സുറിയാനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുറിയാനി (ܣܘܪܝܝܐ സുറിയോയോ)ഒരു കിഴക്കന്‍ അരമായ ഭാഷയുടെ പ്രാദേശിക രൂപഭേദമാണ്.ആംഗലേയത്തില്‍:Syriac സുറിയാനി ആഫ്രോ-ഏഷ്യന്‍ ഭാഷാകുടുംബത്തിലേയും സെമിറ്റിക് ഭാഷാ ഉപകുടുംബത്തിലേയും അരമായാ ഭാഷാ കുടുംബത്തിലേയും അംഗമാണ്‍. കിഴക്കന്‍ മെസപ്പൊത്തോമിയയിലെ പ്രാദേശിക അരമായ ഭാഷാരൂപമായിരുന്നു സുറിയാനി. അറബി ഭാഷ പ്രസിദ്ധമാവുന്നതിന്‍ മുന്‍പ് മദ്ധ്യപൂറ്വ്വദേശത്തേ ക്രിസ്തീയ സമൂഹങ്ങളില്‍ സുറിയാനി ഭാഷയാണ് പ്രബലമായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴിത് കേരളത്തിലും സിറിയയിലും തുറ്ക്കിയിലും ഇറാക്കിലും ഇറാനിലും പാലസ്തീനിലും മറ്റുമായി ചില ചിതറിപ്പാറ്ക്കുന്ന സമൂഹങ്ങള്‍ ഉപയോഗിക്കുന്നു.