User talk:Pravs
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pravs,
ലേഖനനങള്‍ നന്നാവുന്നുണ്ട്, ഇനിയും ഒരുപാട് എഴുതൂ. എടത്തനാട്ടുകരയെപ്പറ്റിയും എഴുതുക..
Simynazareth 13:25, 7 ഒക്ടോബര്‍ 2006 (UTC)simynazareth
[തിരുത്തുക] ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍
നമസ്കാരം,
ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ദയവായി അവയുടെ ഉറവിടവും അതേപോലെ പകര്‍പ്പവകാശനിയമങ്ങള്‍ അവയ്ക്കു ബാധകമാണെങ്കില്‍ ആ വിവരവും കൂടി summary യില്‍ ചേര്‍ക്കാന്‍ ശ്രമിക്കുമല്ലോ. ഇതുചിത്രങ്ങളെ സംബന്ധിച്ച് സുപ്രധാനമാണ് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണുക.തല്‍ക്കാലം നമുക്കു എല്ലാത്തരം പകര്‍പ്പവകാശ ടെമ്പ്ലേറ്റുകളുമില്ല,(like {{GFDL-self}} )പക്ഷേ അധികം താമസമില്ലാതെ ഉണ്ടാക്കാവുന്നതേ ഉള്ളൂ അതുവരെ ചിത്രങ്ങളുടെ വിവരണത്തില്‍ അവ സൂചിപ്പിച്ചാല്‍ മതിയാവും.ജിമ്മി വെയ്‌ല്സിന്റെ കൂടെ താങ്കള്‍ നില്‍ക്കുന്ന ഫോട്ടോ സ്വന്തം കാമറയില്‍ എടുത്തതെങ്കില്‍ {{GFDL-self}} ഉപയോഗിക്കാം.ഒരു ഉദാഹരണം ദാ, ആ വലതുവശത്തുള്ള ചിത്രത്തില്‍, ക്ലിക് ചെയ്ത് അതിന്റെ പേജിലൊന്നു പോയി നോക്കുക.
കാണാം
താങ്കളുടെ സേവനത്തിന് ഒരിക്കല്‍ കൂടി നന്ദി.
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 14:12, 7 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] സ്വാഗതം പ്രവീണ്‍
പ്രവീണ്‍, മലയാളം വിക്കിയിലേക്കു സ്വാഗതം. ജിമ്മി വെയില്‍സുമായുള്ള സംഗമവിശേഷങ്ങള്‍ ഇംഗ്ലീഷ് വിക്കിയില്‍ നിന്നും അറിഞ്ഞിരുന്നു. പ്രവീണ്‍ എന്ന പേരു കണ്ടപ്പോള്‍ മലയാളിയാണെന്നു സംശയിച്ചു (ആഗ്രഹിച്ചു). അങ്ങനെ മലയാളത്തെ പ്രതിനിധീകരിക്കാനും ഒരാളുണ്ടായല്ലോ :). തുടര്‍ന്നും എഴുതുക. ഇതര ഇന്ത്യന്‍ ഭാഷകള്‍ക്കൊപ്പം നമ്മുടെ ഈ ചെറിയ സംരംഭവും മുന്നോട്ടു കുതിക്കട്ടെ. ആശംസകള്‍. --Manjithkaini 05:59, 8 ഒക്ടോബര്‍ 2006 (UTC)