തലസ്ഥാനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു രാജ്യം, സംസ്ഥാനം, പ്രദേശം, പ്രവിശ്യ തുടങ്ങിയവയുടെ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം (പട്ടണമോ നഗരമോ) ആണ് തലസ്ഥാന നഗരം അഥവാ തലസ്ഥാനം.
രാഷ്ട്രനേതാക്കളും ഉദ്യോഗസ്ഥവൃന്ദവും തലസ്ഥാനത്താണ് സാധാരണ താമസിക്കുക.
തലസ്ഥാനങ്ങള്‍ സാധാരണയായി വലിയ നഗരങ്ങളാണ്. ഉദാഹരണത്തിന് ഉറുഗ്വെയിലെ ഏറ്റവും വലിയ നഗരവും ഉറുഗ്വെയുടെ തലസ്ഥനവും മോണ്ടെവിഡിയോ ആണ്. എന്നാല്‍ എല്ലായ്പ്പോഴും രാജ്യത്തിലെ ഏറ്റവും വലിയ നഗരം രാജ്യത്തിന്റെ തലസ്ഥാനം ആവണമെന്നില്ല. ഉദാഹരണത്തിന് ഇന്ത്യയുടെ തലസ്ഥാനം ന്യൂ ഡെല്‍ഹി ആണ്, എന്നാല്‍ മുംബൈ ന്യൂഡെല്‍ഹിയെക്കാള്‍ വലുതാണ്.
ചില രാജ്യങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ തലസ്ഥാനങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് ബൊളീവിയക്ക് രണ്ട് തലസ്ഥാനങ്ങളും സൌത്ത് ആഫ്രിക്കയ്ക്ക് മൂന്ന് തലസ്ഥാനങ്ങളും ഉണ്ട്. നൌറു എന്ന രാജ്യത്തിനു തലസ്ഥാനം ഇല്ല. ചില രാജ്യങ്ങള്‍ ഋതുക്കള്‍ അനുസരിച്ച് തലസ്ഥാനം മാറ്റുന്നു.