New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ക്രിക്കറ്റ് - വിക്കിപീഡിയ

ക്രിക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോള്‍ വെസ് ഇന്‍ഡീസില്‍ നടക്കുന്ന ഒന്‍പതാമത് ലോകകപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ക്രിക്കറ്റ് ലോകകപ്പ് 2007 എന്ന ലേഖനം കാണുക.
Bowler Shaun Pollock bowls to batsman Michael Hussey.  The lighter strip is the cricket pitch. The two sets of three wooden sticks on pitch are the wickets. The two white lines are the creases.
Bowler Shaun Pollock bowls to batsman Michael Hussey. The lighter strip is the cricket pitch. The two sets of three wooden sticks on pitch are the wickets. The two white lines are the creases.
A Test match between South Africa and England in January 2005. The men wearing black trousers on the far right are the umpires. Test cricket, first-class cricket and club cricket are played in traditional white uniforms and with red cricket balls, while professional One-day cricket is usually played in coloured uniforms and with white balls.
A Test match between South Africa and England in January 2005. The men wearing black trousers on the far right are the umpires. Test cricket, first-class cricket and club cricket are played in traditional white uniforms and with red cricket balls, while professional One-day cricket is usually played in coloured uniforms and with white balls.
A One-day International match at The Melbourne Cricket Ground between Australia and India. The batsmen are wearing yellow, while the fielding team is wearing blue.
A One-day International match at The Melbourne Cricket Ground between Australia and India. The batsmen are wearing yellow, while the fielding team is wearing blue.
A view of an international Twenty20 match (between England and Sri Lanka) at the Rose Bowl stadium. Twenty20 matches usually start in the evening and last around two-and-a-half to three hours.
A view of an international Twenty20 match (between England and Sri Lanka) at the Rose Bowl stadium. Twenty20 matches usually start in the evening and last around two-and-a-half to three hours.

പതിനൊന്നുപേര്‍ വീതമുള്ള രണ്ടു ടീമുകള്‍ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്.

വൃത്താകൃതിയിലുള്ള പുല്‍‌മൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാന്‍ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററില്‍ തീര്‍ത്ത ദീര്‍ഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മുമ്മൂന്ന് കോലുകള്‍ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു.

കളിയില്‍ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളില്‍ നിന്നും വ്യത്യസ്തമായി കളിക്കളത്തില്‍ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീല്‍ഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാന്‍ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീല്‍ഡിങ് ടീമിന്റെ ബോളര്‍ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാന്‍ പന്തടിച്ചകറ്റി ശേഷം എതിര്‍ടീമംഗങ്ങള്‍ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാല്‍ ബാറ്റ്സ്മാന്‍ നേടുന്ന സ്കോറിനെ റണ്‍ എന്നു പറയുന്നു.

ബാറ്റ്സ്മാനെ കീഴടക്കി ബോളറുടെ പന്ത് വിക്കറ്റില്‍ പതിക്കുകയോ ബാറ്റ്സ്മാന്‍ അടിക്കുന്ന പന്ത് നിലംതൊടുന്നതിനു മുന്‍പ് എതിര്‍ടീമംഗങ്ങള്‍ പിടിക്കുകയോ ചെയ്താല്‍ ബാറ്റ്സ്മാന്‍ പുറത്താകുന്നു. പുറത്താകുന്ന ബാറ്റ്സ്മാനു പകരം അടുത്തയാളെത്തുന്നു. ഇപ്രകാരം ബാറ്റിങ് ടീമിലെ പത്തു ബാറ്റ്സ്മാന്മാര്‍ പുറത്താകുമ്പോള്‍(ഏകദിന ക്രിക്കറ്റില്‍ ഇതു വ്യത്യസ്തമാണ്) അടുത്ത ടീമിന്റെ ഊഴമെത്തുന്നു. ഏറ്റവുമധികം റണ്‍സ് നേടുന്ന ടീം കളിയില്‍ ജയിക്കുന്നു. ഇത്രയുമാണ് ക്രിക്കറ്റ് കളിയുടെ രത്നചുരുക്കം. സാങ്കേതികമായ വിശദാംശങ്ങള്‍ ഈ ലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കാണാം.

പ്രധാനമായും രണ്ടു തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളാണ് പ്രചാരത്തിലുള്ളത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളും ഏകദിന നിയന്ത്രിത ഓവര്‍ മത്സരങ്ങളും. ടെസ്റ്റ് ക്രിക്കറ്റ് ക്രിക്കറ്റ് കളിയിലെ അടിസ്ഥാന മത്സരമാണെങ്കിലും ആധുനിക കാലത്ത് ഏകദിന മത്സരങ്ങള്‍ക്കാണ് ജനപ്രീതി.

22 പേരുടെ മത്സരമാണെങ്കിലും ഇത്രയും പേര്‍തന്നെ കളിക്കുന്ന ഇതര കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റ് ജനപ്രീതിയില്‍ പിന്നിലാണ്. ഇപ്പോഴും കോമണ്‍‌വെല്‍ത്ത് രാജ്യങ്ങളില്‍ ചിലവയില്‍ മാത്രമേ ഈ കായികവിനോദം ആസ്വദിക്കപ്പെടുന്നുള്ളൂ. ക്രിക്കറ്റിന്റെ ജനപ്രീതിക്കു വിഘാതമാകുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്. പ്രധാനമായും മത്സരം ഒന്നോ അതിലധികമോ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നു എന്നതാണ്. ഫുട്ബോളാകട്ടെ ഒന്നര മണിക്കൂറില്‍ മത്സരം അവസാനിക്കുന്നു. ഇതര കായിക വിനോദങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന്റെ നിയമങ്ങള്‍ സങ്കീര്‍ണ്ണമാണെന്നു പറയാം. കളിക്കാരുടെ കായികക്ഷമതയേക്കാള്‍ സാങ്കേതിക മികവിനാണ് ക്രിക്കറ്റില്‍ പ്രാധാന്യം. ക്രിക്കറ്റിന്റെ ജന‍പ്രീതിയുയര്‍ത്താന്‍ ട്വന്റി 20 ക്രിക്കറ്റ്‌ പോലുള്ള പരീക്ഷണങ്ങള്‍ അരങ്ങേറുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] മത്സര ഘടനയും ലക്ഷ്യവും

ഒരു ക്രിക്കറ്റ് ബാറ്റിന്റെ മുന്‍‌വശവും പിന്‍വശവും
ഒരു ക്രിക്കറ്റ് ബാറ്റിന്റെ മുന്‍‌വശവും പിന്‍വശവും
ഒരു ക്രിക്കറ്റ് ബോള്‍. ചുവന്ന നിറത്തിലുള്ള ഇത്തരം പന്തുകള്‍ സാധാരണയായി ടെസ്റ്റ് മത്സരങ്ങളിലാണുപയോഗിക്കുന്നത്. ഏകദിന മത്സരങ്ങളില്‍ വെളുത്ത പന്തും ഉപയോഗിക്കാറുണ്ട്
ഒരു ക്രിക്കറ്റ് ബോള്‍. ചുവന്ന നിറത്തിലുള്ള ഇത്തരം പന്തുകള്‍ സാധാരണയായി ടെസ്റ്റ് മത്സരങ്ങളിലാണുപയോഗിക്കുന്നത്. ഏകദിന മത്സരങ്ങളില്‍ വെളുത്ത പന്തും ഉപയോഗിക്കാറുണ്ട്

ക്രിക്കറ്റ് ബാറ്റും ബോളും ഉപയോഗിച്ചുള്ള കളിയാണ്. എതിര്‍ടീമിനേക്കാള്‍ കൂടുതല്‍ റണ്‍സ് നേടുക എന്നതാണു കളിയുടെ ലക്ഷ്യം. ഒരു കളി ഇന്നിംഗ്സുകളായി വിഭജിച്ചിരിക്കുന്നു. ഒരു ടീം ബാറ്റു ചെയ്യുമ്പോള്‍ എതിര്‍ടീം ഫീല്‍ഡ് ചെയ്യുന്നു.

