മനുഷ്യന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തിലെ ആണ്‍ ജാതിയെയാണ് മനുഷ്യന്‍ (man) എന്ന് സാധാരണ പറയുന്നത് എങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ ആണും പെണ്ണും ഇതില്‍ ഉള്‍പ്പെടും (Humans). ഇരുകാലികളായ സസ്തനികളില്‍ ഏറ്റവും കൂടുതല്‍ മസ്തിഷ്ക വളര്‍ച്ച പ്രാപിച്ച ജീവിയും, മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യന്‍ ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും വളര്‍ച്ച കൈവരിച്ചിരിക്കുന്നു. അവന്‍ ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ അവന്‍റെ സാന്നിദ്ധ്യം അറിയിക്കുകയും സൌരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളെപ്പറ്റി പഠിക്കാന്‍ശ്രമിക്കുകയും ചെയ്യുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിര്‍മ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. ഇന്ന് ലൈഗികബന്ധത്തിലൂടെയല്ലാതെ മറ്റൊരു തലമുറയെ സൃഷ്ടിക്കാന്‍ വരെ (ക്ലോണിങ്ങ്) അവന്‍ പഠിച്ചു കഴിഞ്ഞു.
ഉള്ളടക്കം |
[തിരുത്തുക] പേരിനുപിന്നില്‍
സംസ്കൃത പദമായ മനു വില്‍ നിന്നാണ് മനുഷ്യന്‍ എന്ന മലയാള വാക്ക് ഉണ്ടായത്. മനു എന്നത് മന: (മനസ്സ്) എന്ന മൂല പദത്തില്‍ നിന്നാണ് ഇത് ഉരുത്തിരിഞ്ഞിരിക്കുന്നത്. ആംഗലേയ പദമായ മാന്‍ എന്നതും, ആദി-ജര്‍മ്മന്‍ പദമായ Mannaz മാന്നസ് എന്നതും ജര്‍മ്മന്‍ പദമായ മെന്‍ഷ് (Mensch)എന്നതും ഇതേ മൂല പദത്തില്‍ നിന്നു തന്നെ. മാനവന്‍ എന്നും മലയാളത്തില്‍ [1]
[തിരുത്തുക] ഉല്പത്തി
മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് അറിയുന്നതിനു മുന്ന് ഭൂഗോളത്തിന്റെ ഉല്‍പത്തിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ഉണ്ടെങ്കിലും ഭൂമി 457 കോടി വര്‍ങ്ങള്‍ക്കു മുന്ന് ആണ് ഉണ്ടായത് എന്ന് ശാസ്ത്ര്ജ്ഞര്‍ വിശ്വസിക്കുന്നു. എന്നാല്‍ ചുട്ടു പഴുത്ത് ഉരുകിയ ദ്രാവകരൂപത്തില്‍ ആയിരുന്ന ആദ്യഭൂമിയില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടായിരുന്നില്ല. അതിന്‍ വീണ്ടും പത്തുകോടി വര്‍ഷങ്ങള്‍ വേണ്ടി വന്നു. അപ്പോഴേക്കും ഭൂമി ഖരരൂപത്തിലാവുകയും വെള്ളം, വായു എന്നിവയുണ്ടാവുകയും ചെയ്തു. എന്നിരുന്നാലും ഇന്നത്തെപ്പോലത്തെയുള്ള കാലാവസ്ഥ അല്ലായിരുന്നു അന്ന്. തിളക്കുന്ന വെള്ളമായിരുന്നു കടലുകളില്‍. ഈ സമയത്തായിരിക്കണം ആദ്യത്തെ ജീവന്‍ ഉണ്ടായത്. ചൂടുള്ള വെള്ളത്തിലും വളരുന്ന ചെടികള്‍ ആണ്‍ ആദ്യമായി ഉണ്ടായത്. എന്നാല്‍ ഇവയ്ക്ക് ചലിക്കാനുള്ള ശേഷി ഇല്ലായിരുന്നു. ആദ്യത്തെ ജന്തുക്കള്‍ ഉണ്ടായത് വീണ്ടും വളരെക്കാലം കഴിഞ്ഞാണ്. ഇവക്ക് ഏകകോശരൂപം ആയിരുന്നു. പ്രോട്ടോസോവ എന്നു വിളിക്കാവുന്ന ആദ്യജീവി ഇവയാണ്. ഇന്നു കാണപ്പെടുന്ന അമീബ പാരമീസിയം ഇത്തരത്തില്‍ ഉള്ള ഒരു ജീവിയാണ്. ക്രമേണ കോശങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുകയും വിവിധ ജന്തുക്കള്‍ കടലില്‍ രൂപമെടുക്കുകയും ചെയ്തു. പതിയെ കടല്‍ വിട്ട് അവ കരയിലേക്ക് കയറുകയും ചെയ്തു. ഇത്തരത്തില്‍ പരിണാമം ഉണ്ടായത് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്. ഇങ്ങനെയുള്ള പരിണാവ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ് ചാള്‍സ് ഡാര്‍വിന്‍.
എഴുകോടി വര്‍ഷങ്ങള്‍ക്ക് മുന്ന് അങ്ങനെ പരിണാമം പ്രാപിച്ചുണ്ടായ ഭീമാകാരമായ ജീവികളാണ് ദിനോസറുകള്‍. ഇവറ്റകള്‍ പെട്ടന്ന് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനു പലകാരണങ്ങള്‍ ചൂണടിക്കാണിക്കപ്പെടുന്നുണ്ട്. ധൂമകേതുവും ആഹാര ദൗര്‍ലഭ്യവും ആണ് ചിലത്. അഞ്ചുകോടി വര്‍ഷങ്ങള്‍ക്കു മുന്ന് അവാതരിച്ച മറ്റൊരു വര്‍ഗ്ഗമാണ് സസ്തനികള്‍