Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Web Analytics
Cookie Policy Terms and Conditions വടശ്ശേരി പരമേശ്വരന്‍ - വിക്കിപീഡിയ

വടശ്ശേരി പരമേശ്വരന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആധാരഗ്രന്ഥമായി അറിയപ്പെടുന്ന ദൃഗ്ഗണിതം രചിച്ച പ്രതിഭയാണ്‌ വടശ്ശേരി പരമേശ്വരന്‍. ടെലസ്‌കോപ്പുകളോ മറ്റ്‌ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്ത പതിനാലാം നൂറ്റാണ്ടില്‍ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും നിരീക്ഷണം ഇദ്ദേഹം നടത്തി. താന്‍ നടത്തിയ സൂക്ഷ്‌മനിരീക്ഷണങ്ങളില്‍ നിന്ന്‌ ലഭിച്ച ഉള്‍ക്കാഴ്‌ച അയാള്‍ താളിയോലകളില്‍ സംസ്‌കൃതത്തില്‍ കുറിച്ചു വെച്ചു. കേരളീയ ഗണിതശാസ്‌ത്രത്തിലെ ഏറ്റവും പ്രമുഖമായ ആധാരഗ്രന്ഥമായ ദൃഗ്ഗണിതം ആണ്‌ അത്.

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

പാലക്കാടിനു സമീപമുള്ള ആലത്തൂരിലെ വടശ്ശേരി ഇല്ലത്തില്‍ 1360-ലാണ്‌ പില്‍ക്കാലത്ത്‌ പരമേശ്വരന്റെ ജനനം. ഗണിതപഠന പാരമ്പര്യമുള്ളതായിരുന്നു വടശ്ശേരി ഇല്ലം. മുഹൂര്‍ത്തരത്‌നം, മുഹൂര്‍ത്തപദവി എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തലക്കുളത്ത് ഗോവിന്ദഭട്ടതിരിയുടെ (1237-1295) ശിഷ്യനായിരുന്നു പരമേശ്വരന്റെ മുത്തച്ഛന്‍. അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന സംഗമഗ്രാമ മാധവന്‍, രുദ്രന്‍ തുടങ്ങിയവരായിരുന്നു പരമേശ്വരന്റെ അധ്യാപകര്‍. പരമേശ്വരന്റെ മകന്‍ വടശ്ശേരി ദാമോദരനും (1410-1545) ഗണിതജ്ഞനായിരുന്നു. നീലകണ്‌ഠ സോമയാജിയെന്ന മഹാഗണിതജ്ഞന്റെ ഗുരു വടശ്ശേരി ദാമോദരനായിരുന്നു. 1455-ല്‍ തൊണ്ണൂറ്റയഞ്ചാം വയസ്സില്‍ വടശ്ശേരി പരമേശ്വരന്‍ അന്തരിച്ചു.

[തിരുത്തുക] സംഭാവനകള്‍

കേരളം സംഭാവന ചെയ്‌ത ഏറ്റവും പ്രതിഭാശാലിയായ ഗണിതജ്ഞരിലൊരാളാണ്‌ വടശ്ശേരി പരമേശ്വരന്‍. ദൃഗ്ഗണിതം എന്നത്‌ വെറുമൊരു ഗ്രന്ഥം മാത്രമല്ല, ഒരു ഗണിതപദ്ധതി കൂടിയാണ്‌. ജ്യോതിശാസ്‌ത്രത്തില്‍ കൃത്യമായ ഗ്രഹനക്ഷത്ര ഗണനയ്‌ക്ക്‌ ഈ പദ്ധതി സഹായിക്കുന്നു. ഭാരതീയജ്യോതിശാസ്‌ത്രത്തിന്‌ കേരളം സംഭാവന ചെയ്‌ത രണ്ട്‌ പ്രമുഖ ഗണിതരീതികളില്‍ ഒന്നാണ്‌ ദൃക്‌. പരഹിതമാണ്‌മറ്റൊന്ന്‌. ആര്യഭടന്റെ ഗണിതരീതി ആസ്‌പദമാക്കി, ഗണനഫലങ്ങള്‍ക്കു കൃത്യതയുണ്ടാക്കാന്‍ വേണ്ടി സൂക്ഷ്‌മായി നവീകരിച്ച പദ്ധതികളാണ്‌ പരഹിതവും ദൃക്കും.

[തിരുത്തുക] പരഹിതസമ്പ്രദായം

തിരുനാവായ സ്വദേശിയായ ഹരിദത്തന്‍ (എഡി 650 - 700) എന്ന ഗണിതജ്ഞന്‍ എഡി. 683-ല്‍ ആവിഷ്‌ക്കരിച്ചതാണ്‌ പരഹിതപദ്ധതി. ആര്യഭടന്റെ ഗണിതരീതികളിലെ പോരായ്‌മകള്‍ തിരുത്തി സൂക്ഷ്‌മമാക്കിയതാണ്‌ ഇത്‌. മഹാമാര്‍ഗനിബന്ധനം, ഗ്രഹാചാരനിബന്ധനം എന്നീ സംസ്‌കൃതകൃതികള്‍ വഴി ഹരിദത്തന്‍ പരഹിതസമ്പ്രദായം അവതരിപ്പിച്ചു. ഇതില്‍ മാഹാമാര്‍ഗനിബന്ധനം ഇതുവരെ കണ്ടെത്താന്‍ ചരിത്രകാരന്‍മാര്‍ക്കായിട്ടില്ല. കേരളത്തില്‍ ജ്യോതിശാസ്‌ത്രപഠനവും നക്ഷത്രനിരീക്ഷണവും വ്യാപകമാക്കാന്‍ ഹരിദത്തന്റെ സംഭാവന സഹായിച്ചു. തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പ്രചാരം ലഭിച്ച പരഹിതസമ്പ്രദായം, അറുന്നൂറ്‌ വര്‍ഷത്തോളം കേരളത്തിലെ ജ്യോതിശാസ്‌ത്രപഠനമേഖലയില്‍ ചോദ്യംചെയ്യപ്പെടാതെ തുടര്‍ന്നു.

[തിരുത്തുക] ദൃക് സമ്പ്രദായം

പക്ഷേ, പരഹിതസമ്പ്രദായത്തിലും പിഴവുകളുണ്ടായിരുന്നു. അവ പരിഹരിക്കാനാണ്‌ വടശ്ശേരി പരമേശ്വരന്‍ 1430-ല്‍ ദൃക്‌ സമ്പ്രദായത്തിന്‌ രൂപം നല്‍കിയത്‌. നിലവിലുണ്ടായിരുന്ന ഗണിതക്രിയകളുടെ വീഴ്‌ചകളും അവയ്‌ക്കുള്ള കാരണങ്ങളും വര്‍ഷങ്ങളോളമെടുത്ത്‌ പഠിക്കുകയും, അരനൂറ്റാണ്ടിലേറെ വാനനിരീക്ഷണം നടത്തുകയും ഗ്രഹണം, ഗ്രഹയോഗം തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തന്റെ നിഗമനങ്ങള്‍ പരീക്ഷിക്കുകയും ചെയ്‌താണ്‌ അദ്ദേഹം ദൃഗ്ഗണിതം രചിച്ചതെന്ന്‌ നീലകണ്‌ഠ സോമയാജി തന്റെ ആര്യഭടീയഭാഷ്യത്തില്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ഗ്രഹത്തിന്റെയും വിവിധ കാലങ്ങളിലെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാനുള്ള ഗണിതരീതി പരമേശ്വരന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ദൃഗ്ഗണിതത്തിന്റെ താളിയോലകള്‍ കണ്ടെത്തിയത്‌ പ്രശസ്‌ത പണ്ഡിതന്‍ കെ.വി.ശര്‍മയാണ്‌. പക്ഷേ, ഈ മഹാഗ്രന്ഥത്തെക്കുറിച്ചോ അത്‌ രചിച്ച വടശ്ശേരി പരമേശ്വരനെപ്പറ്റിയോ അറിയുന്ന മലയാളികള്‍ കുറവാണ്‌.

[തിരുത്തുക] കൃതികള്‍

ഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലുമായി മുപ്പതിലധികം ഗ്രന്ഥങ്ങള്‍ വടശ്ശേരി പരമേശ്വരന്‍ രചിച്ചു എന്നാണ്‌ കരുതുന്നത്‌. ദൃഗ്ഗണിതം(1430), മൂന്നുകൃതികള്‍ ഉള്‍പ്പെട്ട ഗോളദീപിക(1443), ഗ്രഹണാഷ്ടകം, ഗ്രഹണമണ്ഡനം, ഗ്രഹണന്യായദീപിക, ചന്ദ്രഛായാഗണിതം, വാക്യകാരണം എന്നിവ പരമേശ്വരന്‍ രചിച്ച മൗലീക കൃതികളാണ്‌. ആര്യഭടീയം, മഹാഭാസ്‌കരീയം, മഹാഭാസ്‌കരീയഭാഷ്യം, ലഘുഭാസ്‌കരീയം, സൂര്യസിദ്ധാന്തം, ലഘുമാനസം, ലീലാവതി തുടങ്ങിയ കൃതികളുടെ വ്യാഖ്യാനവും അദ്ദേഹം തയ്യാറാക്കി. പരമേശ്വരന്‍ രചിച്ച വാക്യദീപിക, ഭാദീപിക എന്നീ കൃതികള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ആചാരസംഗ്രഹം, ജാതകപദ്ധതി, സദ്‌വര്‍ഗഫലം തുടങ്ങി ഒട്ടേറെ കൃതികള്‍ വേറെയും അദ്ദേഹത്തിന്റേതായിട്ടുണ്ട്‌.

കേരളീയ ഗണിത-ജ്യോതിശാസ്ത്ര സമൂഹം
ആര്യഭടന്‍ | വടശ്ശേരി പരമേശ്വരന്‍| സംഗമഗ്രാമ മാധവന്‍ |നീലകണ്ഠ സോമയാജി | ജ്യേഷ്ഠ ദേവന്‍| അച്യുത പിഷാരടി | മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി | അച്യുത പണിക്കര്‍ | പുതുമന ചോമാതിരി
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu