റ്റെക്നോപാര്‍ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന റ്റെക്നോപാര്‍ക്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വിദ്യരംഗത്ത് ഇന്‍ഡ്യയിലെതന്നെ ആദ്യത്തെ വ്യാവസായിക പാര്‍ക്കാണ്. 1990ല്‍ സ്ഥാപിതമായ പാര്‍ക്കിപ്പോള്‍ 1.5 ദശലക്ഷം ചതുരശ്ര അടി സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. നിര്‍മാണത്തിലിരിക്കുന്ന 60,000 ചതുരശ്ര അടി സ്ഥലം കൂടാതെയാണിത്. നൂറിലധികം കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന റ്റെക്നോപാര്‍ക്കില്‍ പതിനായിരത്തിലധികം പ്രൊഫഷനലുകള്‍ ജോലി ചെയ്യുന്നു. രണ്ട് സി എം എം ഐ ലെവല്‍ 5 കമ്പനിയും, രണ്ട് പി സി എം എം ലെവല്‍ 5 കമ്പനിയും, നാലു സി എം എം ലെവല്‍ 5 കമ്പനികളും, 2 സി എം എം ലെവല്‍ 3 കമ്പനികളും, മറ്റനേകം ഐ എസ് ഓ 9001 മുദ്രിത കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു.
സ്വയംതൊഴില്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുക, കൂടുതല്‍ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ, കേരള സര്‍ക്കാര്‍ തുടങ്ങിയതാണ് ടെക്നോപാര്‍ക്ക്. 1991ല്‍ ഇന്‍ഡ്യാ ഗവണ്മെന്റ് തുടങ്ങിവച്ച സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളും, ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ ആഗോള സോഫ്റ്റ്വെയര്‍ രംഗത്ത് പെട്ടെന്നുണ്ടായ വളര്‍ച്ചയും, റ്റെക്നോപാര്‍ക്കിന്റെ വളര്‍ച്ചയ്ക്കു ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ വിവരസാങ്കേതിക വിദ്യാരംഗത്തെ കയറ്റുമതിയുടെ എഴുപതു ശതമാനത്തിലധികം റ്റെക്നോപാര്‍ക്കില്‍ നിന്നാണ്. [1] [2]
റ്റെക്നോപാര്‍ക് സി ഇ ഓയുടേതടക്കമുള്ള ഭരണകാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതു പാര്‍ക് സെന്ററിലാണ്. ലോകോത്തര നിലവാരത്തിലുള്ള ഒരു കണ്‍വന്‍ഷന്‍ സെന്ററും, എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ കോണ്‍ഫറന്‍സ് മുറികളും ലൈബ്രറിയും വയര്‍ലെസ് ഇന്റര്‍നെറ്റും തുടങ്ങി ഒട്ടുമിക്ക ആധുനിക സൌകര്യങ്ങളാലും സുസജ്ജമാണ് റ്റെക്നോപാര്‍ക്.
ഉള്ളടക്കം |
[തിരുത്തുക] പുതിയ പദ്ധതികള്‍
ക്യാമ്പസിനുള്ളില്‍ തന്നെ ആറു ലക്ഷം ചതുരശ്ര അടി സ്ഥലത്തായി പുതിയ കെട്ടിടത്തിന്റെ പണികള്‍ നടക്കുന്നു. പതിനൊന്നു നിലയുള്ള ഈ കെട്ടിടം ശീതീകരണ സൌകര്യമുള്ളതും, ഭൂനിരപ്പില്‍ നിന്നു താഴെയുള്ള നിലയില്‍ പാര്‍ക്കിങ്ങ് സൌകര്യത്തോടു കൂടിയതും, മേല്‍ക്കൂരയ്ക്കു മുകളില്‍ ഭക്ഷണശാലകളോടു കൂടിയതുമാണ്. പണി തീരുമ്പോള്‍ കേരള സംസ്ഥാനത്തിലെ ഏറ്റവും ബൃഹത്തായ ഓഫീസ് സമുച്ചയമായിരിക്കുമിത്. ക്യാമ്പസിനോടു ചേര്‍ന്നുള്ള 86 ഏക്കര്‍ സ്ഥലംകൂടി പുതുതായി ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 50 ഏക്കര്‍ ഇന്‍ഫോസിസിനും ബാക്കിയുള്ള മുപ്പത്താറേക്കര്‍ യൂ എസ് റ്റെക്നോളജി റിസോഴ്സസിനും നല്‍കി കഴിഞ്ഞു [3]. റ്റാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് പുതുതായി തുടങ്ങുന്ന പരിശീലനകേന്ദ്രത്തിനു വേണ്ടി പതിനാലേക്കര്‍ നല്‍ക്കിയത് കൂടാതെ സോഫ്റ്റ്വെയറ് ഉല്പാദന കേന്ദ്രത്തിനു വേണ്ടി, മറ്റൊരു ഇരുപത്തഞ്ച് ഏക്കറും നല്‍കി [4]. രണ്ടു ലക്ഷം ചതുരശ്ര അടിയില്‍, ഐ.ബി.എസ്. പുതുതായി നിര്‍മ്മിക്കുന്ന ഓഫീസിനു വേണ്ടി അഞ്ചേക്കറും [5], 1400 കോടി അമേരിക്കന്‍ ഡോളര്‍ വിറ്റുവരവുള്ള റ്റാറ്റാ ഗ്രൂപ്പിന്റെ രൂപകല്പനാ വിഭാഗമായ റ്റാറ്റാ എല്‍ക്സിക്കു വേണ്ടി മൂന്നര ഏക്കറും മാറ്റി വച്ചിരിക്കുന്നു.
