ഗരുഡപുരാണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചുകൊടുത്ത രൂപത്തില്‍ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങള്‍ ഉള്‍പ്പെട്ട പുരാണം. പൂര്‍വ്വഭാഗത്തില്‍ വ്യാകരണം, വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും രത്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രതിപാദിച്ചിരിക്കുന്നു. അത്മാവിന്റെ മരണാനന്തരജീവിതമാണ് ഉത്തരാര്‍ദ്ധത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഗരുഡന്റെ ഉല്പത്തിയും സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്.
വൈഷ്ണവര്‍ ഇതിന് വലിയ പ്രാധാന്യം കല്‍പിക്കുന്നു.