Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ക്രിസ്തുമതം - വിക്കിപീഡിയ

ക്രിസ്തുമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുമതം
ചരിത്രം  · ആദിമ സഭ
സൂനഹദോസുകള്‍  · വിഭാഗീയത
സഭാപിതാക്കന്മാര്‍
ദൈവശാസ്ത്രം
ത്രിത്വം  · നിത്യരക്ഷ
ദൈവവരപ്രസാദം  · ആരാധനാക്രമം
ബൈബിള്‍
പഴയ നിയമം  · പുതിയനിയമം
വെളിപാടു പുസ്തകം  · ഗിരിപ്രഭാഷണം
പത്തു കല്‍പ്പനകള്‍
ക്രിസ്തീയ സഭകള്‍
കത്തോലിക്കാ സഭ
ഓര്‍ത്തഡോക്‍സ്‌ സഭകള്‍
പെന്റകോസ്റ്റ്‌ സഭകള്‍
പാശ്ചാത്യ ക്രിസ്തുമതം  · പൗരസ്ത്യ ക്രിസ്തുമതം
സഭൈക്യം

സംഘടനകള്‍  · സഭൈക്യപ്രസ്ഥാനം

ക്രിസ്തുമതം ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ മതമാണ്‌. യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവില്‍വന്നത്‌. ക്രിസ്തീയ മതവിശ്വാസികള്‍ യേശുവിനേ ദൈവപുത്രനായും പഴയ നിയമം പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ട്‌. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികള്‍ പൊതുവായി ക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്നു. ബൈബിള്‍ ആണ്‌ ഇവരുടെ വിശുദ്ധ ഗ്രന്ഥം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള മതമാണ്‌ ക്രിസ്തുമതം.[1] യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറന്‍ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.

ഉള്ളടക്കം

[തിരുത്തുക] അംഗങ്ങളും സഭകളും

210 കോടിയോളം അനുയായികളുണ്ട്‌ ക്രിസ്തുമതത്തില്‍. 110 കോടി വിശ്വാസികളുള്ള റോമന്‍ കത്തോലിക്കാ സഭ, 51 കോടിയിലേറെ വരുന്ന പ്രട്ടസ്റ്റന്റ്‌ സഭകള്‍, 21.6 കോടിയോളം വരുന്ന ബൈസാന്ത്യ ഓര്‍ത്തഡോക്സ്‌ സഭകള്‍,ഏഴരക്കോടി വരുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭ 15.8 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.വിശ്വാസപരമായും പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കിയും ക്രിസ്ത്യാനികള്‍ പല വിഭാഗങ്ങളായി മാറിയിട്ടുണ്ട്‌. എന്നിരുന്നാലും ഈ വിഭാഗങ്ങളെയെല്ലാം താഴെപ്പറയുന്ന മൂന്ന് പ്രധാന ശാഖകള്‍ക്കുകീഴില്‍ വേര്‍തിരിക്കാം.

  1. പാശ്ചാത്യ, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കൂട്ടായ്മയായ റോമന്‍ കത്തോലിക്കാ വിഭാഗം.
  2. കിഴക്കന്‍ ഓര്‍ത്തഡോക്സ്‌ സഭകളും പൗരസ്ത്യ ഓര്‍ത്തഡോക്സ്‌ സഭകളും മറ്റ്‌ സമാന സഭകളും ഉള്‍പ്പെടുന്ന ഓര്‍ത്തഡോക്സ്‍ വിഭാഗം
  3. ആഗ്ലിക്കന്‍, ലൂഥറന്‍, മെതഡിസ്റ്റ്‌, പെന്റക്കോസ്റ്റല്‍ എന്നീ സഭാഗണങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊട്ടസ്റ്റന്റ്‌ വിഭാഗം.
    ഇത് പൊതുവായ തരംതിരിക്കലാണ്‌. എന്നാല്‍ ഇവയിലൊന്നും പെടാത്ത ക്രൈസ്തവ വിഭാഗങ്ങളും നിലവിലുണ്ട്‌. യഹോവ സാക്ഷികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ സ്വയം ക്രിസ്ത്യാനികളെന്നു വിശേഷിക്കുന്നുണ്ടെങ്കിലും മറ്റു പാരമ്പര്യ ക്രൈസ്തവ സഭകള്‍ ഇവരെ അക്കൂട്ടത്തില്‍പ്പെടുത്തുന്നില്ല.
    എന്നാല്‍ ക്രിസ്ത്യീയരുടേ മൊത്തം എണ്ണം നിര്‍ണ്ണയിക്കുന്നതില്‍ ഇക്കൂട്ടരേയും ഉള്‍പെടുത്തിക്കാണുന്നു.

[തിരുത്തുക] ചരിത്രം

ക്രിസ്തുമതം അതിന്റെ വിഘടനങ്ങളിലൂടെ

ക്രിസ്തുവിനു ശേഷം ഒന്നാം നുറ്റാണ്ടിലാണ് ക്രിസ്തുമതം ഉദയം കൊള്ളുന്നത്. തുടക്കത്തില്‍ യഹൂദന്മാരുടെ ഒരു പ്രത്യേക വിഭാഗമായാണിത് രൂപപ്പെട്ടത്. [2] അന്ന് യഹൂദരുടെ മത ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് ഹീബ്രൂ ബൈബിള്‍ ( പഴയ നിയമം)ആണ് അവര്‍ ആശ്രയിച്ചിരിന്നത്. യഹൂദമതവും ഇസ്ലാം മതവും പോലെ ക്രിസ്തു മതവും അബ്രഹാമിക മതമായാണ് തരം തിരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികള്‍ എന്ന പദം ആദ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത് അന്ത്യോക്യായില്‍ വച്ചാണ്‍്.(11:26) ഇതില്‍ തന്നെ ആദ്യമായി രേഖപ്പെടുത്തിയ പരാമര്‍ശം ഉള്ളത് പുതിയനിയമത്തിലെ നടപടി പുസ്തകത്തിലാണ്. [3] ക്രിസ്തുമതം ഗ്രിക്ക്-ജര്‍മന്‍ നാടുകളിലൂടെ വളരെ പെട്ടന്ന് പ്രചാരം നേടി.

[തിരുത്തുക] ക്രിസ്തുമതം കേരളത്തില്‍

ക്രിസ്തുമതം കേരളത്തില്‍ പ്രചരിപ്പിച്ചത് ക്രി.വ. 52-ല്‍ കേരളത്തില്‍ എത്തിയ തോമാശ്ലീഹയാണ് എന്നാണ് വിശ്വസിക്കുന്നത്. അദ്ദേഹത്തിനു ശേഷം നിരവധി ക്രിസ്തീയ സന്യാസിമാര്‍ ഇവിടെയെത്തി നിരവധി പേരെ മത പരിവത്തനം നടത്തുകയും വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറുകയും ചെയ്തവരാണ് ഇവിടത്തെ ആദ്യകല ക്രിസ്ത്യാനികള്‍. ഇവരെ നസ്രാണി ക്രിസ്ത്യാനികള്‍ എന്ന് പൊതുവെ വിളിച്ചിരുന്നു. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ(കല്‍‍ദായ)സുറിയാനിഭാഷ്ഹയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ കേരളത്തില്‍ കാലുകുത്തുന്നതു വരെ (1498) ഇവര്‍ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. അന്നു മുതലാണ് കേരലത്തിലെ ക്രീസ്സ്തവര്‍ക്കിടയില്‍ ഛിദ്ര വാസനകള്‍ തലപൊക്കിയത്. പോര്‍ട്ടുഗീസുകാര്‍ ലത്തീന്‍ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേല്‍‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കൂട്ടര്‍ എതിര്‍ക്കുകയും മറ്റൊരു കൂട്ടം അംഗീകരിക്കുകയും ചെയ്തു. എതിര്‍ത്ത സുറിയാനി ക്രിസ്ത്യാനികള്‍ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.

കത്തോലിക്കാ സഭയില്‍ നിന്ന് വേര്‍പെട്ട് യൂറോപ്പില്‍ രൂപം കൊണ്ട പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനം കേരളത്തില്‍ ഡച്ചുകാരുടേയും ഇംഗ്ലീഷുകാരുടേയും സാന്നിധ്യം മൂലം വേരുറപ്പിക്കാന്‍ കഴിഞ്ഞു. കത്തോലിക്കാ-പ്രോട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ കേരളത്തില്‍ അസംഖ്യം അവര്‍ണ്ണരെ മത പരിവര്‍ത്തനത്തിന് വിധേയമാക്കി പരിവര്‍ത്തിത ക്രൈസ്തവര്‍ എന്ന വിഭാഗം ഉടലെടുത്തു.

[തിരുത്തുക] കേരളത്തിലെ ക്രൈസ്തവ സഭകള്‍

ക്രിസ്തീയ മതത്തിലെ പല പാരമ്പര്യങ്ങളില്‍പ്പെട്ട കുരിശുകള്‍
ക്രിസ്തീയ മതത്തിലെ പല പാരമ്പര്യങ്ങളില്‍പ്പെട്ട കുരിശുകള്‍
  1. കത്തോലിക്കാ സഭകള്‍
  2. ഓര്‍ത്തഡോക്സ് സഭകള്‍
  3. പൗരസ്ത്യ സഭകള്‍
  4. പ്രോട്ടസ്റ്റന്‍റ് സഭകള്‍

[തിരുത്തുക] കത്തോലിക്കാ സഭകള്‍

റോമിലെ മാര്‍പാപ്പ പരമാധ്യക്ഷനായ കത്തോലിക്കാ സഭയുടെ മൂന്ന് ഘടകങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്

[തിരുത്തുക] ഓര്‍ത്തഡോക്സ് സഭകള്‍

അര്‍മേനിയന്‍, സിറിയന്‍, അല്ക്സാന്‍ഡ്രിയന്‍, കോപ്റ്റിക്ക്, എത്യോപ്യന്‍, എറിത്രീയന്‍,മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നിവയടങ്ങുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഉള്‍പ്പെടുന്ന രണ്ട് സഭകളാണ് കേരളത്തിലെ രണ്ട് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയും. ഈ സഭകളാവട്ടെ ഒന്നായിരുന്നു. 1912ല്‍ ഈ സഭയില്‍ ഭിന്നിപ്പുണ്ടായി. മലങ്കര മെത്രാപ്പോലീത്തയായ വട്ടശ്ശേരില്‍ മാര്‍ ദിവാന്നാസ്യോസിനെ അനുകൂലിച്ചവര്‍ കാതോലിക്കോസ് കക്ഷി എന്ന പേരിലും അന്ത്യോഖ്യായിലെ പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിച്ചവര്‍ പാത്രിയാര്‍ക്കീസ് കക്ഷിഎന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി.[4]എന്നാല്‍ ഇവ രണ്ടും തന്നെ ഓര്‍ത്തഡോക്സ് സഭകളും നിയമാനുസരണം യാക്കോബ്യവും ആണെന്നും എന്നത് ഒരു ചരിത്ര വൈരുദ്ധ്യമാണ്.വീണ്ടും ഐക്യമുണ്ടായെങ്കിലും 1995-ലെ- സുപ്രീം കോടതിയുടെ വിധിയ്ക്കു് [5] ശേഷം 2002ല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നിലവില്‍വന്നു. എന്നാല്‍ ഇന്ന് ആദ്യത്തേത് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയെന്നും രണ്ടാമത്തേത് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ എന്നും വിളിക്കപ്പെടുന്നു.

[തിരുത്തുക] പൗരസ്ത്യ പാരമ്പര്യത്തിലുള്ള മറ്റ് സഭകള്‍

[തിരുത്തുക] പ്രൊട്ടസ്റ്റന്‍റ് സഭകള്‍

കത്തോലിക്കാ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭകളില്‍ പെടാത്ത എല്ലാ സഭകളേയും പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തില്‍ പൊതുവേ പെടുത്തിയിരിക്കുന്നത്.

[തിരുത്തുക] മറ്റ് സഭകള്‍

  • ശാബത്ത് സഭ (സെവന്‍‍ത് ഡേ അഡ്വന്റിസ്റ്റുകള്‍
  • രക്ഷാ സൈന്യം (സാല്‍‌വേഷന്‍ ആര്‍മി)
  • ബ്രദറണ്‍ അസംബ്ലി (വേര്‍പാടുകാര്‍)
  • ബിലീവേഴ്സ് ചര്‍ച്ച്

[തിരുത്തുക] ക്രിസ്തുമതം ഇന്ത്യയില്‍

[തിരുത്തുക] ആധാരസൂചിക

  1. അഡ്‌ഹിയറന്റ്‌സ്‌ ഡോട്ട്‌കോം
  2. ബൈബിള്‍ഗേറ്റ് വേ.കോം
  3. നടപടി 11:26 http://www.earlychristianwritings.com/text/acts-kjv.html
  4. മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം
  5. http://judis.nic.in/supremecourt/qrydisp.asp?tfnm=10731 1995 സുപ്രീം കോടതിയുടെ ന്യൂനപക്ഷ വിധി മോ.റെവ. പി.എം.എ. മെത്രാപ്പോലീത്ത v/s മോ.മാര്‍ മാര്‍ത്തോമ്മാ, വിധി പ്രസ്താവിച്ചത് 20/06/1995 ബെഞ്ച്: 1) ആര്‍.എം.സഹായി 2) ആര്‍.എം. സഹായി, ജീവന്‍ റെഡ്ഡി, എസ്.സി. സെന്‍]

[തിരുത്തുക] മറ്റു വായനയ്ക്ക്

ആശയവിനിമയം
ഇതര ഭാഷകളില്‍
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com