താജ്മഹല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. തന്റെ പത്നി മുംതാസിന്റെ സ്മരണയ്ക്കായി മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് പണികഴിപ്പിച്ചതാണ് ഇത്. മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ല്‍ ഇത് ലോകപൈതൃകപ്പട്ടികയിള്‍ ഇടം നേടി. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത് വര്‍ഷത്തോളമെടുത്തു.ഉസ്താദ് അഹമ്മദ് ലഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.