New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഡാര്‍ജിലിംഗ് - വിക്കിപീഡിയ

ഡാര്‍ജിലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡാര്‍ജിലിംഗ്
ഡാര്‍ജിലിംഗ്

ഇന്ത്യന്‍ യൂണിയനില്‍ പശ്ചിമ ബംഗാളിലെ ഒരു നഗരമാണ് ഡാര്‍ജിലിംഗ്. ഡാര്‍ജിലിംഗ് ജില്ലയുടെ തലസ്ഥാ‍നമായ ഈ നഗരം ഹിമാലയത്തിലെ ശിവാലിക് മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍(6,982 അടി) ഉയരത്തിലാണ് ‍ സ്ഥിതി ചെയ്യുന്നത്. ഡാര്‍ജിലിംഗ് എന്ന വാക്കിന്റെ ഉല്‍ഭവം രണ്ട് ടിബറ്റന്‍ വാക്കുകളില്‍ നിന്നാണ് - ഇടിവെട്ട് എന്ന അര്‍ത്ഥമുള്ള ഡോര്‍ജെ, സ്ഥലം എന്നര്‍ത്ഥമുള്ള ലിങ്ങ് എന്നിവ കൂടിച്ചേര്‍ന്ന ഇടിവെട്ടിന്റെ നാടാണ് ഡാര്‍ജിലിംഗ്. ബ്രിട്ടിഷ് രാജിന്റെ കാലത്ത് ഡാര്‍ജിലിംഗിന്റെ ശീതകാലാവസ്ഥ കാരണം വേനല്‍ക്കാലത്ത് അവിടം ഒരു സുഖവാസകേന്ദ്രമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകള്‍

ഡാര്‍ജിലിംഗ് ചായ, ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത, യുനെസ്‌കോ-യുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാര്‍ജിലിംഗ് ലോകപ്രശസ്തമാണ്. ആയിരത്തി എണ്ണൂറുകളുടെ മധ്യത്തില്‍ ബ്രിട്ടീഷുകാര്‍ ഡാര്‍ജിലിംഗ് വികസിപ്പിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളവയാണ് ചായത്തോട്ടങ്ങള്‍. അവിടുത്തെ ചായത്തോട്ടക്കാര്‍ പലതരം ‘കറുത്ത ചായ’ വിഭാഗങ്ങളും ഫെര്‍മന്റേഷന്‍ വഴി ലോകത്തിലേ തന്നെ മേല്‍ത്തരം പല ചായക്കൂട്ടുകളും ഉണ്ടാക്കിയിരുന്നു. ഡാര്‍ജിലിംഗ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത 1999-ല്‍ ഒരു വിശ്വ പാരമ്പര്യ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യയില്‍ ആവി എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ഈ പാതകളിലൊന്നാണിത്.

ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും പല ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ വിദ്യാഭ്യാസം നടത്തുന്ന അനവധി ബ്രിട്ടീഷ് രീതിയിലുള്ള പബ്ലിക് സ്കൂളുകള്‍ ഡാര്‍ജിലിംഗിലുണ്ട്. 1980-കളില്‍ ഈ നഗരവും ഇതിനോടു ചേര്‍ന്നു കിടക്കുന്ന കലിംപോങ്ങ് എന്ന പ്രദേശവും ചേര്‍ത്ത് ഗോര്‍ഖ്‌ലാന്‍ഡ് എന്നൊരു രാജ്യമാക്കണമെന്ന ഒരു വിഭജനവാദം ഉടലെടുത്തിരുന്നു. എന്നാല്‍ സ്വയംഭരണാവകാശമുള്ള ഒരു തദ്ധേശ വികസന സമിതിയുടെ രൂപീകരണത്തോടെ കഴിഞ്ഞ ഒരു ദശാബ്ദമായി ഈ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളുടെ തള്ളിക്കയറ്റവും ആസൂത്രിതമല്ലാത്ത നഗരവല്‍ക്കരണവും മൂലം പരിസ്ഥിതി വിവഭങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതു കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടുത്തെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കൊണ്ടിരിക്കുന്നു.

[തിരുത്തുക] ചരിത്രം

ഡാര്‍ജിലിംഗിന്റെ ചരിത്രം നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, ബംഗാള്‍ എന്നിവയുടേതുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. 19-ആം നൂറ്റാണ്ടിന്റെ ആദ്യ ഭാഗം വരെ ലെപ്ചാ വംശജര്‍[1] താമസിച്ചിരുന്ന ഡാര്‍ജിലിംഗ് പ്രദേശം നേപ്പാളിലേയും സിക്കിമിലേയും രാജവംശങ്ങള്‍ [2] മാറി മാറി ഭരിക്കുകയായിരുന്നു.1828ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കുറച്ച് ഉദ്യോഗസ്ഥര്‍ സിക്കിമിലേക്ക് പോകുന്ന വഴി ഡാര്‍ജിലിംഗില്‍ താമസിക്കുകയും ബ്രിട്ടീഷ് പട്ടാളക്കാരുടെ സുഖവാസ കേന്ദ്രമായി ഡാര്‍ജിലിംഗിനെ തീര്‍ച്ചപ്പെടുത്തുകയും ചെയ്തു.[3][4] 1835ല്‍ സിക്കിമിലെ ചോഗ്യാലില്‍ നിന്നും കമ്പനി ഡാര്‍ജിലിംഗിനെ പാട്ടത്തിനെടുത്തു. [2] ഇവിടെ ഒരു മലയോര സുഖവാസകേന്ദ്രം പണിചെയ്യേണ്ടതിന്റെ ചുമതല കമ്പനിയിലെ ഒരു ഭിഷഗ്വരനായിരുന്ന ആര്‍തര്‍ കാംബെല്ലിനും ലഫ്റ്റനന്റ്.നേപ്പിയര്‍ക്കും (പിന്നീട് ഇദ്ദേഹം മഗ്ദലയിലെ ലോര്‍ഡ് നേപ്പിയര്‍ എന്ന് അറിയപ്പെട്ടു) ആയിരുന്നു.

Darjeeling Himalayan Railway, in 1921
Darjeeling Himalayan Railway, in 1921

1841ല്‍ ബ്രിട്ടിഷുകാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തേയിലത്തോട്ടങ്ങള്‍ ആരംഭിച്ചു. ഈ പരീക്ഷണങ്ങള്‍ വിജയിച്ചതിന്റെ ഫലമായി 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഡാര്‍ജിലിംഗ് നഗരത്തിന് ചുറ്റും തേയില പ്ലാന്റേഷനുകള്‍ ഉയര്‍ന്ന് വന്നു. .[5] സിക്കിമും കമ്പനിയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1849ല്‍ ഡാര്‍ജിലിംഗ് ബ്രിട്ടീഷ് ഇന്ത്യന്‍ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടു.[3] ഈ കാലയളവില്‍ കെടിടം പണിയ്ക്കും തേയിലത്തോട്ടങ്ങളിലേയ്ക്കും മറ്റ് കാര്‍ഷികജോലികള്‍ക്കുമായി നേപ്പാളില്‍ നിന്ന് ജോലിക്കാര്‍ ഡാര്‍ജിലിംഗിലേക്ക് കുടിയേറിപ്പാര്‍ത്ത് തുടങ്ങി.[4] സ്കോട്ടിഷ് മിഷനറിമാര്‍ താമസക്കാരായ ഇംഗ്ലീഷുകാര്‍ക്ക് വേണ്ടി തുടങ്ങിയ വിദ്യാലയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പിന്നീട് ഒരു വിദ്യാഭ്യാസ കേന്ദ്രമായി ഡാര്‍ജിലിംഗ് അറിയപ്പെടുന്നതിന്റെ മുന്നോടിയായി. 1881-ല്‍ ഡാര്‍ജിലിംഗ് ഹിമാലയന്‍ റയില്വേ പ്രവര്‍ത്തനമാരംഭിച്ചത് പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടി. [6]

1898-ല്‍ ഒരു വലിയ ഭൂകമ്പം ഡാര്‍ജീലിംഗിനെ പിടിച്ചു കുലുക്കി. ഈ ഭൂകമ്പം (“ഡാര്‍ജീലിങ്ങ് ഡിസാസ്റ്റര്‍”) ആ നഗരത്തിനും അവിടുത്തെ ജനങ്ങള്‍ക്കും വന്‍ നാശനഷ്ടം വരുത്തി വച്ചു.[7] [8]

ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ഡാര്‍ജീലിംഗിനെ ആദ്യം Non-Regulation District (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ ഒരു ഭരണ സംവിധാനം) [9])ആയിരുന്നതിനാല്‍ മറ്റ് ഭരണ പ്രദേശങ്ങളിലെ നിയമങ്ങള്‍ അവിടെ ബാധകമായിരുന്നില്ല. 1905-ലെ ബംഗാള്‍ വിഭജനം മൂലം ഡാര്‍ജീലിംഗ് രാജഷാഹി ഡിവിഷന്റെ ഭരണത്തിന്‍ കീഴില്‍ വന്നു.[10] 1919-ല്‍ ഈ പ്രദേശത്തെ ഒരു പിന്നോക്ക പ്രദേശമായി പ്രഖ്യാപിച്ചു.[9] ഡാര്‍ജീലിംഗിലെ വേനല്‍ക്കാലങ്ങളില്‍ ഡാര്‍ജീലിംഗ് സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് ഭരണ വര്‍ഗ്ഗം ആയിരുന്നു അവിടുത്തെ വരേണ്യ വര്‍ഗ്ഗം. പിന്നിട് കൊല്‍കൊത്തയിലെ പണക്കാരായ ആള്‍ക്കാരും, നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരും, ജന്മിമാരും ഒക്കെ ഡാര്‍ജീലിംഗ് സന്ദര്‍ശിക്കാന്‍ തുടങ്ങി.[11] നഗരം പതുക്കെ ഒരു വിനോദ സഞ്ചാര കേന്ദ്രമാകാന്‍ തുടങ്ങി. അത് കുന്നുകളുടെ രാജ്ഞി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി".[12] വളരെ കുറച്ച് ജനങ്ങള്‍ മാത്രം വസിച്ചിരുന്ന പ്രദേശം ആയിരുന്നത് കൊണ്ട് ഇന്‍ഡ്യന്‍ സ്വാതന്ത്രസമരവുമായി ഈ നഗരം അധികം ബന്ധപ്പെട്ടിരുന്നില്ല. പക്ഷെ 1930-ല്‍ അന്നത്തെ ബംഗാള്‍ ഗവര്‍ണ്ണറായിരുന്ന സര്‍ ജോണ്‍ ആന്‍ഡേര്‍സനുനേരെ പാളിപ്പോയ ഒരു വധശ്രമം സ്വാതന്ത്രസമരസേനാനികള്‍ നടത്തുകയുണ്ടായി.

1947-ല്‍ ഭാരതത്തിന് സ്വാതന്ത്യം കിട്ടിയതിനുശേഷം, ഡാര്‍ജീലിങ്ങ് വെസ്റ്റ് ബംഗാളിന്റെ ഭാഗമായിത്തീര്‍ന്നു. ഡാര്‍ജീലിങ്ങ്, കുര്‍സിയോങ്ങ്, കലിമ്പോങ്ങ് പട്ടണങ്ങളും ടെറാറിയുടെ ചില ഭാഗങ്ങളും ചേര്‍ത്ത് ഒരു പുതിയ ജില്ല തന്നെ രൂപീകരിക്കപ്പെട്ടു. 1980-ല്‍ ടിബറ്റ് ചൈനയുടെ ഭാഗമായപ്പോള്‍ ആയിരക്കണക്കിനു തിബത്തുകാര്‍ അഭയാര്‍ത്ഥികളായി ഡാര്‍ജീലിങ്ങിലേക്ക് കുടിയേറി. വൈവിധ്യമായ ഈ കുലങ്ങള്‍ക്കിടയിലുണ്ടായ‍ സാമൂഹികവും-സാമ്പത്തികവുമായ പല അന്തരങ്ങളും സംഘര്‍ഷങ്ങളുടെ വക്ക് വരെ എത്തി. തുടര്‍ന്ന് ഗോര്‍ഖലാന്റെന്നും കാമട്ടപ്പൂര്‍ എന്നും ഉള്ള രണ്ട് സംസ്ഥാനങ്ങള്‍ വേണമെന്ന് ആവശ്യം ഉയരുകയും എണ്‍പതുകളില്‍ അത് ശക്തി പ്രാപിക്കുകയും ചെയ്തു. ഈ സമയത്ത് ഗോര്‍ക്ക നാ‍ഷണല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന സംഘടന ആഹ്വാനം ചേര്‍ത്ത നാല്‍പ്പത് ദിവസം നീണ്ട സമരം പിന്നീട് വഷളാകുകയും, പട്ടണത്തില്‍ അക്രമം അഴിഞ്ഞാടുകയും ചെയ്തതോടു കൂടി സമാധാനം പുനസ്ഥാപിക്കാന്‍ ഭാരതീയ സേന അവിടെ കൊണ്ട് വരീക്കപ്പെട്ടു. സുഭാഷ് ഗിഷിങ്ങിന്റെ നേതൃത്വത്തില്‍ ഡാര്‍ജീലിങ്ങ് ഗോര്‍ക്ക ഹില്ല് കൌണ്‍സില്‍ ഉണ്ടായതോടു കൂടി സംഘര്‍ഷങ്ങള്‍ക്ക് വലിയ തോതില്‍ അയവുണ്ടായി.[13] DGHC-ക്ക് ഭാഗികമായ അധികാരങ്ങള്‍ സംസ്ഥാനം ഭരിക്കാന്‍ നല്‍കുകയുണ്ടായി. പിന്നീട് ഈ സംഘടന "ഡാര്‍ജീലിങ്ങ് ഗോര്‍ക്ക ഓട്ടോനോമസ്സ് ഹില്‍ കൌണ്‍സില്‍" (DGAHC) എന്ന് പുനര്‍നാമകരണം ചെയ്യപെട്ടു. ഇന്ന് ഡാര്‍ജീലിങ്ങില്‍ സമാധാനം പുലരുന്നുവെങ്കിലും പുതിയ സംസ്ഥാനത്തിനായുള്ള ആവശ്യം ഇന്നും നിലനില്‍ക്കുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

മൌണ്ട് കാഞ്ചന്‍‌ഗംഗയില്‍ നിന്ന് നോക്കുമ്പോല്‍ കാണുന്ന ടൈഗര്‍ കുന്നുകള്‍.
മൌണ്ട് കാഞ്ചന്‍‌ഗംഗയില്‍ നിന്ന് നോക്കുമ്പോല്‍ കാണുന്ന ടൈഗര്‍ കുന്നുകള്‍.

ഡാര്‍ജീലിങ്ങ് സ്ഥിതി ചെയ്യുന്നത് രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തിനാല് മീറ്ററിനും ആറായിരത്തി തൊള്ളായിരത്തി എണ്‍പത്തി രണ്ട് മീറ്ററിനും ഇടയില്‍ പൊക്കത്തില്‍[14],‍ ഡാര്‍ജീലിങ്ങ് ഹിമായലന്‍ കുന്നുകളിലുള്ള ഗും എന്നയിടത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് തുടങ്ങുന്ന ഡാര്‍ജീലിങ്ങ്-ജലപഹാര്‍ മലനിരകളിലാണ്‍. ഈ മലനിരകള്‍ക്ക് ഇംഗ്ലീഷ് അക്ഷരമായിലെ Y എന്ന ആകൃതിയാണ്. ഇതിന്റെ അടിഭാഗം കടപഹാറിലും ജലപഹാറിലുമായി നില്‍ക്കുകയും, മുകള്‍ തറ്റങ്ങള്‍ നിരീക്ഷണ മലകളുടെ വടക്കോട്ട് നില്‍ക്കുകയും ചെയ്യുന്നു.. വടക്ക്-കിഴക്ക് അറ്റം പൊടുന്നനേ താഴ്ന്ന് ലെബോങ്ങ് ചുരത്തില്‍ അവസാനിക്കുകയും, വടക്ക്-പടിഞ്ഞാറേ അറ്റം വടക്ക് മൂലയിലൂടെ കടന്ന് ടുക്‍വേര്‍ ചായത്തോട്ടത്തിനടുത്തുള്ള താഴ്വരയില്‍ അവസാനിക്കുകയും ചെയ്യുന്നു.[2]

ഡാര്‍ജീലിങ്ങ്, സദര്‍ സബ്-ഡിവിഷനിലെ പ്രധാനപ്പെട്ട ഒരു പട്ടണവും, ആ ജില്ലയുടെ തലസ്ഥാനവുമാ‍ണ്. ഡാര്‍ജീലിങ്ങ് പട്ടണം അടക്കം, ഈ ജില്ലയുടെ അധികം ഭാഗവും ഷിവാലിക്ക് മലകളില്‍ (കീഴ് ഹിമാലയം) ആണുള്ളത്. ഇവിടത്തെ മണ്ണ് മുഖ്യമായും ഹിമാലയത്തിലെ മണല്‍ക്കല്ലുകളും ചരലുകളും പരിവര്‍ത്തനം ചെയ്ത് പൊടിഞ്ഞുണ്ടായതാണ്. എങ്കിലും ഈ മണ്ണ ഉറച്ചതല്ല ( മഴ വെള്ളം പിടിച്ച് സൂക്ഷിച്ച് വയ്ക്കാനുള്ള കഴിവ് ഈ മണ്ണിനില്ല), അത് കൊണ്ട് തന്നെ ഇവിടെ കൃഷിക്ക് യോഗ്യമല്ല. വളരെ ചെങ്കുത്തായ പ്രകൃതിയും അയഞ്ഞ മണ്ണുമാണ് ഇവിടെയുള്ളതെന്നതിനാല്‍ ഇവിടെ മഴക്കാലത്ത് മണ്ണൊലിപ്പ് സര്‍വ്വസാധാരണമാണ്. ഇന്ത്യന്‍ മാനദണ്ഡകാര്യാലയത്തിന്റെ അഭിപ്രായത്തില്‍ , ഈ പട്ടണം ഇന്ത്യനും യൂറേഷ്യനുമായ ടെക്റ്റോണിക്ക് പേറ്റുകള്‍ ചേരുന്നിടമാകയാല്‍ seismic zone-IV എന്ന വിഭാഗത്തില്‍പ്പെടും, (ഒന്ന് മുതല്‍ അഞ്ച് വരെയുള്ള നിലവാരത്തിലാണ് ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിക്കുന്നത്), അതിനാല്‍ തന്നെ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്[15]. ഡാര്‍ജീലിങ്ങ് കുന്നുകള്‍ ഉയരം കൂടിയ മറ്റ് കുന്നുകളുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞ് മൂടിയ ഹിമാലയം ഇവിടുന്ന് നോക്കിയാല്‍ കുറച്ച് ദൂരെയായി ഉയരത്തില്‍ കാണാവുന്നതാണ്. മൌണ്ട് കാഞ്ചന്‍‌ഗംഗ (എണ്ണായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ഒന്ന് മീറ്റര്‍ അല്ലെങ്കില്‍ ഇരുപത്തി എട്ടായിരത്തി ഒരുന്നൂറ്റി എണ്‍പത്തി അഞ്ച് അടി) — ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കുന്ന് — ആണ് ഇവിടുന്ന് കാണാവുന്നതില്‍ വച്ച് ഏറ്റവും മുഖ്യമായ കൊടുമുടി. ആകാശത്ത് മേഘം ഇല്ലാതിരിക്കുന്ന സമയത്ത്‍ ഇവിടുന്ന് നേപ്പാളിലെ മൌണ്ട് എവറസ്റ്റ് (എണ്ണായിരത്തി എണ്ണൂറ്റി അന്‍പത് മീറ്റര്‍ അല്ലെങ്കില്‍ ഒരുപത്തി ഒന്‍പതായിരത്തി ഇരുപത്തി എട്ട് അടി) കാണാവുന്നതാണ്.[16]

ഡാര്‍ജീലിങ്ങ് പട്ടണവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും മരം, ഇന്ധനം, തടി എന്നിവയുടെ വര്‍ദ്ധിച്ച് വരുന്ന ആവശ്യങ്ങള്‍ കാരണം വനനശീകരണത്തിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. വാഹനഗതാഗതം കൊണ്ടുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ഇവിടം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ്. [17]ഡാര്‍ജീലിങ്ങില്‍ കാണപ്പെടുന്ന സസ്യവര്‍ഗ്ഗങ്ങളില്‍ സമശീതോഷ്ണവും ഇലപൊഴിക്കുന്നതുമായ മരങ്ങളായ poplar, birch, oak, elm എന്നിവയും wet alpine-ന്റെ നിത്യഹരിതവും coniferous മരങ്ങളും ഉള്‍പ്പെടുന്നു. ഡാര്‍ജീലിങ്ങ് പട്ടണത്തിനുചുറ്റുമുള്ള ഇടതിങ്ങിയ നിത്യഹരിത വനങ്ങളില്‍ വൈവിധ്യമാര്‍ന്ന അപൂര്‍വ്വമായ ഓര്‍ക്കിഡുകളും കാണപ്പെടുന്നു. ലോയിഡിന്റെ സസ്യോദ്യാനം സുലഭമായും ദുര്‍ലഭമായും കാണപ്പെടുന്ന സസ്യങ്ങളെ സംരക്ഷിക്കുമ്പോള്‍, പ്രദേശത്ത് ആകെയുള്ള മൃഗശാലയായ പദ്മജ നായ്ഡു ഹിമാലയന്‍ ജന്തുശാസ്ത്രോദ്യാനം വംശനാശം വന്ന് കൊണ്ടിരിക്കുന്ന ഹിമാലയന്‍ ജനുസ്സുകളെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു.[18]

[തിരുത്തുക] കാലാവസ്ഥ

ഡാര്‍ജിലിംഗിലെ കാലാവസ്ഥയ്ക്ക് പ്രധാനമായും അഞ്ച് കാലങ്ങളാണുള്ളത് - ഇല തളിര്‍ക്കും കാലം, വേനല്‍ക്കാലം , ഇല പൊഴിയും കാലം, തണുപ്പു കാലം പിന്നെ മണ്‍സൂണും. മെയ് മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലം അത്ര തീവ്രമാവാറില്ല. 25 °C (77 °F) ല്‍ താഴെയായിരിയ്ക്കും താപനില. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്ത് പേമാരിയും അതിനെത്തുടര്‍ന്ന് ഭൂമിയിടിച്ചില്‍ ഉണ്ടാവുന്നതും സാധാരണയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഡാര്‍ജിലിംഗ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന്‌ ഒറ്റപ്പെടാറുണ്ട്. തണ്‍പ്പുകാലത്ത് താപനില 5–7 °C (41–44 °F) ആണ്. വല്ലപ്പോഴും താപനില പൂജ്യത്തിലും താഴാറുണ്ടെങ്കിലും മഞ്ഞുവീഴ്ച വിരളമാണ്. മണ്‍സൂണ്‍ കാലത്തും തണുപ്പുകാലത്തും മൂടല്‍മഞ്ഞ് ഉണ്ടാവാറുണ്ട്. ശരാശരി വാര്‍ഷിക താപനില 12 °C (53 °F) യാ‍ണ്. ശരാശരി മാസ താപനില 5–17 °C (41–62 °F) എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. ജില്ലയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കൂടിയ താപനില 1957 ഓഗസ്റ്റ് 27-നുണ്ടായ 26.7 °C (80.1 °F) ഉം, ഏറ്റവും കുറവ് 1905 ഫെബ്രുവരി 11-ന് രേഖപ്പെടുത്തപ്പെട്ട −5 °C (23 °F) ഉം ആണ്. ശരാശരി വാര്‍ഷിക സാന്ദ്രീകരണ നിരക്ക് 281.8 cm (110.9 in) ആണ്, സാധാരണ ഏറ്റവും കൂടുതല്‍ ജൂലൈയില്‍ (75.3 cm or 29.6 in) ആണ് ഉണ്ടാവാറുള്ളത്.

[തിരുത്തുക] ഭരണ സംവിധാനം

ഡാര്‍ജീലിങ്ങില്‍ നടന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ റാലിയുടെ ചിത്രം.
ഡാര്‍ജീലിങ്ങില്‍ നടന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ റാലിയുടെ ചിത്രം.

ഡാര്‍ജിലിംഗ് നഗരസഭ, പറ്റബൊങ്ങ് തേയിലത്തോട്ടം എന്നിവയാണ് പ്രധാന നഗരകേന്ദ്രങ്ങള്‍. 10.57 ചതുരശ്ര കിലോമീറ്റര്‍ (4.08 ചതുരശ്ര മൈല്‍) ഉള്ള ഈ നഗരത്തിന്റെ ഭരണം 1850-ല്‍ നിലവില്‍ വന്ന ഡാര്‍ജിലിംഗ് നഗരസഭ ആണ് നടത്തുന്നത്. 32 വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തര്‍ അടങ്ങുന്ന ഒരു കൌണ്‍സിലര്‍ ബോര്‍ഡും സംസ്ഥാന ഭരണകൂടത്തിന്റെ പ്രതിനിധികളും ചേര്‍ന്നതാണ് നഗരസഭ. നഗരസഭയുടെ ഭരണത്തലവനായി ഒരു ചെയര്‍മാനെ കൌണ്‍സിലര്‍മാര്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുന്നു. ഗൂര്‍ക്കാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (ജി എന്‍ എല്‍ എഫ്) എന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരണത്തില്‍. 1988-ല്‍ നിലവില്‍ വന്ന ഡാര്‍ജിലിംഗ് ഗൂര്‍ക്കാ സ്വയഭരണ മല സമിതിയുടെ ഭരണപരിധിയിലാണ് ഗൂര്‍ക്കാ ഭൂരിപക്ഷമുള്ള ഡാര്‍ജിലിംഗ് ജില്ല. ഡാര്‍ജിലിംഗ് ഗൂര്‍ക്കാ സ്വയഭരണ മല സമിതിയുടെ തിരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലര്‍മാരാണ് വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയടക്കമുള്ള വകുപ്പുകള്‍ നോക്കിനടത്തുന്നത്. ഈ നഗരം ഡാര്‍ജിലിംഗ് ലോകസഭ നിയോജകമണ്ഡലത്തിലാണ്. ഇവിടെ നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ലോകസഭയിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തയയ്ക്കുന്നു. പശ്ചിമ ബംഗാള്‍ സംസ്ഥാന നിയമനിര്‍മ്മാണ സഭയായ വിധാന്‍ സഭയിലേയ്ക്കും ഈ നഗരം ഒരംഗത്തെ തിരഞ്ഞെടുക്കുന്നു. 2004-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നും ജയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധി ആയിരുന്നു. എന്നാല്‍ 2006-ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ജി എന്‍ എല്‍ എഫ്-നായിരുന്നു വിജയം. സംസ്ഥാന പോലീസിന്റെ ഭാഗമായ ജില്ലാ പോലീസിനാണ് ഡാര്‍ജിലിംഗിലെ നിയമവാഴ്ചയുടെ ചുമതല. നഗരത്തിലെ സുരക്ഷയും നിയമവാഴ്ചയും ഒരു ഡെപ്പ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന്റെ മേല്‍നോട്ടത്തിലാണ്. ഡാര്‍ജിലിംഗ് നഗരസഭാ പരിധിയില്‍ രണ്ട് പോലീസ് സ്റ്റേഷനുകളുണ്ട് - ഡാര്‍ജിലിംഗിലും ജോര്‍ബംഗ്ലൌ-വിലും.

[തിരുത്തുക] അവശ്യ സേവനങ്ങള്‍

വീടുകള്‍ക്ക് പിറകില്‍ ഉള്ള അഴുക്ക്ചാലിന്റെ ചിത്രം.
വീടുകള്‍ക്ക് പിറകില്‍ ഉള്ള അഴുക്ക്ചാലിന്റെ ചിത്രം.

വര്‍ഷാവര്‍ഷം പെയ്യുന്ന മഴയെ ആണ് ഡാര്‍ജീലിംഗ് അതിന്റെ വെള്ളത്തിന്റെ ആവശ്യം നിറവേറ്റാന്‍ ആശ്രയിക്കുന്നത്. ഡാര്‍ജീലിംഗില്‍ പെയ്യുന്ന മഴ വെള്ളം സെഞ്ചല്‍ തടാകത്തില്‍ (നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ) ശേഖരിക്കുന്നു. പീ‍ന്നീട് ആവശ്യാനുസരണം പമ്പ് ചെയ്ത് നഗരത്തിലേക്ക് എത്തിക്കുന്നു. വേനല്‍ ക്കാലത്ത് വെള്ളത്തിനു ക്ഷാമം ഉള്ളപ്പോള്‍ നഗരത്തിനു സമീപത്തുള്ള ഖോങ് ഖോല എന്ന നീര്‍ ചോലയില്‍ നിന്നുള്ള വെള്ളവും ഉപയോഗിക്കുന്നു. വെള്ളത്തിന്റെ ആവശ്യകതയും ലഭ്യതയും തമ്മിലിലുള്ള വ്യത്യാസം കൂടികൊണ്ടിരിക്കുക ആണ്. നഗരത്തിലെ 50 % വീടുകള്‍ മാത്രമേ മുന്‍സിപ്പാലിറ്റിയുടെ ജല വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുള്ളൂ. നഗരത്തിലെ വീടകളില്‍ നിന്നും ഏതാണ്ട് അന്‍പത് പൊതു ശൌചാലയങ്ങളില്‍ നിന്നും ഉള്ള മലിന വസ്തുക്കള്‍ ശേഖരിക്കുന്ന ഒരു ഭൂഗര്‍ഭ മലിന ശേഖരണ സംവിധാനവും ഇവിടെ ഉണ്ട്. ഇങ്ങനെ ശേഖരിക്കുന്ന മലിന വസ്തുക്കള്‍ പിന്നീട് 6 കേന്ദ്ര സെപ്റ്റിക് ടാങ്കുകളില്‍ ശേഖരിച്ച് അവിടെ നിന്ന് പ്രകൃതിദത്തമായ ജോരകള്‍ വഴി ഒഴിവാക്കുന്നു. വഴിവക്കില്‍ ഉള്ള ഓടകള്‍ വഴിയും മലിനജലവും മഴവെള്ളവും ശേഖരിക്കുന്നു. ഡാര്‍ജീലിംഗ് മുന്‍സിപ്പല്‍ പ്രദേശം ഒരു ദിവസം ഏതാണ്ട് 50 ടണ്‍ ഖരമാലിന്യം സമീപത്തെ മാലിന്യ ശേഖരണ സ്ഥലങ്ങളിലേക്ക് പുറംതള്ളുന്നു എന്നാണ് ഔദ്യോഗിക കണക്ക്. നഗരത്തിലെ വൈദ്യുതി വിതരണത്തിന്റെ ചുമതല പശ്ചിമ ബംഗാള്‍ വൈദ്യുതി ബോര്‍ഡിനാണ്. അടിയന്തര സഹായങ്ങള്‍ക്ക് പശ്ചിമ ബംഗാള്‍ അഗ്നി ശമന വിഭാഗവും ഉണ്ട്. വൈദ്യുതി ലഭ്യതയുടെ കുറവ് നഗരത്തില്‍ അനുഭവപ്പെടാറുണ്ട്. വോള്‍ട്ടേജ് വ്യതിയാനം വോള്‍ട്ടേജ് സ്റ്റെബ് ലൈസറുകളെ നഗരത്തിലെ വീടുകളില്‍ ഒരു ആവശ്യ വസ്തുവാക്കി മാറ്റിയിരിക്കുന്നു. ഡാര്‍ജീലിംഗ് ഗൂര്‍ഖ ഓട്ടോണോമസ് ഹില്‍ കൌണ്‍സില്‍ ആണ് നഗരത്തിലെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മിക്കതും പരിപാലിക്കുന്നത്. മൊത്തം 90 കിലോമീറ്ററോളം വരുന്ന നഗരത്തിലെ റോഡുകളുടെ പരിപാലനം മുന്‍സിപാലിറ്റി ആണ് നടത്തുന്നത്.

[തിരുത്തുക] സാമ്പത്തികം

ഡാര്‍ജീലിംഗിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടങ്ങള്‍ അവിടുത്തെ വിനോദ സഞ്ചാര, തേയില വ്യാപാര കേന്ദ്രങ്ങള്‍ ആണ്. പ്രശസ്തമായ ഡാര്‍ജീലിംഗ് തേയില ബ്ലാക്ക് ടീ വിഭാഗത്തില്‍ പെടുന്ന മികച്ച തേയില ആയി ആണ് കരുതപ്പെടുന്നത്. ഈ തേയില ബ്രിട്ടണിലും അതിന്റെ പഴയ കോളനി പ്രദേശങ്ങളിലും ഇപ്പോഴും പ്രശസ്തമാണ്. ഇന്‍ഡ്യയുടെ ഇതരഭാഗങ്ങളിലും നേപ്പാളിലും ഉല്പാദിപ്പിക്കപ്പെടുന്ന തേയില ഡാര്‍ജീലിംഗ് തേയിലയ്ക്ക് ഈ അടുത്ത് കടുത്ത മത്സരം സമ്മാനിച്ചു. തൊഴിലാളി പ്രശ്നങ്ങളും, തൊഴിലാളി സമരങ്ങളും, തേയിലത്തോട്ടങ്ങളുടെ അടച്ചുപൂട്ടലും എല്ലാം ഇവിടുത്തെ തേയിലയുടെ ഉത്പാദനത്തിനെയും മുതല്‍മുടക്കിനേയും ബാധിച്ചു. ഇപ്പോള്‍ പല തേയിലത്തോട്ടങ്ങളും തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനം വഴി ആണ് നടത്തികൊണ്ടുപോകുന്നത്. വേറെ പല തോട്ടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ 60%-വും സ്ത്രീകളാണ്. തൊഴിലാളികളുടെ വേതനത്തിന്റെ പകുതി പണമായും ബാക്കി സൌജന്യ താമസം, സൌജന്യ വൈദ്യ സേവനം, സബ് സിഡിയോട് കൂടിയ റേഷന്‍ തുടങ്ങി മറ്റ് ആനുകൂല്യങ്ങള്‍ വഴി കൊടുക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ ഡാര്‍ജീലിംഗ് ജില്ലയിലെ വനത്തേയും മറ്റ് പ്രകൃതി വിഭവങ്ങളേയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. സ്വാതന്ത്രത്തിനു ശേഷം പ്രദേശത്തിന്റെ വിദ്യാഭ്യാസ, വാര്‍ത്താവിനിമയ, കൃഷി മേഖലകളില്‍ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. നാണ്യ/ഭക്ഷ്യ വിളകളായ ഉരുളക്കിഴങ്ങ്,ഇഞ്ചി, കാര്‍ഡമം, ഓറഞ്ച് എന്നിവ ഇപ്പോള്‍ വ്യാപകമായി കൃഷി ചെയ്യുന്നു. മലഞ്ചെരിവുകളില്‍ ചെയ്യുന്ന പച്ചക്കറി/പഴ കൃഷി ആണ് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇവരാണ് നഗരത്തിലേക്ക് പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്. വേനല്‍ക്കാല വസന്തകാലങ്ങളില്‍ ആണ് ഏറ്റവും അധികം വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. ഇതു മൂലം ഡാര്‍ജീലിംഗിലെ തദേശ്ശീയ ജനങ്ങള്‍ നേരിട്ടോ അല്ലാതെയോ ഇക്കാലങ്ങളില്‍ ജോലി ലഭ്യമാകുന്നു. കുറേ ആള്‍ക്കാര്‍ വിനോദസഞ്ചാര കമ്പനികളുടെ ഗൈഡുകള്‍ ആയി പ്രവര്‍ത്തിച്ച് വരുമാന മാര്‍ഗം കണ്ടെത്തുന്നു. ബോളീവുഡ്, ബംഗാളി സിനിമകളുടെ ഒരു പ്രധാന ചിത്രീകരണ കേന്രമാണ് ഡാര്‍ജീലിംഗ്. Aradhana, Main Hoon Na, Kanchenjungha എന്നീ ബോളീവുഡ് സിനിമകള്‍ ഇവിടെ ആണ് ചിത്രീകരിച്ചത്. ജില്ലാകേന്ദ്രമായതുകൊണ്ട് പല പ്രധാന സര്‍ക്കാര്‍ ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കുന്നന്നു. ഡാര്‍ജീലിംഗിന്റെ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം സിക്കിമില്‍ നിന്നും ടിബറ്റില്‍ നിന്നും ഉള്ള കരകൌശല വസ്തുക്കളുടെ വില്പനയിലൂടെ ലഭിയ്ക്കുന്നു.

[തിരുത്തുക] ഗതാഗതം

ഡാര്‍ജിലിംഗ്‌ ടൗണിലേയ്ക്ക്‌ 80 കിലോമീറ്റര്‍ (50 മൈല്‍) ദൂരെയുള്ള സിലിഗുരിയില്‍ നിന്ന് ഡാര്‍ജിലിംഗ്‌ ഹിമാലയന്‍ റെയില്‍വേ (ഇത്‌ ടോയ്‌ ട്രൈയിന്‍ എന്നും അറിയപ്പെടുന്നു) വഴിയോ അല്ലെങ്കില്‍ തീവണ്ടിപ്പാതയോടു ചേര്‍ന്നു പോകുന്ന ഹില്‍കാര്‍ട്‌ റോഡ്‌ (ദേശീയപാത 55) വഴിയോ എത്തിച്ചേരാം. ഡാര്‍ജിലിംഗ്‌ റെയില്‍വേ 60 സെന്റിമീറ്റര്‍ (2 അടി) മാത്രം വീതിയുള്ള നാരോഗേജ്‌ തീവണ്ടിപ്പതയാണ്‌. ഇത്‌ വിശ്വ പൈതൃക സ്ഥാനങ്ങളില്‍ ഒന്നായി യുനെസ്കോ 1999ല്‍ പ്രഖ്യാപിയ്ക്കുകയുണ്ടായി. ഈ ബഹുമതിയ്ക്കര്‍ഹമായ ലോകത്തിലെ രണ്ടാമത്തെ തീവണ്ടിപ്പാതയാണ്‌ ഇത്‌.

"ഡാര്‍ജിലിംഗിലേയ്ക്ക് വരുന്ന ടോയ് ട്രൈന്‍"
"ഡാര്‍ജിലിംഗിലേയ്ക്ക് വരുന്ന ടോയ് ട്രൈന്‍"

സ്ഥിരം ബസ്‌ സര്‍വീസുകളും വാടക വാഹനങ്ങളും ഡാര്‍ജിലിംഗിനെ സിലിഗുരിയും മറ്റു അയല്‍പട്ടണങ്ങളായ കുര്‍സിയോംഗ്‌, കാലിംപോംഗ്‌, ഗാങ്ങ്ടോക്‌ എന്നിവയുമായി റോഡു വഴി ബന്ധിപ്പിയ്ക്കുന്നു. ചെങ്കുത്തായ കയറ്റിറക്കങ്ങളുള്ള ഈ വഴിയിയില്‍ നാലു ചക്രങ്ങളിലേയ്ക്കും ശക്തിചംക്രമണമുള്ള ലാന്‍ഡ്‌റോവര്‍ പോലുള്ള വാഹനങ്ങള്‍ക്കാണ്‌ പ്രചാരമധികം. മണ്‍സൂണ്‍ സമയത്ത്‌ മണ്ണിടിച്ചില്‍ മൂലം പലപ്പോഴും ഈ ഗതാഗത സംവിധാനങ്ങളും വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാവാറുണ്ട്‌. ഡര്‍ജിലിംഗിനു 93 കിലോമീറ്റര്‍ (58 മൈല്‍) അകലെയായി സിലിഗുരിയോടുചേര്‍ന്ന് ബാഗ്ഡോഗ്രാ വീമാനത്താവളം സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ ഏയര്‍ലൈന്‍സ്‌, ജെറ്റ്‌ ഏയര്‍വേയ്സ്‌, ഏയര്‍ ഡെക്കാന്‍ എന്നീ വീമാനകമ്പനികള്‍ ഇവിടെനിന്ന് ദില്ലി, കൊല്‍കൊത്ത, ഗുവഹാതി മുതലായ നഗരങ്ങളിലെയ്ക്ക്‌ നേരിട്ട്‌ പറക്കുന്നുണ്ട്‌. ഡര്‍ജിലിംഗിനോട്‌ ഏറ്റവും ചേര്‍ന്നുകിടക്കുന്ന ന്യൂ ജയ്പാല്‍ഗുരി റെയില്‍വേ സ്റ്റേഷന്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഡാര്‍ജിലിംഗ്‌ ടൗണിനകത്ത്‌ കാല്‍നടയായും സൈക്കിള്‍ തുടങ്ങിയ ഇരുചക്രവാഹനങ്ങളിലും വാടക വാഹനങ്ങളിലും ചെറിയ ദൂരം യാത്ര ചെയ്യാം.

[തിരുത്തുക] സ്ഥിതിവിവരകണക്കുകള്‍

കോണ്‍ക്രീറ്റ്/ഇഷ്ടിക വീടുകളും മരം കൊണ്ടുണ്ടാക്കിയ വീടുകളും.
കോണ്‍ക്രീറ്റ്/ഇഷ്ടിക വീടുകളും മരം കൊണ്ടുണ്ടാക്കിയ വീടുകളും.

2001ല്‍ നടത്തിയ കാനേഷുമാരി പ്രകാരം ഡാര്‍ജിലിംഗ്‌ നഗരപരിധി (പട്ടബോങ്ങ്‌ തേയിലത്തോട്ടമടക്കം) 12.77 ചതുരശ്രകിലോമീറ്ററായും (4.93 ചതുരശ്ര മൈല്‍), ജനസംഖ്യ 109,163 ആയും (ഇവരില്‍ 107,530 പേര്‍ പട്ടണത്തിനുള്ളില്‍ വസിക്കുന്നു) തിട്ടപ്പെടുത്തിയിരിയ്ക്കുന്നു. ശരാശരി 20,500 മുതല്‍ 30,000 വരെപ്പേര്‍ ഇവിടെ താല്‍ക്കാലികതാമസക്കാരായി പ്രതിദിനം ഉണ്ട്‌. ഇവരില്‍ വലിയൊരുഭാഗം വിനോദയാത്രക്കരാണ്‌. ഇവിടുത്തെ ജനസംഖ്യയിലെ ലിംഗാനുപാതമായ 1,017 സ്തീകള്‍ക്ക്‌ 1,000 പുരുഷന്‍മാര്‍ എന്നത്‌ ദേശിയാനുപാതത്തിലും ഉയര്‍ന്നതാണ്‌. ഒരോ വീട്ടിലേയും വരുമാനമാര്‍ജ്ജിക്കുന്ന അംഗങ്ങളില്‍ വലിയൊരുപങ്കും സ്തീകളാണ്‌. വന്‍തോതിലുള്ള കുടിയേറ്റം മൂലം പട്ടണത്തിനുള്ളിലുള്ളവരില്‍ 31% പേരും ചേരികളിലും മറ്റു ചിലവു ചുരുങ്ങിയ ഇടങ്ങളിലും താമസിക്കുന്നു.
ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളാണ്‌. ബുദ്ധമതം കൃസ്തുമതം ഇസ്ലാം മതം എന്നിവയില്‍ വിശ്വസിക്കുന്നവര്‍ ഗണ്യമായ ന്യൂന പക്ഷങ്ങളാണ്‌. ഇവിടെയുള്ള ജനതയുടെ വംശവിന്യാസം ഭൂട്ടാന്‍ നേപ്പാള്‍, സിക്കിം, ബംഗാള്‍ എന്നിവയൊടു ബന്ധപ്പെട്ടിരിയ്ക്കുന്നു. ഭൂരിഭാഗം വരുന്ന നേപ്പാളി വംശപശ്ചാത്തലമുള്ളവര്‍ ബ്രിട്ടീഷ്‌ ഭരണ കാലത്ത്‌ ജോലിതേടി ഇവിടേയ്ക്ക്‌ കുടിയേറിയവരാണ്‌. ലെപ്ച, ഭുടിയാ, ഷെര്‍പാ,റായ്‌, യമാലൂ, ദമായ്‌, കമായ്‌, നേവാര്‍, ലിംബു മുതലായ ഗോത്രങ്ങള്‍ ഡാര്‍ജിലിംഗിലെ ആദിവാസില്‍കളാണ്‌. ബംഗാളികള്‍, മാര്‍വാഡികള്‍, ആംഗ്ലോ ഇന്ത്യന്‍ വംശജര്‍, ചീനന്‍മാര്‍, ബീഹാറികള്‍, റ്റിബറ്റുകാര്‍ മുതാലായവരേയും ഇവിടെ കാണാം. പൊതുവേ സംസാരിയ്ക്കപ്പെടുന്ന ഭാഷകള്‍ നേപ്പാളി (ഗൊര്‍ഖാളി), ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്‌ മുതലായവയാണ്‌. ഇരുപതാം നൂറ്റാണ്ടില്‍ - പ്രത്യേകിച്ചും 1970കകളോടെ- ഡാര്‍ജിലിംഗ്‌ വലിയ ജനസംഖ്യാവളര്‍ച്ചയ്ക്കു സാക്‍ഷ്യം വഹിച്ചു. വാര്‍ഷീക ജനപ്പെരുപ്പം 1990കളോടെ അതിന്റെ ഏറ്റവും ഉയര്‍ന്നതും ദേശീയ/സംസ്ഥാന/ജില്ലാ ശരാശരിയ്ക്ക്‌ വളരെ മുകളിലുള്ളതുമായ 45% എത്തി. കൊളോണിയല്‍ കാലഘട്ടത്തില്‍ വെറും 10,000 പേരെ മാത്രമുള്‍ക്കൊള്ളാനായി നിര്‍മ്മിച്ച ഈ പട്ടണത്തില്‍, പിന്നീടുണ്ടായ വന്‍ ജനപ്പെരുപ്പത്തിന്റെ ഫലമായി വിവിധ അടിസ്ഥന സൗകര്യങ്ങളൊടനുബന്ധിച്ച പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഉടലെടുത്തു. ഭൂമിശാസ്ത്രപരമായി പുതിയതും അസന്തുലിതവുമായ ഈ മേഖലയ്ക്ക്‌ അതിന്റേതേതായുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു പുറമേയാണിത്‌. പാരിസ്ഥിതികാപചയവും ചുറ്റുമുള്ള കുന്നുകളിലെ മണ്ണൊലിപ്പും ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയ്ക്കുള്ള ഡാര്‍ജിലിംഗിന്റെ സാധ്യതയ്ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്‌.

[തിരുത്തുക] സംസ്കാരം

ഒരു ഹൈന്ദവ ആരാധാലയത്തിനു പുറത്ത് ബുദ്ധിസത്തിന്റെ വരികള്‍ എഴുതിവച്ച വൈവിധ്യമാര്‍ന്ന കൊടികള്‍. ഈ കൊടികള്‍ പൈശാചിക ശക്തികളെ തുരത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഒരു ഹൈന്ദവ ആരാധാലയത്തിനു പുറത്ത് ബുദ്ധിസത്തിന്റെ വരികള്‍ എഴുതിവച്ച വൈവിധ്യമാര്‍ന്ന കൊടികള്‍. ഈ കൊടികള്‍ പൈശാചിക ശക്തികളെ തുരത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഡാര്‍ജീലിംഗിലെ പല വിഭാഗത്തിലുള്ള ജനങ്ങള്‍ ഉള്ളതു കൊണ്ട് അവിടുത്തെ ഉത്സവങ്ങള്‍ തുടച്ചയായും എല്ലാ ജനവിഭാഗങ്ങളും ചേര്‍ന്ന് ആഘോഷിക്കുന്നു. പ്രധാന മത പരമായ ഉത്സവങ്ങളായ ദീപാവലി, ക്രിസ്മസ്, ദസറ, ഹോളി മുതലായവയ്ക്ക് പുറമേ പല പ്രാദേശികമായ ഉത്സവങ്ങളും അവിടെ കൊണ്ടാടാറുണ്ട്. ലെപ്‌ച, ഭുടിയാ എന്നീ ജനവിഭാഗങ്ങള്‍ ജനുവരിയില്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ തിബത്തുകാര്‍ അത് ഡെവിള്‍ നൃത്തത്തോട് കൂടി ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ആഘോഷിക്കുന്നു. മകര സംക്രാന്തി, രാമ നവമി, ചോറ്റ്രൂള്‍ ഡൂഷെന്‍, ബുദ്ധ ജയന്തി, ദലൈ ലാമയുടെ ജന്മദിനം, തെന്‍ ഡോങ്ങ് ലോ റുംഫാത് എന്നിവയാണ് മറ്റ് പ്രധാന ഉത്സവങ്ങള്‍. ഉത്സവങ്ങളില്‍ ചിലത് പ്രാദേശികമായി ആഘോഷിക്കപ്പെടുമ്പോള്‍ മറ്റ് ചിലത് ഇന്‍ഡ്യ, ഭൂട്ടാന്‍, തിബത്ത് എന്നീ രാജ്യങ്ങളിലെ ഉത്സവങ്ങളുമായി ചേര്‍ന്ന് ആഘോഷിക്കപ്പെടുന്നു.ഡാര്‍ജീലിംഗിലെ പ്രശസ്തമായ ഭക്ഷണത്തിന്റെ പേര് മോമോ എന്നാണ്. പന്നിയിറച്ചിയും, പോത്തിറച്ചിയും, പച്ചക്കറികളും ചേര്‍ത്ത് ഉരുളകളാക്കി ആവിയില്‍ വേവിച്ചാണ് ഇത് ഉണ്ടാക്കുന്നത്. നൂഡിലില്‍സ് ചേത്ത് ഉണ്ടാക്കുന്ന വായ്-വായ് എന്ന ലഘു ഭക്ഷണം ആണ് അടുത്തത്. പശുവിന്റേയും തിബത്തന്‍പ്രദേശങ്ങളില്‍ കാണുന്ന മലമ്പശുവായ യാക്കിന്റേയും പാലില്‍ നിന്ന് ഉണ്ടാക്കുന്ന കട്ടി വെണ്ണയായ ചുര്‍പീ എന്ന പ്ഘുഭകണമാണ് മറ്റൊരു പ്രധാനപ്പെട്ട ഭക്ഷണം. സൂപ്പിനോടൊപ്പം ചേത്ത് വിളമ്പുന്ന ഒരു തരം നൂഡില്‍സ് ആയ തുക് പ ആണ് ഡാര്‍ജീലിംഗില്‍ പ്രശസ്തമായ മറ്റൊരു ഭക്ഷണ പദാര്‍ഥം. പാരമ്പര്യ ഇന്‍ഡ്യന്‍, കോണ്ടിനെന്റല്‍, ചൈനീസ് വിഭവങ്ങള്‍ ഒരുക്കുന്ന വളരെയധികം ഹോട്ടലുകള്‍ ഡാര്‍ജീലിംഗില്‍ ഉണ്ട്. ചായയും, കാപ്പിയും ആണ് പ്രധാന പാനീയങ്ങള്‍. മില്ലറ്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ചാങ്ങ് എന്ന ബിയറും ഇവിടെ പ്രശസ്തമാണ്.

കൊളോണിയല്‍ തച്ചു ശാസ്ത്രത്തിന്റെ സ്വാധീനം ഡാര്‍ജീലിംഗിലെ പല കെട്ടിടങ്ങള്‍ക്കും കാണാം. മോക്ക് ടുടോര്‍ വീടുകളും, ഗോഥിക്ക് പള്ളികളും, ഡാര്‍ജീലിംഗിലെ രാജ് ഭവനും, പ്ലാന്റേര്‍സ് ക്ലബ്ബ് കെട്ടിടസമുച്ചയവും എല്ലാം ഇതിനു ഉദാഹരണങ്ങളാണ്. ബുദ്ധ മഠങ്ങള്‍ പഗോഡ തച്ചുശാസ്ത്ര പ്രകാരം ആണ് പണിതിരിക്കുന്നത്.

സംഗീതജ്ഞന്മാക്ക് വളര്‍ന്ന് വരുവാന്‍ സാഹചര്യമുള്ളതും നിരവധി സംഗീത പ്രേമികള്‍ ഉള്ളതുമായ ഡാര്‍ജീലിംഗിനെ ഒരു സംഗീതത്തിന്റെ കേന്ദ്രം ആയാണ് പരിഗണിക്കുന്നത്. പാടുകയും സംഗീത ഉപകരണങ്ങള്‍ വായിക്കുകയും ചെയ്യുക എന്നത് ഇവിടുത്തെ ജനങ്ങളുടെ ഒരു ഒഴിവുകാല വിനോദം ആണ്.

ഡാര്‍ജീലിങ്ങിലെ ജനങ്ങളുടെ ഭിന്നമായ സാമൂഹികതയും, നൈതീകതയും, മത പരമായ സംസ്കാരവും പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടി 2003 മുതല്‍ ഡാര്‍ജീലിംഗ് കാര്‍ണിവല്‍ എന്ന പേരില്‍ ഒരു ഉത്സവം ആചരിച്ചു വരുന്നു. പാശ്ചാത്യ സംഗീതം ചെറുപ്പക്കാരുടെ ഇടയില്‍ പ്രശസ്തമായ ഇവിടെ നേപ്പാളി റോക്ക് എന്ന പേരില്‍ ഒരു സംഗീത രൂപം ഉണ്ട്. ക്രിക്കറ്റും ഫുട്ബോളും ആണ് ജനപ്രീതിയുള്ള രണ്ട് കായിക വിനോദങ്ങള്‍.ടൈഗര്‍ ഹില്‍ സ്, കാഴ്ച ബംഗ്ലാവ് , ബുദ്ധ മഠങ്ങള്‍, ചായത്തോട്ടങ്ങള്‍ ഇവയൊക്കെയാണ് പ്രധാനപ്പെട്ട സന്ദര്‍ശനസ്ഥലങ്ങള്‍. ചില ഇന്‍ഡ്യന്‍, നേപ്പാളി പര്‍വ്വതനിരകള്‍ കയറാനൊരുങ്ങുന്ന ഹിമാലയന്‍ മലനിരകള്‍ കയറുന്ന പര്‍വാതോഹകരുടേയും കായിക പ്രേമികളുടേയും മറ്റും തുടക്ക താവളമായി ഈ ചെറുപട്ടണം ആയി വര്‍ത്തിക്കുന്നു. എവറസ്റ്റ് പര്‍വ്വതം ആദ്യമായി കീഴടക്കിയ പര്‍വ്വതാരോഹകരില്‍ ഒരാളായ ടെന്‍സിങ്ങ് നോര്‍ഗെ തന്റെ കൌമാരകാലം ചിലവഴിച്ചത് ഡാര്‍ജീലിംഗിലെ ഷേര്‍പ്പ വിഭാഗത്തില്‍ ആയിരുന്നു. അദ്ദെഹത്തിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 1954ല്‍ ഡാര്‍ജീലിംഗില്‍ ഹിമാലയന്‍ പര്‍വ്വതാരോഹക സ്ഥാപനം നിലവില്‍ വന്നത്. തിബത്തന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ തിബത്തന്‍ കരകൌശല സാധനങ്ങള്‍ ആയ കാര്‍പ്പെറ്റുകളും, മരസാമാനങ്ങളും, തുകല്‍ പണികളും ഉള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നു. ബുദ്ധമഠങ്ങളായ ഗൂം മഠം (നഗരത്തില്‍ നിന്ന് 8 കിലോമീറ്റര്‍ ദൂരെ) ഭൂട്ടിയ ബുസ്റ്റി മഠം, മാഗ്-ധോങ്ങ് യോല്‍മോവ എന്നിവിയ പ്രാചീന ബുദ്ധമത ഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നു.

[തിരുത്തുക] വിദ്യാഭ്യാസം

ഗവര്‍ണ്മെന്റ് അല്ലെങ്കില്‍ സ്വകാര്യ മത സംഘടനകളാണ് ഡാര്‍ജിലിംഗിലെ സ്‌ക്കൂളുകള്‍ കൂടുതലും നടത്തുന്നത്. ഡാര്‍ജീലിങ്ങിലെ സംസ്ഥാന ഭാഷ ബംഗാളിയും ദേശീയ ഭാഷ ഹിന്ദിയും ആണെങ്കിലും മിക്ക സ്കൂളുകളിലേയും അദ്ധ്യയന ഭാഷ ഇംഗ്ലീഷോ നേപ്പാളിയോ ആണ്. സ്‌ക്കൂളുകള്‍ ICSE, CBSE അല്ലെങ്കില്‍ West Bengal Board of Secondary Education ഇവയൊന്നിനോട് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ബ്രിട്ടീഷുകാരുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായിരുന്ന ഡാര്‍ജീലിംഗ് വളരെ പെട്ടെന്ന് തന്നെ എറ്റോണ്‍, ഹാരോ, റഗ് ബി ഇവയുടെ ഒക്കെ മാതൃകയില്‍ പല പ്രശസ്തമായ പബ്ലിക്ക് സ്കൂളുകളും ബ്രീട്ടിഷ് ഓഫീസര്‍മാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍ക്കുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ടു. സെന്റ് പോള്‍സ് സ്കൂള്‍, ലോറെന്റോ കോണ്‍ വെന്റ് സ്ക്കൂള്‍, സെന്റ് ജോസെഫ് കോളേജിന്റെ സ്ക്കൂള്‍ വിഭാഗം, മൌണ്ട് ഹെര്‍മോണ്‍ സ്കൂള്‍ (അമേരിക്കന്‍ വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന ഏക സ്കൂള്‍ ) എന്നി പ്രധാനപ്പെട്ട സ്കൂളുകള്‍ ഇന്‍ഡ്യയിലെ എല്ലാ ഭാഗത്തു നിന്നും ദക്ഷിണ ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു. ബ്രിട്ടിഷ് കൊളോണിയല്‍ പൈതൃകങ്ങള്‍ പിന്തുടരുന്ന പല സ്ക്കൂളുകളേയും (പലതും നൂറു വര്‍ഷത്തിനു മേല്‍ പഴക്കമുള്ളത്) ഇപ്പോഴും ഈ പ്രദേശത്ത് കാണാം. സെന്റ് ജോസെഫ്സ് കോളേജ്, ലോറെട്ടോ കോളേജ്, ഡാര്‍ജിലിംഗ് ഗവര്‍ണ്മെന്റ് കോളേജ് ഇവയാണ് ഇവിടുത്തെ കോളേജുകള്‍. ഇത് എല്ലാം തന്നെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് ബംഗാളുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

[തിരുത്തുക] മാദ്ധ്യമങ്ങള്‍

സിലിഗുരിയില്‍ അച്ചടിക്കുന്ന ദ സ്റ്റേറ്റ്സ് മാന്‍, ദ ടെലഗ്രാഫ് എന്നിവയാണ് ഡാര്‍ജിലിംഗിലെ പ്രധാന ആംഗലേയ പത്രങ്ങള്‍. കൊല്‍കൊത്തയില്‍ അച്ചടിക്കുന്ന ടൈംസ് ഓഫ് ഇന്‍ഡ്യയും, ദ ഹിന്ദുസ്ഥാന്‍ ടൈംസും ഒരു ദിവസത്തിനുശേഷം ഡാര്‍ജിലിംഗില്‍ ലഭിക്കും. ഇതിനു പുറമേ നേപ്പാളി, ഹിന്ദി, ബംഗാളി ഭാഷയില്‍ ഉള്ള പ്രസിദ്ധീകരണങ്ങളും ഡാര്‍ജിലിംഗില്‍ ലഭിയ്ക്കും. പൊതു റേഡിയോ നിലയം ആയ ആള്‍ ഇന്‍ഡ്യ റേഡിയോ മാത്രം ആണ് ഡാര്‍ജിലിംഗില്‍ ലഭിയ്ക്കുന്നത്. പക്ഷെ ഇന്‍ഡ്യയുടെ മറ്റുള്ള ഭാഗങ്ങളില്‍ ലഭിയ്ക്കുന്ന ഒരു മാതിരി എല്ലാ ടെലിവിഷന്‍ ചാനലുകളും ഇവിടെ ലഭിയ്ക്കും. ഇന്‍ഡ്യന്‍ ചാനലുകള്‍ക്ക് പുറമേ നേപ്പാളി ഭാഷയില്‍ ഉള്ള ടെലിവിഷന്‍ ചാനലുകളും ഇവിടെ ലഭ്യമാണ്. പട്ടണത്തിന്റെ പ്രധാന ഭാഗത്തെല്ലാം ഡയല്‍ അപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കഫേകള്‍ ഉണ്ട്. ബ്രോഡ് ബാന്റിന്റെ ഒരു ലഘു സൌകര്യം ബി. എസ്. എന്‍. എല്‍. ഇവിടെ ലഭ്യമാക്കുന്നുണ്ട്. പ്രാദേശിക മൊബൈല്‍ കമ്പനികളായ ബി. എസ്.എന്‍. എല്‍. റിലയന്‍സ് ഇന്‍ഫൊ കോം, ഹച്ച്, എയര്‍ ടെല്‍ എന്നിവ ഡാര്‍ജിലിംഗില്‍ മൊബൈല്‍ സൌകര്യം നല്‍കുന്നു.

[തിരുത്തുക] റെഫറന്‍സുകള്‍

  1. Darjeeling Tea. h2g2, BBC (2005-05-12). ശേഖരിച്ച തീയതി: 2006-08-17.
  2. 2.0 2.1 2.2 Khawas, Vimal (2003). Urban Management in Darjeeling Himalaya: A Case Study of Darjeeling Municipality.. The Mountain Forum. ശേഖരിച്ച തീയതി: 2006-05-01. Now available in the Internet Archive in this URL (accessed on 7 June 2006)
  3. 3.0 3.1 The History of Darjeeling — The Queen of Hills. Darjeelingpolice. ശേഖരിച്ച തീയതി: 2006-04-30.
  4. 4.0 4.1 History of Darjeeling. darjnet.com. ശേഖരിച്ച തീയതി: 2006-08-17.
  5. Darjeeling Tea History. Darjeelingnews. ശേഖരിച്ച തീയതി: 2006-05-02.
  6. Mountain Railways of India. UNESCO World Heritage Centre. ശേഖരിച്ച തീയതി: 2006-04-30.
  7. A Pride of Panners (PDF Format) pp. 43. Baron Courts of Prestoungrange & Dolphinstoun. ശേഖരിച്ച തീയതി: 2006-04-30.
  8. Template:Harv
  9. 9.0 9.1 Chakraborty, Subhas Ranjan (2003). Autonomy for Darjeeling: History and Practice. Experiences on Autonomy in East and North East: A Report on the Third Civil Society Dialogue on Human Rights and Peace (By Sanjoy Borbara). Mahanirban Calcutta Research Group. ശേഖരിച്ച തീയതി: 2006-08-13.
  10. History of Darjeeling. exploredarjeeling.com. ശേഖരിച്ച തീയതി: 2006-05-02.
  11. Shringla, T.T. (2003). Travelogues: Toy Train to Darjeeling. India Travelogue. ശേഖരിച്ച തീയതി: 2006-06-08.
  12. Chattopadhyay, S.S. (January 2005). "Return of the queen". Frontline 22 (01). Retrieved on 2006-07-30. 
  13. Sahadevan, P (1999). Ethnic Conflict in South Asia. Joan B. Kroc Institute for International Peace Studies. Columbia International Affairs Online. ശേഖരിച്ച തീയതി: 2006-07-30.
  14. പൊതുവിവരം. zubin.com. ശേഖരിച്ച തീയതി: 2006-04-30.
  15. Ray, Kalyan. "Mega physics project planned in India", Deccan Herald, 2005-05-07. ശേഖരിച്ച തീയതി: 2006-05-03.
  16. ഡാര്‍ജീലിങ്ങ്. Encyclopædia Britannica. Encyclopædia Britannica Premium Service. ശേഖരിച്ച തീയതി: 2006-07-26.
  17. ടെറി (2001). Sustainable Development in the Darjeeling Hill Area (PDF) pp. 20. Tata Energy Research Institute, New Delhi. (TERI Project No.2000UT64). ശേഖരിച്ച തീയതി: 2006-05-01.
  18. Padmaja Naidu Himalayan Zoological Park. Darjeelingnews.net. ശേഖരിച്ച തീയതി: 2006-05-04.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu