ഒ. ചന്തു മേനോന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള നോവലിസ്റ്റ്. ഒയ്യാരത്ത് ചന്തു മേനോന്‍(1847-1900). മലയാളത്തിലെ ലക്ഷണമൊത്ത ആദ്യകാല നോവല്‍, ഇന്ദുലേഖ, 1889 ഇല്‍ രചിച്ചു. മലയാളത്തിലെ ആദ്യത്തെ നോവല്‍ അപ്പു നെടുങ്ങാടിയുടെ കുന്ദലത ആണോ അതോ ഇന്ദുലേഖ ആണോ എന്നതു ഇപ്പോഴും ഒരു തര്‍ക്കവിഷയമാണ്. ഇദ്ദേരത്തിന് തന്റെ രണ്ടാമത്തെ നോവലായ ശാരദ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല.
ബെഞ്ചമിന്‍ ഡിസ്രേലിയുടെ ‘ഹെന്രിത്താ ടെമ്പിള്‍‘ വിവര്‍ത്തനം ചെയ്യുവാനായുരുന്നു ഉദ്ദ്യേശിച്ചിരുന്നതെങ്കിലും സാമൂഹിക വ്യത്യാസങ്ങള്‍ മൂലം അതിനു മുതിരാതെ കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഒരു നോവല്‍ രചിക്കുകയായിരുന്നു എന്ന് ചന്തുമേനോന്‍ പറഞ്ഞു.
നായര്‍-നമ്പൂതിരി സമുദായത്തിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാര്‍ പല വേളികള്‍ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായര്‍ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോന്‍ അവതരിപ്പിക്കുന്നു.അദ്ദേഹം കൂടി അംഗമായിരുന്ന മലബാര്‍ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാന്‍ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്‍കാല നോവലുകളെ ഒരു വലിയ അളവില്‍ ഇന്ദുലേഖ സ്വാധീനിച്ചു. മലയാളത്തിലെ ആദ്യകാല നോവലിസ്റ്റുകള്‍ ചന്ദുമേനോനെ അനുകരിച്ച് സാമൂഹിക വിഷയങ്ങള്‍ തങ്ങളുടെ നോവലുകളിലൂടെ പ്രദിപാദിച്ചു.
ചന്ദുമേനോനെക്കുറിച്ച് ഒരുപാട് വിവരങ്ങള്‍ ഇന്നു ലഭ്യമല്ല. ചന്ദുമേനോനെക്കുറിച്ചുള്ള ജീവചരിത്ര പഠനങ്ങള്‍ ചന്ദുമേനോന്റെ നോവലുകളെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയുള്ളവയാണ്.
അനിതാ ദേവസ്യ ഇന്ദുലേഖ ആംഗലേയത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.