ജൈനമതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Part of a series on ജൈനമതം |
|
ചരിത്രം |
|
അടിസ്ഥാനശിലകള്‍ |
|
പ്രധാന ആശയങ്ങള്‍ |
|
പ്രമുഖ ജൈനമതവിശ്വാസികള്‍ |
|
Practices and Attainment |
|
Jainism by Region |
|
Sects of Jainism |
|
സാഹിത്യം |
|
Comparative Studies |
ജൈനിസം അഥവാ ജൈന ധര്‍മ്മം പുരാതന ഇന്ത്യയില്‍ ഉടലെടുത്ത മതവിഭാഗമാണ്. ആധുനിക കാലഘട്ടത്തില്‍ ജൈന മതത്തിന്റെ സ്വാധീനം നേര്‍ത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങള്‍ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. നാല്‍പതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് സാന്നിധ്യമറിയിക്കുന്നത്.