എസ് റ്റി പി ഐ (സോഫ്റ്റ്വെയര്‍ റ്റെക്നോളജി പാര്‍ക് ഓഫ് ഇന്‍ഡ്യ), ലീല ഗ്രൂപ് എന്നിവയ്ക്കും അവരുടെ സ്വന്തം കെട്ടിടങ്ങള്‍ പണിയാന്‍ സ്ഥലം ക്യാമ്പസില്‍ തന്നെ അനുവദിച്ചിട്ടുണ്ട്. നാലു ലക്ഷം ചതുരശ്ര അടിയിലുള്ള ലീല ഇന്‍ഫോപാര്‍ക്കിന്റെ പണികള്‍ ആരംഭിച്ചു കഴിഞ്ഞു. നൂറു ബിസിനസ് ക്ലാസ് മുറികളുള്ള ഹോട്ടല്‍, താജ് ഗ്രൂപ് തുടങ്ങിയതോടെ , ക്യാമ്പസിനുള്ളില്‍ തന്നെ നിലവാരമുള്ളതും സൌകര്യപ്രദവുമായ താമസസൌകര്യവും സജ്ജമായി. റ്റെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിവര സാങ്കേതിക വിദ്യക്കും ഒപ്പംതന്നെ താമസ സൌകര്യങ്ങള്‍ക്കും വേണ്ടിയുള്ള ഒരു പാര്‍ക്ക് തുടങ്ങുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും ഘട്ട വികസനങ്ങള്‍ പൂര്‍ത്തിയാകുന്നതോടു കൂടി, 35000 ആളുകള്‍ക്കു കൂടി തൊഴില്‍ ലഭിക്കുമെന്നാണു കണക്കാക്കുന്നത്.
[തിരുത്തുക] അടിസ്ഥാന സൌകര്യങ്ങള്‍
സോഫ്റ്റ്വെയര്‍ ഉല്പാദനത്തിനു വേണ്ടി റ്റെക്നോപാര്‍ക്കിനുള്ളില്‍ നിലവില്‍ ആറു കെട്ടിടങ്ങളാണുള്ളത്. കേരളത്തിലെ നദികളുടെ പേരിട്ടിരിക്കുന്ന ഈ കെട്ടിടങ്ങള്‍ പമ്പ, പെരിയാര്‍, നിള, ചന്ദ്രഗിരി, ഭവാനി, ഗായത്രി എന്നിവയാണ്. ആറു ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മാണം നടക്കുന്ന, ഏഴാമത്തെ കെട്ടിടമായ തേജസ്വിനി 2006 ഒക്ടോബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നു പ്രതീക്ഷിക്കുന്നു. റ്റെക്നോപാര്‍ക്കിലേയ്ക്കുള്ള വൈദ്യുതി ആവശ്യങ്ങള്‍ക്കായി, ഒരു 30 മെഗാവാട്ട് , 110 കിലോവാട്ട് സബ്സ്റ്റേഷന്‍ ക്യാമ്പസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
[തിരുത്തുക] ഭവാനി
നിലകളുടെ എണ്ണം:6, വിസ്തീര്‍ണ്ണം:3,30,000 ചതുരശ്ര അടി(6 X 55,000),ഇരുപതു പേര്‍ക്കു വീതം കയറാവുന്ന നാലു ലിഫ്റ്റുകള്‍, സാധന സാമഗ്രികള്‍ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള 2 ലിഫ്റ്റുകള്‍, 500 കെ വി എ പവറുള്ള 4 ജെനറേറ്റര്‍, 100% കരുതല്‍ വൈദ്യുതി.
