ഇന്ദുലേഖ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒ. ചന്തു മേനോന്‍ എഴുതിയ മനോഹരമായ ഒരു നോവലാണ് ഇന്ദുലേഖ. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലാണ് ഇത്. ഒരു നായര്‍ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. ഇന്ദുലേഖ എന്ന കഥാനായികയുടെ പേരാണ് നോവലിന്റെ പേരായി തിരഞ്ഞെടുത്തിരിക്കുന്നത്.
നായര്‍-നമ്പൂതിരി സമുദായത്തിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു.അദ്ദേഹം കൂടി അംഗമായിരുന്ന മലബാര്‍ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്‍കാല നോവലുകളെ ഒരു വലിയ അളവില്‍ ഇന്ദുലേഖ സ്വാധീനിച്ചു.
ഇന്ദുലേഖയാണ് മലയാളത്തിലെ ആദ്യ നോവല്‍ എന്ന തെറ്റിദ്ധാരണ പരക്കെ ഉണ്ട്. യഥാര്‍ഥത്തില്‍ അപ്പു നെടുങ്ങാടിയുടെ കുന്ദലതയാണ് മലയാളത്തിലെ ആദ്യ നോവല്‍. ഒ. ചന്തു മേനോന്, ആദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ശാരദ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.
അനിതാ ദേവസ്യ ഇന്ദുലേഖ ആംഗലേയത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.