കോടിയേരി ബാലകൃഷ്ണന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ സി.പി.എമ്മിന്റെ പ്രധാന നേതാക്കളിലൊരാള്‍. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാര്‍ലമെന്ററി പാര്‍ട്ടി ഉപാദ്ധ്യക്ഷനുമാണ്. കൂടാതെ, കേരളത്തിലെ ആഭ്യന്തര, ടൂറിസം മന്ത്രിയാണ്. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ജനനം, ബാല്യകാലം, വിിദ്യാഭ്യാസം
കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി. സ്കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബര്‍ 13-ന് ബാലകൃഷ്ണന്‍ ജനിച്ചു. മാഹി എം.ജി.കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിരുദധാരിയാണ്.
[തിരുത്തുക] രാഷ്ട്രീയ രംഗത്ത്
അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1982, 1987, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
[തിരുത്തുക] കുടുംബജീവിതം
തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയും തലശ്ശേരി മുന്‍ എം.എല്‍.എ. എം.വി.രാജഗോപലിന്റെ മകളുമായ എസ്.ആര്‍.വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവര്‍ മക്കള്‍. ചൈന, ക്യൂബ, ഒമാന്‍, യു.എ.ഇ., ബഹറിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
[തിരുത്തുക] ഔദ്യോഗിക ജീവിതം
2001 മുതല്‍ 2006 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 മേയ് 18 മുതല്‍ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആഭ്യന്തരം, വിജിലന്‍സ്, ജയില്‍, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകള്‍ വഹിക്കുന്നു.
[തിരുത്തുക] വിമര്‍ശനങ്ങള്‍
ഒരു ക്ഷേത്രത്തില്‍ പൂമൂടല്‍ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരില്‍ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നുപുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ അക്രമാസ്ക്തമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.