രണ്ടാമതു ബാറ്റു ചെയ്യുന്ന ടീം എതിര്‍ടീം നേടിയ റണ്‍സിനേക്കാള്‍ കുറവാണ് നേടിയതെങ്കില്‍ അവര്‍ അത്രയും റണ്‍സിനു തോറ്റു എന്നു പറയും. അല്ലെങ്കില്‍ ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റണ്‍സിനു ജയിച്ചു. ഒരു ടീം രണ്ടിന്നിംഗ്സുകള്‍ കളിക്കുന്ന മത്സരങ്ങളില്‍ രണ്ടാമതു ബാറ്റു ചെയ്ത ടീം രണ്ടിന്നിംഗ്സുകള്‍ ബാറ്റു ചെയ്തിട്ടും ആദ്യത്തെ ടീമിന്റെ ഒപ്പമെത്തിയില്ലെങ്കില്‍ ആദ്യ ടീം പിന്നീടു ബാറ്റുചെയ്യേണ്ടതില്ല. അവര്‍ ഇന്നിംഗ്സിനും അത്രയും റണ്‍സിനും ജയിച്ചു എന്നു പറയും.

രണ്ടാമതു ബാറ്റുചെയ്യുന്ന ടീം ആദ്യത്തെ ടീമിന്റെ അതേ സ്കോറാണു നേടിയതെങ്കില്‍ മത്സരം ടൈ ആയി എന്നു പറയും. ഇതു വളരെ വിരളമായേ സംഭവിക്കുകയുള്ളൂ. രണ്ടാമതു ബാറ്റു ചെയ്യുന്ന ടീം ആദ്യത്തെ ടീമിനേക്കാള്‍ സ്കോര്‍ നേടി കളിയവസാനിക്കുമ്പോള്‍ എത്ര വിക്കറ്റുകള്‍(ബാറ്റ്സ്മാന്മാര്‍) ശേഷിക്കുന്നോ അത്രയും വിക്കറ്റുകള്‍ക്കു ജയിച്ചു എന്നു പറയും. ഇരു ടീമുകളും ലക്ഷ്യം നേടുന്നതിനു മുന്‍പേ മത്സര സമയം അവസാനിച്ചുവെങ്കില്‍ പ്രസ്തുത മത്സരം സമനിലയില്‍ അവസാനിച്ചു എന്നു പറയും.

ഒരു മത്സരത്തില്‍ ഓരോ ടീമും ഒരിന്നിംഗ്സ് മാത്രമേ കളിക്കുകയുള്ളുന്നു എങ്കില്‍ ആ മത്സരത്തില്‍ ഓരോ ടീമും എറിയുന്ന പന്തുകളുടെ എണ്ണം നിയന്ത്രിച്ചിരിക്കും. ഏകദിന നിയന്ത്രിത ഓവര്‍ മത്സരങ്ങളാണ് ഇപ്രകാരം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെയുള്ള മത്സരങ്ങളില്‍ നിശ്ചിത ഓവറുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ടീം വിജയലക്ഷ്യം നേടിയിരിക്കണം.

[തിരുത്തുക] ക്രിക്കറ്റ് നിയമങ്ങള്‍

പ്രധാനമായും 42 നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുമായി കൂടിയാലോചിച്ച് മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ് ആണ് പ്രസ്തുത നിയമങ്ങള്‍ തയാറാക്കിയത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ നിയമങ്ങള്‍ പരിഷ്കരിക്കുകയോ ചെയ്യുമെങ്കിലും ക്രിക്കറ്റ് കളിയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ഈ 42 നിയമങ്ങള്‍ തന്നെയാണ്.

[തിരുത്തുക] കളിക്കാരും കളിനിയന്ത്രിക്കുന്നവരും

[തിരുത്തുക] കളിക്കാര്‍

ഒരു ടീമില്‍ പതിനൊന്ന് അംഗങ്ങളുണ്ടായിരിക്കണം. കളിക്കാരന്റെ കഴിവനുസരിച്ച് ബാറ്റ്സ്മാനെന്നോ ബോളറെന്നോ വേര്‍തിരിക്കുന്നു. സന്തുലിതമായ ഒരു ടീമില്‍ സാധാരണയായി അഞ്ചോ ആറോ ബാറ്റിംഗ് പ്രതിഭകളും നാലോ അഞ്ചോ ബോളിംഗ് പ്രതിഭകളുമായിരിക്കും ഉള്‍പ്പെട്ടിരിക്കുക. മിക്കവാറും ടീമുകള്‍ വിക്കറ്റിനു പിന്നിലുള്ള ഫീല്‍‌ഡിംഗ് സ്ഥാനത്തേക്ക് പ്രത്യേക കഴിവുള്ള ഒരാളെ(വിക്കറ്റ് കീപ്പറെ) ഉള്‍പ്പെടുത്തിയിരിക്കും. ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ ശോഭിക്കാനാകുന്ന കളിക്കാരെ ഓള്‍‌റൌണ്ടര്‍ എന്നു വിളിക്കും. ഓള്‍‌റൌണ്ടര്‍മാര്‍ ഒരു ടീമിന്റെ വിജയങ്ങളില്‍ നിര്‍ണ്ണായക ഘടകങ്ങളാണ്.

[തിരുത്തുക] അമ്പയര്‍മാര്‍

ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നവരെ അമ്പയര്‍മാര്‍ എന്നു വിളിക്കുന്നു. കളിക്കളത്തിലുള്ള രണ്ടു അമ്പയര്‍മാരാണ് മത്സരം നിയന്ത്രിക്കുന്നത്. ഇവരില്‍ പ്രധാനി ബോള്‍ ചെയ്യുന്ന വിക്കറ്റിനു പിന്നിലായി നിലയുറപ്പിക്കും. പ്രധാന തീരുമാനങ്ങളെല്ലാം ഈ സ്ഥാനത്തു നില്‍ക്കുന്ന അമ്പയറായിരിക്കും സ്വീകരിക്കുന്നത്.

രണ്ടാമത്തെ അമ്പയര്‍ സ്ക്വയര്‍ ലെഗ് എന്നറിയപ്പെടുന്ന ഫീല്‍ഡിംഗ് സ്ഥാനത്തിനു സമീപം നിലയുറപ്പിക്കും. ബാറ്റ്സ്മാന്റെ നീക്കങ്ങള്‍ ഒരു വശത്തു നിന്നും നിരീക്ഷിക്കുന്നതിനാണ് ഈ സ്ഥാനം ഉപയോഗപ്പെടുത്തുന്നത്.

പ്രധാന മത്സരങ്ങളില്‍ ഈ രണ്ടുപേര്‍ക്കു പുറമേ കളിക്കളത്തിനു പുറത്തും ഒരമ്പയര്‍ ഉണ്ടായിരിക്കും. ഈ മൂന്നാം അമ്പയര്‍ ടെലിവിഷന്‍ കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. മൂന്നാം അമ്പയര്‍ക്ക് നേരിട്ട് മത്സരത്തില്‍ ഇടപെടാനാവില്ല. കളിക്കളത്തിലുള്ള അമ്പയര്‍മാര്‍ സങ്കീര്‍ണ്ണമായ തീരുമാനങ്ങളെടുക്കാന്‍ മൂന്നാം അമ്പയറെ ആശ്രയിക്കുയാണു ചെയ്യുന്നത്.

അമ്പയര്‍മാര്‍ക്കു പുറമേ രാജ്യാന്തര മത്സരങ്ങളില്‍ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും. മത്സരം ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ചുതന്നെയാണ് മുന്നേറുന്നത് എന്നു വിലയിരുത്തുകയാണു മാച്ച് റഫറിയുടെ ദൌത്യം.

[തിരുത്തുക] സ്കോറര്‍

കളിയുടെ ഭാഗമായി രണ്ടു സ്കോറര്‍മാര്‍ ഉണ്ടായിരിക്കണം. മിക്കവാറും ഓരോ ടീമും ഓരോ സ്കോറര്‍മാരെ നല്‍കുകയാണു പതിവ്. കളിക്കിടയില്‍ സ്കോര്‍ ചെയ്യപ്പെടുന്ന റണ്ണുകളും വിക്കറ്റുകളും ബോള്‍ ചെയ്ത ഓവറുകളും കൃത്യമായി രേഖപ്പെടുത്തുകയാണിവരുടെ ദൌത്യം. അമ്പയര്‍മാര്‍ കളിക്കളത്തില്‍ നിന്നും നല്‍കുന്ന അംഗവിക്ഷേപങ്ങള്‍ മനസിലാക്കിയെടുത്താണ് സ്കോര്‍ രേഖപ്പെടുത്തുന്നത്. രേഖപ്പെടുത്തുന്ന സ്കോറുകള്‍ പിഴവില്ല എന്നുറപ്പാക്കുകയും വേണം.

