കുരുമുളക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
കുരുമുളക്
കുരുമുളക് ചെടി
കുരുമുളക് ചെടി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: ചെടികള്‍
തരം: പൂക്കുന്ന ചെടികള്‍
വര്‍ഗ്ഗം: Magnoliopsida
നിര: Piperales
കുടുംബം: Piperaceae
ജനുസ്സ്‌: Piper
വര്‍ഗ്ഗം: പി.നിഗ്രം
ശാസ്ത്രീയനാമം
പൈപ്പര്‍ നിഗ്രം
കാര്‍ലോസ് ലിനസ്

കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളില്‍ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാര്‍ജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനമാണ്. ഇത് കേരളത്തിലെ ഒരു പ്രധാന നാണ്യവിളയാണ്.തെക്കേ ഇന്ത്യയിലെ വനങ്ങളില്‍ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌. ഇംഗ്ലീഷില്‍ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയില്‍ നിന്നുമാണ്. ഗ്രീക്ക് ഭാഷയില്‍ പെപ്പറിയും, ലാറ്റിന്‍ ഭാഷയില്‍ പിപര്‍ എന്നും, ജെര്‍മന്‍ ഭാഷയില്‍ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു‍, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത്‌ തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട്‌ അവര്‍ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തില്‍ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും കുരുമുളകിന്റെ യഥാര്‍ത്ഥ ഉറവിടം മലബാര്‍ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യര്‍ക്ക് മാര്‍ക്കോ പോളോ എന്ന സഞ്ചാരിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക്‌ ഉപയോഗിച്ച്‌ സ്പ്രേ വരെ ഉണ്ടാക്കുന്നു. ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ്‌ കുരുമുളക്‌ വളരുന്നത്‌. വള്ളിച്ചെടിപോലെ പടര്‍ന്നു കയറുന്ന ഇനമാണ്‌ ഇതില്‍ പ്രധാനം. പച്ചക്കുരുമുളക്‌ കുലകളിലായി ഉണ്ടാകുകയും അത്‌ ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ്‌ വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങള്‍ക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ചരിത്രാതീതകാലം മുതല്‍ക്കേ കേരളത്തില്‍ കുരുമുളക്‌ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. റോമക്കാരും യവനരും പേര്‍ഷ്യക്കാരും കുരുമുളക്‌ സുഗന്ധദ്രവ്യമായി ഉപയോഗിക്കാന്‍ തുടങ്ങിയത്‌ ക്രിസ്തുവിനു ഏകദേശം മൂവായിരം വര്‍ഷം മുന്നേ ആയിരിക്കണം എന്ന് കരുതുന്നു. ആദ്യകാലങ്ങളില്‍ ഒരു ഔഷധമായി ഉപയോഗിച്ചിരിക്കാമായിരുന്ന ഇത്‌ പിന്നീട്‌ ദൈനംദിന ഭക്ഷണങ്ങളിലും ഉള്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കണം. ഇന്ന് ഭാരതത്തില്‍ മാത്രമല്ല മലേഷ്യ, തായ്‌ലാന്റ്, ഐവറി കോസ്റ്റ്, ജമൈക്ക, ട്രോപ്പിക്കാനാ, ബ്രസീല്‍, ശ്രീലങ്ക, വിയറ്റ്നാം, ചൈന എന്നീ രാജ്യങ്ങളില്‍ കുരുമുളക് കൃഷി ചെയ്യുന്നു. എന്നിരുന്നാല്‍ക്കൂടി ലോകത്തിന്റെ ആവശ്യകതയുടെ 50% നല്‍കപ്പെടുന്നത് ഭാരതം ആണ്.

[തിരുത്തുക] കൃഷി

ഉണക്കിയ‍ കുരുമുളക്
ഉണക്കിയ‍ കുരുമുളക്

ദീര്‍ഘമായി മഴലഭിക്കുന്നതും, ശരാശരി ഉയര്‍ന്ന താപനിലയും, ഭാഗികമായി തണല്‍ ലഭിക്കുന്നതുമായ സ്ഥലങ്ങളില്‍ കുരുമുളക് നന്നായി വളരും. കേരളത്തിലെ ഞാറ്റുവേല കുരുമുളക് കൃഷിക്ക് വളരെ അനുയോജ്യമാണ്. വണ്ണം കുറഞ്ഞതും എന്നാല്‍ കട്ടിയുള്ളതുമായ വള്ളിച്ചെടിയാണ് കുരുമുളക്. ഇവയ്ക്ക് താങ്ങായി തെങ്ങ്,കമുക്, പോലെയുള്ള വൃക്ഷങ്ങളോ ഉണ്ടായിരിക്കണം. കുരുമുളക് വള്ളിയുടെ മുട്ടുകള്‍ താങ്ങ് വൃക്ഷത്തില്‍ പടര്‍ന്ന് കയറാന്‍ സഹായിക്കുന്നു. ഈ മുട്ടുകളില്‍ നിന്നും പുതിയ കിളിര്‍പ്പുകള്‍ ഉണ്ടായി ചെടി വളരുന്നു. ഇതിന്റെ ഇലകള്‍ കടും പച്ച നിറമുള്ളതും, കട്ടിയുള്ളതും അറ്റം കൂര്‍ത്തതുമാണ്. സാധാരണ മഴക്കാലത്തിനു മുന്‍പായി ചെടികള്‍ പൂക്കാന്‍ തുടങ്ങുന്നു. കുരുമുളകിന്റെ പൂക്കള്‍ കുലകളായ് കാണപ്പെടുന്നു. ഈ പൂക്കുലകള്‍ക്ക് തിരികള്‍ എന്നാണ് പറയുന്നത്. ഒരു തിരിയില്‍ ഏകദേശം അന്‍പതോളം ചെറിയ വെളുത്ത പൂക്കള്‍ കാണപ്പെടുന്നു. ജലത്തിലൂടെ പരാഗണം നടക്കുന്ന സസ്യമാണ് കുരുമുളക്. മഴവെള്ളത്തിലൂടെ പരാഗണം നടന്ന ശേഷം തിരികളില്‍ ചെറിയ പച്ച മുത്തുപോലെ കായകള്‍ ഉണ്ടാകുന്നു. പാകമാകുമ്പോള്‍ മഞ്ഞ കലര്‍ന്ന ചുവപ്പു നിറത്തിലും, പഴുത്തത് കടും ചുവപ്പു നിറത്തിലും കാണാം. തിരികളൊട്കൂടി പറിച്ചെടുക്കുന്ന കുരുമുളക് രണ്ട് ദിവസം വെയിലത്ത് ഇടുന്നു. അതിനുശേഷം ചവിട്ടിമെതിച്ച് മുളക്മണികള്‍ വേര്‍പെടുത്തുന്നു. വീണ്ടും വെയിലത്ത് നല്ലതുപോലെ ഉണക്കുന്നു. നല്ലതുപോലെ ഉണങ്ങിയ കുരുമുളകിന് നല്ല കറുത്ത നിറമായിരിക്കും. പുറത്തെ കറുത്തതൊലി നീക്കം ചെയ്താണ് ‍വെളുത്ത കുരുമുളക് ആക്കുന്നത്.

[തിരുത്തുക] വ്യാപാരം

[തിരുത്തുക] കീട/രോഗബാധ

കുരുമുളക് കൊടി
കുരുമുളക് കൊടി

കുരുമുളകിനെ ആക്രമിക്കുന്ന ഏറ്റവും പ്രധാന കീടമാണ്‌ പൊള്ളുവണ്ട്. ജൂണ്‍ മാസത്തില്‍ കുരുമുളകില്‍ തിരിയിടുമ്പോഴും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ തിരിയില്‍ മണികള്‍ ഉണ്ടാകമ്പോഴുമാണ്‌ ഈ കീമ് ആക്രമിക്കുന്നത്.ഇത്തരം വണ്ടുകള്‍ കുരുമുളക് തിരികളേയും മണികളേയുമാണ്‌‌ ബാധിക്കുന്നത്. ‍ഈ വണ്ടുകള്‍ മുളക് മണികളെ ആക്രമിച്ച് മണികള്‍ പൊള്ളയായി ഉണങ്ങിക്കരിഞ്ഞ് നശിക്കുന്നു. ഇതുമൂലം കുരുമുളകിന്റെ ഉത്പാദനം കുറയുകയും ചെയ്യും. ഈ പൊള്ളുവണ്ടുകള്‍ക്കെതിരേയുള്ള ജൈവകീടനാശിനിയാണ്‌ വേപ്പെണ്ണ എമല്‍ഷന്‍.

[തിരുത്തുക] ഇനങ്ങള്‍

  • മലബാര്‍ ഇനങ്ങള്‍ : കൊട്ടവള്ളി, ബാലന്‍ കൊട്ട, കല്ലുവള്ളി, കരിങ്കൊട്ട.
  • തിരുവിതാംകൂര്‍ ഇനങ്ങള്‍ : നാരായക്കൊടി, കരിമുണ്ട, കാറ്റനാടന്‍, പൊരുങ്കൊടി, വലിയ കാണിക്കാടന്‍, കുതിര വാലി.

[തിരുത്തുക] ആധാരസൂചിക


[തിരുത്തുക] കുറിപ്പുകള്‍

കേരളത്തിലെ അത്യുത്പാദനശേഷിയുള്ള രണ്ട് കുരുമുളക് ഇനങ്ങളാണ് മലബാര്‍ ഗാര്‍ബിള്‍ഡ്, തലശ്ശേരി എക്സ്ട്രാ ബോള്‍ഡ് എന്നിവ.

[തിരുത്തുക] ചിത്രങ്ങള്‍

ആശയവിനിമയം