കോട്ടയില്‍ കോവിലകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് കോട്ടയില്‍ കോവിലകം. ഒരു കുന്നിന്‍ മുകളിലായ് ശ്രീകൃഷ്ണ ക്ഷേത്രം ഈ ഗ്രാമത്തിലുണ്ട്.
മൂന്നു നദികളുടെ സംഗമസ്ഥാനത്ത് ഉള്ള ഈ ഗ്രാമത്തില്‍ ഒരു ചെറിയ കുന്നിനു മുകളില്‍ ഒരു ശ്രീകൃഷ്ണ ക്ഷേത്രവും ഒരു ക്രിസ്തീയ ദേവാലയവും ഒരു മുസ്ലീം പള്ളിയും ഒരു ജൂത സിനഗോഗും ഉണ്ട്. കേരളത്തിന്റെ സാമുദായിക ഐക്യത്തിനു ഒരു ഉദാഹരണമാണ് ഈ ആരാധനാലയങ്ങളുടെ കൂട്ടായ്മ.
വില്ലാര്‍വട്ടം ക്ഷത്രിയ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ചെന്നമംഗലം പട്ടണം കോട്ടയില്‍ കോവിലകത്തിന് അടുത്താണ്. പുരാതനമായ കുന്നത്തളി ക്ഷേത്രം ഇവിടെയാണ്. ചെന്നമംഗലം തുണിനെയ്ത്ത് വ്യവസായത്തിനും കയര്‍ നിര്‍മ്മാണത്തിനും പ്രശസ്തമാണ്.