Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
നാടകം - വിക്കിപീഡിയ

നാടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വേദിയില്‍ അഭിനേതാക്കാള്‍ അഭിനയിച്ച് പ്രേക്ഷകരുമായി ആശയവിനിമയം ചെയ്യുന്ന കലാരൂപമാണ് നാടകം. വളരെയധികം ജനപ്രീതിയാര്‍ജ്ജിച്ച ഒരു ദൃശ്യ കലയാണ്‌ നാടകം. ഇത് സുകുമാരകലകളില്‍ പെടുന്നു. മനുഷ്യമനസ്സിന്‍റെ വികാരങ്ങളും ജീവിതവും വളരെയധികം തന്മയത്തത്തോടെ വേദിയില്‍ അവതരിപ്പിക്കുന്നു.



ഉള്ളടക്കം

[തിരുത്തുക] ഗ്രീക്ക് നാടകം

ഇന്ന് ലഭ്യമായതില്‍ വച്ച് ഏറ്റവും പുരാതനമായ തെളിവ് ക്രിസ്തുവിനു മുന്‍പ് 534 ല്‍ ഏഥന്‍സില്‍ നടന്നിരുന്ന ദുരന്തനാടക മത്സരത്തെക്കുറിച്ചുള്ളതായിരുന്നു. ആ നാടകമത്സരങ്ങളിലെ വിജയിയായിരുന്ന് തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതില്‍ വച്ച് ആദ്യത്തെ നടനും നാടകകൃത്തും. ഏഥന്‍സിലെ അക്രോപോളീസിലെ ഡയോണിസസ് തിയ്യറ്ററില്‍ വച്ചായിരുന്നു ഗ്രീക്കുകാര്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ഈ ഡയോണിസസില്‍ 14000 പേര്‍ക്ക് നാടകം കാണാന്‍ സൗകര്യം ഉണ്ടായിരുന്നു. ഇവിടെ അഭിനയിക്കുന്ന വേദിയെ ഓര്‍ക്കസ്ട്ര എന്നാണ്‌ വിളിച്ചിരുന്നത്. ഗ്രീക്ക് നാടകങ്ങളെ പ്രധാനമായും മൂന്ന് തരത്തില്‍ വിഭജിച്ചിരിക്കുന്നു. ദുരന്തനാടകം(Tragedy), ആക്ഷേപഹാസ്യ നാടകം(Satyr Plays), ശുഭാന്ത്യ നാടകം(Comedies) എന്നിവയാണ്‌ അവ.

[തിരുത്തുക] ദുരന്തനാടകം (Tragedy)

എല്ലാ ഗ്രീക്ക് ദുരന്തനാടകങ്ങളും മിത്തുകളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയായിരുന്നു. അതിലെ കേന്ദ്രകഥാപാത്രം ആദ്യാവസാനം ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങളാല്‍ വേട്ടയാടപ്പെടുന്നവനായിരുന്നു.ഇത്തരം നാടകങ്ങളില്‍ വേദിയില്‍ മൂന്ന് അഭിനേതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഈ അഭിനേതാക്കള്‍ മുഖംമൂടി അണിയുകയായിരുന്നു. മാത്രവുമല്ല നാടകങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കുമായിരുന്നില്ല. അതിനുപകരം പുരുഷന്മാര്‍ സ്ത്രീ വേഷത്തില്‍ അഭിനയിക്കുകയായിരുന്നു.

