കലാമണ്ഡലം ഹൈദരാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലാമണ്ഡലം ഹൈദരാലി കഥകളി സംഗീത ശാഖയില്‍ മാറ്റുതെളിയിച്ച കലാകാരനായിരുന്നു. ക്ഷേത്രകലയായി വിലയിരുത്തപ്പെടുന്ന കഥകളി രംഗത്ത് കടന്നുവന്ന ഇസ്ലാമത വിശ്വാസി എന്ന അപൂര്‍വ്വതയ്ക്കുടമയാണ് ഹൈദരാലി.
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയില്‍ മൊയ്തൂട്ടിയുടെയും ഫാത്തിമയുടെയും മകനായി 1946 ഒക്‍ടോബര്‍ ആറിന് ജനിച്ചു. പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ കഥകളി സംഗീത വിദ്യാര്‍ഥിയായി. നീലകണ്ഠന്‍ നമ്പീശന്‍, ശിവരാമന്‍ നായര്‍, കാവുങ്ങല്‍ മാധവ പണിക്കര്‍, കലാമണ്ഡലം ഗംഗാധരന്‍ എന്നിവരില്‍ നിന്നും കഥകളിപ്പദം പഠിച്ചു. 1960ലായിരുന്നു അരങ്ങേറ്റം. പിന്നീട് കളമശേരിയിലെ ഫാക്ടില്‍ കഥകളി അധ്യാപകനായി. കലാമണ്ഡലത്തില്‍ വിസിറ്റിംഗ് പ്രഫസറായും പ്രവര്‍ത്തിച്ചു.
എഴുത്തുകാരന്‍, ചിത്രകാരന്‍ എന്നീനിലകളിലും അറിയപ്പെട്ടു. 'ഓര്‍ത്താല്‍ വിസ്മയം' എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശത്തും സ്വദേശത്തുമായി ഒട്ടനവധി വേദികളില്‍ കഥകളി സംഗീതമവതരിപ്പിച്ചു. കഥകളി സംഗീതവും കര്‍ണ്ണാടക സംഗീതവും താരതമ്യപ്പെടുത്തിയുള്ള ഗവേഷണത്തിന് കേന്ദ്ര മാനവശേഷി വിഭവ വകുപ്പിന്റെ ഫെലോഷിപ്പ് ലഭിച്ചു.
2006 ജനുവരി അഞ്ചിന് വാഹനാപകടത്തില്‍ മരിച്ചു.
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍
- Artilce- ഹിന്ദു ദിനപത്രത്തില്‍ വന്ന ലേഖനം
- കലാമണ്ഡലം ഹൈദരലിTemplate:India-music-stub
Categories: കേരളം | സംഗീതം | ഉള്ളടക്കം