ഈ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടെ റ്റെക്നോപാര്‍ക് ഇന്‍ഡ്യയിലെ ഏറ്റവും വലുതും, ഏഷ്യയിലെ മൂന്നാമത്തെ വലിയതുമായ സോഫ്റ്റ്വെയര്‍ പാര്‍ക്കായി.
[തിരുത്തുക] ഗായത്രി
നിലകളുടെ എണ്ണം:3, വിസ്തീര്‍ണ്ണം:1,29,000 ചതുരശ്ര അടി(43000 X 3), പതിനാറു പേര്‍ക്കു വീതം കയറാവുന്ന രണ്ടു ലിഫ്റ്റുകള്‍, സാധന സാമഗ്രികള്‍ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള 2 ലിഫ്റ്റുകള്‍, 500 കെ വി എ പവറുള്ള 2 ജെനറേറ്റര്‍, 100% കരുതല്‍ വൈദ്യുതി.
[തിരുത്തുക] ചന്ദ്രഗിരി
വിസ്തീര്‍ണ്ണം: 57000 ചതുരശ്ര അടി, പത്തു പേര്‍ക്കു കയറാവുന്ന ഒരു ലിഫ്റ്റ്, സാധന സാമഗ്രികള്‍ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ഒരു ലിഫ്റ്റ്, 100% കരുതല്‍ വൈദ്യുതി.
[തിരുത്തുക] നിള
നിലകളുടേ എണ്ണം:7, വിസ്തീര്‍ണ്ണം:4,00,000 ചതുരശ്ര അടി, 50% കരുതല്‍ വൈദ്യുതി.
[തിരുത്തുക] പമ്പ & പെരിയാര്‍
നിലകളുടെ എണ്ണം:4 വീതം, വിസ്തീര്‍ണ്ണം:60,000 ചതുരശ്ര അടി വീതം, 50% കരുതല്‍ വൈദ്യുതി.
[തിരുത്തുക] തേജസ്വിനി
നിലകളുടെ എണ്ണം:12, വിസ്തീര്‍ണ്ണം:40060 ചതുരശ്ര അടി വീതം ഓരോ നിലയിലും, ലിഫ്റ്റുകളുടെ എണ്ണം:6, സാധന സാമഗ്രികള്‍ക്കു വേണ്ടിയുള്ള ലിഫ്റ്റ് :2, 100% കരുതല്‍ വൈദ്യുതി.
[തിരുത്തുക] റ്റി സി എസ് പീപ്പല്‍ പാര്‍ക് (TCS Peepul Park)
ഇന്‍ഡ്യയിലെ ഒന്നാം നിരയിലുള്ള സോഫ്റ്റ്വെയര്‍ കമ്പനിയായ, റ്റി.സി.എസിന്റെ പരിശീലന വിഭാഗം ഇവിടെ പ്രവര്‍ത്തിക്കുന്നു. 1500 ജോലിക്കാരെ ഒരേ സമയം പരിശീലിപ്പിക്കാന്‍ സൌകര്യമുള്ള ഇവിടെയാണ്, ലോകമെങ്ങുമുള്ള എല്ലാ റ്റി.സി.എസ്. ശാഖകളിലെയും ജോലിക്കാര്‍ പരിശീലനത്തിനെത്തുക.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] അനുബന്ധം
- ↑ "2005ല്‍ ടെക്നോപാര്‍ക്കിന്റെ കയറ്റുമതി 600 കോടി", ഹിന്ദു ബിസിനസ് ലൈന്‍, 2005-11-16. ശേഖരിച്ച തീയതി: 2006-08-14.
- ↑ "വിവരസാങ്കേതിക മേഖലയിലെ കയറ്റുമതിയുടെ സിംഹഭാഗവും ടെക്നോപാര്‍ക്കില്‍നിന്ന്", ഹിന്ദു ബിസിനസ് ലൈന്‍, 2005-12-06. ശേഖരിച്ച തീയതി: 2006-08-14.
- ↑ "യു. എസ് ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍ സ്വന്തമായി പുതിയ കാമ്പസ് പണിയുന്നു", ഹിന്ദു ബിസിനസ് ലൈന്‍, 2006-02-28. ശേഖരിച്ച തീയതി: 2006-08-24.
- ↑ "ടി.സി.എസ് ടെക്നോപാര്‍ക്കില്‍ സ്വന്തമായി പുതിയ കാമ്പസ് പണിയുന്നു", റീഡിഫ് മണി, 2006-03-08. ശേഖരിച്ച തീയതി: 2006-08-24.
- ↑ "ഐ.ബി.എസ് ടെക്നോപാര്‍ക്കില്‍ സ്വന്തമായി പുതിയ കാമ്പസ് പണിയുന്നു", ഹിന്ദു, 2006-05-24. ശേഖരിച്ച തീയതി: 2006-08-28.