രാജ്യാന്തര മത്സരങ്ങളില്‍ ഔദ്യോഗിക സ്കോറര്‍മാര്‍ക്കു പുറമേ മത്സരത്തിന്റെ സവിശേഷ തലങ്ങളും വിലയിരുത്തുന്ന അനൌദ്യോഗിക സ്കോറര്‍മാരും ഉണ്ടായിരിക്കും.

[തിരുത്തുക] കളിക്കളം

ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ ഭാഗങ്ങള്‍
ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ ഭാഗങ്ങള്‍

അണ്ഡാകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള പുല്‍മൈതാനമാണ് ക്രിക്കറ്റുകളിക്ക് സാധാരണയായി ഉപയോഗിക്കുന്നത്. നിശ്ചിത വലിപ്പം വേണമെന്ന നിഷ്കര്‍ഷയൊന്നുമില്ല. എങ്കിലും 137 മീറ്റര്‍ മുതല്‍ 150 മീറ്റര്‍ വരെ വ്യാസമുള്ള കളിക്കളങ്ങളായിരിക്കും മിക്കവാറും തയാറാക്കുന്നത്. മൈതാനത്തിന്റെ അറ്റത്തായി വൃത്താകൃതിയില്‍ തന്നെ ഒരു കയര്‍ വിന്യസിച്ചിരിക്കും. ബൌണ്ടറി എന്നാണിതിനെ വിളിക്കുന്നത്.

പിച്ച്

കളിക്കളത്തിന്റെ ഒത്തനടുവില്‍ ദീര്‍ഘവൃത്താകൃതിയില്‍ തയാറാക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് ക്രിക്കറ്റ് കളിയുടെ കേന്ദ്രം. പിച്ച് എന്നു വിളിക്കുന്ന ഈ ഭാഗം ഇതരഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി കളിമണ്ണില്‍ തീര്‍ത്തതായിരിക്കും. അല്പം മാത്രം കുറ്റിപ്പുല്ലേ കാണുകയുള്ളൂ. 10x66 അടി(3.05X20.12 മീറ്റര്‍) ആണ് പിച്ചിന്റെ വിസ്തീര്‍ണ്ണം. പിച്ചിന്റെ രണ്ടറ്റത്തും മുമ്മൂന്നുവീതം തടിക്കാലുകള്‍ സ്ഥാപിച്ചിരിക്കും. ഇവയെ സ്റ്റമ്പുകള്‍ എന്നു വിളിക്കുന്നു. മുന്നു സ്റ്റമ്പുകളും വിരലിന്റെ വലുപ്പമുള്ള ബെയില്‍‌സ് എന്ന ചെറുതടിക്കഷണംവഴി ബന്ധിതമായിരിക്കും. സ്റ്റമ്പുകളും ബെയിത്സും മൊത്തത്തില്‍ വിക്കറ്റ് എന്നു വിളിക്കപ്പെടുന്നു.

പിച്ചിന്റെ ഒരറ്റം കളിക്കുന്ന ബാറ്റ്സ്മാനും മറ്റേ അറ്റം ബോളര്‍ക്കും വേണ്ടിയുള്ളതാണ്. ബോളറുടെ വശത്ത് സഹബാറ്റ്സ്മാനും നിലയുറപ്പിക്കുന്നു. ഇരു വിക്കറ്റുകളോടും ചേര്‍ന്ന് ഓരോ ചെറുചതുരം വരച്ചിരിക്കും. ഇതിനെ ക്രീസ് എന്നു പറയുന്നു. പിച്ചില്‍ ബാറ്റ്സ്മാന്റെയും ബോളറുടെയും സ്ഥാനം നിയന്ത്രിക്കുന്നത് ക്രീസാണ്.

കളിക്കള ഭാഗങ്ങള്‍

നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ ക്രിക്കറ്റ് കളിക്കളം മൂന്നു പ്രധാനഭാഗങ്ങളായി വിഭജിച്ചിരിക്കും. ഇന്‍‌ഫീല്‍ഡ്(അകക്കളം) ഔട്ട്ഫീല്‍ഡ്(പുറംകളം) ക്ലോസ്-ഇന്‍ഫീല്‍ഡ് എന്നിങ്ങനെയാണ് കളിക്കളം വിഭജിക്കുന്നത്. ഓരോ വിക്കറ്റില്‍ നിന്നും മുപ്പതടി വ്യാസമുള്ള ഒരു അര്‍ധവൃത്തം വരച്ചാണ് ഇന്‍‌ഫീല്‍ഡ് തയാറാക്കുന്നത്. ഈ രണ്ട് അര്‍ധവൃത്തങ്ങളും ചേരുമ്പോള്‍ മൊത്തത്തില്‍ കളിക്കളത്തിന്റെ ഒത്ത മധ്യഭാഗം അണ്ഡാകൃതിയില്‍ വേര്‍തിരിക്കപ്പെടുന്നു. അണ്ഡാകൃതിയിലുള്ള ഇന്‍‌ഫീല്‍ഡിനു പുറത്തുള്ള ഭാഗങ്ങളെ ഔട്ട്ഫീല്‍ഡ് എന്നു വിളിക്കും. ഒരോ വിക്കറ്റിനോടും ചേര്‍ന്ന് 15 അടിവ്യാസമുള്ള മറ്റൊരു വൃത്തരൂപം ചെറുകുത്തുകള്‍ ചേര്‍ത്തു വരയ്ക്കപ്പെട്ടിരിക്കും. ഈ ഭാഗങ്ങളെ ക്ലോസ്-ഇന്‍ഫീല്‍ഡ് എന്നു വിളിക്കുന്നു. കളിക്കിടയിലെ ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനാണ് ഈ മൂന്നു ഭാഗങ്ങളും നിര്‍വചിച്ചിരിക്കുന്നത്.

കളിക്കാരുടെ സ്ഥാനങ്ങള്‍

ബാറ്റു ചെയ്യുന്ന ടീമിന്റെ രണ്ടംഗങ്ങള്‍ എപ്പോഴും കളിക്കളത്തില്‍ കാണും. ഇതില്‍ എതിര്‍ടീമിന്റെ ബോളറെ നേരിടുന്ന ബാറ്റ്സ്മാനെ സ്ട്രൈക്കര്‍ എന്നു വിളിക്കുന്നു. സഹബാറ്റ്സ്മാന്‍ ഈ സമയം ബോളറുടെ വശത്താണു നിലയുറപ്പിക്കുന്നത്. നോണ്‍ സ്ട്രൈക്കര്‍ എന്നാണു രണ്ടാമത്തെ ബാറ്റ്സ്മാന്‍ വിളിക്കപ്പെടുന്നത്.

ഫീല്‍ഡിംഗ് ടീമിന്റെ പതിനൊന്നുപേരും കളിക്കളത്തിലുണ്ടാവും. ഇവരിലൊരാള്‍ ബോളറായിരിക്കണം. ഓരോ ഓവറിനുശേഷവും ബോളര്‍മാര്‍ മാറിമാറി വരുന്നു. പ്രധാനബാറ്റ്സ്മാന്‍ നിലയുറപ്പിക്കുന്ന വിക്കറ്റിനു പിറകിലായാണ് വിക്കറ്റ് കീപ്പറുടെ സ്ഥാനം. ബാക്കിയുള്ള ഒന്‍പതു പേരെ കളിക്കളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തന്ത്രപരമായി വിന്യസിക്കുന്നു. ടീമംഗങ്ങളെ ബാറ്റ്സ്മാന്റെ ശൈലിക്കനുസരിച്ചു വിന്യസിക്കുക ക്യാപ്റ്റന്റെ ധര്‍മ്മമാണ്.

[തിരുത്തുക] മത്സരഘടന

നറുക്കെടുപ്പ്

മത്സരം തുടങ്ങുന്നതിനു മുന്‍പുള്ള നറുക്കെടുപ്പാണ് ക്രിക്കറ്റ് കളിയുടെ ആദ്യപടി. ഇരു ടീമുകളുടെയും നായകന്മാര്‍ പിച്ച് പരിശോധിച്ചശേഷം അമ്പയറുടെ അടുത്തെത്തുന്നു. അമ്പയര്‍ നാണയം മുകളിലേക്കെറിഞ്ഞ് നായകന്മാരുടെ ഭാഗ്യം പരീക്ഷിക്കുന്നു. നറുക്കെടുപ്പില്‍ ജയിക്കുന്ന നായകന് ബാറ്റിങ്ങോ ഫീല്‍ഡിങ്ങോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു. പിച്ചിന്റെ സ്വഭാവമനുസരിച്ച് ഉചിതമായ തീരുമാനത്തിലെത്തുകയാണ് നറുക്കെടുപ്പില്‍ വിജയിച്ച നായകന്റെ ദൌത്യം. മത്സര ഫലത്തില്‍ പലപ്പോഴും ഈ നറുക്കെടുപ്പും തിരഞ്ഞെടുപ്പും നിര്‍ണ്ണായകമാകാറുണ്ട്.

ഓവറുകള്‍

ക്രിക്കറ്റ് കളിയിലെ ഓരോ ഇന്നിംഗ്സുകളും ഓവറുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. തുടര്‍ച്ചയായി എറിയുന്ന ആറു പന്തുകളടങ്ങിയതാണ് ഒരു ഓവര്‍. പന്തെറിയുന്നതില്‍ വരുത്തുന്ന പിഴവ് ചിലപ്പോള്‍ ഓവറിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും. ഒരോവര്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ അതെറിഞ്ഞ ബോളര്‍ ഫീല്‍ഡിംഗ് സ്ഥാനത്തെത്തുകയും പകരം അടുത്തബോളര്‍ വരികയും ചെയ്യുന്നു. ഓവറുകള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് പ്രധാന ബാറ്റ്സ്മാന്റെ സ്ഥാനം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റെ അറ്റത്തേക്കുമാറും. ഇതിനനുസരിച്ച് വിക്കറ്റ് കീപ്പറും അമ്പയറും സ്ഥാനം മാറുന്നു. ബോളറുടെ അരികില്‍ നില്‍ക്കുന്ന അമ്പയര്‍ സ്ക്വയര്‍ ലെഗിലേക്കും അവിടത്തെ അമ്പയര്‍ പ്രധാന സ്ഥാനത്തേക്കും വരുന്നു.

ഇന്നിംഗ്സിന്റെ അവസാനം

ഒരിന്നിംഗ്സ് താഴെപ്പറയുന്ന രീതികളിലാണ് അവസാനിക്കുന്നത്

  1. പതിനൊന്നു ബാറ്റ്സ്മാന്മാരില്‍ പത്തു പേരും പുറത്താകുമ്പോള്‍.
  2. വിജയം ലക്ഷ്യമാക്കി ബാറ്റു ചെയ്യുന്ന ടീം ആദ്യം ബാറ്റു ചെയ്ത ടീമിന്റെ സ്കോര്‍ മറികടക്കുമ്പോള്‍.
  3. നിശ്ചിത ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍(ഏകദിന മത്സരങ്ങള്‍ക്കു മാത്രമേ ഇതു ബാധകമാകുന്നുള്ളൂ).
  4. ടീമിന്റെ നായകന്‍ ഇന്നിംഗ്സ് ഇടയ്ക്കുവച്ച് അവസാനിപ്പിക്കുമ്പോള്‍ (ഏകദിന മത്സരങ്ങള്‍ക്ക് ഇതു ബാധകമല്ല)
മത്സര ദൈര്‍ഘ്യം

രണ്ടിന്നിംഗ്സുകളുള്ള മത്സരങ്ങള്‍ മിക്കതും മൂന്നു മുതല്‍ അഞ്ചുദിവസം വരെ നീളും. ഓരോ ദിവസവും കുറഞ്ഞത് ആറുമണിക്കൂറെങ്കിലും കളിയുണ്ടാകും. ഒരിന്നിംഗ്സ് മത്സരങ്ങളുടെ ദൈര്‍ഘ്യം മിക്കവാറും ഒരു ദിവസത്തില്‍ ഏഴു മണിക്കൂര്‍ മാത്രമേ കാണുകയുള്ളു. ഏകദിന മത്സരങ്ങള്‍ ആധുനിക ക്രിക്കറ്റില്‍ ദിനരാത്ര മത്സരങ്ങളായും ക്രമീകരിക്കാറുണ്ട്.

[തിരുത്തുക] ബാറ്റിംഗും റണ്‍‌നേടലും

ബാറ്റിംഗ്

ബാറ്റ്ചെയ്യുന്നയാള്‍ ബാറ്റിംഗ് ക്രീസില്‍ നിന്നും തടികൊണ്ടുനിര്‍മ്മിച്ച ബാറ്റുകൊണ്ട് പന്ത് അടിച്ചകറ്റുന്നു. വിവിധ ശൈലികളില്‍ പന്തടിച്ചകറ്റാറുണ്ട്. ടീമിന്റെ നയമനുസരിച്ച് ആക്രമണാത്മകമായോ പ്രതിരോധാത്മകമായോ ബാറ്റ് ചെയ്യാം. ടീമിന്റെ നായകന്‍ തീരുമാനിക്കുന്ന ക്രമത്തിലാണ് ബാറ്റ്സ്മാന്മാര്‍ ക്രീസിലെത്തുന്നത്. ആദ്യം ക്രീസിലെത്തുന്ന ബാറ്റ്സ്മാന്മാരെ ഓപ്പണര്‍മാര്‍ എന്നു വിളിക്കുന്നു.

റണ്‍ നേടല്‍

ബാറ്റുകൊണ്ട് പന്ത് അടിച്ചകറ്റിയശേഷം പിച്ചിന്റെ എതിര്‍‌വശത്തേക്ക് ഓടിയാണ് റണ്‍ നേടുന്നത്. പ്രധാനബാറ്റ്സ്മാന്‍ ഓടുന്നതിനൊപ്പം സഹബാറ്റ്സ്മാന്‍ ബോളിംഗ് ക്രീസില്‍ നിന്നും മറുവശത്തേക്കും ഓടുന്നു. ഓടിയെത്തി ബാറ്റുകൊണ്ട് ക്രീസില്‍ തൊടുമ്പോള്‍ മാത്രമേ റണ്‍ ആവുകയുള്ളൂ. പന്ത് ദൂരത്തേക്കാണടിച്ചകറ്റിയതെങ്കില്‍ ഒന്നിലേറെത്തവണ റണ്‍ നേടാന്‍ ബാറ്റ്സ്മാന്മാര്‍ ശ്രമിക്കും.

ബാറ്റ്സ്മാന്മാരില്‍ ആരെങ്കിലും ക്രീസിലെത്തുന്നതിനു മുന്‍പ് എതിര്‍ ടീമിലെ ഫീല്‍ഡര്‍മാര്‍ പന്തു കൈക്കലാക്കി സ്റ്റമ്പിന്റെ ബെയില്‍‌സ് തെറിപ്പിച്ചാല്‍ ക്രീസില്‍ എത്താന്‍ പരാജയപ്പെട്ട ബാറ്റ്സ്മാന്‍ പുറത്താകും. ഇതിനെ റണ്‍‌ഔട്ട് എന്നു വിളിക്കുന്നു.

അടിച്ച പന്ത് അതിര്‍ത്തിവര കടന്നാല്‍ വിക്കറ്റിനിടയിലെ ഓട്ടത്തിന്റെ ആവശ്യമില്ല. നിലംതൊട്ടാണ് അതിര്‍ത്തികടന്നതെങ്കില്‍ നാലു റണ്‍സും(ഫോര്‍) നിലംതൊടാതെ അതിര്‍ത്തികടന്നെങ്കില്‍ ആറു റണ്‍സും (സിക്സര്‍) ഓടാതെ തന്നെ ലഭിക്കുന്നു.

പിഴ റണ്ണുകള്‍

ബാറ്റ്സ്മാന്മാര്‍ നേടുന്നതുകൂടാതെ ചിലപ്പോള്‍ പിഴ റണ്ണുകളും (എക്സ്ട്രാസ്) ബാറ്റിംഗ് ടീമിന്റെ സ്കോറിനൊപ്പം ചേര്‍ക്കുന്നു. ബൌളിംഗ് ടീം വരുത്തുന്ന പിഴവുകളാണ് പിഴറണ്ണുകള്‍. ബൈ, ലെഗ് ബൈ, നോബോള്‍, വൈഡ് എന്നിവയാണ് പിഴറണ്ണുകള്‍. ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാള്‍ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്.

