കുടക്കല്ല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ചിറമനങ്ങാട് എന്ന ചെറിയ ഗ്രാമത്തിലാണ് കുടക്കല്ലുകള്‍ കണ്ടെടുത്തിട്ടുള്ളത്. പുരാതനമായ ഒരു ശ്മശാനം ഇവിടെ കണ്ടെത്തി. കുടകുത്തിക്കല്ല് (കുടക്കല്ല്) എന്നാണ് ഈ ശ്മശാനം അറിയപ്പെടുന്നത്.
ചിറമനങ്ങാട്ടെ കുടക്കല്ലുകള്‍ക്ക് 4000 വര്‍ഷങ്ങളോളം പഴക്കമുണ്ട്. ഉന്നതകുലജാതരെ മണ്‍കലങ്ങളില്‍ അടച്ച് അന്ന് സംസ്കരിച്ചിരുന്നു. പിന്നീട് സംസ്കരിച്ച സ്ഥലത്തിന് അടയാളമായി ശവകുടീരത്തിനു മുകളില്‍ ഒരു കുടക്കല്ലും സ്ഥാപിച്ചിരുന്നു. പില്‍ക്കാലത്ത് പല കുടക്കല്ലുകളും മോഷണം പോയി. ശേഷിക്കുന്നവ ഇന്ന് കാഴ്ചബംഗ്ലാവുകളിലേക്ക് മാറ്റിയിരിക്കുന്നു.
കുന്നംകുളം - വടക്കാഞ്ചേരി റോഡില്‍ ആണ് ചിറമനങ്ങാട്. ഇന്ന് ഗ്രാമം വേഗത്തില്‍ നഗരവല്‍ക്കരിക്കപ്പെടുന്നു. ഗ്രാമത്തില്‍ കുന്നമ്പത്തുകാവ് എന്ന അമ്പലം ഉണ്ട്. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തില്‍ ഇവിടെ പൂരം നടക്കുന്നു.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്: തൃശ്ശൂര്‍, വടക്കാഞ്ചേരി
- ഏറ്റവും അടുത്ത വലിയ പട്ടണം: കുന്നംകുളം
[തിരുത്തുക] അവലംബം
തൃശ്ശൂര്‍ ജില്ലയിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ആതിരപ്പിള്ളി വെള്ളച്ചാട്ടം• വാഴച്ചാല്‍• മലക്കപ്പാറ • ഷോളയാര്‍ • പുന്നത്തൂര്‍ കോട്ട• ശക്തന് തമ്പുരാന്‍ കൊട്ടാരം• കുടക്കല്ല്• വിലങ്ങന്‍ കുന്ന്• പീച്ചി• പുരാവസ്തു മ്യൂസിയം, തൃശ്ശൂര്‍• തുമ്പൂര്‍മുഴി • പാമ്പുമേയ്ക്കാവ്• ഗുരുവായൂര്‍ ക്ഷേത്രം• പുന്നത്തൂര്‍ കോട്ട• പോട്ട ആശ്രമം• നാട്ടിക കടല്‍ത്തീരം• ചാവക്കാട് കടല്‍ത്തീരം• മൃഗശാല• ഞാറക്കല്‍• ചിമ്മണി ഡാം |