വാഗമണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമണ്‍. കോട്ടയത്തെ പാലായ്ക്ക് അടുത്താണ് വാഗമണ്‍. തണുത്ത കാലാവസ്ഥയ്ക്ക് പ്രശസ്തമാണ് വാഗമണ്‍. ഇവിടത്തെ താപനില 10 മുതല്‍ 23 ഡിഗ്രീ സെല്‍ഷ്യസ് വരെ ആണ്. കടല്‍നിരപ്പില്‍ നിന്ന് 1,100 മീറ്റര്‍ ഉയരത്തില്‍ ആണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. കുരിശുമല ആശ്രമം ഇവിടെ ആണ് സ്ഥിതിചെയ്യുന്നത്. പാലായില്‍ നിന്ന് ഏകദേശം 33 കിലോമീറ്റര്‍ ആണ് വാഗമണ്ണിലേക്കുള്ള ദൂരം. ധാരാളം തേയിലത്തോട്ടങ്ങള്‍ ഇവിടെ ഉണ്ട്. ഇന്തോ-സ്വിസ്സ് പ്രോജക്ട് കാലിവളര്‍ത്തല്‍ കേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു.
തങ്ങള്‍ മല, മുരുഗന്‍ മല, കുരിശുമല എന്നീ മൂന്നു മലകളാല്‍ വാഗമണ്‍ ചുറ്റപ്പെട്ടിരിക്കുന്നു. തെയിലത്തോട്ടങ്ങള്‍ പുല്‍ത്തകിടികള്‍, മഞ്ഞ്, ഷോളമലകള്‍, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. വാഗമണ്‍ പശ്ചിമഘട്ടത്തിന്റെ അതിരില്‍ ആണ് സ്ഥിതിചെയ്യുന്നത്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമണ്‍ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു.