അഗസ്ത്യകൂടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗസ്ത്യകൂടം അല്ലെങ്കില്‍ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റര്‍ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്. കേരളം തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനല്‍വേലി കന്യാകുമാരി എന്നീ ജില്ലകളിലും,കേരളത്തിലെ തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.
അഗസ്ത്യമല ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാന്‍ ഭക്തര്‍ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തര്‍ഷികളില്‍ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളില്‍ അഗസ്ത്യന്റെ ഒരു പൂര്‍ണ്ണകായപ്രതിമയുണ്ട്, ഇവിടെ പൂജകളും മറ്റും ഭക്തര്‍ നടത്താറുണ്ട്.
[തിരുത്തുക] അഗസ്ത്യകൂടത്തിലെ മരുന്നുചെടികളും വേരുകളും
മലയുടെ താഴേത്തട്ടുകളില്‍ ദുര്‍ലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുര്‍വേദത്തില്‍ മരുന്നുകള്‍ക്കായി ഉപയോഗിക്കുന്ന 2000ത്തോളം മരുന്നു ചെടികള്‍ അഗസ്ത്യകൂടത്തില്‍ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രിറ്റ്മൂര്‍, ബോണക്കാട്, പൊന്‍മുടി എന്നിവിടങ്ങളില്‍ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങള്‍ തുടങ്ങിയത്. ജോണ്‍ അലന്‍ ബ്രൌണ്‍ എന്ന സ്കോട്ട്ലാന്റുകാരനായ ശാസ്ത്രജ്ഞന്‍ അഗസ്ത്യകൂടത്തില്‍ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂര്‍വമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.
[തിരുത്തുക] എങ്ങനെ അഗസ്ത്യകൂടത്തില്‍ എത്താം
- ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്.
- ബോണക്കാട് തേയിലത്തോട്ടങ്ങള്‍ തിരുവനന്തപുരത്തുനിന്നും 61 കി.മീ. അകലെയാണ്. ഇവിടെനിന്നും മലകയറിത്തുടങ്ങാം.
- നെയ്യാര്‍ ഡാം തിരുവനന്തപുരത്തിനിന്നും 32 കി.മീ. അകലെയാണ്.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
ഇന്ത്യയിലെ മലനിരകള്‍ |
---|
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യപര്‍വ്വതം | സത്പുര | പൂര്‍വ്വാചല്‍ | പൂര്‍വ്വഘട്ടം |
കൊടുമുടികള്‍ |
കെ.2 | നംഗപര്‍വ്വതം | നന്ദാദേവി | കാഞ്ചന്‍ജംഗ | ആനമുടി | അഗസ്ത്യകൂടം |