സ്കോട്ട് ആഡംസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്കോട്ട് റെയ്മണ്ട് ആഡംസ് (ജനനം ജൂണ്‍ 8, 1957) പ്രശസ്തമായ ഡില്‍ബര്‍ട്ട് എന്ന കാര്‍ട്ടൂണിന്റെ രചയിതാവും പല സാമൂഹിക ഹാസ്യകഥകളുടെയും കാര്‍ട്ടൂണുകളുടെയും രചയിതാവും വാണിജ്യ വിവരണങ്ങളുടെ രചയിതാവും പരീക്ഷണാത്മക തത്വചിന്താ പുസ്തകങ്ങളുടെ രചയിതാവുമാണ്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതം
അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ വിന്‍ഡ്‌ഹാം എന്ന സ്ഥലത്ത് അദ്ദേഹം ജനിച്ചു. അദ്ദേഹം ഹാര്‍ട്ട്‌വിക്ക് കോളെജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ അദ്ദേഹം 1979-ല്‍ ബിരുദം നേടി.
ബെര്‍ക്‍ലി കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഹാസ് സ്കൂള്‍ ഓഫ് ബിസിനസ് എന്ന സ്ഥാപനത്തില്‍ നിന്ന് തന്റെ 1986-ല്‍ ലഭിച്ച എം.ബി.എ ബിരുദത്തിനായി അദ്ദേഹം ധനതത്വശാസ്ത്രം, മാനേജ്മെന്റ് എന്നിവ പഠിച്ചു.
അടുത്തകാലത്തായി അദ്ദേഹത്തിനു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി. 2004 മുതല്‍ അദ്ദേഹത്തിന് ഫോക്കല്‍ ഡിസ്റ്റോണിയ എന്ന രോഗം വീണ്ടും വന്നു. ഇത് അദ്ദേഹത്തിന്റെ ചിത്രരചനയെ ബാധിച്ചു. എങ്കിലും ഗ്രാഫിക്സ് റ്റാബ്ലെറ്റ് എന്ന ഉപകരണം ഉപയോഗിച്ച് അദ്ദേഹം ചിത്രങ്ങള്‍ വരക്കുന്നു. സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന രോഗവും തനിക്ക് ഉണ്ട് എന്ന് അദ്ദേഹം 2005 ഡിസംബര്‍ 12-നു തന്റെ ബ്ലോഗില്‍ എഴുതി. തൊണ്ടയിലെ സ്വരതന്തുക്കള്‍ അസാധാരണമായി പെരുമാറുന്നത് ഈ രോഗത്തിന്റെ ലക്ഷണമാണ്. [1] എങ്കിലും 2006 ഒക്ടോബര്‍ 24-നു അദ്ദേഹം തന്റെ ബ്ലോഗില്‍ ഈ അസുഖത്തില്‍ നിന്ന് താന്‍ മോചിതനായി എന്ന് എഴുതി. സുഖപ്പെടല്‍ ശാശ്വതമാണോ എന്ന് തനിക്ക് ഉറപ്പില്ല എന്ന് അദ്ദേഹം എഴുതി. ഈ അസ്വാസ്ഥ്യത്തില്‍ നിന്ന് രക്ഷപെടാനായി താന്‍ ഒരു കുറുക്കുവഴി കണ്ടുപിടിച്ചു എന്നും ഇപ്പോള്‍ സാധാരണപോലെ സംസാരിക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം എഴുതി. [2]
അദ്ദേഹം ഷെല്ലി മൈല്‍സ് എന്ന വനിതയെ 2006 ജൂലൈ 22-നു വിവാഹം കഴിച്ചു.
[തിരുത്തുക] ഔദ്യോഗിക ജീവിതം, കാര്‍ട്ടൂണ്‍
ഹാസ്യവും, മിക്കപ്പോഴും ആക്ഷേപഹാസ്യവും നിറഞ്ഞ ശൈലിയില്‍ പുതിയ കമ്പനികളിലും വലിയ കമ്പനികളിലും ജോലിചെയ്യുന്ന അദ്ദേഹം വെള്ളക്കോളര്‍ തൊഴിലാളികളുടെ നിത്യജീവിതത്തിലെ സാമൂഹിക - മാനസിക രംഗങ്ങളെക്കുറിച്ച് എഴുതുന്നു. ഈ വിഭാഗത്തില്‍ പെട്ട മറ്റ് എഴുത്തുകാരുടെ ശൈലിയുമായി അദ്ദേഹത്തിന്റെ രചനകള്‍ക്ക് സാമ്യമുണ്ട്. പ്രധാനമായും സി. നോര്‍ത്ത്‌കോട്ട് പാര്‍ക്കിന്‍സണ്‍ എന്ന എഴുത്തുകാരന്റെ ശൈലിയുമായി അദ്ദേഹത്തിന്റെ ശൈലി അടുത്തുനില്‍ക്കുന്നു.
ഒരു എഴുത്തുകാരന്‍, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനാവുന്നതിനു മുന്‍പ് അദ്ദേഹം സാന്‍ഫ്രാന്‍സിസ്കോയിലെ ക്രോക്കര്‍ നാഷണല്‍ ബാങ്ക് എന്ന ബാങ്കില്‍ ടെലെകമ്യൂണിക്കേഷന്‍ എഞ്ജിനിയര്‍ ആയി പ്രവര്‍ത്തിച്ചു. 1979 മുതല്‍ 1986 വരെ ആയിരുന്നു ഇത്. 1986 മുതല്‍ 1995 വരെ അദ്ദേഹം പസെഫിക് ബെല്‍ എന്ന കമ്പനിയില്‍ പ്രവര്‍ത്തിച്ചു. ഈ സ്ഥലങ്ങളില്‍ നിന്നാണ് തന്റെ ഡില്‍ബര്‍ട്ട് കഥാപാത്രങ്ങളെ അദ്ദേഹം രൂപകല്പന ചെയ്തത്.
ഡില്‍ബര്‍ട്ടോ & പ്രോട്ടീന്‍ ഷെഫ് എന്നീ ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന സ്കോട്ട് ആഡംസ് ഫുഡ്സ് എന്ന കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു അദ്ദേഹം. സ്റ്റേസീസ് കഫേ എന്ന കാലിഫോര്‍ണിയയിലെ പ്ലീസാന്റണ്‍ എന്ന സ്ഥലത്തെ ഭക്ഷണശാലയുടെ സഹ-ഉടമയും ആണ് അദ്ദേഹം. ഒരു തികഞ്ഞ സസ്യാഹാരി ആണ് അദ്ദേഹം. ഈ ശിലത്തില്‍ നിന്നാണ് ഭക്ഷ്യവസ്തുക്കളിലുള്ള അദ്ദേഹത്തിന്റെ താല്പര്യം തുടങ്ങിയത്.
ബാബിലോണ്‍ 5 എന്ന സയന്‍സ് ഫിക്ഷന്‍ ടെലിവിഷന്‍ പരമ്പരയുടെ ആരാധകന്‍ ആണ് അദ്ദേഹം. ഈ പരമ്പരയിലെ മൊമെന്റ് ഓഫ് ട്രാന്‍സ്ലേഷന്‍ എന്ന സീസണ്‍ 4 എപ്പിസോഡില്‍ അദ്ദേഹം അഭിനയിച്ചു. “മി. ആഡംസ്” എന്ന കഥാപാത്രമായി ആണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. തന്റെ നഷ്ടപ്പെട്ട പട്ടിയെയും പൂച്ചയെയും കണ്ടുപിടിക്കാനായി മൈക്കല്‍ ഗരിബാള്‍ഡി എന്ന പഴയ സുരക്ഷാ തലവനെ അദ്ദേഹം ഈ പരമ്പരയില്‍ വാടകയ്ക്ക് എടുക്കുന്നു. ന്യൂസ് റേഡിയോ എന്ന പരമ്പരയില്‍ ഒരു രംഗത്തിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്.
ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ഡിജിറ്റല്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സസ് എന്ന സംഘടനയുടെ അംഗമാണ് അദ്ദേഹം.
[തിരുത്തുക] പ്രസിദ്ധീകരണങ്ങള്‍
- ഡില്‍ബര്‍ട്ട് ന്യൂസ് ലെറ്റര്‍ (1994 മുതല്‍)
- ദ് ഡില്‍ബര്‍ട്ട് പ്രിന്‍സിപ്പിള്‍ (1996) (ഡില്‍ബര്‍ട്ട് തത്വം)
- ഡോഗ്ബര്‍ട്ട്‌സ് ടോപ്പ് സീക്രട്ട് മാനേജ്മെന്റ് ബുക്ക് (1996)
- ദ് ഡില്‍ബര്‍ട്ട് ഫ്യൂച്ചര്‍ (1997)
- ദ് ജോയ് ഓഫ് വര്‍ക്ക് (1998)
- ഗോഡ്സ് ഡെബ്രിസ് (2001)
- ഡില്‍ബര്‍ട്ട് ആന്റ് ദ് വേ ഓഫ് വീസല്‍ (2002)
- ദ് റിലീജ്യന്‍ വാര്‍ (2004)
[തിരുത്തുക] ഇതും കാണുക
- ഡില്‍ബര്‍ട്ട്
[തിരുത്തുക] അനുബന്ധം
- ↑ http://dilbertblog.typepad.com/the_dilbert_blog/2005/12/the_problem_wit.html
- ↑ http://dilbertblog.typepad.com/the_dilbert_blog/2006/10/good_news_day.html
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- സ്കോട്ട് ആഡംസിന്റെ ബ്ലോഗ്
- Coiner of phrases
- Short bio (with picture) at the National Cartoonists Society
- Scott Adams on NNDB
- Scott Adams Bio at Greater Talent Network (Speakers Bureau)
- Dilbert comic strip
- Plop, The Hairless Elbonian comic strip
- Scott Adams Food
- His restaurant
- NCS Awards
- Interview with Scott Adams in Reason
Template:ഡില്‍ബര്‍ട്ട്
Categories: ഉള്ളടക്കം | ജീവചരിത്രം | കല