര മൈതാനിയില്‍ വന്ന് ദേവന് അഭിവാദ്യം അര്‍പ്പിച്ച് തിരിച്ചു പോകുന്നു. ഇതാണ് തൃശ്ശൂര്‍ പൂരം. പാറമേക്കാവു പൂരം മാത്രമേ ക്ഷേത്ര മതില്‍ക്കെട്ടില്‍ പ്രവേശിക്കുന്നുമുള്ളൂ. ശക്തന്‍ തമ്പുരാനാണ് ഇന്നത്തെ രീതിയില്‍ തൃശ്ശൂര്‍ പൂരം സം‌വിധാനം ചെയ്തത് എന്നാണ് കരുതുന്നത്. ആറാട്ടുപുഴ പൂരങ്ങളില്‍ പങ്കെടുക്കുന്ന പ്രാദേശിക പൂരങ്ങളില്‍ ഒരു വിഭാഗത്തെ കൂട്ടിയിണക്കിയാണ് തൃശ്ശൂര്‍ പൂരം ആക്കിയെടുത്തത്. ഇതില്‍ കണിമംഗലം, പനേക്കമ്പിള്ളി എന്നീ രണ്ടു ശാസ്താക്ഷേത്രങ്ങള്‍ ഒഴിച്ച് ബാക്കിയെല്ലാം ഭഗവതി ക്ഷേത്രങ്ങള്‍ ആണ്.

[തിരുത്തുക] പ്രധാന ആരാധനാലയങ്ങള്‍

 പുലിക്കളി
പുലിക്കളി

[തിരുത്തുക] ക്ഷേത്രങ്ങള്‍

ചില പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങള്‍ താഴെ കൊടുക്കുന്നു.

  1. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം
  2. ശ്രീവടക്കുംനാഥന്‍ ക്ഷേത്രം
  3. പാറമേല്‍ക്കാവ് ക്ഷേത്രം
  4. തിരുവമ്പാടി ക്ഷേത്രം
  5. കൊടുങ്ങല്ലൂര്‍ശ്രീകുരുമ്പ ഭഗവതി ക്ഷേത്രം
  6. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം(ശ്രീരാമന്‍)
  7. ശ്രീരുധിര മഹാകാളിക്കാവ് ക്ഷേത്രം(ഉത്രാളിക്കാവ്)
  8. കൂടല്‍മാണിക്യ ക്ഷേത്രം (ഭരത സ്വാമി)
  9. പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം
  10. ചൊവ്വല്ലൂര്‍ ശിവക്ഷേത്രം
  11. ആറാട്ടുപ്പുഴ ശ്രീ ശാസ്താ ക്ഷേത്രം
  12. ഊരകം അമ്മതിരുവടി ക്ഷേത്രം
  13. തിരുവുള്ളക്കാവ് ധര്‍മ്മശാസ്ത്രാക്ഷേത്രം
  14. പെരുവനം മഹാദേവ ക്ഷേത്രം
  15. പാമ്പുമേക്കാട്ട് മന മാള

[തിരുത്തുക] ക്രൈസ്തവ ആരാധനാലയങ്ങള്‍

  1. വ്യാകുലമാത ബസിലിക്ക(പുത്തന്‍ പള്ളി)
  2. ലൂര്‍ദ് മാതാ ബസിലിക്ക
  3. പാലയൂര്‍ മാത്തോമാ അതിരൂപതാ തീര്‍ത്ഥകേന്ദ്രം
  4. ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫെറോന പള്ളി
  5. കൊരട്ടി മുത്തിയുടെ തീര്‍ത്ഥകേന്ദ്രം
  6. കൊട്ടേകാട് പള്ളി
  7. പാവര്‍ട്ടി പള്ളി

[തിരുത്തുക] മുസ്ലിം ദേവാലയങ്ങള്‍

  1. ചേരമാന്‍ ജുമാ മസ്ജിദ്‌ കൊടുങ്ങല്ലൂര്‍
  2. ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ‍അത്ത് പള്ളി
  3. ചാവക്കാട് മണത്തല പള്ളി


