ആട്ടക്കഥ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. നളന്റെയും ദമയന്തിയുടെയും കഥയായ നളചരിതം ആട്ടക്കഥ, ഭാരതയുദ്ധത്തില് ഭീമന് ദുര്യോധനനെ വധിക്കുന്ന ദുര്യോധനവധം, പാഞ്ചാലിക്കായി സൗഗന്ധികപുഷ്പം തേടി പോകവേ വയോവൃദ്ധനായ ഹനുമാനെ നേരിടുന്ന ഭീമന്റെ കഥയായ കല്യാണസൌഗന്ധികം, ഭീമന് കീചകനെ വധിക്കുന്ന കീചകവധം, അര്‍ജ്ജുനനും ശിവനും തമ്മില്‍ നടന്ന യുദ്ധത്തിന്റെ കഥ പറയുന്ന കിരാതം, കര്‍ണ്ണന്റെ കഥപറയുന്ന കര്‍ണ്ണശപഥം എന്നിവ പ്രശസ്തമായ ആട്ടക്കഥകളാണ്. ഇന്ന് കഥകളിയെ കൂടുതല്‍ ജനകീയമാക്കുവാനായി ഷേക്സ്പിയറിന്റെ കിംഗ് ലിയര്‍, ബൈബിളിലെ മഗ്ദലനാ മറിയത്തിന്റെ കഥ എന്നിവ ആട്ടക്കഥയാക്കി അവതരിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
[തിരുത്തുക] സവിശേഷതകള്‍
പദങ്ങള്‍, ദണ്ഡകങ്ങള്‍, ശ്ലോകങ്ങള്‍, കുമ്മികള്‍ എന്നിങ്ങമെയുള്ള രചനാ സമ്പ്രദായം ആട്ടക്കഥയെ മറ്റുള്ള കൃതികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.