Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
കത്തോലിക്കാ സഭ - വിക്കിപീഡിയ

കത്തോലിക്കാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുമതം
ചരിത്രം  · ആദിമ സഭ
സൂനഹദോസുകള്‍  · വിഭാഗീയത
സഭാപിതാക്കന്മാര്‍
ദൈവശാസ്ത്രം
ത്രിത്വം  · നിത്യരക്ഷ
ദൈവവരപ്രസാദം  · ആരാധനാക്രമം
ബൈബിള്‍
പഴയ നിയമം  · പുതിയനിയമം
വെളിപാടു പുസ്തകം  · ഗിരിപ്രഭാഷണം
പത്തു കല്‍പ്പനകള്‍
ക്രിസ്തീയ സഭകള്‍
കത്തോലിക്കാ സഭ
ഓര്‍ത്തഡോക്‍സ്‌ സഭകള്‍
പെന്റകോസ്റ്റ്‌ സഭകള്‍
പാശ്ചാത്യ ക്രിസ്തുമതം  · പൗരസ്ത്യ ക്രിസ്തുമതം
സഭൈക്യം

സംഘടനകള്‍  · സഭൈക്യപ്രസ്ഥാനം

റോമിലെ മെത്രാനുമായി (ഇപ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ) പരിപൂര്‍ണ്ണ ഐക്യത്തില്‍ കഴിയുന്ന ക്രിസ്തീയ സഭാവിഭാഗമാണ് റോമന്‍ കത്തോലിക്കാ സഭ എന്ന കത്തോലിക്കാ സഭ. യേശു ക്രിസ്തുവിനാല്‍ സ്ഥാപിതമായതെന്നും, കൈവയ്പുവഴി പന്ത്രണ്ട് അപ്പസ്തോലന്‍‌മാരിലൂടെയും അവരുടെ പിന്‍‌ഗാമികളിലൂടെയും തുടര്‍ന്നു പരിപാലിയ്ക്കപ്പെടുന്നുവെന്നും ഈ വിഭാഗം തങ്ങളുടെ സഭയെ കാണുന്നു.

ക്രിസ്തുമതത്തിലെ ഏറ്റവും വലിയ വിഭാഗമായ ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗവുമാണ്.[1] സ്റ്റാറ്റിസ്റ്റിക്കല്‍ ഇയര്‍‌ബുക്ക് ഓഫ് ദ ചര്‍ച്ച് അനുസരിച്ച്, 2004ന്റെ അവസാനം കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1,098,366,000 അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറില്‍ ഒന്ന് ആയിരുന്നു. [2]

റോമിലെ പരിശുദ്ധ സിംഹാസനത്തിന്റെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഒരു പാശ്ചാത്യ (അഥവാ ലത്തീന്‍) സഭയും ഇരുപത്തിരണ്ടു പൗരസ്ത്യ വ്യക്തിസഭകളും ചേര്‍ന്ന ഒരു ആഗോള സംഘടനയാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ ഭൂവടിസ്ഥാനത്തില്‍ പല രൂപതകളായി വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ സംഖ്യ 2005ന്റെ അവസാനം 2770 എത്തിയിരുന്നു.[3]

