രാഹുല്‍ ദ്രാവിഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാഹുല്‍ ദ്രാവിഡ് |
||
ബാറ്റിങ്ങ് രീതി | വലം കൈ ബാറ്റിങ് | |
ബോളിങ് രീതി | വല കൈ ഓഫ് ബ്രേക്ക് | |
ടെസ്റ്റ് | ഏകദിനം | |
മത്സരങ്ങള്‍ | ടെസ്റ്റ് | ഏകദിനം |
ആകെ റണ്‍ | 9174 | 10044 |
ബാറ്റിങ്ങ് ശരാശരി | 57.33 | 40.01 |
100s/50s | 23/46 | 12/77 |
ഉയര്‍ന്ന സ്കോര്‍ | 270 | 153 |
Overs | 20 | 31 |
വിക്കറ്റുകള്‍ | 1 | 4 |
ബോളിങ് ശരാശരി | 39.00 | 42.50 |
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ | 0 | 0 |
10 വിക്കറ്റ് പ്രകടനം | 0 | N/A |
നല്ല ബോളിങ്ങ് പ്രകടനം | 1/18 | 2/43 |
ക്യാച്ചുകള്‍/സ്റ്റുമ്പിങ് | 147/0 | 183/14 |
As of February 17, 2007 |
രാഹുല്‍ ദ്രാവിഡ് അഥവാ രാഹുല്‍ ശരത് ദ്രാവിഡ് (ജനനം. ജനുവരി 11, 1973, ഇന്‍ഡോര്‍, മധ്യപ്രദേശ്) ഇന്ത്യയുടെ ക്രിക്കറ്റ് താരവും നിലവില്‍ ദേശീയ ടീമിന്റെ നായകനുമാണ്. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കര്‍ണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇഴയുന്ന ബാറ്റിങ് ശൈലിയുടെ പേരില്‍ ഏകദിന ടീമില്‍ നിന്നും ഒരിക്കല്‍ പുറത്തായ ദ്രാവിഡ് ഇപ്പോള്‍ ആ രംഗത്തും കഴിവുതെളിയിച്ചു. 1996-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരന്‍.