User talk:Jigesh/nov
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] mirage
mirage എന്നത് മിറാഷ് എന്നാണ്‍ ഉച്ഛ്രിക്കുക എന്നു തോന്നുന്നൂ. അര്‍ത്ഥം മരീചിക. --ചള്ളിയാ൯ 02:59, 1 നവംബര്‍ 2006 (UTC)
[തിരുത്തുക] ഒന്നുകൂടി വ്യക്തമാക്കാമോ?
പ്രിയ ജിഗേഷ്,
ഇന്‍ഡക്സ് എന്നതുകൊണ്ട് ജിഗേഷ് ഉദ്ദേശിക്കുന്നത് എന്താണെന്നു പൂര്‍ണ്ണമായും മനസിലായില്ല. ക്ഷമിക്കുമല്ലോ. ലേഖനങ്ങളില്‍ ഉപയോഗിക്കാനാണോ? അതോ ഓരോ ലേഖനത്തിന്റെയും മുകളില്‍ വരുന്ന കണ്ടന്‍സ് എന്ന ബോക്സ് വരുത്താനാണോ? ഏതാണെന്നു വ്യക്തമായില്ല. ഉദാഹരണസഹിതം ഒന്നു വ്യക്തമാക്കിയാല്‍ സഹായിക്കാനായേക്കും. നന്ദി. --Manjithkaini 14:18, 1 നവംബര്‍ 2006 (UTC)
- ജിഗേഷ്, കണ്ടന്‍സ് ബോക്സ് ഓട്ടോമേറ്റഡ് ആണ്. ലേഖനങ്ങള്‍ സെക്‍ഷന്‍ ഹെഡിങ്ങുകള്‍ ഉപയോഗപ്പെടുത്തി വിപുലീകരിക്കുമ്പോള്‍ മാത്രമേ അവ പ്രത്യക്ഷമാവുകയുള്ളൂ. വലിയ ലേഖനങ്ങള്‍ ഏതെങ്കിലും സെക്‍ഷന്‍ ഹെഡിങ്ങുകളിട്ട് ക്രമീകരിച്ചുനോക്കൂ. അപ്പോള്‍ കണ്ടന്‍സ് ബോക്സ് തനിയേ വരുന്നതു കാണാം. ജിഗേഷ്, തൂലിക മലയാളം ഫോണ്ടാണോ ഉപയോഗിക്കുന്നത്? --Manjithkaini 19:49, 1 നവംബര്‍ 2006 (UTC)
[തിരുത്തുക] ലേഖനങ്ങളില്‍ തെളിവുകള്‍
പ്രിയ ജിഗേഷ്, ലേഖനങ്ങളില്‍ തെളിവുകള്‍ ചേറ്‌ക്കേണ്ടത് താങ്കള്‍ ചെയ്തതുപോലെയല്ല, ഞാന്‍ അതു ശരിയാക്കാം അതുകഴിഞ്ഞ് ഒന്നു നോക്കുക. മാറ്റങ്ങള്‍ ശ്രദ്ധിക്കുക.
താങ്കളുടെ ആത്മാറ്‌ത്ഥ ശ്രമങ്ങള്‍ക്ക് നന്ദി
Tux the penguin 08:32, 4 നവംബര്‍ 2006 (UTC)
[തിരുത്തുക] ഇനി ഒന്നു നോക്കുക
പ്രിയ ജിഗേഷ്,
എയ്ഡ്സ് ലേഖനത്തില്‍ റെഫറന്‍സ് ചേറ്ത്തിട്ടുണ്ട്, ഒന്നു നോക്കുക. പക്ഷേ,താങ്കള്‍ തന്ന അഡ്രസ്സില്‍ HIV 2 വൈറസിനെപ്പറ്റി ഒന്നും കാണുന്നില്ല. ദയവായി യഥാറ്ത്ഥ അഡ്രസ് ചേറ്ക്കുക എന്നിട്ട് Fact നീക്കം ചെയ്യുക.