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

സഭ അതിന്റെ സ്ഥാപന ചരിത്രം ക്രിസ്തുവിന്റെയും പന്ത്രണ്ട് ശിഷ്യന്മാരുടേയും അത്ര പഴക്കം ഉണ്ട് എന്ന് വിശ്വസിക്കുന്നു. മെത്രാന്മാര്‍ ഈ ശിഷ്യന്മാരുടെ പിന്തുടര്‍ച്ചക്കാരാണ് എന്നും കരുതിപ്പോരുന്നു. സഭ സ്ഥാപിക്കപ്പെട്ടത് പത്രോസ് ശ്ലീഹായാലാണ്. റോമന്‍ കത്തോലിക്കാ സഭയുടെ തലവനായ റോമാ മാര്‍ പാപ്പ പത്രോസ്ശ്ലിഹായുടെ പിന്തുടര്‍ച്ചക്കാരനായാണു് കരുതിവരുന്നതു്. ആദ്യമായി കത്തോലിക്കാ സഭ എന്നത് രേഖപ്പെടുത്തിയിരിക്കുന്നത് അന്ത്യോക്ക്യയിലെ ഇഗ്നേഷ്യസ് ആണ്. അദ്ദേഹം എഴുതിയ “ മെത്രാന്‍ കാണപ്പെടുന്നിടത്ത് ജനങ്ങള്‍ ഉണ്ടാവട്ടേ, ക്രിസ്തുവുള്ളിടത്ത് കത്തോലിക്കാ സഭ ഉള്ളതു പോലെ” എന്നാണ് ആദ്യത്തെ ലിഖിതം.

ആദ്യത്തെ കാലങ്ങളിലെ പീഡനങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ശേഷം ക്രിസ്തുമതം നാലാം നുറ്റാണ്ടായപ്പോഴേക്കും പരക്കെ അംഗീകരിക്കപ്പെടാന്‍ തുടങ്ങി. ക്രിസ്തുമതം ഗലേറിയുസ് മക്സിമിയാനുസ് എന്ന റോമാന്‍ ചക്രവര്‍ത്തി ക്രി.വ. 311 ല് നിയമാനുസൃതമായ ഒന്നാക്കി മാറ്റിയിരുന്നുകോണ്‍സ്റ്റാന്റിന്‍ ഒന്നാമന്‍ക്രി.വ. 313 ല് മിലാന്‍ വിളംബരത്തിലൂടെ മതപരമായ സമദൂര നയം പ്രഖ്യാപിച്ചു. പിന്നീട് ക്രി.വ. 380 ഫെബ്രുവരി 27 -ല് തിയോഡൊസിയുസ് ഒന്നാമന്‍ ചക്രവര്‍ത്തി നിയമം മൂലം ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും മറ്റു മതങ്ങള്‍ എല്ലാം പാഷാണ്ഡമക്കുകയും(heretics) ചെയ്തു. [4] എന്നാല്‍ ഇതിനു ശേഷം സഭക്ക് നിലനില്പിനായി റോമന്‍ ചക്രവര്‍ത്തിമാരെ ആശ്രയിക്കേണ്ട ഗതി വന്നു. നാലാം നൂടാണ്ടായപ്പോഴേക്കും റോമാ സാമ്രാജ്യം പിളര്‍ന്ന് പൗരസ്ത്യ റോമാസാമ്രാജ്യം(ബൈസാന്ത്യം), പാശ്ചാത്യ റോമാ സാമ്രാജ്യം എന്നിങ്ങനെ രണ്ടായിത്തീര്‍ന്നു. കോണ്സ്റ്റാന്റ്റിനോപ്പിള്‍ ആദ്യത്തേതിന്റെയും റോം രണ്ടാമത്തേതിന്റെയും തലസ്ഥാനമായി. റോമാ സാമ്രാജ്യത്തില്‍ നാലു പാത്രിയാര്‍ക്കീസുമാരാണ് ഉണ്ടായിരുന്നത്.451-ലെ പിളര്‍പ്പിനു് ശേഷം റോമാസാമ്രാജ്യത്തിന്റെ പ്രഥമ തലസ്ഥാനമെന്ന നിലയില്‍ റോമന്‍ പാത്രിയാര്‍ക്കീസ് മറ്റെല്ലാ പാത്രിയാര്‍ക്കീസുമാരേക്കാളും വിശിഷടനായി കണക്കാക്കി. കോണ്സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കീസ് അതിനു തൊട്ടടുത്ത സ്ഥാനവും അലങ്കരിച്ചു പോന്നു. [5] എന്നാല്‍ ജര്‍മ്മാനിക് വര്‍ഗ്ഗത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് പാശ്ചാത്യ റൊമാസാമ്രാജ്യം ശക്തി ക്ഷയിക്കാന്‍ തുടങ്ങിയത് സഭയെയും ക്ഷീണിപ്പിച്ചു. എന്നാല്‍ പൗരസ്ത്യ റൊമാ സാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടു വരെ നിലനിന്നു.

റോമാ സാമ്രാജ്യം തകര്‍ന്നുവെങ്കിലും ക്രിസ്തുമതത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് കുറവുണ്ടായിരുന്നില്ല. എന്നാല്‍ റോമാ സാമ്രാജ്യം പുനരുദ്ധരിക്കുക അസാദ്ധ്യമായപ്പോള്‍ അന്നത്തെ മാര്‍പാപ്പ 751-ല് ഫ്രഞ്ച് രാജാവായ പെപ്പിനെ പരിശുദ്ധ റോമന്‍ സാമ്രാട്ടായി അവരോധിച്ചു. രാജഭരണത്തിന്റെ സഹായം ലഭിക്കാനായിരുന്നു ഇത്. പകരമായി ഇറ്റലിയിലെ ‘രാവെന്ന’ രാജ്യത്തിന്റെ രാജപദവി പാപ്പയ്ക്ക് നല്‍കി. അങ്ങനെ പാപ്പയ്ക്ക് രാജകീയ പദവി ലഭിച്ചു.

ക്രി.വ. 1150 കളില്‍ കിഴക്കു്(ബൈസാന്ത്യം)-പടിഞ്ഞാറന്‍ ശിശ്മ (പിളര്‍പ്പു്)സഭയില്‍ ഉടലെടുത്തു. കുറേ നാളായി നിലനിന്ന സം‌വേദനത്തിന്റ്റെ അഭാവമാണിതിനെല്ലാം കാരണമായത്. ഇതിനാല്‍ പാശ്ചാത്യ റൊമന്‍ കത്തോലിക്ക സഭയും ബൈസാന്ത്യ ഓര്‍ത്തൊഡോക്സ് സഭയും രൂപപ്പെട്ടു. പിന്നിട് 1274 ലും 1439 ലും സഭകള്‍ ലയിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഇന്നും ആ വിഭാഗീയത തുടരുന്നു.

എന്നാല്‍ പാശ്ചാത്യ റൊമാസാമ്രാജ്യം പതിയെ ശക്തി പ്രാപിച്ചു. ജര്‍മ്മനി രാഷ്ട്രം ശക്തമായതോടെ സഭയും ശക്തമായി. എന്നാല്‍ കുരിശു യുദ്ധങ്ങള്‍ പൗരസ്ത്യ റൊമാ സാമ്രാജ്യം(ബൈസാന്ത്യം) ക്ഷീണിപ്പിക്കാന്‍ ഇടയാക്കി. ഇസ്ലാം മതം വളര്‍ന്നതും അതിന്റെ ശക്തി ക്ഷയിപ്പിച്ചു. ഈ സമയത്തെല്ലാം പാശ്ചാത്യ സഭ പോര്‍ത്തുഗല്‍ സ്പെയിന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ശക്തി പ്രാപിച്ചു. എന്നാല്‍ പതിനാറാം നൂറ്റാണ്ടായപ്പോള്‍ ആരംഭിച്ച പ്രൊട്ടസ്റ്റന്‍റ് വിപ്ലവം പാശ്ചാത്യ സഭ യുടെ അനിഷേധ്യ സ്ഥാനം എടുത്തു കളഞ്ഞു.

[തിരുത്തുക] ആധുനിക ചരിത്രം

[തിരുത്തുക] അംഗത്വം

കാനോനിക നിയമപ്രകാരം ഒരു വ്യക്തിയ്ക്ക് രണ്ടു വിധത്തില്‍ ഈ സഭയിലെ അംഗമാകാം:

  • ജ്‌ഞാനസ്നാനം എന്ന കൂദാശ വഴി
  • വിശ്വാസപ്രഖ്യാപനം വഴി സഭയിലേയ്ക്കു സ്വീകരിയ്ക്കപ്പെടുന്നതിലൂടെ (നേരത്തേ ജ്‌ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടെങ്കില്‍)[6]

സഭയുമായുള്ള ബന്ധം വേര്‍പെടുത്തുവാനായി ഒരു വ്യക്തിയ്ക്ക് ഔദ്യോഗികമായ ചില നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ദൈവദൂഷണം, ദൈവനിഷേധം അല്ലെങ്കില്‍ ശീശ്മ എന്നിവ കാരണമാണ് കത്തോലിക്കാ സഭയിലെ അംഗത്വം നഷ്ടപ്പെടുക; പക്ഷേ ഇവ ഒരു വൈദികന്റെയോ ഇടവക വികാരിയുടെയോ മുന്നില്‍ ലിഖിതരൂപത്തില്‍ നല്‍കാതെ, അല്ലെങ്കില്‍ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ശക്തമായ വിധത്തില്‍ സഭാധികാരികള്‍ക്കു ബോധ്യപ്പെടാതെ അംഗത്വം നഷ്ടപ്പെടുകയില്ല.[7]

സഭയുമായി ബന്ധം വേര്‍പെടുത്തിയ ഒരു വ്യക്തിയെ വിശ്വാസപ്രഖ്യാപനമോ കുമ്പസാരമോ വഴി തിരിച്ച് സ്വീകരിയ്ക്കുന്നതാണ്.

[തിരുത്തുക] വിശ്വാസവും പ്രബോധനങ്ങളും

[തിരുത്തുക] ദൈവാസ്തിത്വം

ഏതൊരു ക്രൈസ്തവ സഭാസമൂഹത്തെയും പോലെ ഈ സഭയും ഒരു ഏക ദൈവത്തില്‍ വിശ്വസിയ്ക്കുന്നു. ദൈവം എല്ലാ സൃഷ്ടികളെക്കാളും ഉപരിയായുള്ളവനും, സ്വയംഭൂവും, അനന്തപൂര്‍ണ്ണതയുള്ളവനുമായ അരൂപിയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു. ദൈവത്തിന്റെ അസ്തിത്വം വേദപുസ്തകത്തിന്റെയോ യുക്തിയുടെയോ അടിസ്ഥാനത്തില്‍ തെളിയിയ്ക്കാനാവുന്ന ഒന്നാണെന്നും സഭ കരുതുന്നു.

ദൈവത്തിനു ആരംഭമില്ല; ദൈവം ഇല്ലായിരുന്ന ഒരു സമയം ഒരിക്കലും ഉണ്ടായിട്ടില്ല; ഇല്ലാതായിത്തീരാന്‍ ദൈവത്തിനു സാധിക്കയില്ല; ദൈവം എല്ലായ്‌‌‌പ്പോഴും ജീവിക്കുന്നവനും മരണമില്ലാത്താനും, മാറ്റനില്ലാത്തവനും ആയിരിക്കും: തന്മൂലം ദൈവം നിത്യനാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു.

ഓരോരുത്തനും അര്‍‌ഹിക്കുന്നതുപോലെ നന്മയ്ക്കു പ്രതിസമ്മാനവും, തിന്മയ്ക്കു ശിക്ഷയും ദൈവം നല്‍കുന്നു. ഈ ലോകത്തില്‍ വച്ചു സമ്മാനമോ, ശിക്ഷയോ ഭാഗികമായി ദൈവം നല്‍കുന്നു; പക്ഷേ പൂര്‍‌ണ്ണമായി നല്‍കുന്നത് മരണാനന്തരമാണ്‍. പാപിയെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കുകയും അവന്‍ അതനുസരിച്ച് അനുതപിക്കുമ്പോള്‍ സന്തോഷപൂര്‍വ്വം അവനോടു പൊറുക്കുകയും ചെയ്യുന്നു.

ഏകദൈവത്തില്‍ മൂന്നാളുകള്‍ അഥവാ മൂന്നു സ്വഭാവങ്ങള്‍ ഉണ്ടെന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: അവ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരാകുന്നു. സൃഷ്ടികര്‍മ്മം പിതാവിന്റെയും, പരിത്രാണകര്‍മ്മം പുത്രന്റെയും, പവിത്രീകരണകര്‍മ്മം പരിശുദ്ധാത്മാവിന്റെയും പ്രവൃത്തികളായി പറഞ്ഞുവരുന്നു.[8]

[തിരുത്തുക] തിരുസഭയുടെ കല്പനകള്‍

[തിരുത്തുക] കൂദാശകള്‍

  1. മാമ്മോദീസ
  2. സ്ഥൈര്യലേപനം
  3. കുമ്പസാരം
  4. കുര്‍ബാന
  5. രോഗീലേപനം
  6. പൗരോഹിത്യം
  7. വിവാഹം

[തിരുത്തുക] പാപം

[തിരുത്തുക] മനുഷ്യന്റെ അന്ത്യം

  1. മരണം
  2. അന്ത്യവിധി
  3. സ്വര്‍ഗം
  4. നരകം

[തിരുത്തുക] അവലംബം

  1. Major Branches of Religions. adherents.com. ശേഖരിച്ച തീയതി: 2006-09-14.
  2. Central Statistics Office (2006). Statistical Yearbook of the Church 2004. Libreria Editrice Vaticana. ISBN 88-209-7817-2. 
  3. Central Statistics Office (February 2006). Annuario Pontificio (Pontifical Yearbook). Libreria Editrice Vaticana. ISBN 88-209-7806-7. 
  4. "It is our desire that all the various nations which are subject to our clemency and moderation should continue to the profession of that religion which was delivered to the Romans by the divine Apostle Peter, as it has been preserved by faithful tradition and which is now professed by the Pontiff Damasus and by Peter, Bishop of Alexandria, a man of apostolic holiness. ... We authorize the followers of this law to assume the title Catholic Christians; but as for the others, since in our judgment they are foolish madmen, we decree that they shall be branded with the ignominious name of heretics, and shall not presume to give their conventicles the name of churches." Halsall, Paul (June 1997). Theodosian Code XVI.i.2. Medieval Sourcebook: Banning of Other Religions. Fordham University. http://www.fordham.edu/halsall/source/theodcodeXVI.html
  5. ജോസഫ് പുലിക്കുന്നേല്‍; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകള്‍, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
  6. cf. Code of Canon Law, canon 11
  7. എപ്പിസ്കോപ്പല്‍ സമ്മേളനങ്ങളുടെ സഭാപതികള്‍‌ക്ക് നിയമാവലിയ്ക്കായുള്ള പൊന്തിഫിക്കല്‍ കൌണ്‍‌സിലില്‍ നിന്ന് 13 മാര്‍ച്ച് 2006-നു അയച്ച 10279/2006 സര്‍ക്കുലര്‍ കത്ത് (Canon Law Society of America)
  8. റവ. ഫാ. മാത്യു നടയ്ക്കല്‍, റവ. ഡോ. ജോര്‍ജ്ജ് വാവാനിക്കുന്നേല്‍, റവ. ഡോ. ആന്റണി നിരപ്പേല്‍ (1987). സഭയുടെ മൗലികപ്രബോധനങ്ങള്‍. സീയോന്‍ ഭവന്‍, മുട്ടുച്ചിട. 

[തിരുത്തുക] അനുബന്ധ വിഷയങ്ങള്‍

കത്തോലിക്കാ സഭ കേരളത്തില്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com