പന്ത് ബാറ്റില്‍ തൊടാതെ പോകുമ്പോള്‍ നേടുന്ന റണ്‍സാണ് ബൈ എന്നു പറയുന്നത്. ബാറ്റിനു പകരം കാലിലോ ഇതര ശരീരഭാഗങ്ങളിലോ കൊണ്ടശേഷം ബാറ്റ്സ്മാന്മാ നേടുന്ന റണ്‍സിനെ ലൈഗ് ബൈ എന്നും പറയുന്നു.

ബോളര്‍ വരുത്തുന്ന സാങ്കേതിക പിഴവിനെയാണ് അമ്പയര്‍മാര്‍ നോബോള്‍ വിളിക്കുന്നത്. ബോളിംഗില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിക്കുമ്പോഴാണ് നോബോള്‍ വിളിക്കുന്നത്. എറിയുന്ന പന്ത് നോബോളായിക്കഴിഞ്ഞാല്‍ ബാറ്റ്സ്മാന്മാര്‍ പുറത്തായാലും പുറത്താകുന്നില്ല. അതായത് ഇത്തരം ബോളുകള്‍ വിക്കറ്റില്‍ പതിച്ചാലും ബാറ്റ്സ്മാന്‍ അടിച്ച പന്ത് ഫീല്‍ഡര്‍ പിടിച്ചാലും പുറത്താകുകയില്ല. എന്നാല്‍ നോബോളിനുശേഷവും റണ്‍‌ഔട്ടിന് സാധുതയുണ്ട്.

മേല്പറഞ്ഞവ കൂടാതെ അസാധാരണമായി സംഭവിക്കാവുന്ന പിഴറണ്ണുകളും ഉണ്ട്. ബോളിംഗ് ടീം മനപൂര്‍വം പന്തിനുകേടുവരുത്തുകയോ, ബോളിംഗ് സമയം അനാവശ്യമായി വലിച്ചുനീട്ടുകയോ, പിച്ച് മനപൂര്‍വം കേടു വരുത്തുകയോ ചെയ്താല്‍ അമ്പയര്‍മാര്‍ ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് നല്‍കുന്നു. ശരീരത്തിന്റെ ഭാഗമല്ലാത്ത എന്തെങ്കിലും വസ്തുക്കള്‍കൊണ്ട് ഫീല്‍ഡര്‍മാര്‍ പന്തു തടുക്കാന്‍ ശ്രമിച്ചാലും ഇത്തരത്തില്‍ പിഴ റണ്‍സ് നല്‍കാം. ചിലയവസരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ക്കു പിറകിലായി ഫീല്‍ഡിംഗ് ടീം ഒരു ഹെല്‍മെറ്റ് വയ്ക്കാറുണ്ട്. ബാറ്റ്സ്മാന്‍ അടിക്കുന്ന പന്ത് ഈ ഹെല്‍മറ്റില്‍ പതിച്ചാല്‍ അഞ്ചു റണ്‍സ് പിഴറണ്ണായി നല്‍കും.

[തിരുത്തുക] ബോളിങും, പുറത്താകലുകളും

ബോളിങ്

ഒരു ബോളര്‍ ബാറ്റ് ചെയ്യുന്നയാളുടെ നേര്‍ക്ക് പന്ത് എറിയുന്ന പ്രവര്‍ത്തിയെയാണ് ബോളിങ് ആക്ഷന്‍ എന്നു പറയുന്നത്. ഈ പ്രവര്‍ത്തിക്കിടയില്‍ ബോളറുടെ കൈമുട്ട് ഏത് കോണിലേക്കു വേണമെങ്കിലുമാകാം. പിന്നീട് വളയുകയുമാകാം, പക്ഷെ, ബോളിങ് ആക്ഷനിടയില്‍ കൈമുട്ട് ഒരിക്കലും നിവര്‍ത്തുവാന്‍ പാടില്ല. കൈമുട്ട് നിവര്‍ത്തുകയാണെങ്കില്‍ അത് നിയമപരമായി തെറ്റാവുകയും, ആ പന്ത് നോ ബോള്‍ ആയി പരിഗണിക്കാനും അനുവാദമുണ്ട്. പുതിയ ക്രിക്കറ്റ് നിയമങ്ങളുടെ ഭാഗമായി ആരോഗ്യ വിദഗ്ദരുമായി നടന്നചര്‍ച്ചകാല്‍ക്കൊടുവില്‍ ഒരു ബോളര്‍ക്ക് 15 ഡിഗ്രി വരെ കൈ നിവര്‍ത്തുവാന്‍ അനുമതി നല്‍കുന്നു. 15 ഡിഗ്രിയിലും അധികമായി ഒരു ബോളര്‍ തന്റെ കൈ നിവര്‍ത്തുന്നുവെങ്കില്‍ അത് ഒരു നോ ബോളായി പരിഗണിക്കുന്നു. ഈ പുതിയ നിയമം ബോളര്‍മാര്‍ക്ക് പരിക്കില്‍ നിന്നും സംരക്ഷണം നല്‍കുന്നു. സാധാരണയായി ബോളര്‍മാര്‍ പിച്ചിലേക്ക് പന്ത് പതിപ്പിക്കുകയും തന്മൂലം പന്ത് ഉയര്‍ന്നുപൊങ്ങി ബാറ്റ്സ്മാന്റെ നേര്‍ക്കു പോവുകയും ചെയ്യുന്നു. ഒരു ബോളര്‍ പന്ത് എറിയുന്നതിനിടയില്‍ തന്റെ മുന്‍ കാലുകള്‍ “പോപ്പിങ് ക്രീസി” നു പുറകിലായി വയ്ക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം അത് ഒരു നോ ബോളായി പരിഗണിക്കുന്നു. അതുപോലെ ബോള്‍ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത്. അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു. ബാറ്റ്സ്മാന്‍ പന്ത് അടിക്കുന്നപക്ഷം ഒരു വൈഡിനുള്ള സാധ്യത നഷ്ടപ്പെടുന്നു. ഒരു പന്ത് വൈഡോ നോ ബോളോ ആയാല്‍ ബാറ്റിങ് ടീമിന്റെ സ്കോറിന്റെ കൂടെ ഒരു അധിക റണ്‍ കൂട്ടിച്ചേര്‍ക്കുന്നു, കൂടാതെ ആ ഓവറില്‍ അധികമായി ഒരു ബോള്‍ കൂടി എറിയേണ്ടതുണ്ട്.

ബാറ്റുചെയ്യുന്ന ആളെ പുറത്താക്കി വിക്കറ്റു നേടുക എന്നതാണ് ബോളറുടെ പ്രധാന ലക്ഷ്യം. കൂടുതലായി റണ്‍ സംഭാവന ചെയ്യുന്ന ബാറ്റ്സ്മാനെ പുറത്താക്കുന്നതിലൂടെ ഒരു ബോളര്‍ മറുപക്ഷത്തെ കൂടുതല്‍ സ്കോര്‍ ചെയ്യുന്നതിനുള്ള സാധ്യത തടയുന്നു. ബോളറുടെ മറ്റൊരു കടമ എന്നത് അവരുടെ ഓരോ ഓവറുകളുലും വിട്ടുകൊടുക്കുന്ന റണ്ണിന്റെ അളവ് കുറയ്ക്കുക എന്നതാണ്. ഓരോ ഓവറുകളുലും ബോളര്‍ വിട്ടുകൊടുക്കുന്ന റണ്ണിന്റെ അളവിനെ “ഇക്കോണമി റേറ്റ്“ എന്നു പറയുന്നു. ബോളര്‍ ഒരു ബാറ്റ്സ്മാനെ പുറത്താക്കുകയാണെങ്കില്‍ ആ വിക്കറ്റ് അയാളുടെ പേരിലാകുന്നു. ബോളര്‍മാര്‍ പ്രധാനമായും രണ്ട് തരത്തിലുണ്ട്. പേസ് ബോളര്‍മാര്‍,‎‏‍ സ്പിന്‍ ബോളര്‍മാര്‍ എന്നിവയാണവര്‍.

