വേളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി. അഷ്ടമുടി കായലിന്റെ കരയിലുള്ള ഈ പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയില്‍ പ്രശസ്തമാണ്. വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്. കടല്‍ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്. ഒരു ചെറിയ മണല്‍ത്തിട്ട കായലിനെയും കടലിനെയും വേര്‍തിരിക്കുന്നു. വേളി-ആക്കുളം തടാകവും ഇവിടെയാണ്. ശംഖുമുഖം കടല്‍ത്തീരം വേളിയുടെ അടുത്താണ്. കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്ക്, ജല-കായിക വിനോദങ്ങള്‍, ഒരു ഉല്ലാസ പാര്‍ക്ക്, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാല, ശംഖുമുഖം കടല്‍ത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു പാലം എന്നിവ വേളിയിലുണ്ട്. പാര്‍ക്കില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.
വേളി ടൂറിസ്റ്റ് ഗ്രാമത്തിന്റെ സന്ദര്‍ശന സമയം രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 മണിവരെ ആണ്.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: തിരുവനന്തപുരം സെന്‍ട്രല്‍ (തമ്പാനൂര്‍), 8 കി.മീ അകലെ.
- ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 3 കി.മീ അകലെ.