Tux the penguin 08:45, 4 നവംബര്‍ 2006 (UTC)
[തിരുത്തുക] ധൈര്യശാലിയാകൂ
പ്രിയ ജിഗേഷ്,
വിക്കിപീഡിയയിലുള്ള ലേഖങ്ങള്‍ എല്ലാ വിക്കിപീഡിയരരും വായിക്കുകയും അവറ്ക്ക് സംശയകരമായ വാചകങ്ങളില്‍ {{Fact}} എന്ന ഫലകം ഉപയോഗിച്ച് തെളിവ് ആവശ്യപ്പെടാറുമുണ്ട്. വിക്കിയുടെ തുറന്ന സമീപനം അനുസരിച്ച് ഒരു ലേഖനം ചേറ്ക്കാന്‍ ലോഗിന്‍ പോലും ചെയ്യേണ്ട ആവശ്യമില്ല എന്ന് താങ്കള്‍ക്ക് അറിയാമല്ലോ. അതിനാല്‍ ലേഖനങ്ങളുടെ ആധികാരികത ഉറപ്പാക്കാനായി റെഫറന്‍സ് ചേറ്ക്കുന്ന പതിവുണ്ട്. താങ്കള്‍ റെഫറ് ചെയ്ത പുസ്തകങ്ങളുടെ പേരോ വെബ് പേജുകളുടെ വിവരമോ ഒക്കെ റെഫറന്‍സ് ആയി ഉപയോഗിക്കാം. ഇത് ആരെഴുതിയ ലേഖനത്തിനും ബാധകമാണ്‍.
ഉദാ: “HIV3 എന്നൊരു വൈറസിനെ മോണ്ടാഗ്നിയറ് കഴിഞ ദിവസം കണ്ടുപിടിച്ചു” എന്ന് 202.83.51.11 എന്ന അഡ്രസ്സില്‍നിന്നും ഒരു അനോണിമസ് യൂസറ് ചേറ്ത്താല്‍ താങ്കള്‍ക്ക് തീറ്ച്ചയായും തെളിവ് ആവശ്യപ്പെടാം,ഈ വാദത്തിന്‍ തെളിവ് ചേറ്ക്കുന്നത് വരെ ആ ഫലകം ലേഖനത്തിലുണ്‍ടാവും.
06:12, 31 ഒക്ടോബര്‍ 2006 ല്‍, User:Challiyan എന്ന വിക്കിപീഡിയനാണ്‍ തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ആ പേജിന്റെ ചരിത്രം പറയുന്നത് ഇത് ഈ വിഷയത്തില്‍ പരിജ്ഞാനമുള്ള താങ്കള്ക്ക് അത് മനോവിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുക. വിക്കിപീഡിയയുടെ ആധികാരികത ഉറപ്പാക്കാനുള്ള ശ്രമമായി മാത്രം അതിനെ കാണുക. നാമെല്ലാം ഒത്തൊരുമിച്ചു നീങ്ങിയെങ്കിലേ വിക്കി നന്നാവൂ... ദയവായി താങ്കള്‍ ആവശ്യമായ തെളിവുകള്‍ ആ ലേഖനത്തില്‍ ചേറ്ത്ത് അതിന്റെ ആധികാരികത ഉറപ്പിക്കുക.
കൂടുതല്‍ വിവരങള്‍ ഇവിടെ കാണാം.
നന്ദി
Tux the penguin 09:17, 4 നവംബര്‍ 2006 (UTC)
[തിരുത്തുക] Fact മറുപടി
പ്രിയ ജിഗേഷ്,
എനിക്കു പറയാനുള്ളത് ടക്സ് പറഞ്ഞുകഴിഞ്ഞു. എഴുതുന്ന ലേഖനങ്ങളിലെ ഏതെങ്കിലും ഭാഗത്ത് തെളിവുകള്‍ ആവശ്യമുണ്ട് എന്നൊരു ടാഗ് ആരെങ്കിലും നല്‍കിയാല്‍ (താങ്കള്‍ പറഞ്ഞിരിക്കുന്ന ലേഖനത്തില്‍ നല്‍കിയതു ഞാനല്ല) അതില്‍ വിഷമിക്കേണ്ട കാര്യമല്ല. വിക്കിപീഡിയയിലെ പ്രവര്‍ത്തന ശൈലിയാണത്. ഒരുപക്ഷേ താങ്കള്‍ തുടക്കക്കാരനായതുകൊണ്ടാകാം. വിഷയമെഴുതാന്‍ റെഫര്‍ ചെയ്ത ഗ്രന്ഥങ്ങളോ, ലേഖനങ്ങളോ ഉദ്ധരിക്കുക എന്ന ഒരു സന്ദേശം മാത്രമേ അത്തരം ടാഗുകള്‍ നല്‍കുന്നുള്ളൂ. ഞാന്‍ മലയാള മനോരമയില്‍ ജോലി ചെയ്തിരുന്ന ആളാണ്. എങ്കിലും മനോരമ ഏറ്റവും വരിക്കാരുള്ള മലയാള ദിനപത്രമാണെന്നു പറയുമ്പോള്‍ ആ പ്രസ്താവനയ്ക്ക് ആധാരമായ തെളിവുകള്‍ നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനല്ലാതാകുന്നില്ല. വാസ്തവത്തില്‍ നമ്മുടെ മലയാളം വിക്കിയില്‍ ഇത്തരം ടാഗിംഗ് യജ്ഞങ്ങള്‍ക്ക് തുടക്കമായിട്ടേയുള്ളൂ. ഞാനുള്‍പ്പടെ എഴുതിയ പല ലേഖനങ്ങള്‍ക്കും ഇത്തരം റഫറന്‍സുകള്‍ ചേര്‍ക്കാനുണ്ട്. പുതുതായി എഴുതുന്ന ലേഖനങ്ങളിലെങ്കിലും ഇവ നടപ്പാക്കാന്‍ സഹവിക്കിപീഡിയര്‍ ശ്രമിക്കുമ്പോള്‍ അതില്‍ വിഷമിക്കാതെ പ്രസ്തുത യജ്ഞത്തില്‍ പങ്കാളിയാവുക. താങ്കള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായെന്നു കരുതട്ടെ. തുടര്‍ന്നും ലേഖനങ്ങളെഴുതുക, ധാരളമായി.
സംവാദം താളുകളില്‍ സന്ദേശമിടുമ്പോള്‍ സമയവും പേരും രേഖപ്പെടുത്തക്കവിധത്തില്‍ ഒപ്പു വയ്ക്കാന്‍ മറക്കരുത്. ഇതു കൂടുതല്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഈ എഡിറ്റ് ബോക്സിനു താഴെ ഒപ്പു വയ്ക്കുക എന്നു കടുപ്പത്തില്‍ എഴുതി നാലു ടില്‍ദേ ചിഹ്നങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നമര്‍ത്തിയാല്‍ മതിയാകും. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. പരസ്പരം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ആരോഗ്യപരമായി എടുക്കുക. നന്ദി. :-Manjithkaini 16:46, 4 നവംബര്‍ 2006 (UTC)
[തിരുത്തുക] ഇംഗ്ലീഷ് വിക്കി ചിത്രങ്ങള്‍
ഇംഗ്ലീഷ് വിക്കി ചിത്രങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നതിനു കുഴപ്പമില്ല. ഇംഗ്ലീഷ് വിക്കിയിലെ മിക്ക ചിത്രങ്ങളും ഇവിടെ അപ്ലോഡ് ചെയ്യേണ്ടതു തന്നെയില്ല. അവിടത്തെ ഫയല്‍ നെയിം ഇവിടെയും ഉപയോഗിച്ചാല്‍ മതി. അപ്‌ലോഡ് ചെയ്യുകയാണെങ്കില്‍ {{EnWikiPics}} എന്ന ടെമ്പ്ലേറ്റ് ചേര്‍ക്കുക. നന്ദി. :-Manjithkaini 08:25, 5 നവംബര്‍ 2006 (UTC)
[തിരുത്തുക] റി: പഞ്ചവാദ്യം
ജിഗേഷ്,
ഇംഗ്ലീഷ് വിക്കിപീഡിയ ഇല്‍ നിന്നും അതേ പോലെ തര്‍ജ്ജിമ ചെയ്തപ്പൊ പറ്റിയ അബദ്ധമാണ് :-) (http://en.wikipedia.org/wiki/Panchavadyam). എങ്കിലും ജിഗേഷ് തന്നെ പഞ്ചവാദ്യം എന്ന ലേഖനം മാറ്റി എഴുതാമോ? മാറ്റി എഴുതിയില്ലെങ്കില്‍ പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ലേഖനം വലുതാക്കിയാലും മതി.. അതല്ലേ വിക്കിയുടെ ഒരു സ്പിരിറ്റ് :-).. പിന്നെ ലേഖനങ്ങള്‍ എല്ലാം നന്നാവുന്നുണ്ട്, ഇനിയും ഇനിയും എഴുതുക
Simynazareth 11:14, 5 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] (പിന്മൊഴി) ഗണപതി മാഷ്
ജിഗേഷ്, നിരവധി യാത്രകളുടേയും ശില്പം കൊത്തുന്നതിന്റെയും ഭാഗമായി പെരിങ്ങോടും സന്ദര്‍ശിച്ചിട്ടുണ്ടെന്നറിയുന്നതില്‍ സന്തോഷിക്കുന്നു. ഗണപതി മാഷിനെ കുറിച്ചു് ഈയടുത്തു കൈരളിയില്‍ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു, കുറച്ചുകൂടി വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം മാഷിനെ കുറിച്ചും എഴുതാന്‍ ശ്രമിക്കാം.. പെരിങ്ങോട്ടു നിന്നു തന്നെയുള്ള കലാമണ്ഡലം കേശവനെ കുറിച്ചുള്ള ചെറിയൊരു ലേഖനം ഇന്നു വിക്കിയില്‍ ചേര്‍ത്തിരുന്നു, ശ്രദ്ധിച്ചു കാണുമെന്നു കരുതട്ടെ. BTW ചുമര്‍ ചിത്രകലയെ കുറിച്ചു ആധികാരികമായുള്ളൊരു ലേഖനം തയ്യാറാക്കുന്നതില്‍ സഹായിക്കാമോ? ചില വെബ്‌സൈറ്റുകളില്‍ നിന്നായി വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചുവച്ചിട്ടുണ്ടു്, മിക്കതും ഇംഗ്ലീഷിലാകയാല്‍ നിറം കൊടുക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന ചെടികളുടെ പേരും മറ്റും ഉച്ചാരണം വായിച്ചെടുക്കുവാന്‍ ബുദ്ധിമുട്ടാണു്.
- പെരിങ്ങോടന്‍ 13:55, 5 നവംബര്‍ 2006 (UTC)
[തിരുത്തുക] പുതുമുഖങ്ങളെ സ്വാഗതം ചെയ്യുമ്പോള്‍
പുതുമുഖങ്ങളെ സ്വാഗതം ചെയ്യുമ്പോള്‍ അവരുടെ സംവാദം താളില്‍ വേണം ചെയ്യാന്‍ അത് അവരുടെ യൂസറ് പേജിലാവാതിരിക്കാന്‍ ശ്രദ്ധിക്കുക
റെഫറന്‍സ്:
Tux the penguin 13:28, 6 നവംബര്‍ 2006 (UTC)
[തിരുത്തുക] സാരമില്ല ജിഗേഷ്..
പ്രിയ ജിഗേഷ്,
പ്രവറ്ത്തനങ്ങളില്‍ തെറ്റ് വരുക എന്നത് മനുഷ്യസഹജമാണ്‍... ആ ചെറിയ തെറ്റ് എനിക്ക് തിരുത്താമായിരുന്നു; പക്ഷേ താങ്കളെകൊണ്ടുതെന്നെ അത് ചെയ്യിച്ചത് ഇനി താങ്കള്‍ക്ക് ആ തെറ്റ് ഒരിക്കലും വരാതിരിക്കാനാണ്. തുടക്കത്തില്‍ എനിക്കും ഈ ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. അതൊന്നും തല്‍കാലം കാര്യമാക്കേണ്ട. വീണ്ടും എഴുതുക; ആത്മാറ്ത്ഥ്സേവനങ്ങള്‍ക്ക് നന്ദി.
Tux the penguin 14:30, 6 നവംബര്‍ 2006 (UTC)
[തിരുത്തുക] താരകത്തിനു നന്ദി
പ്രിയ ജിഗേഷ്, താരകത്തിനു നന്ദി. Tux the penguin 17:01, 6 നവംബര്‍ 2006 (UTC)
[തിരുത്തുക] Re:മിഴാവ്
പ്രിയ ജിഗേഷ്, ഞാന്‍ ജിഗേഷ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.. നമ്മള്‍ ഇങ്ങനെ പോയാല്‍ വര്‍ഷാവസാനത്തോടെ രണ്ടായിരം ലേഖനങ്ങള്‍ ആക്കാം :-)
Simynazareth 13:31, 7 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] ന്റ -> ന്‌റ
പ്രിയ ജിജേഷ്,
ഇന്റര്‍നെറ്റ് എന്ന ലേഖനം താങ്കള്‍ ഇന്‍റര്‍നെറ്റ് എന്ന തലക്കെട്ടിലേക്കു മാറ്റിയതു കണ്ടു. വാസ്തവത്തില്‍ അവിടെ അക്ഷരത്തെറ്റില്ല. താങ്കള്‍ ഉപയോഗിക്കുന്ന ബ്രൌസറിന്റെയോ ഫോണ്ടിന്റെയോ പ്രശ്നം മൂലം എല്ലാ ന്റ കളും താങ്കള്‍ക്ക് ന്‍റ ആയി കാണുന്നതാണ്. ദയവു ചെയ്ത് അവ തിരുത്തരുത്. നന്ദി. താങ്കള്‍ മാധുരി ഫോണ്ടാണോ ഉപയോഗിക്കുന്നത്?:Manjithkaini 13:02, 8 നവംബര്‍ 2006 (UTC)
[തിരുത്തുക] മറുപടി: കേരളത്തിലെ വാദ്യങ്ങള്‍
പതുക്കെ പതുക്കെ പോരട്ടെ, ലേഖനങ്ങള്‍ എല്ലാം കണ്ടില്ല, എങ്കിലും ബാക്കി എല്ലാവരും കണ്ടതല്ലെ. എന്റെ നെറ്റ്‌വര്‍ക്ക് പൂര്‍ണ്ണമായി ശരിയല്ല. അതുകൊണ്ട് ലേഖനങ്ങള്‍ എടുക്കാന്‍ അത്രപെട്ടന്നു സാധിക്കുന്നില്ല. മലയാളം അക്ഷരങ്ങള്‍ അഞ്ജലി കുഴപ്പമില്ലാതെ കാട്ടിത്തരുമെന്നു തോന്നുന്നു--പ്രവീണ്‍:സംവാദം 15:35, 9 നവംബര്‍ 2006 (UTC)
[തിരുത്തുക] പുതിയ ടെമ്പ്ലേറ്റ്...
ജിഗേഷ്,
പുതിയ ഒരു ടെമ്പ്ലേറ്റ് തുടങ്ങാന്‍ “ലേഖനം തുടങ്ങുക എന്നതില്‍“ Template:ടെമ്പ്ലേറ്റിന്റെ പേര് എന്നു കൊടുക്കുക. ഉദാഹരണത്തിന് Template:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും
ഇതില്‍ വേണ്ടുന്ന മാറ്റം വരുത്തുക. ഇപ്പൊ ഉള്ള ടെമ്പ്ലേറ്റുകളെ ഒക്കെ മാറ്റി എഴുതുക എന്ന ലിങ്കില്‍ നോക്കി എങ്ങനെയാണ് എഴുതിയിരിക്കുന്നത് എന്നു നോക്കിയാല്‍ ഒരു ഐഡിയാ കിട്ടും.. ടെമ്പ്ലേറ്റ് ഏതെങ്കിലും ലേഖനങ്ങളില്‍ ഉപയോഗിക്കുവാന്‍ Template:ടെമ്പ്ലേറ്റിന്റെ പേര് എന്നു കൊടുക്കണം.
ലേഖനങ്ങള്‍ നന്നാവുന്നുണ്ട്, ഇനിയും ഇനിയും ഒരുപാട് എഴുതുക..
Simynazareth 06:06, 11 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] മാമാങ്കം
പ്രിയ ജിഗേഷ്, ലേഖനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താമോ?
Simynazareth 14:32, 12 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] ക്ഷേത്രങ്ങള്‍, സീതാര്‍ക്കുണ്ട്
ജിഗേഷ്,
നല്ലവാക്കുകള്‍ക്ക് നന്ദി.. നമുക്ക് ഈ വര്‍ഷാവസാനത്തോടെ രണ്ടായിരം ലേഖനങ്ങള്‍ ആക്കാന്‍ നോക്കാം.. സീതാര്‍ക്കുണ്ട് ഞാന്‍ തിരുത്തി എഴുതാം. ഇരിഞ്ഞാലക്കുടയില്‍ വേണ്ട തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ദയവായി തെറ്റുകള്‍ കാണുന്ന മുറയ്ക്ക് തിരുത്തി എഴുതൂ. ഇംഗ്ലീഷ് വിക്കിയില്‍ കണ്ടത് ഓര്‍ക്കുന്നു.. ഒരു നല്ല വിക്കിയില്‍ ഒരു തെറ്റ് വന്നാല്‍ അഞ്ചു മിനിറ്റിനകം ആരെങ്കിലും അത് തിരുത്തും എന്ന്. നമ്മളും പതിയെ അവിടെ എത്തട്ടെ. ജിഗേഷിന്റെ ലേഖനങ്ങള്‍ നന്നാവുന്നുണ്ട്, പ്രത്യേകിച്ചും കേരള സംസ്കാരത്തെക്കുറിച്ച് ഉള്ള ലേഖനങ്ങള്‍.. ഇനിയും ഇനിയും എഴുതുക.
Simynazareth 11:03, 14 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] തിരുത്തുകള്‍ക്ക് നന്ദി
ജിഗേഷ്,
ഒരിക്കല്‍ കൂടി തിരുത്തുകള്‍ക്കു നന്ദി.. ഇംഗ്ലീഷ് വിക്കിയില്‍ നിന്നും അതേപോലെ പകര്‍ത്തി എഴുതുമ്പോള്‍ പറ്റുന്ന അമളികളാണ്..
Simynazareth 18:20, 14 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] ഒതേനന്‍
jigesh, മതിലൂര്‍ കുരുക്കളുടെ വിഷയം ഞാന്‍ സിമിയോട് സൂചിപ്പിച്ചിരുന്നു. കാരണം അത് സിമി തുടങിയ ലേഖനം ആണ്. തിരുത്തുന്നെങ്കില്‍ അദ്ദേഹത്തോടു ചൊദിക്കൂ. താങ്കള്‍ ലേഖനത്തിന്റ്റെ സംവാദ താള്‍ പരിശൊദിച്ചിട്ടില്ലാ എന്നു തോന്ന്ന്നു. പിന്നെ കുറുക്കളെ കൊല്ലുന്ന കാര്യം അതില്‍ വല്ലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അരിന്ങ്ങോടരുടെ കഥ തന്നെ നോക്കൂ --ചള്ളിയാന്‍ 06:27, 15 നവംബര്‍ 2006 (UTC)
ജിജേഷ്, മറുപടിയ്ക്കു നന്ദി. ലേഖനം തിരുത്തുന്നതില്‍ ആര്‍ക്കും വിരോധമുണ്ടാവന്‍ പാറ്റില്ല. ശരിയായിട്ടുള്ള കാര്യങ്ങളാണെങ്കില്‍ തിരുത്തുന്നതു തന്നെയാണ് തുടങ്ങിയ ആളെ സംബന്ധിച്ചും നല്ലത്. നല്ല ലേഖനത്തിന്‍റെ തുടക്കക്കാരനാവാമല്ലോ. താങ്കള്‍ പറഞ്ഞത ശരി തന്നെ. പക്ഷെ ഗുരുവിനെ ശിഷ്യന്‍ കൊല്ലില്ല അല്ലെങ്കില്‍ ശിഷ്യനെ ഗുരു കൊല്ലില്ല എന്നത് ഒരു തത്വം അല്ലല്ലോ. ആര്‍ക്കും ആരെ വേണമെങ്കിലും കൊല്ലാം. അതു ഒരു കാരണമായി പറയരുത് മറിച്ച് ഒരു തെളീവ് 1 or 2 references should be there to support you. മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു. താങ്കളെപ്പോലെ ഞാനും ഒരുന്‍ നവാഗതന്‍ തന്നെ. സെപ്റ്റംബറിലാണ് ഇവിടെ വലിഞ്ഞു കയറിയത് എന്നു മാത്രം :). പരിചയപ്പെട്ടതില്‍ സന്തോഷം --ചള്ളിയാന്‍ 02:59, 16 നവംബര്‍ 2006 (UTC)
[തിരുത്തുക] ഫലകം
ജിഗേഷ്, താമസിച്ചുപോയി നെറ്റ്‌വര്‍ക്ക് ശരിയല്ലാത്തതു കൊണ്ടാണ്. സിമി ഉത്തരം തന്നു കഴിഞ്ഞു എന്നു കരുതുന്നു. ആശംസകള്‍--പ്രവീണ്‍:സംവാദം 06:44, 18 നവംബര്‍ 2006 (UTC)
[തിരുത്തുക] സ്വരൂപങ്ങള്‍
ഇളയിടത്തു സ്വരൂപവും ദേശിംഗനാട് സ്വരൂപവുമാണോ ജിഗേഷേ, അതോ രണ്ടു തരത്തിലും പറയുമോ?--പ്രവീണ്‍:സംവാദം 18:24, 22 നവംബര്‍ 2006 (UTC)
[തിരുത്തുക] മുത്തപ്പന്‍
ജിഗേഷ്,
ഞാന്‍ ലേഖനം മാറ്റി എഴുതിയിട്ടുണ്ട്. ദയവായി ഒന്നുകൂടി വായിച്ചു നോക്കി അഭിപ്രായങ്ങള്‍ അറിയിക്കുക. പിന്നെ ചേട്ടാ എന്നു വിളിക്കാതെ, എനിക്കു അത്ര പ്രായം ഒന്നും ആയിട്ടില്ല.. 27 വയസ്സേ ആയിട്ടുള്ളൂ.. ഇപ്പോഴും ചെറുപ്പമാണെന്നാ ഞാന്‍ വിചാരിച്ചത് :-)
Simynazareth 20:54, 22 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] ഫോണ്ട് പ്രശ്നം
പ്രിയ ജിഗേഷ്,
നിങ്ങള്‍ മഞ്ജിത്തിന്റെ സംവാദത്താളില്‍ ഉന്നയിച്ച ഫോണ്ട് പ്രശ്നം ശരിയായോ എന്നറിയാന്‍ താല്പര്യമുണ്ട്. സമാനമായ എന്റെ പ്രശ്നം മഞ്ജിത്തിന്റെ തന്നെ സഹായത്തോടെ ശരിയാക്കുവാന്‍ സാധിച്ചു.
ആശംസകളോടെ
Vssun 20:52, 23 നവംബര്‍ 2006 (UTC)
[തിരുത്തുക] മറുപടി:വേദം
ജിഗേഷ്, വേദത്തെക്കുറിച്ച് വലിയ പിടി പാടൊന്നുമില്ല അതിനാല്‍ ഖേദിക്കുന്നു. അതാണ് കൂടുതല്‍ മിണ്ടാത്തത്. പിന്നെ ഒരു മതഗ്രന്ഥത്തിലും ‘ഇത് ഇന്ന മതത്തിലുള്ളവര്‍ക്കായുള്ളതാണെ‘ന്നൊരു വാക്യം കാണത്തില്ലന്നെന്റെ വിശ്വാസം. നല്ലൊരു വേദ ലേഖനം പ്രതീക്ഷിക്കുന്നു. ആശംസകള് --പ്രവീണ്‍:സംവാദം 16:32, 24 നവംബര്‍ 2006 (UTC)
[തിരുത്തുക] ഒരു ചെറിയ കാര്യം
പ്രിയ ജിഗേഷ്,
താങ്കളുടെ ആത്മാറ്ഥ സേവനങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി. ലോഗിന്‍ ചെയ്യാതെ ഉള്ള തിരുത്തുകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെപ്പറ്റി ഒരു ചെറിയ കാര്യം പറയാനാഗ്രഹിക്കുന്നു. ലോഗിന്‍ ചെയ്യാത്ത ഐ.പി വിലാസങ്ങളുടെ സംവാദം താളില്‍ {{Please Login}} എന്ന ഫലകം ചേറ്ത്താല്‍ വളരെ എളുപ്പത്തില്‍ കാര്യം സാധിക്കാം. അതിന്റെ കൂടെ നാം സാധാരണ ചെയ്യാറുള്ളതുപോലെ സൈന്‍ ചെയ്യാനും ഓറ്മ്മിക്കുക
നന്ദി ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 06:20, 25 നവംബര്‍ 2006 (UTC)
[തിരുത്തുക] സംവാദംതാള്‍
ജിഗേഷ്, സംവാദം താളില്‍ ഓരോത്തരുടേയും അഭിപ്രായങ്ങള്‍ക്ക് യൂസര്‍നെയിം തലക്കെട്ടായി കൊടുക്കേണ്ട കാര്യമുണ്ടോ. ആളുകളേക്കാളും ആശയങ്ങള്‍ക്കല്ലേ പ്രസക്തി. ഒരു അഭിപ്രായവും അതിനുള്ള മറുപടിയും ഒന്നിച്ചുതന്നെ കിടക്കുന്നതല്ലേ ഭംഗി. ആളെ തിരിച്ചറിയാന്‍ നാം ഒപ്പു പതിപ്പിക്കുന്നുണ്ടല്ലോ--പ്രവീണ്‍:സംവാദം 12:25, 27 നവംബര്‍ 2006 (UTC)