ക്രി.മു. 525 ല്‍ ഏഥന്‍സില്‍ ജനിച്ച് ഈസ്കിലസ് ആണ്‌ ദുരന്തനാടകപ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ എന്ന് കരുതപ്പെടുന്നു. അദ്ദേഹം മൂന്ന് ദുരന്തനാടകങ്ങള്‍ ചേര്‍ന്ന ട്രെലജി(Tralogy)യുടെ സ്ഥാപകനായും അറിയപ്പെടുന്നു. ഇന്ന് ലഭ്യമായ ഈസ്കിലസിന്‍റെ ഏക ട്രിലജിയാണ്‌ ഒറസ്റ്റിയ. ഈ ട്രിലജിയില്‍ ആഗ്മെംനന്‍, ചോഫേറി, യൂമെനിഡസ് എന്നിങ്ങനെ മൂന്ന് ദുരന്തനാടകങ്ങള്‍ ഉണ്ടായിരുന്നു. ഈസ്കിലസ് വേദിയില്‍ രണ്ട് കഥാപാത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മറ്റൊരു ദുരന്തനാടകകൃത്തായിരുന്ന സോഫോക്ലീസ് ക്രി.മു. 465ല്‍ ഏഥന്‍സില്‍ ജനിച്ചു. ഈസ്കിലസിനെ അപേക്ഷിച്ച് കൂടുതലായി നാടകഘടനയിലും വികാസത്തിലും നാടകാന്ത്യത്തിലും മികച്ചവയായിരുന്നു സോഫോക്ലീസിന്‍റെ നാടകങ്ങള്‍. സോഫോക്ലീസാണ്‌ വേദിയില്‍ കഥാപത്രങ്ങളുടെ എണ്ണം രണ്ടില്‍ നിന്നും മൂന്നാക്കി ഉയര്‍ത്തിയത്. ഇദ്ദേഹത്തിന്‍റെ ഏറ്റവും പ്രസിദ്ധമായ ദുരന്തനാടകമായിരുന്നു ഈഡിപ്പസ് രാജാവ്. വുമണ്‍ ഓഫ് ട്രാക്കീസ്, ഇലക്ട്രാ, ഫിലോക റ്റൈറ്റസ്, അജാക്സ് തുടങ്ങിയവ സോഫോക്ലീസിന്‍റെ പ്രധാന നാടങ്ങള്‍.

ക്രി.മു. 480 - കളില്‍ ജനിച്ച മറ്റൊരു ദുരന്തനാടകകൃത്തായിരുന്നു യൂറിപ്പിഡെസ്. സ്വാഭാവികത ആയിരുന്നു അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ക്ക് മറ്റുള്ള നാടകങ്ങളില്‍ നിന്നുമുള്ള പ്രധാന വ്യത്യാസം. മനഃശാസ്ത്രപരമായ സമീപനത്തിലൂടെ പ്രേക്ഷകരെ രസിപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ നാടകങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. മീഡിയ, അല്‍സെസ്റ്റിസ്, ഹിപ്പോലൈറ്റ്സ്, ആന്‍ഡ്രൊമക്കി, ഇയോണ്‍, സൈക്ലോപ്സ് എന്നിവയാണ്‌ യൂറിപ്പിഡെസിന്‍റെ പ്രധാന നാടകങ്ങള്‍. ഇതില്‍ സൈക്ലോപ്സ് ഒരു ആക്ഷേപഹാസ്യ നാടകമായിരുന്നു.

ഈസ്കിലസ്, സോഫോക്ലീസ്, യൂറിപ്പിഡെസ് എന്നിവരെ ഗ്രീക്ക് നാടകത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന് അറിയപ്പെടുന്നു.

[തിരുത്തുക] ആക്ഷേപഹാസ്യ നാടകങ്ങള്‍(Satyre Plays)

ഡയോണീഷ്യയിലെ നാടകമത്സരങ്ങളില്‍ ദുരന്തനാടകങ്ങളുടെ കൂടെ അവതരിപ്പിച്ചിരുന്ന മറ്റൊരു നാടകരീതിയാണ്‌ ആക്ഷേപഹാസ്യ നാടകങ്ങള്‍. ഇത്തരം നാടകങ്ങളില്‍ ഗ്രീക്ക് മിത്തുകളുടെ ഹാസ്യരൂപങ്ങളായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇത്തരം നാടകങ്ങള്‍ ക്രി.മു. 200 ഓടെ ഗ്രീക്ക് നാടകങ്ങളുടെ തകര്‍ച്ചയുടെ ഫലമായി അപ്രത്യക്ഷമാക്കപ്പെട്ടു.