ബാറ്റ്സ്മാന്‍ പുറത്താകുന്ന വിധങ്ങള്‍

പുറത്താകുന്നതുവരെ ബാറ്റ്സ്മാനു ബാറ്റ്ചെയ്യാന്‍ അവസരമുണ്ട്. ക്രിക്കറ്റില്‍ പത്തു രീതിയില്‍ ഒരു ബാറ്റ്സ്മാന്‍ പുറത്താകുന്നു. ഈ പുറത്താകലുകളില്‍ ചിലവ ബോളറുടെ പേരില്‍ ചേര്‍ക്കപ്പെടുന്നു. ഒരു ബാറ്റ്സ്മാന്‍ പുറത്താകുമ്പോള്‍ ബാറ്റിംഗ് ടീമിലെ അടുത്ത കളിക്കാരന്‍ (പത്തുപേര്‍ പുറത്താകുന്നതുവരെ) ക്രീസിലെത്തുന്നു.

ബാറ്റ്സ്മാന്‍ പുറത്താകണമെങ്കില്‍ പലപ്പോഴും വിക്കറ്റ് നിലം‌പതിച്ചിരിക്കണം. വിക്കറ്റിന്റെ ബെയില്‍‌സുകളിലൊന്ന് താഴെവീണാല്‍ പോലും വിക്കറ്റ് നിലം‌പതിച്ചതായി കണക്കാക്കും. ക്രിക്കറ്റിലെ പുറത്താക്കല്‍ രീതികള്‍ താഴെച്ചേര്‍ക്കുന്നു. ഇതില്‍ ആദ്യത്തെ ആറെണ്ണം മാത്രമാണ് സാധാരണം സംഭവിക്കാറ്. ശേഷിക്കുന്നവ അത്യപൂര്‍വമാണ്.

  • കോട്ട് (പന്തു പിടിക്കുക) - എതിര്‍ടീമിലെ ഫീല്‍ഡര്‍ പന്തു പിടിച്ചു പുറത്താക്കുന്ന രീതിയാണ് കോട്ട് എന്നറിയപ്പെടുന്നത്. ബാറ്റിലോ, ബാറ്റുമായി സ്പര്‍ശിച്ചിരിക്കുന്ന കൈകളിലെ ഉറകളിലോ(ഗ്ലൌസ്) സ്പര്‍ശിക്കുന്ന പന്ത് നിലംതൊടുന്നതിനുമുന്‍പേ എതിര്‍ ടീ‍മിലെ ആരെങ്കിലും പിടിച്ചാല്‍ ബാറ്റ്സ്മാന്‍ പുറത്തുപോകണം. ഇത്തരം പുറത്താക്കലുകളുടെ അവകാശം ബോളറും പന്തു പിടിച്ച ഫീല്‍ഡറും പങ്കുവയ്ക്കുന്നു.
  • ബോള്‍ഡ് (വിക്കറ്റ് വീഴ്ത്തുക)- ബോളര്‍ എറിഞ്ഞ പന്ത് പ്രധാന ബാറ്റ്സ്മാന്റെ വിക്കറ്റ് തെറിപ്പിക്കുന്ന രീതിയാണ് ബോള്‍ഡ്. പന്ത് ബാറ്റില്‍ തട്ടിയാണെങ്കില്‍ക്കൂടി ഈ പുറത്താക്കലിന്റെ മുഴുവന്‍ അവകാശവും ബോളര്‍ക്കായിരിക്കും. നേരത്തേ പറഞ്ഞതുപോലെ സ്റ്റമ്പിന്റെ ബെയില്‍‌സ് താഴെവീണാല്‍ മാത്രമേ ബാറ്റ്സ്മാന്‍ പുറത്താകുകയുള്ളൂ.
  • ലെഗ് ബിഫോര്‍ വിക്കറ്റ് (വിക്കറ്റിനു മുന്നില്‍ കുടുക്കുക) - ക്രിക്കറ്റിലെ ഏറ്റവും വിഷമമേറിയ പുറത്താക്കല്‍ തീരുമാനമാണിത്. ബോളര്‍ എറിയുന്ന പന്ത് ബാറ്റ്സ്മാന്റെ ബാറ്റില്‍ സ്പര്‍ശിക്കുന്നതിനു പകരം സ്റ്റമ്പിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന കാലില്‍ പതിക്കുമ്പോഴാണ് എല്‍ബിഡബ്ല്യു എന്നറിയപ്പെടുന്ന ഈ പുറത്താക്കല്‍ രീതിക്കു സാധ്യത തെളിയുന്നത്. ഇത്തരം അവസരങ്ങളില്‍ എതിര്‍ടീമിലെ കളിക്കാര്‍ ഒന്നടങ്കം ബാറ്റ്സ്മാന്റെ പുറത്താകലിനായി മുറവിളികൂട്ടുന്നു. പന്ത് കാലിലോ കാല്‍‌കവചത്തിലോ(പാഡ്) സ്പര്‍ശിച്ചിരുന്നിലെങ്കില്‍ അതു നേരെ വിക്കറ്റില്‍ പതിക്കുമായിരുന്നു എന്നു നിര്‍വചിച്ച് പുറത്താക്കല്‍ തീരുമാനമെടുക്കേണ്ടത് അമ്പയറാണ്. ഇതിനാല്‍തന്നെ ക്രിക്കറ്റിലെ ഏറ്റവും സങ്കീര്‍ണ്ണമായ തീരുമാനങ്ങളിലൊന്നാണ് വിക്കറ്റിനു മുന്നില്‍ കുടുക്കല്‍. ഇത്തരം പുറത്താക്കലുകളുടെ അവകാശവും ബോളര്‍ക്കു മാത്രമാണ്.
  • റണ്‍ ഔട്ട് (ഓട്ടത്തിനിടയില്‍ പുറത്താകല്‍) - റണ്ണിനായി ഓടുന്നതിനിടെ ബാറ്റ്സ്മാന്‍ ക്രീസിലെത്തും മുന്‍പ് എതിര്‍ടീമിലെ കളിക്കാര്‍ സ്റ്റമ്പ് തെറിപ്പിച്ചാല്‍ ക്രീസിലെത്താന്‍ പരാജയപ്പെട്ട ബാറ്റ്സ്മാന്‍ പുറത്താകുന്നു. മറ്റു പുറത്താകലുകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ പന്തടിച്ചകറ്റിയ ബാറ്റ്സ്മാനും ഓട്ടക്കാരനായി നില്‍ക്കുന്ന ബാറ്റ്സ്മാനും പുറത്താകാനുള്ള സാധ്യത തുല്യമാണ്. ഫീല്‍ഡര്‍മാര്‍ നേരീട്ട് വിക്കറ്റിലേക്കെറിഞ്ഞോ, കൈവശപ്പെടുത്തിയ പന്തുപയോഗിച്ചോ ആണ് ബെയിത്സ് തെറിപ്പിക്കുന്നത്. ഇത്തരം പുറത്താകലുകളുടെ അവകാശം ആരുടെ പേരിലും കുറിക്കാറില്ല. എന്നിരുന്നാലും എറിഞ്ഞു പുറത്താക്കുന്ന ഫീല്‍ഡര്‍മാരുടെ പേര് ചിലപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ചേര്‍ക്കാറുണ്ട്.
  • സ്റ്റം‌മ്പ്ഡ് (സ്റ്റം‌മ്പ് ചെയ്യുക) - പന്തു നേരിടുന്നതിനായി ബാറ്റ്സ്മാന്‍ ചിലപ്പോള്‍ ക്രീസില്‍ നിന്നും അറിഞ്ഞോ അറിയാതെയോ അല്പം മുന്നിലേക്കു നീങ്ങാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പന്തു പിടിക്കുന്ന വിക്കറ്റ് കീപ്പര്‍ ബെയി‌ല്‍‌സ് തെറിപ്പിക്കുന്ന രീതിയാണ് സ്റ്റം‌മ്പ്ഡ് എന്നറിയപ്പെടുന്നത്. വിക്കറ്റ് കീപ്പര്‍ വിക്കറ്റിനോടു ചേര്‍ന്നു നിലയുറപ്പിക്കുന്ന സന്ദര്‍ഭങ്ങളിലാണ് ഇത്തരം പുറത്താകലുകള്‍ക്ക് സാധ്യതകൂടുതല്‍. സ്പിന്‍ബോളര്‍മാര്‍ പന്തെറിയുമ്പോഴാണ് സാധാരണ വിക്കറ്റ് കീപ്പര്‍മാര്‍ ഈ സ്ഥാനത്തു നിലയുറപ്പിക്കുന്നത്. ഈ പുറത്താക്കലിന്റെ അവകാശം ബോളറും വിക്കറ്റ് കീപ്പറും പങ്കിടുന്നു.
  • ഹിറ്റ് വിക്കറ്റ് (വിക്കറ്റില്‍ തട്ടുക) - പന്ത് കളിയിലായിരിക്കുന്ന അവസരങ്ങളില്‍ ബാറ്റ്സ്മാന്റെ ശരീരമോ ബാറ്റോ അറിയാതെ വിക്കറ്റില്‍ തട്ടി ബെയില്‍‌സ് താഴെവീണു പുറത്താകുന്നതിനെയാണ് ഹിറ്റ് വിക്കറ്റ് എന്നു പറയുന്നത്. ബാറ്റ്‌സ്മാന്റെ പിഴവുമാത്രമാണെങ്കിലും ഇത്തരം പുറത്താക്കലുകളുടെ അവകാശം ബോളറുടെ പേരില്‍ കുറിക്കപ്പെടുന്നു.
  • ഹാന്‍ഡില്‍ഡ് ദ് ബോള്‍ (പന്തു കൈകൊണ്ടു തൊടുക) - വിക്കറ്റിലേക്കെറിഞ്ഞ പന്ത് ഫീല്‍ഡിംഗ് ടീമിന്റെ അനുവാദമില്ലാതെ ബാറ്റ്സ്മാന്‍ മനപൂരവം കൈകൊണ്ടെടുത്താല്‍ അയാള്‍ പുറത്താകുന്നു. ഈ പുറത്താക്കലിന്റെ അവകാശം ആര്‍ക്കുമില്ല.
  • ഹിറ്റ് ദ് ബോള്‍ ട്വൈസ് (രണ്ടുതവണ പന്തടിക്കല്‍) - വിക്കറ്റ് സംരക്ഷിക്കാനല്ലാതെ ബാറ്റുപയോഗിച്ച് രണ്ടു തവണ പന്തടിച്ചാല്‍ ബാറ്റ്സ്മാന്‍ പുറത്താകുന്നു. ഇവിടെയും പുറത്താക്കലിന്റെ അവകാശം ആര്‍ക്കുമില്ല.
  • ഫീല്‍ഡറെ തടുക്കല്‍ - പന്തു തടുക്കാന്‍ ശ്രമിക്കുന്ന ഫീല്‍ഡറെ ബാറ്റ്സ്മാന്‍ മനപൂരവം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ അമ്പയര്‍ ബാറ്റ്സ്മാനെ പുറത്താക്കുന്നു. ഇത്തരം പുറത്താക്കലുകളുടെ അവകാശവും ആരുടെയും പേരില്‍ കുറിക്കപ്പെടുന്നില്ല.
  • ടൈംഡ് ഔട്ട് -പുറത്തായ ബാറ്റ്സ്മാനു പകരമെത്തേണ്ട ബാറ്റ്സ്മാന്‍ ക്രീസിലെത്താന്‍ മൂന്നുമിനിറ്റിലേറെ വൈകിയാല്‍ അയാള്‍ പുറത്തായതായി അമ്പയര്‍ പ്രഖ്യാപിക്കുന്നു. ഇതിനെയാണ് ടൈംഡ് ഔട്ട് എന്നു പറയുന്നത്. ഈ പുറത്താക്കലിന്റെ അവകാശവും ആര്‍ക്കുമില്ല.

ഒരു കളിക്കാരന്‍ പുറത്താവാ‍തെ തന്നെ മൈതാനത്തില്‍ നിന്നു പുറത്തുപോകാം. അതായത് പരിക്കു പറ്റുകയോ, അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത്. ഈ പുറത്താകലിനെ ‘ റിട്ടയേര്‍ഡ് ഹര്‍ട്ട് ’ അല്ലെങ്കില്‍ ‘ റിട്ടയേര്‍ഡ് ഇല്‍‘ എന്നുപറയുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ ബാറ്റ്സ്മാന്‍ പുറത്തായതായി പരിഗണിക്കുന്നില്ല. അതേ ഇന്നിങ്‌സില്‍ തന്നെ തന്റെ പരിക്കോ അസുഖമോ ഭേദമാവുകയാണെങ്കില്‍ ആ ബാറ്റ്സ്മാന് തിരികെ വന്ന് ബാറ്റ് ചെയ്യാവുന്നതാണ്. അതേപോലെതന്നെ പരിക്കോ മറ്റ് അസുഖങ്ങളോ ഉണ്ടാവാത്ത ഒരു ബാറ്റ്സ്മാനും മൈതാനത്തില്‍ നിന്നു പുറത്തുപോകാവുന്നതാണ്. ഇങ്ങനെയുള്ള അവസരത്തില്‍ ആ ബാറ്റ്സ്മാന്‍ ‘റിട്ടയേര്‍ഡ് ഔട്ട്‘ ആയതായി പരിഗണിക്കുന്നു. ഒരു കളിക്കാരനും ഇത്തരത്തിലുള്ള പുറത്താകലിന് അവകാശമില്ല.

ഒരു ബാറ്റ്സ്മാന്‍ ഒരു ‘നോ ബോളില്‍‘ ബോള്‍ഡ്, ലെഗ് ബിഫോര്‍ വിക്കറ്റ്, കോട്ട്, സ്റ്റം‌മ്പ്ഡ്, ഹിറ്റ് വിക്കറ്റ് ആയി ഒരിക്കലും പുറത്താവുന്നില്ല.

ഒരു ബോളര്‍ പന്ത് എറിയാതെ തന്നെ ബാറ്റ്സ്മാന്‍ പുറത്താവാറുണ്ട്. ബോളര്‍ പന്ത് എറിയുന്നതിന് മുമ്പായി ‘നോണ്‍ സ്ട്രക്കിങ്‘ എന്ഡില്‍ നില്‍ക്കുന്നബാറ്റ്സ്മാന്‍ ക്രീസിനു വെളിയില്‍ നില്‍ക്കുകയാണെങ്കില്‍ ബോളര്‍ക്ക് ആ ബാറ്റ്സ്മാനെ റണ്‍ ഔട്ടാക്കി പുറത്താക്കാവുന്നതാണ്. കൂടാതെ ഫീല്‍ഡറെ തടസ്സപ്പെടുത്തുമ്പോഴും, റിട്ടയേര്‍ഡ് ഔട്ട് ആകുമ്പോഴും ഒരു ബാറ്റ്സ്മാന്‍ പുറത്താവാറുണ്ട്. ഫീല്‍ഡറെ തടസ്സപ്പെടുത്തുക, പന്ത് കൈകൊണ്ട് തടുക്കുക, ടൈമിഡ് ഔട്ട്, വിക്കറ്റ് സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടിയല്ലാതെ പന്തില്‍ രണ്ട് വട്ടം അടിക്കുക തുടങ്ങിയ പുറത്താവലുകള്‍ സാധാരണ വിരളമായേ സംഭവിക്കറുള്ളൂ.

[തിരുത്തുക] ഫീല്‍ഡിങും വിക്കറ്റ് കീപ്പിങും

ഒരു ഫീല്‍ഡര്‍ ബാറ്റ്സ്മാനെ കൂടുതല്‍ റണ്ണെടുക്കുന്നതില്‍ നിന്നും തടഞ്ഞ് ബോളറെ സഹായിക്കുന്നു.സാധാരണ രണ്ട് വഴികളിലൂടെയാണ് ഇതു ചെയ്യാറുള്ളത്. ക്യാച്ചുകളിലുടെ ബാറ്റ്സ്മാനെ പുറത്താക്കുയും, ബാറ്റ്സ്മാന്‍ അടിക്കുന്ന പന്ത് പിടിച്ചെടുക്കുകയും പന്ത് വിക്കറ്റിലേക്ക് എറുയുന്നതിലൂടെ റണ്‍ ഔട്ടിനുള്ള സാധ്യത ഉണ്ടാക്കുകയും ബാറ്റ്സ്മാന്‍ കൂടുതല്‍ റണ്‍ നേടുന്നത് തടയുകും ചെയ്യുന്നു.