[തിരുത്തുക] കലകള്‍

[തിരുത്തുക] സിനിമ

മലയാളത്തില്‍ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലചിത്രങ്ങല്‍ പ്രദര്‍ശിപ്പിച്ചിരിന്നു. കേരളത്തില്‍ ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു.ജോസഫ് ആണ്. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂര്‍ രാമവര്‍മ്മ (1925) ഇപ്പോഴത്തെ ബിന്ദു തിയ്യറ്റര്‍. തൃശൂര്‍ ജോസ് (1930)തിയ്യറ്റര്‍.തൃശുര്‍ ജില്ലയില്‍ ഇന്ന് 30ന് അടുത്ത് ചെറുതും വലുതുമാ‍യ തിയ്യറ്ററുകള്‍ ഉണ്ട്. തൃശൂരിലെ രാഗം (70mm) തിയ്യറ്റര്‍ കേരളത്തിലെ വലിയതിയ്യറ്ററാണ്. 4 നിലകളിലായിട്ടാണ് ഈ ഒരു തിയ്യറ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്.

[തിരുത്തുക] പ്രമുഖ ചലച്ചിത്ര താരങ്ങള്‍
  • ഇന്നസെന്റ്
  • മാള അരവിന്ദന്‍
  • ടി.ജി.രവി
  • ജോസ് പെല്ലിശ്ശേരി
  • കലാഭവന്‍ മണി
  • ഒടുവില്‍ ഉണ്ണികൃഷ്ണന്‍
  • ബിജു മേനോന്‍
  • ഇടവേള ബാബു
  • സിദ്ദാ‍ര്‍ഥ്
  • വിജീഷ്
  • നൌഷാദ്
  • മജ്ഞു വാര്യര്‍
  • വാണീ വിശ്വനാഥ്
  • ദിവ്യ ഉണ്ണി
  • സംയുക്താവര്‍മ്മ
  • ഭാവന
  • ഗോപിക
  • രേണുക മേനോന്‍
  • തൃശ്ശൂര്‍ എല്‍സി
  • റീജ
  • രമ്യ

[തിരുത്തുക] പ്രമുഖ പിന്നണിഗായകര്‍

  • ജയചന്ദ്രന്‍
  • ജ്യോത്സ്ന
  • മധു ബാലകൃഷ്ണന്‍

[തിരുത്തുക] പ്രമുഖ സംവിധാ‍യകര്‍

[തിരുത്തുക] കായികം

തൃശ്ശൂര്‍ ജില്ല കായിക പരമായി ഒരു നല്ല താരനിര കേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളായിരുന്ന ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി തുടങ്ങിയവര്‍ ഇതില്‍ പ്രമുഖരാണ്.

ജില്ലാ ആസ്ഥാനത്ത് രണ്ട് ഔട്ട്ഡോര്‍ സ്റ്റേഡിയങ്ങളും കോര്‍പ്പറേഷന്‍ സ്റ്റേഡിയം, തോപ്പ് സ്റ്റേഡിയം മൂന്ന് ഇന്‍ഡോര്‍ സ്റ്റേഡിയവും കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും, തോപ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, വനിതാ ഇന്‍ഡോര്‍ സ്റ്റേഡിയം ഉണ്ട്. കോര്‍പ്പറേഷന്റെ നീന്തല്‍ കുളം വടക്കെ ബസ്റ്റാന്‍ഡിടുത്ത് സ്ഥിതി ചെയ്യുന്നു. ബാനര്‍ജി ക്ലബ്ബ്, ടെന്നീസ് അക്കാദമി എന്നിവക്ക് സ്വന്തമായി ടെന്നീസ് ക്ലേകോര്‍ട്ടുകള്‍ ഉണ്ട്.

[തിരുത്തുക] സന്ദര്‍ശന കേന്ദ്രങ്ങള്‍

വാഴച്ചാല്‍ വെള്ളച്ചാട്ടം
വാഴച്ചാല്‍ വെള്ളച്ചാട്ടം
  • നെഹ്രുപാര്‍ക്ക്,തൃശൂര്‍
  • ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
  • ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്ക്
  • സില്‍ വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക്

[തിരുത്തുക] പൌരാണികം

  • മൃഗശാല & മ്യൂസിയം ചെമ്പുക്കാവ്,തൃശൂര്‍.
  • ശക്തന്‍ തമ്പുരാന്‍ കൊട്ടാ‍രം ,തൃശൂര്‍.
  • പുന്നത്തൂര്‍ കോട്ട,ഗുരുവായൂര്‍

[തിരുത്തുക] ജലസേചനപദ്ധതികള്‍

[തിരുത്തുക] പ്രകൃതി ദൃശ്യങ്ങള്‍

[തിരുത്തുക] പ്രമാണാധാരസൂചി

  1. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥല ചരിത്രങ്ങള്‍- തൃശ്ശൂ ര്‍ജില്ല., കേരളസാഹിത്യ അക്കാദമി. രണ്ടാം എഡിഷന്‍ 1992
  2. ഭരണസംവിധാനം->തൃശ്ശൂര്‍-കൃഷി Page No.361, കേരളവിജ്ഞാനകോശം,1988 പതിപ്പ്
  3. പി.കെ. ബാലകൃഷ്ണന്‍., ജാതിവ്യവസ്ഥയും കേരള ചരിത്രവും; 2005 കറന്‍റ് ബുക്സ്. തൃശൂര്‍.ISBN 81-226-0468-4
  4. പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികള്‍- അര്‍ണ്ണോസ് പാതിരി, പ്രസാധകര്‍: കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, കേരള; 1982.

[തിരുത്തുക] പുറം കണ്ണികള്‍


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങള്‍‍
അയ്യന്തോള്‍‌ | മണ്ണുത്തി | ഒളരിക്കര | ഒല്ലൂര്‍ | ആമ്പല്ലൂര്‍ | അടാട്ട് | കേച്ചേരി | കുന്നം കുളം | ഗുരുവായൂര്‍ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാ‍നപ്പിള്ളി | തൃപ്രയാര്‍ | ചേര്‍പ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂര്‍


തൃശ്ശൂര്‍ ജില്ലയിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍‍

ആതിരപ്പിള്ളി വെള്ളച്ചാട്ടംവാഴച്ചാല്‍• മലക്കപ്പാറ • ഷോളയാര്‍പുന്നത്തൂര്‍ കോട്ടശക്തന്‍ തമ്പുരാന്‍ കൊട്ടാരംകുടക്കല്ല്വിലങ്ങന്‍ കുന്ന്പീച്ചി• പുരാവസ്തു മ്യൂസിയം, തൃശ്ശൂര്‍• തുമ്പൂര്‍മുഴി • പാമ്പുമേയ്ക്കാവ്• ഗുരുവായൂര്‍ ക്ഷേത്രംപുന്നത്തൂര്‍ കോട്ട• പോട്ട ആശ്രമം• നാട്ടിക കടല്‍ത്തീരം• ചാവക്കാട് കടല്‍ത്തീരം• മൃഗശാല• ഞാറക്കല്‍• ചിമ്മണി ഡാം


കേരളത്തിലെ ജില്ലകള്‍
കാസര്‍ഗോഡ്‌ | കണ്ണൂര്‍ | വയനാട് | കോഴിക്കോട് | മലപ്പുറം | പാലക്കാട് | തൃശ്ശൂര്‍‍ | എറണാകുളം | ഇടുക്കി | ആലപ്പുഴ | കോട്ടയം | പത്തനംതിട്ട | കൊല്ലം | തിരുവനന്തപുരം


Seal of Kerala കേരള സംസ്ഥാനം
ചരിത്രം | ഭൂമിശാസ്ത്രം | സംസ്കാരം | കലാരൂപങ്ങള്‍ | ജൈവജാലങ്ങള്‍ | സാമ്പത്തികാവസ്ഥ | വിനോദസഞ്ചാരം | കൂടുതല്‍
തലസ്ഥാനം തിരുവനന്തപുരം
ജില്ലകള്‍ കാസര്‍കോഡ്കണ്ണൂര്‍വയനാട്കോഴിക്കോട്മലപ്പുറംതൃശൂര്‍പാലക്കാട്എറണാകുളംഇടുക്കികോട്ടയംആലപ്പുഴപത്തനംതിട്ടകൊല്ലംതിരുവനന്തപുരം
പ്രധാന പട്ടണങ്ങള്‍ കൊച്ചികൊല്ലംകോഴിക്കോട്തിരുവനന്തപുരംതൃശൂര്‍
ഇതര ഭാഷകളില്‍