കാശിത്തുമ്പ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാര്ഡന് ബാല്‍സം (Garden Balsam) എന്നു ലത്തീന്‍ ഭാഷയില്‍ അറിയപ്പെടുന്ന കാശിതുമ്പ, കിഴക്കെ ദക്ഷിണേഷ്യയിലാണ് കണ്ടുവരുന്നത്. 20 മുതല്‍ 75 സന്റിമീറ്റര് വരെ ഉയരത്തില്‍ വളരുന്ന, കട്ടിയുള്ളതും എന്നാല്‍ ദുര്‍ബലവുമായ കാണ്ഡത്തോടുകൂടിയ ഒരു വാര്‍ഷിക സസ്യമാണിത്. ഇലകള്‍ സര്പ്പാള ആകൃതിയില്‍ അടുക്കിവെച്ചതുപോലെ കാണപ്പെടുന്നു. ഇവയ്ക്ക് 2.5–9 സെന്റീമീറ്റര്‍ നീളവും 1–2.5 സെന്റീമീറ്റര്‍ വീതിയും വാളിന്റെ വായ്ത്തലയ്ക്ക് സമാനമായ അരികുകളും കാണപ്പെടുന്നു. ഇവയുടെ പൂക്കള്‍ ശ്വേതരക്തവര്‍ണ്ണം (പിങ്ക്), ചുവപ്പ്, വെള്ള, ധൂമ (പര്‍പ്പിള്‍) നിറങ്ങളില്‍ കണ്ടുവരുന്നു. 2.5–5 സെന്റീമീറ്റര്‍ വ്യാസമുള്ള്ള പൂക്കളില്‍ തേനീച്ച, തേന്‍ കുടിക്കാനെത്തുന്ന പക്ഷികള്‍ എന്നിവ വഴി പരാഗണം നടക്കുന്നു[1].
ഈ ചെടിയുടെ വിവിധ ഭാഗങ്ങള്‍ ചര്‍മ്മ സംബന്ധമായ രോഗങ്ങള്‍ക്കും മറ്റ് ചില അസുഖങ്ങള്‍ക്കുമുള്ള മരുന്നിനുമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഇല, വിത്ത്, കാണ്ഡം എന്നിവ പാചകം ചെയ്താല്‍ ഭക്ഷ്യയോഗ്യമാണ്. ഇവയുടെ ഇലകളുടെ നീര് അരിമ്പാറ, പാമ്പ്കടി എന്നിവയുടെ ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. പൂക്കള്‍ പൊള്ളലേറ്റ ചര്‍മ്മങ്ങളില്‍ തണുപ്പ് നല്‍കാനായി ഉപയോഗിക്കുന്നു.[2] പസഫിക്ക് സമുദ്രത്തിലെ ദ്വീപുകളില്‍ വന്‍തോതില്‍ അലങ്കാര സസ്യമായി ഇവ കൃഷി ചെയ്തുവരുന്നു.[3]
[തിരുത്തുക] ആധാരസൂചിക
- ↑ Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan ISBN 0-333-47494-5.
- ↑ Plants for a Future: Impatiens balsamina
- ↑ Pacific Island Ecosystems at Risk: Impatiens balsamina
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] മറ്റ് ലിങ്കുകള്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്