ചുംബനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുംബനം എന്നത് ചുണ്ടു കൊണ്ടുള്ള സപര്‍ശനം ആണ്. സാധാരണയായി ചുണ്ടു കൊണ്ട് ചുണ്ടുകളില്‍ സ്പര്‍ശിക്കുന്നതാണ് ചുംബനം എങ്കിലും ചുണ്ടുകൊണ്ട് മറ്റൊരാളുടേ ഏത് ഭാഗത്ത് സ്പര്‍ശിക്കുന്നതിനേയും ചുംബനം എന്ന പറയാം. സ്നേഹത്തിന്‍റെ അടയാളമായാണ് ചുംബനത്തെ കരുതുന്നത്. അമ്മ മക്കളെ ചുംബിക്കുന്നത് കവിളിലോ നെറ്റിയിലോ ആണെങ്കില്‍ പ്രണയിക്കുന്നവര്‍ ചുണ്ടുകള്‍ തമ്മില്‍ ഉരസിയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. അനുഗ്രഹം തരുന്നതിനായി നെറ്റിയില്‍ ചുംബിക്കുന്നത് ആത്മീയനേതാക്കളുടെ രീതിയാണ്. ചുംബനത്തിന് പ്രാദേശിക വ്യത്യാസം ഉണ്ടാകാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ചുംബനം പരസ്യമായി ചെയ്യാറുള്ള കാര്യമാണെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പരസ്യമായി ചുംബിക്കുന്നത് അനുചിതമെന്നോ പരസ്യമായ ലൈംഗികചേഷ്ടയെന്നോ കണക്കാക്കപ്പെട്ടേക്കാം. എങ്കിലും പല നഗരങ്ങളിലും പരസ്യമായി ചുംബനം കണ്ണില്‍പെടാറുണ്ട്. ജീവന്‍ രക്ഷിക്കാനായി കൃത്രിമശ്വാസോച്ഛാസം നല്‍കുന്നതിനെ ജീവന്റെ ചുംബനം (kiss of life) എന്നു പറയാറുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഉത്ഭവം
ഈ ആചാരത്തിന് എത്രകാലം പഴക്കമുണ്ടെന്ന് ഇതു വരെ നരവംശശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടില്ല. മനശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ കൊച്ചു കുഞ്ഞിന് ഏറ്റവും കൂടുതല്‍ ലൈംഗിക സംതൃപ്തി ലഭിക്കുന്നത് അതിന്റെ വായിലും നാക്കിലുമാണ്. [2] കാരണം കുഞ്ഞ് ജനിക്കുമ്പോള്‍ ഏറ്റവും കൂടുല് നാഡികള്‍ വികസിച്ചിട്ടുള്ള ഭാഗം അതിന്റെ വായിലാണ്. തിരിച്ചറിയാനുള്ള സ്പര്‍ശന അവയവമായി കുഞ്ഞുങ്ങള്‍ വായ് ഉപയോഗിക്കുകയും എന്തു കിട്ടിയാലും വായിലിടുന്നതും ആ വസ്തുവിനെക്കുറിച്ച് അറിയാനാണ്[3] മറ്റ് അവയവങ്ങളളുടെ നാഡീ വ്യവസ്ഥ വളരുന്നതോടെ ഈ പ്രക്രിയ അപ്രത്യക്ഷമാകുമെങ്കിലും [4] ചുണ്ടു കൊണ്ടുള്ള ഉദ്ദീപനം വയസ്സാകുന്നവരെ നിലനില്‍കാറുണ്ട്.
മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കേ ചുംബനം നിലനിന്നിരുന്നു എന്നു കരുതണം. മറ്റു മൃഗങ്ങളിലും ഇതേ പോലെയോ ഇതിനു സമാനമായതോ ആയ ചേഷ്ടകള്‍ കാണാന്‍ സാധിക്കും.[5] ചില മൃഗങ്ങളില്‍ ഇത് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന രീതിയിലാണെങ്കില്‍ ചില മൃഗങ്ങളില്‍ ഇത് ഇണയുടെ മണം പിടിക്കാനും തദ്വാരാ നല്ല ചേര്‍ച്ചയുള്ള ഇണയെ കണടെത്താനും വേണ്ടിയാണ്. മൃഗങ്ങള്‍ ഫിറമോണ്‍ എന്ന പേരില്‍ ഒരു തരം ഗന്ധം പുറപ്പെടുവിക്കുമെന്നും ഇത് ഇണകളെ അകര്‍ഷിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. കൂടുതല്‍ വികസിച്ച മൃഗങ്ങളില്‍ (മനുഷ്യന്‍ തൂടങ്ങിയവ) ഫിറമോണിന്റെ ഗന്ധം ലഭിക്കാനായി വളരെ അടുത്ത് പോകേണ്ടതായി വരാം.
ഒരു പെണ്ണ് അവളുടെ കോശത്തിന്‍റെ കോശപ്രതിസാമ്യതാ കോമ്പ്ലക്സിനെ (Major histocompatibility complex) [6] അപേക്ഷിച്ച് തുലോം വ്യത്യസ്തമായ (എം.എച്ച്.സി) ഉള്ള പുരുഷനോട് കൂടുതല്‍ അടുപ്പം കാണിക്കും എന്നും ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ട്.[7] ഇത് ജനിതകമായി സംഭവിക്കുന്നതാണ്. കൂടുതല്‍ പ്രതിരോധമുള്ള തലമുറയെ സൃഷ്ടിക്കാനുള്ള പ്രകൃതിയുടെ ഒരു പ്രത്യേക രീതിയാണ് ഇത്. മനുഷ്യരിലും ഇത് കണ്ടു വരുന്നുണ്ട്. സാധാരണക്കാരന്റെ ഭാഷയില്‍ പറയുന്ന രാസ-ആകര്‍ഷണം (Chemical attraction) ഒരു പക്ഷേ ഇതായിരിക്കാം. [8]
[തിരുത്തുക] തരങ്ങള്‍
[തിരുത്തുക] വാത്സല്യത്തോടെയുള്ള ചുംബനം
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ പരസ്പര ബഹുമാനവും വാത്സല്യവും സ്നേഹവും കാണിക്കുന്നത് കവിളുകളില്‍ ഉമ്മവച്ചാണ്. ചില സ്ഥലങ്ങളില്‍ കവിളുകളില്‍ മൂന്നു പ്രാവശ്യം മാറി മാറി ഉമ്മവയ്ക്കേണ്ടതുണ്ട്. ഇത് പരസ്പരം ചെയ്യുകയും വേണം. സ്വാഗതം ചെയ്യുമ്പോഴോ വിട ചൊല്ലുമ്പോഴോ ഈ രീതി അവലംബിക്കാം. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത് പെണ്ണും പെണ്ണും തമ്മിലോ ആണും പെണ്ണും തമ്മിലോ ആണ് ചെയ്യുന്നതെങ്കില്‍ ചില മധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ഇത് ആണുങ്ങള്‍ തമ്മിലും ചെയ്തു വരാറുണ്ട്.
കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുന്നത് ലോകത്തെവിടേയും കണ്ടുവരുന്ന രീതിയാണ്. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവര്‍ക്കും ചുംബനം നല്‍കുന്നു. ഇത് സ്നേഹത്തിന്‍റെ പാരിതോഷികമായാണ് പലരും കരുതുന്നത്.
[തിരുത്തുക] പ്രേമഭാവമുള്ള ചുംബനം
[തിരുത്തുക] പ്രശസ്തമായ ചുംബനങ്ങള്‍
[തിരുത്തുക] പ്രമാണാധാരസൂചി
- ↑ http://www.pdb.org/robohelp_f/#site_navigation/citing_the_pdb.htm
- ↑ എം. ജോണ്‍, ഡാര്‍ളി; സാം ഗ്ലക്സ്നെര്‍ഗ്, റൊണാള്‍ഡ് എ. കിഞ്ച്ല [1981] (1991). Psychology, 5ത് (in ഇംഗ്ലീഷ്), Englewood cliffs, New Jersey: Prince Hall.
- ↑ ലോറ, ഇ. ബെര്‍ക് (2003). Child Development. പിയേര്‍സണ്‍ എഡുക്കേഷന്‍, സിംഗപ്പൂര്‍. ISBN 81-7808-854-1.
- ↑ ഡോഡ്ജ്, എല്‍.; പീറ്റര്‍ എസ്. ഫെര്‍നാള്‍ഡ് [1946]. Introduction to Psychology. USA: W.C.Brown Publishers. ISBN 0-697-06574-x.
- ↑ http://news.bbc.co.uk/2/hi/uk_news/scotland/3183516.stm
- ↑ http://biology.plosjournals.org/perlserv/?request=get-document&doi=10%2E1371%2Fjournal%2Epbio%2E0040046
- ↑ http://www.ncbi.nlm.nih.gov/entrez/query.fcgi?cmd=Retrieve&db=pubmed&dopt=Abstract&list_uids=15777804
- ↑ http://links.jstor.org/sici?sici=0962-8452(19950622)260%3A1359%3C245%3AMMPIH%3E2.0.CO%3B2-Y