Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions അലി ശരീഅത്തി - വിക്കിപീഡിയ

അലി ശരീഅത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. അലി ശരിഅത്തീ
ഡോ. അലി ശരിഅത്തീ

അലി ശരീഅത്തി (പേര്‍ഷ്യന്‍: علی شريعتی‎) പ്രസിദ്ധ ഇറാനീ സാമൂഹ്യശാസ്ത്രജ്ഞന്‍. ഇറാന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ സൈദ്ധാന്തികാചാര്യന്‍ എന്നറിയപ്പെടുന്നു. മതത്തിന്റെ സാമുഹ്യശാസ്ത്രത്തെക്കുറിച്ച രചനകളിലൂടെ പ്രസിദ്ധനായി.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാല ജീവിതം

ഇറാനിലെ ഖുറാസാന്‍ പ്രവിശ്യയിലെ മാസിനാന്‍ ഗ്രാമത്തില്‍ ഇറാന്‍ ദേശീയപ്രസ്ഥാനത്തിന്റെ നേതാവും പുരോഗമന ഇസ്ലാമിക ചിന്തകനുമായിരുന്ന മുഹമ്മദ്‌ തഖീ ശരീഅത്തിയുടെ മകനായി1933 ഡിസംബറില്‍ ജനനം. ചെറുപ്പത്തിലേ ദേശീയപ്രസ്ഥാനത്തിന്റെ യുവജനവിഭാഗത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇറാനിലെ ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ടിരുന്ന മുസദ്ദിഖ്‌ സര്‍ക്കാറിനെ മുഹമ്മദ്‌ രിസാ ഷാ പിരിച്ചു വിട്ടതോടെ മഹ്ദീ ബാരിസ്‌ഖാനും ആയത്തുല്ലാ ത്വലഖാനിയും ആയത്തുല്ലാ സഞ്ചാനിയും രൂപം കൊടുത്ത പ്രതിരോധപ്രസ്ഥാനത്തില്‍ ചേര്‍ന്നു. ആര്‍ട്സ്‌ കോളേജിലെ വിദ്യാര്‍ഥിയായിരിക്കേ (1958) ഭരണകൂട വിരുദ്ധസമരങ്ങളിലേര്‍പ്പെട്ടതിന്‌ ആറു മാസം തടവിന്‌ ശിക്ഷിക്കപ്പെട്ടു. സമരപ്രവര്‍ത്തനങ്ങള്‍ക്കിടയിലും ഡിസ്റ്റിംഗ്ഷനോടെ യൂനിവേഴ്‌സിറ്റി ബിരുദം നേടിയ ശരീഅത്തി ഉപരിപഠനത്തിനായി ഫ്രാന്‍സിലേക്കയക്കപ്പെട്ടു.

[തിരുത്തുക] ഫ്രാന്‍സില്‍

ശരീഅത്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രശോഭിതമായ കാലഘട്ടമാണ്‌ ഫ്രാന്‍സില്‍ ചെലവഴിച്ച വര്‍ഷങ്ങളെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥി സംഘങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പാശ്ചാത്യന്‍ സംസ്കൃതിയെ വിമര്‍ശനാത്മകമായി അപഗ്രഥിക്കാന്‍ ശരീഅത്തി ശ്രമിച്ചു. പടിഞ്ഞാറിന്റെ ശക്തിയും ദൗര്‍ബല്യവും നേരിട്ടറിഞ്ഞ ശരീഅത്തി കോളനീകരണത്തിന്റെ മനഃശാസ്ത്രത്തേയും പടിഞ്ഞാറന്‍ ആഢ്യബോധത്തേയും കുറിച്ച്‌ ഗാഢമായി ചിന്തിച്ചിരുന്നു. ഈ ചിന്തയിലൂടെയും അതുല്‍പാദിപ്പിച്ച രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൂടെയുമാണ്‌ അദ്ദേഹത്തിന്റെ വിമോചനചിന്തകള്‍ മൂര്‍ത്തരൂപം പ്രാപിക്കുന്നത്‌. മൂന്നാം ലോകരാജ്യങ്ങള്‍ തങ്ങളുടെ സാംസ്കാരികസ്വത്വം മുറുകെ പിടിക്കാതെ പടിഞ്ഞാറിന്റെ കോളനീകരണപ്രക്രിയയെ പ്രതിരോധിക്കാനാവില്ലെന്നദ്ദേഹം വാദിച്ചു. സ്വത്വത്തിലേക്ക്‌ തിരിച്ചു പോകുക എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതിലൂടെ ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ്‌ ഈജിപ്തില്‍ ജമാലുദ്ധീന്‍ അഫ്ഗാനിയും മുഹമ്മദ്‌ അബ്ദുവും സിറിയയില്‍ അബ്ദുറഹ്‌മാന്‍ കവാകിബിയും ഉയര്‍ത്തിവിട്ട ഇസ്ലാമിക വിമോചനാശയങ്ങള്‍ ശരീഅത്തിയിലൂടെ ഇറാനില്‍ പുനര്‍ജ്ജനിക്കുകയായിരുന്നു.

ഫ്രാന്‍സിലെ സോര്‍ബോണ്‍ യൂനിവേര്‍സിറ്റിയില്‍ നിന്നും മതത്തിന്റെ സാമൂഹ്യശാസ്ത്രത്തില്‍ ഡോക്‍ടറേറ്റ്‌ ബിരുദം നേടി. പുറമേ ഇസ്ലാമിക ചരിത്രത്തിലും ഡോക്‍ടറേറ്റ്‌ നേടിയ അദ്ദേഹം ഫ്രാന്‍സില്‍ തന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടര്‍ന്നു. 1961-ല്‍ ബാരിസ്ഖാനും ത്വലഖാനിയും രൂപീകരിച്ച ഇറാന്‍ വിമോചനപ്രസ്ഥാനത്തിന്റെ യൂറോപ്യന്‍ ശാഖ ശരീഅത്തി ഫ്രാന്‍സില്‍ സ്ഥാപിച്ചു. ഫ്രാന്‍സ്‌ ഫാനനേപ്പോലുള്ള മൂന്നാംലോക പോരാളികളുമായി സുദൃഢമായ ബന്ധം വളര്‍ത്തിയെടുത്ത അദ്ദേഹം ഫ്രഞ്ച്‌ കോളനിവല്‍ക്കരണത്തിനെതിരായ അള്‍ജീരിയന്‍ ചെറുത്തുനില്‍പ്പിനെ ശക്തമായി പിന്തുണച്ചു. ഫാനന്റെ ഭൂമിയിലെ പതിതര്‍ എന്ന പുസ്തകത്തിന്റെ ഏതാനും ഭാഗങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്തു. ലുമുംബാ വധത്തെത്തുടര്‍ന്ന് നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുത്ത ശരീഅത്തി ഫ്രാന്‍സില്‍ വെച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെടുകയുണ്ടായി.

[തിരുത്തുക] വീണ്ടും ഇറാനിലേക്ക്‌

അറുപതുകളുടെ മധ്യത്തില്‍ ഇറാനിലേക്ക്‌ മടങ്ങിയ അദ്ദേഹം ഫ്രാന്‍സില്‍ നിരോധിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു എന്ന കുറ്റത്തിന്‌ അതിര്‍ത്തിയില്‍ വെച്ച്‌ പിടിക്കപ്പെട്ടു. ജയിലില്‍ നിന്നും പുറത്തു വന്ന ശരീഅത്തി മശ്‌ഹദ്‌ യൂനിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു. മാസീന്യൂന്റെ സല്‍മാനുല്‍ ഫാരിസി എന്ന ഗ്രന്ഥം തര്‍ജ്ജമപ്പെടുത്തിയത്‌ ഇക്കാലയളവിലാണ്‌. ആയിരം ഇബ്നു സീനമാരേക്കാള്‍ (മധ്യ കാലഘട്ടത്തിലെ പ്രമുഖനായ ഭിഷഗ്വരനും ശസ്ത്രജ്ഞനും) സമൂഹത്തിനാവശ്യം ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെതിരെ പൊരുതുന്ന ഒരു അബൂദര്‍ (പ്രവാചകന്‍ മുഹമ്മദ് നബിയുടെ ശിഷ്യന്‍, പില്‍ക്കാലത്ത് ഭരണകൂടത്തിന്റെ ഉപരിവര്‍ഗാനുകൂല നയവ്യതിയാനങ്ങള്‍ക്കെതിരെ സമരരംഗത്തിറങ്ങിയ ഗ്രാമീണന്‍) ആണെന്ന് പ്രഖ്യാപിച്ച്‌ അബൂദറിനെക്കുറിച്ച്‌ പുസ്തകമെഴുതി. ഇറാനില്‍ ഇസ്ലാമിക നവജാഗരണത്തെ മുന്നോട്ട്‌ നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും എഴുത്തുകളും നിര്‍ണ്ണായക പങ്കു വഹിച്ചു. ഷാ ഉയര്‍ത്തിയ പേര്‍ഷ്യന്‍ വംശ മഹിമാവാദത്തിനെതിരെ ആഞ്ഞടിച്ച ശരീഅത്തിയുടെ പ്രബോധനങ്ങള്‍ അധികാരസിംഹാസനങ്ങളില്‍ മാത്രമല്ല രാജാധിപത്യത്തിന്റെ കുഴലൂത്തുകാരായ പരമ്പരാഗത മതപണ്ഢിതന്‍മാരിലും അസ്വസ്ഥതയുണ്ടാക്കി. ഭരണകൂടത്തിനെതിരായ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതില്‍ ശരീഅത്തിയുടെ പ്രസംഗങ്ങള്‍ക്കും എഴുത്തുകള്‍ക്കും പ്രധാനപങ്കുണ്ടെന്ന് മനസ്സിലാക്കിയ ശാഹ്‌ ഭരണകൂടം അദ്ദേഹത്തെ യൂനിവേര്‍സിറ്റിയില്‍ നിന്നും പുറത്താക്കുകയും ഒരു പ്രൈമറി സ്കൂളില്‍ അധ്യാപകനായി നിയമിക്കുകയും ചെയ്തു. പിന്നീട്‌ തെഹ്‌റാന്‍ യൂനിവേഴ്സിറ്റിയിലെക്ക്‌ അദ്ദേഹത്തെ മാറ്റി. ഷായുടെ രഹസ്യപ്പോലീസായിരുന്ന സവാക്കിന്റെ ചാരക്കണ്ണുകള്‍ ശരീഅത്തിയെ സദാ പിന്തുടര്‍ന്നിരുന്നു.

ഇസ്ലാമിക പ്രചാരണങ്ങള്‍ക്കു വേണ്ടി 1969-ല്‍ ഹുസൈനിയ്യത്തുല്‍ ഇര്‍ശാദ്‌ സ്ഥാപിക്കപ്പെട്ടതോടെ ശരീഅത്തിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം അവിടെയായി മാറി. ഇസ്ലാമിനെക്കുറിച്ചും ശിയാ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചും മൂടുറച്ചു പോയ പിന്തിരിപ്പന്‍ ധാരണകളെ അദ്ദേഹം നിശിതമായി വിചാരണ ചെയ്തു. ശാഹ്‌ ഉയര്‍ത്തിക്കൊണ്ടു വന്ന പാശ്ചാത്യവല്‍ക്കരണത്തിന്റെ മുദ്രാവാക്യത്തേയും അധികാരദാസ്യം പിടിപെട്ട പിന്തിരിപ്പന്‍ മത പണ്ഢിതരേയും ഭരണകൂടാനുകൂലികളായ വലതുപക്ഷ കപടബുദ്ധിജീവികളേയും അദ്ദേഹം ശക്തിയായി വിമര്‍ശിച്ചു. ഹുസൈനിയ്യത്തുല്‍ ഇര്‍ശാദിന്റെ പ്രവര്‍ത്തനങ്ങള്‍ അതിരുകടക്കുന്നുവെന്ന് മനസ്സിലാക്കിയ ഭരണകൂടം 1973-ല്‍ കേന്ദ്രം അടച്ചു പൂട്ടി ശരീഅത്തിയേയും പിതാവിനേയും അറസ്റ്റ്‌ ചെയ്തു. പതിനെട്ട്‌ മാസത്തോളം ജയിലറയില്‍ കഠിനമായ പീഢനങ്ങള്‍ സഹിക്കേണ്ടി വന്ന ശരീഅത്തി അള്‍ജീരിയന്‍ അധികൃതരുടെ പ്രേരണയാല്‍ 1975-ല്‍ വിട്ടയക്കപ്പെട്ടു. ഭരണകൂടത്തിന്റെ കര്‍ശനമായ നിരീക്ഷണത്തിനു കീഴെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കപ്പെട്ട അദ്ദേഹത്തിന്‌ 1977 മേയില്‍ ഇറാനില്‍ നിന്നും നാടു വിട്ട്‌ പോകാനുള്ള അനുമതി ലഭിച്ചു. തുടര്‍ന്ന് ലണ്ടനിലെത്തിയെ ശരീഅത്തിയെ ഏതാനും ആഴ്ച്ചകള്‍ക്ക്‌ ശേഷം 1977 ജൂണ്‍ 19ന്‌ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയസ്തംഭനമാണ്‌ മരണകാരണമെന്നാണ്‌ ഭരണകൂടഭാഷ്യമെന്നാലും ഷായുടെ ചാരസംഘടനയായ സവാക്ക്‌ ആണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നാണ്‌ വ്യാപകമായി സംശയിക്കപ്പെടുന്നത്‌.

[തിരുത്തുക] പ്രധാന കൃതികള്‍

  • [Religion versus Religion]
  • [Hajj] (The Pilgrimage)
  • Where Shall We Begin?
  • Mission of a Free Thinker
  • The Free Man and Freedom of the Man
  • Extraction and Refinement of Cultural Resources
  • Martyrdom
  • Arise and Bear Witness
  • Ali
  • An approach to Understanding Islam
  • A Visage of Prophet Muhammad
  • A Glance of Tomorrow's History
  • Reflections of Humanity
  • A Manifestation of Self-Reconstruction and Reformation
  • Selection and/or Election
  • Norouz, Declaration of Iranian's Livelihood, Eternity
  • Expectations from the Muslim Woman
  • Horr (Battle of Karbala)
  • Abu-Dahr
  • Islamology
  • Red Shi'ism vs. Black Shi'ism
  • Jihad and Shahadat
  • Reflections of a Concerned Muslim on the Plight of Oppressed People
  • A Message to the Enlightened Thinkers
  • Art Awaiting the Saviour
  • Fatemeh is Fatemeh
  • The Philosophy of Supplication
  • Man and Islam - see chapter "Modern Man and His Prisons"

[തിരുത്തുക] മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികള്‍

  • മതം മതത്തിനെതിരെ
  • മാര്‍ക്സിസവും മറ്റു പാശ്ചാത്യ മിഥ്യകളും
  • എന്തു ചെയ്യണം, എവിടെ തുടങ്ങണം
  • രക്തസാക്‍ഷ്യം
  • ഹജ്ജ്‌

[തിരുത്തുക] =പ്രമാണാധാരാസൂചി

    [തിരുത്തുക] കുറിപ്പുകള്‍

    "എനിക്ക്‌ മതമില്ല, എന്നാലും ഞാനൊരു മതം തെരെഞ്ഞെടുക്കുമായിരുന്നെങ്കില്‍ അത്‌ ശരീഅത്തിയുടെ മതമായിരിന്നേനെ" (ജീന്‍ പോള്‍ സാര്‍ത്ര്)

    [തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

    ഇതര ഭാഷകളില്‍
    Static Wikipedia 2008 (no images)

    aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

    Static Wikipedia 2007 (no images)

    aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

    Static Wikipedia 2006 (no images)

    aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu