ഐവറി കോസ്റ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ട് ദ്’ഇവാര് എന്ന് വിളിക്കപ്പെടുന്ന ഐവറി കോസ്റ്റ് പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. പടിഞ്ഞാറന്‍ അതിരുകള്‍ ലൈബീരിയയും ഗിനിയയുമാണ്. വടക്ക് മാലിയും ബര്‍ക്കിന ഫാസോയും കിഴക്ക് ഘാനയും തെക്ക് ഗിനിയ ഉള്‍ക്കടലുമാണ് അതിരുകള്‍. ഒരുകാലത്ത് ആഫ്രിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായിരുന്ന ഈ രാജ്യം ഇന്ന് രാഷ്ട്രീയ അസ്ഥിരതയും രാജ്യത്തിനകത്തു തന്നെ ഉള്ള യുദ്ധവും കൊണ്ട് സാമ്പത്തികമായി താഴേയ്ക്ക് പോയിരിക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രപതിക്കു നേരെ നടന്ന ഒരു വധശ്രമമായിരുന്നു ആന്തരിക യുദ്ധത്തിനു കാരണം. വിവിധ സായുധ സംഘടനകളുടെയും സര്‍ക്കാരിന്റെയും നിയന്ത്രണത്തില്‍ പല ഭാഗങ്ങളും ആയിപ്പോയ ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭ, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക, എന്നിവര്‍ ലൈബീരിയന്‍ രാഷ്ട്രപതിയായ ലോറെന്റ് ഗാഗ്ബോയുമൊത്ത് ചേര്‍ന്ന് ശ്രമിക്കുന്നുണ്ട്. ഈ സമാധാന ശ്രമങ്ങള്‍ ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
|
||
വടക്ക് | അള്‍ജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാന് · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിന്‍ · ബര്‍ക്കിനാ ഫാസോ · കേപ്പ് വേര്‍ഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷര്‍ · നൈജീരിയ · സെനഗാള്‍ · സീറാ ലിയോണ്‍ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂണ്‍ · സെണ്ട്രല് ആഫ്രിക്കന്‍ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയല്‍ ഗിനിയ · ഗാബോണ്‍ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിന്‍സിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കര്‍ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാന്‍സാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
|
||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |