കബിനി നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കബിനി അഥവ കപില എന്നും അറിയപെടുന്ന(ചിലപ്പോള്‍ കബനി എന്നും പറയുന്നു) ഈ നദി കാവേരി നദിയുടെ പോഷക നദിയാണ്. കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി ഒഴുകുന്നു.
ഉള്ളടക്കം |
[തിരുത്തുക] സ്ഥിതിവിവരം
- നദിതടപ്രദേശം - 7040 ചതുരശ്ര കി. മീ.
- നീളം - 234 കി. മീ.
[തിരുത്തുക] നദി
പശ്ചിമ ഘട്ട മലനിരകളില്‍ ഉത്ഭവിച്ച്, വയനാട്ടില്‍ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തില്‍ വെച്ച് കബിനിയെന്ന് പെരെടുക്കുന്നു.പടിഞ്ഞാറ് ദിശയില്‍ ഒഴുകി കര്‍ണാടകത്തില്‍ തിരുമകുടല്‍ നര്‍സിപൂരില്‍ കാവേരിയുമായി ചേരുന്നു.നുഗു,ഗുണ്ടല്‍, താരക,ഹബ്ബഹള്ള എന്നിവ കബിനിയുടെ പോഷക നദികളാണ്. മൈസൂര്‍ ജില്ലയില്‍ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയില്‍ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂര്‍ ദേശീയ ഉദ്യാനവും [1] നാഗര്‍ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം)[2] കബിനി ജലസംഭരണിയോട് ചെര്‍ന്ന് കിടക്കുന്നു. വേനല്‍ കാലങ്ങളില്‍ ദാഹ ജലത്തിനായി വലയുന്ന പക്ഷിമൃഗാദികള്‍ക്ക് ഈ ജലസ്രോതസ് ഉപയോഗപ്രദമാവുന്നു.അതിനാല്‍ വേനല്‍ കാലങ്ങളില്‍ ധാരാളം വിനോദ സാഞ്ചാരികളെ ഇവിടം ആകര്‍ഷിക്കുന്നു.