ഇത്തരം നാടകങ്ങളുടെ ഏറ്റവും വലിയ നാടകകൃത്തായിരുന്നു കോറിലസ്. അതുപോലെ മറ്റൊരു ആക്ഷേപഹാസ്യ നാടകകൃത്തായിരുന്നു പ്രറ്റിനസ്.

ഒരു ട്രെലജിയും ഒരു ആക്ഷേപഹാസ്യനാടകവും ചേരുമ്പോള്‍ അതിനെ ടെട്രലജി(Tetralogy ) എന്ന് വിളിക്കുന്നു.

[തിരുത്തുക] ശുഭാന്ത നാടകങ്ങള്‍ (Comedies)

കൊമഡി എന്ന വാക്ക് രസിപ്പിക്കുന്ന എന്നര്‍ത്ഥമുള്ള കൊമോയ്ഡിയ(Komoidia) എന്ന ഗ്രീക്ക് വാക്കില്‍ നിന്നും ഉണ്ടായതാണ്‌. പഴയത് പുതിയത് എന്നിങ്ങനെ ഗ്രീക്ക് കോമഡികളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. പഴയ കോമഡികള്‍ ക്രി.മു. 400ഓട് കൂടി രചിക്കപ്പെട്ട കോമഡികളാണ്‌. കൂടുതലായും എല്ലാ കോമഡികളും പ്രേക്ഷകനെ രസിപ്പിക്കുന്നതിലേക്ക് എത്തിച്ചുകൊണ്ട് അവസാനിക്കുന്നവയാണ്‌.

ക്രി.മു. 448 ല്‍ ജനിച്ച അരിസ്റ്റോഫനിസ് രചിച്ചവ പഴയ കോമഡികളില്‍ പെടുന്നു. അക്കാര്‍ണിയന്‍സ്, നൈറ്റ്സ്, ക്ലൗഡ്സ്, വാസ്പ്സ്, ബേര്‍ഡ്സ്, ലിസി സ്ട്രാറ്റ, തെസ്മോ ഫോറിയാസുസെ, എക്ലൈസിയാസുസെ, പ്ലൂട്ടസ് എന്നിവയാണ്‌ അരിസ്റ്റോഫനിസ് രചിച്ചിട്ടുള്ളതില്‍ ഇന്ന് നിലവിലുള്ള കൃതികള്‍. രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു ഇദ്ദേഹത്തിന്‍റെ കൃതികളിലെ സവിശേഷതകള്‍.

ക്രി.മു. 320 മുതല്‍ 250 വരെയുള്ള കാലഘട്ടങ്ങളില്‍ ശുഭാന്ത നാടകങ്ങളില്‍ ഉണ്ടായ രണ്ടാമത്തെ വിഭാഗമാണ്‌ പുതിയ കോമഡികള്‍ എന്നറിയപ്പെടുന്നത്. പുതിയ കോമഡികളില്‍ പ്രധാന നാടകകത്തായിരുന്നു ദ് ക്രൗച്ച് എന്ന നാടകം രചിച്ച മെനാന്‍ഡര്‍. ആ കാലഘട്ടങ്ങളിലെ മധ്യവര്‍ഗ്ഗ സമൂഹത്തിന്‍റെ പ്രശ്നങ്ങളായിരുന്നു പുതിയ കോമഡികളുടെ ഇതിവൃത്തം.

ഈ രണ്ട് കാലഘട്ടങ്ങള്‍ക്കും ഇടയിലായി ക്രി.മു. 390 മുതല്‍ 320 വരെയുള്ള കാലത്തിലെ കോമഡികളില്‍ നാടകങ്ങളിലെ വിഷയങ്ങള്‍ മിത്തുകളില്‍ നിന്നും മാറി രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങളിലേക്ക് തിരിയുകയായിരുന്നു.






മിത്ത് - ഐതിഹ്യം,കെട്ടുകഥ.                 
ക്രി.മു. - ക്രിസ്തുവിന്‌ മുന്‍പ്.

[തിരുത്തുക] റോമന്‍ നാടകം

ക്രി.മു.200 നുശേഷം ഗ്രീക്ക് നാടകത്തിന്‍റെ പതനത്തോട് കൂടി റോമില്‍ നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. റൊമന്‍ നാടകവേദികളില്‍ ദുരന്തനാടകങ്ങളേക്കാള്‍ ജനപ്രീതി ശുഭാന്തനാടകങ്ങള്‍ക്കായിരുന്നു. ക്രി.മു.240 കളില്‍ റോമില്‍ ദുരന്തനാടകം അവതരിപ്പിച്ച്വരില്‍ പ്രധാനിയായിരുന്നു ലിവിയസ് ആന്‍ഡ്രോണിക്സ്. എങ്കിലും മറ്റൊരു പ്രധാന റോമന്‍ നാടകകൃത്ത് ആയിരുന്നു ലൂഷ്യസ് അനീയസ് സെനക്കെ. ഇദ്ദേഹത്തിന്‍റെ നാടകങ്ങള്‍ ഗ്രീക്ക് നാടകങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടവയായിരുന്നു. അദ്ദേഹത്തിന്‍റെ നാടകങ്ങളിലെ ഏറ്റവും പ്രധാന പ്രത്യേകത അഞ്ചങ്കസംവിധാനം. പ്രതികാരം, മാന്ത്രികത, പ്രേതം എന്നീ വിഷയങ്ങള്‍ അദ്ദേഹത്തിന്‍റെ രചനകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീടുണ്ടായ നവോത്ഥാന നാടക കാലത്ത് സെനക്കെയുടെ രചനകള്‍ സ്വാധീനം ചെലുത്തിരുന്നു.

ഗ്രീക്കിലെ പുതിയ കോമഡി നാടകങ്ങളെ അടിസ്ഥാനമാക്കി ടെറെന്‍സ്, പ്ലൗട്ടസ് എന്നീ നാടകകൃത്തുക്കള്‍ റോമില്‍ കോമഡികള്‍ രചിച്ചു. ഇത്തരം നാടകങ്ങളില്‍ തെറ്റിദ്ധാരണയായിരുന്നു പ്രധാന വിഷയം. ഇവയില്‍ ടെറെന്‍സിന്‍റെ നാടകങ്ങളില്‍ ചിന്താനര്‍മ്മത്തിനായിരുന്നു മുന്‍തൂക്കം.

റോമന്‍ നാടകവേദികളില്‍ ശുഭാന്ത, ദുരന്ത നാടകങ്ങള്‍ കൂടാതെ മൈം(Mime) പന്‍റോമൈം(Pantomime) എന്നീ നാടകരൂപങ്ങളും ആവിര്‍ഭവിച്ചു. മതപരവും ഭരണപരവുമായ മാറ്റങ്ങള്‍ റോമന്‍ നാടങ്ങളുടെ തകര്‍ച്ചയ്ക്ക് കരണമായെന്ന് കരുതപ്പെടുന്നു. ക്രി.വ. 533 ലാണ്‌ പ്രാചീന റോമന്‍ നാടകാവതരണം നടന്നത്.

[തിരുത്തുക] മൈം(Mime)

[തിരുത്തുക] പാന്‍റോമൈം(Pantomime)

ക്രി.വ.- ക്രിസ്തുവര്‍ഷം (ക്രിസ്തുവിന്‍റെ ജനനത്തിന്‌ ശേഷം)

[തിരുത്തുക] നവോത്ഥാന നാടകം

ക്രി.വ. 1500 കളില്‍ ഗ്രീക്ക് റോമന്‍ സാഹിത്യങ്ങളുടെ ചുവടുപിടിച്ച് ഇറ്റലി ആസ്ഥാനമാക്കി യൂറോപ്പിലാകെ രൂപംകൊണ്ടതാണ്‌ നവോത്ഥാന തരംഗം എന്നറിയപ്പെടുന്നത്. ഇതുമൂലം നാടകരംഗത്തും മാറ്റങ്ങള്‍ ഉണ്ടാവുകയും, അര്‍സ്റ്റോട്ടിലിന്‍റെ പോയറ്റിക്സ്(Poetics) , ഹൊറേസിന്‍റെ ആര്‍ട്ട് ഓഫ് പൊയട്രി(Art of Poetry) എന്നീ കൃതികളെ അടിസ്ഥാനമാക്കി വളരെയധികം നാടകങ്ങള്‍ രൂപം കൊള്ളുകയും ചെയ്തു. ഇത്തരം പ്രസ്ഥാനങ്ങളെ നിയോ ക്ലാസിക്സിസം എന്ന് അറിയപ്പെട്ടിരുന്നു.

ശുഭാന്ത ദുരന്ത നാടകങ്ങള്‍ക്ക് പുറമേ ഇറ്റലിയിലെ നാടകമത്സരങ്ങളില്‍, വനദേവതമഅരും ഇടയന്മാരും തമ്മിലുള്ള പ്രണയം വിഷയമാക്കി അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു പാസ്റ്ററല്‍(Pastoral).

ക്രി.വ. 1502 ലും 1508 ലുമായി രചിക്കപ്പെട്ട ലുഡോവിക്കൊ അരിയോസ്റ്റോയുടെ കൃതികളായ ഐ സപ്പോസിറ്റി, കസ്സാറിയ എന്നീ നാടകങ്ങളിലൂടെയാണ്‌ ഇറ്റലിയില്‍ നാടകപ്രസ്ഥാനങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിനെ കൂടാതെ ഭരണാധികാരിയും സാഹിത്യകാരനുമായിരുന്ന നിക്കോളാമാക്കി വെല്ലി യുടെ ശുഭാന്ത നാടകമായിരുന്ന ലാ മാന്‍ഡ്രോഗലയും ഇറ്റാലിയന്‍ നാടകപ്രസ്ഥാനത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. ഗിയാന്‍ ഗിയോഗിയോ ട്രിസ്റ്റിനോ രചിച്ച സോഫോ നിസ്ബ ഇറ്റലിയിലെ ആദ്യത്തേതും പ്രശസ്തവുമായ ദുരന്ത നാടകമായിരുന്നു.

രാജസദസ്സുകളില്‍ അവതരിപ്പിച്ചിരുന്ന ഒരു നാടകരൂപമായിരുന്നു ഇന്‍റര്‍മെസ്സോ(Intermezzo). ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പുനരവതരണ ശ്രമത്തിന്‍റെ ഫലമായി ക്രി.വ. 1590- കളില്‍ രൂപം ഇറ്റലിയില്‍ രൂപംകൊണ്ട മറ്റൊരു നാടകരൂപമായിരുന്നു ഓപ്പറ(Opera). കാലാന്തരത്തില്‍ ഇന്‍റര്‍മെസ്സോ ഓപ്പറയുടെ ഭാഗമാകുകയും 1650 കളോട് കൂടി ഓപ്പറകള്‍ ഇറ്റലിയിലെ ഏറെ ജനപ്രീതിയാര്‍ജ്ജിച്ച നാടകരൂപമായി മാറുകയും ചെയ്തു.

[തിരുത്തുക] പാസ്റ്ററല്‍(Pastoral)

[തിരുത്തുക] ഇന്‍റര്‍മെസ്സോ(Intermezzo)

[തിരുത്തുക] ഓപ്പറ(Opera)

[തിരുത്തുക] ദേശീയ നാടകം

ഇറ്റാലിയന്‍ നാടകപ്രസ്ഥാനത്തില്‍ നിന്നും നാടകപ്രസ്ഥാനം വികസിപ്പിക്കുന്നതിലേക്കായി രൂപം കൊണ്ട നാടക പ്രസ്ഥാനമാണ്‌ ദേശീയനാടക പ്രസ്ഥാനം. ക്രി.വ. 1580 നും 1642 നും ഇടയില്‍ ഇഒഗ്ലണ്ടില്‍ ആണ്‌ അത്തരം നാടകപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത് എന്ന് കരുതപ്പെടുന്നു. 1580 മുതല്‍ 1603 വരെയുള്ള കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഒന്നാമന്‍റെ ഭരണകാലത്തിന്‍റെ ആദ്യപകുതിയിലും, 1603 മുതല്‍ 1625 വരെയുള്ള ജയിംസ് രാജാവ് ഒന്നാമന്‍റെ ഭരണകാലത്തിലും ,അതിനുശേഷം വന്ന ചാള്‍സ് രാജാവ് ഒന്നാമന്‍റെ കാലത്തിലുമായി ഇംഗ്ലണ്ടില്‍ നിരവധി നാടകങ്ങള്‍ രചിക്കപ്പെട്ടു. അവയെ എലിസബത്തന്‍, ജാക്കോബിയന്‍, കരോലിന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

[തിരുത്തുക] എലിസബത്തന്‍ നാടകം

[തിരുത്തുക] ജാക്കോബിയന്‍ നാടകം

[തിരുത്തുക] കരോലിന്‍ നാടകം

[തിരുത്തുക] യൂറോപ്യന്‍ നാടകം

1640 കളില്‍ ഇംഗ്ലണ്ട് പാര്‍ലമെന്‍റിന്‍റെ അധികാരം പ്യൂരിറ്റന്‍ (Puritan) എന്ന ക്രിസ്തീയ വിഭാഗം പിടിച്ചെടുക്കുകയും 1642 ഓട് കൂടി യൂറോപ്പിലാകെ നാടകശാലകളും നാടകപ്രസ്ഥാനങ്ങളും നിരോധിക്കുകയും ചെയ്തു. അതിനുശേഷം 1660 കളോട്കൂടി ചാള്‍സ് രണ്ടാമന്‍ അധികാരത്തിലെത്തുകയും നാടകങ്ങള്‍ നിയമവിധേയമാക്കുകയും ചെയ്തു. അതിനുശേഷം ആദ്യമായി സ്ത്രീകള്‍ അഭിനയരംഗത്തേക്ക് വരുകയും ചെയ്തു. വീരോചിത നാടകങ്ങള്‍, സെന്‍റിമെന്‍റല്‍ നാടകങ്ങള്‍, ബാലഡ് ഓപ്പറ തുടങ്ങിയ പുതിയ നാടകരീതികള്‍ ഈ കാലയളവില്‍ വികാസം പ്രാപിച്ചവയാണ്‌.

[തിരുത്തുക] സ്വതന്ത്ര തിയ്യറ്റര്‍ പ്രസ്ഥാനം

ക്രി.വ.1800 കളോട് കൂടി യൂറോപ്പില്‍ രൂപംകൊണ്ട പ്രസ്ഥാനമാണ്‌ റിയലിസം(Realism) എന്ന പേരില്‍ അറിയപ്പെടുന്നത്. വ്യാവസായിക വികാസത്തിന്‍റെ ഫലമായി യഥാര്‍ത്ഥ ജീവിതം സാഹിത്യത്തില്‍ പ്രതിഫലിച്ചതോടെ രൂപം കൊണ്ട പ്രസ്ഥാനമാണിത്. ഇക്കാലങ്ങളില്‍ യൂറോപ്പിലെ കച്ചവട താത്പര്യത്തില്‍ അധിഷ്ഠിതമായ നാടകശാലകള്‍ ഇത്തരം നാടകങ്ങള്‍ നിരോധിച്ചു. അതിനുപകരമായി യൂറോപ്പിലെമ്പാടും രൂപം കൊണ്ട നാടകപ്രസ്ഥാനമാണ്‌ സ്വതന്ത്ര തീയ്യറ്റര്‍ പ്രസ്ഥാനം. അങ്ങനെ രൂപം കൊണ്ട ആദ്യത്തെ പ്രധാന സ്വതന്ത്ര തീയ്യറ്ററാണ്‌ ആന്ദ്രേ അന്‍റോയ്ന്‍ 1887 ല്‍ പാരീസില്‍ സ്ഥാപിച്ച തീയ്യറ്റര്‍ ലിബ്ര. 1891 ല്‍ ജേക്കബ് റ്റി ഗ്രീയന്‍ സ്ഥാപിച്ച ലണ്ടനിലെ സ്വതന്ത്ര തീയ്യറ്റര്‍ സൊസൈറ്റി ജോര്‍ജ്ജ് ബര്‍ണാഡ് ഷാ യുടെ നാടകങ്ങള്‍‍ ഇംഗ്ലണ്ടില്‍ അവതരിപ്പിച്ചു.

[തിരുത്തുക] കാല്പനിക നാടകം

കാല്പനിക സാഹിത്യ പ്രസ്ഥാനം 18 നൂറ്റാണ്ടിന്‍റെ അന്ത്യത്തിലും 19 നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി യൂറോപ്പില്‍ രൂപം കൊണ്ട സാഹിത്യ പ്രസ്ഥാനമാണ്‌. വില്യം ഷേക്സ്പിയറുടെ കൃതികളെ മാതൃകയാക്കി കൃതികള്‍ രചിക്കപ്പെടുകയും ചെയ്തു. ഇക്കാലങ്ങളില്‍ കാല്പനിക സാഹിത്യ പ്രസ്ഥാനങ്ങളില്‍ പ്രാമുഖ്യം ജര്‍മ്മനിക്കായിരുന്നു. ഇക്കാലങ്ങളിലെ പ്രധാന ജര്‍മ്മന്‍ നാടകകൃത്തുക്കളായിരുന്നു കോഹാന്‍ വോണ്‍‍ ഗോയ് ഥെയും ഫ്രെഡെറിക് ഷില്ലറും. നരകത്തില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് യാത്ര തിരിക്കുന്ന ഫൗസ്റ്റിന്‍റെ കഥ പറയുന്ന ഫൗസ്റ്റ് ഗൊയ് ഥെയുടെ പ്രധാന നാടകകൃതിയാണ്‌.

ഫ്രഞ്ച് സാഹിത്യത്തില്‍ കാല്പനികതയുടെ വരവ് 1830 കളില്‍ വിക്ടര്‍ ഗ്യൂഗോയുടെ ഹെര്‍നാനി എന്ന നാടകത്തോട് കൂടിയാണ്‌. ഫ്രഞ്ച് കാല്പനിക നാടകവും ജര്‍മ്മന്‍ കാല്പനിക നാടക പ്രസ്ഥാനങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം, ഫ്രഞ്ചിനെ അപേക്ഷിച്ച് തത്വചിന്തയിലധിഷ്ഠിതമായ നാടകങ്ങളായിരുന്നു ജര്‍മ്മനില്‍‍ അവതരിപ്പിച്ചിരുന്നത്. മെലോഡ്രാമയുടെ ആവിര്‍‍ഭാവത്തോട് കൂടി കാല്പനിക സാഹിത്യ നാടകങ്ങള്‍ക്ക് ജനപ്രീതി കുറഞ്ഞു.


[തിരുത്തുക] മെലോഡ്രാമ(Melodrama)

[തിരുത്തുക] ആധുനിക നാടകം

മലയാള നാടകരംഗം

  • ലോകം ഒരു വലിയ വേദിയും, എല്ലാമനുഷ്യരും അതിലെ നടീനടന്മാരുമാണ്. (വില്യം ഷേക്സ്പിയര്‍, ആസ് യൂ ലൈക്ക് ഇറ്റ്)
  • മാനവ സമൂഹത്തിന്‍റെ ഏറ്റവും പ്രാചീനമായ കലാരൂപമാണ്‌ നാടകം. (ഏണസ്റ്റ് ഫിഷര്‍, ദി നെസ്സസ്സിറ്റി ഓഫ് ആര്‍ട്ട്)

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com