വിക്കറ്റ് കീപ്പര്‍

വിക്കറ്റ് കീപ്പര്‍ ഒരു പ്രത്യേക ഫീല്‍ഡറാണ്. ഇയാള്‍ കളിയിലുടനീളം വിക്കറ്റിനു പുറകില്‍ നില്‍ക്കുന്നു.ബാറ്റ്സ്മാന്‍ അടിക്കുവാന്‍ സാധിക്കാത്ത പന്തുകള്‍ പിടിച്ചെടുക്കുകയും, ബാറ്റ്സ്മാന്‍ ബൈ റണ്ണുകള്‍ നേടുന്നത് തടയുകയും ചെയ്യുക എന്നതാണ് ഇയാളുടെ പ്രധാന ജോലി. ഇതിനു വേണ്ടി വിക്കറ്റ് കീപ്പര്‍ ഒരു പ്രത്യേക തരത്തിലുള്ള കൈയ്യുറകള്‍ ധരിക്കുന്നു.( ഇത്തരത്തിലുള്ള കൈയ്യുറകള്‍ ധരിക്കുവാന്‍ അനുവദമുള്ള ഒരേ ഒരു ഫീല്‍ഡര്‍ ) കൂടാതെ വിക്കറ്റ് കീപ്പര്‍ കാലുകളില്‍ പാഡുകള്‍ ധരിക്കറുണ്ട്. ഒരു ബാ‍റ്റ്മാന്റെ ബാറ്റിലുരസി പോകുന്ന പന്തുകള്‍ നിലം തൊടുന്നതിന് മുമ്പ് പിടിച്ച് പുറത്തക്കുന്നതിനുള്ള സാധ്യത വളരെയധികം ഉള്ള ഒരു ഫീല്‍ഡറാണ് വിക്കറ്റ് കീപ്പര്‍ ( വിക്കറ്റ് കീപ്പര്‍ വിക്കറ്റിനു പുറകില്‍ നില്‍ക്കുന്നു എന്നുള്ളതിനാല്‍ ). ബാറ്റ്സ്മാന്റെ ബാറ്റില്‍ കട്ടിയായി ഉരസുന്ന പന്തുകള്‍ സാധാരണ സ്ലിപ്പിലാണ് വരാറുള്ളത്. ബാറ്റ്സ്മാനെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ഒരേ ഒരു ഫീല്‍ഡര്‍ വിക്കറ്റ് കീപ്പറാണ്. ബോള്‍ ചെയ്യുന്നതിന് മുമ്പായി വിക്കറ്റ് കീപ്പറോ അദ്ദേഹത്തിന്റെ ഉപകരണത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ പോപ്പിഗ് ക്രീസിനു മുമ്പില്‍ വരുകയാണെങ്കില്‍ അത് ഒരു നോബോളായി പരിഗണിക്കപ്പെടുവാന്‍ അനുവാദമുണ്ട്.

[തിരുത്തുക] വിവിധ ക്രിക്കറ്റ് മത്സരങ്ങള്‍

ക്രിക്കറ്റില്‍ പലരൂപത്തില്‍ മത്സരങ്ങള്‍ അരങ്ങേറുന്നുണ്ട്. എങ്കിലും അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് മൂന്നുതരം മത്സരങ്ങളാണ്. ടെസ്റ്റ് ക്രിക്കറ്റ്, ഏകദിന ക്രിക്കറ്റ്, ട്വെന്റി20 ക്രിക്കറ്റ്.

[തിരുത്തുക] ടെസ്റ്റ് ക്രിക്കറ്റ്

ഒരു ടീം രണ്ടുവീതം മൊത്തം നാല് ഇന്നിംഗ്സുകള്‍ അഞ്ചു ദിവസങ്ങളിലായി കളിക്കുന്ന ക്രിക്കറ്റ് രൂപമാണ് ടെസ്റ്റ് ക്രിക്കറ്റ്. 1877ലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തോടെയാണ് ഈ രൂപം പ്രചാരത്തിലെത്തിയത്. 1877 മാര്‍ച്ച് 15നാണ് ആദ്യത്തെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരം അരങ്ങേറിയത്. ഓസ്ട്രേലിയയായിരുന്നു പ്രസ്തുത മത്സരത്തിലെ ജേതാക്കള്‍.

നാളിതുവരെ 1800ല്‍ അധികം ടെസ്റ്റ് മത്സരങ്ങള്‍ രാജ്യാന്തര തലത്തില്‍ അരങ്ങേറിയിട്ടുണ്ട്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. ബംഗ്ലാദേശാണ് ഏറ്റവുമൊടുവില്‍ (2000ല്‍) ടെസ്റ്റ് പദവി നേടിയ രാജ്യം.

[തിരുത്തുക] ടെസ്റ്റ് ക്രിക്കറ്റ് ടീമുകള്‍

രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍ അംഗീകരിച്ച ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യങ്ങള് താഴെപ്പറയുന്നവയാണ്‍`.

  • ഇന്ത്യ
  • ഇംഗ്ലണ്ട്
  • ഓസ്ട്രേലിയ
  • ദക്ഷിണാഫ്രിക്ക
  • ന്യൂസിലന്‍ഡ്
  • പാക്കിസ്ഥാന്‍
  • ബംഗ്ലാദേശ്
  • വെസ്റ്റ് ഇന്‍ഡീസ് (കരീബിയന്‍ രാജ്യങ്ങളെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്നു)
  • സിംബാബ്‌വേ
  • ശ്രീലങ്ക

[തിരുത്തുക] ഏകദിന ക്രിക്കറ്റ്

1963ല്‍ ഇംഗ്ലീഷ് ആഭ്യന്തര ലീഗിലാണ് നിയന്ത്രിത ഓവര്‍ അഥവാ ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കം കുറിച്ചത്. പല ദിവസം നീണ്ടു നില്‍ക്കുന്ന മത്സരങ്ങള്‍ കാണികള്‍ക്ക് വിരസമാകുന്നു എന്ന കണ്ടെത്തലായിരുന്നു നിയന്ത്രിത ഓവര്‍ മത്സരങ്ങളെപ്പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. 1971-ല്‍ ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഒരു ടെസ്റ്റ് മത്സരത്തെ മഴ മുടക്കിയപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യാന്തരതലത്തിലെ ആദ്യ നിയന്ത്രിത ഓവര്‍ മത്സരം നടത്തപ്പെട്ടു. ക്രമേണ ഏകദിന ക്രിക്കറ്റ് ജനകീയമായി. 1975ലെ ക്രിക്കറ്റ് ലോകകപ്പോടെ ക്രിക്കറ്റ് ടെലിവിഷന്‍ കാണികളെയും നേടിത്തുടങ്ങി. കാലക്രമത്തില്‍ ഒട്ടേറെ പരിഷ്കാരങ്ങള്‍ ഏകദിനക്രിക്കറ്റില്‍ നടപ്പാക്കി. ഓവറുകളുടെ എണ്ണം പല രാജ്യങ്ങളിലും പലതായിരുന്നത് 50 ആയി നിജപ്പെടുത്തി. 1990കളില്‍ ഓരോ ടീമിലും പ്രത്യേക നിറങ്ങളിലുള്ള ഔദ്യോഗിക വേഷങ്ങള്‍ നിലവില്‍ വന്നു. പകല്‍ സമയം മാത്രം എന്നതുമാറി ഏകദിന മത്സരങ്ങള്‍ പകലും രാത്രിയുമായും കളിച്ചുതുടങ്ങി. ഇവയൊക്കെ ഏകദിന ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

[തിരുത്തുക] ഏകദിന ക്രിക്കറ്റ് ടീമുകള്‍

  • ഇന്ത്യ
  • ഇംഗ്ലണ്ട്
  • ഓസ്‌ട്രേലിയ
  • ദക്ഷിണാഫ്രിക്ക
  • ന്യൂസിലന്‍ഡ്
  • പാക്കിസ്ഥാന്‍
  • ബംഗ്ലാദേശ്
  • വെസ്റ്റ് ഇന്‍ഡീസ്
  • സിംബാബ്‌വേ
  • ശ്രീലങ്ക
  • അയര്‍ലണ്ട് (താല്‍ക്കാലിക അംഗീകാരം)
  • ബെര്‍മുഡ (താല്‍ക്കാലിക അംഗീകാരം)
  • കാനഡ (താല്‍ക്കാലിക അംഗീകാരം)
  • കെനിയ (താല്‍ക്കാലിക അംഗീകാരം)
  • ഹോളണ്ട്(താല്‍ക്കാലിക അംഗീകാരം)
  • സ്കോട്ട്‌ലന്‍ഡ് (താല്‍ക്കാലിക അംഗീകാരം)
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu