പട്ടുരായ്ക്കല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമാണ് പട്ടുരായ്ക്കല്‍. സ്വരാജ് റൌണ്ടില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ് ഇവിടം. പ്രശസ്തമായ പൂങ്കുന്നം ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ പട്ടുരായ്ക്കലിന് അടുത്താണ് സ്ഥിതിചെയ്യുന്നത്.
ഗുരുവായൂര്‍-തൃശ്ശൂര്‍ പാതയും ഷൊര്‍ണ്ണൂര്‍-തൃശ്ശൂര്‍ പാതയും കൂടിച്ചേരുന്നിടത്താണ് പട്ടുരായ്ക്കല്‍ കവല. പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ ഇവിടെയാണ്. എല്ലാ പാസഞ്ചര്‍ ട്രെയിനുകളും ചില ദീര്‍ഘദൂര തീവണ്ടികളും ഇവിടെ നിറുത്തുന്നു.
[തിരുത്തുക] പ്രധാന കെട്ടിടങ്ങള്‍
- ഗിരിജാ തീയെറ്റര്‍ - ഈ സിനിമാശാല ഇവിടെ നിന്നും നടന്നു പോകാവുന്ന ദൂരത്താണ്.
- നളിനം ആഡിറ്റോറിയം - വിവാഹ, സമ്മേളന പന്തല്‍. 500 പേര്‍ക്കോളം ഇവിടെ ഇരിക്കാന്‍ സൌകര്യമുണ്ട്.