റയല്‍ മാഡ്രിഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റയല്‍ മാഡ്രിഡ് ലോക പ്രശസ്തമായ ഫുട്ബോള്‍ ക്ലബ്ബാണ്. 1902 മാര്‍ച്ച് 6നാണ് ക്ലബ്ബിന്റെ പിറവി. ഫിഫ റാങ്കിംഗ് പ്രകാരം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബാണ് റയല്‍ മാഡ്രിഡ്. സ്പാനിഷ് ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ഇവര്‍ക്ക് 1928ല്‍ ലീഗ് തുടങ്ങിയതുമുതല്‍ ഒരു പ്രാവശ്യം പോലും പുറത്തുപോകേണ്ടി വന്നിട്ടില്ല. മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യൂ ആണ് റയല്‍ മാഡ്രിഡിന്റെ പ്രധാന കളിക്കളം. ലോകപ്രശസ്ത താരങ്ങളായ റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്(ബ്രസീല്‍), ഡേവിഡ് ബെക്കാം, മൈക്കല്‍ ഓവന്‍(ഇംഗ്ലണ്ട്), സിനദീന്‍ സിദാന്‍(ഫ്രാന്‍സ്), റൌള്‍(സ്പെയിന്‍) എന്നിവര്‍ റയലിനുവേണ്ടി കളിക്കുന്നു.